Tuesday, April 30, 2024
GULFLATEST NEWS

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; ഡോളറുമായുള്ള വിനിമയ നിരക്ക് 79.49

Spread the love

ദുബായ്: ദിർഹവുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. 23 പൈസയുടെ ഇടിവോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി യു.എ.ഇ ദിർഹം. ഒരു ദിർഹത്തിന് 21.66 രൂപയാണ് നൽകേണ്ടത്. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 79.49 ൽ എത്തിയതിന് പിന്നാലെ ദിർഹത്തിന്‍റെ മൂല്യവും ഉയർന്നു.

Thank you for reading this post, don't forget to subscribe!

ഐടി, ടെലികോം മേഖലകളിലെ ഉയർന്ന വിൽപ്പന സമ്മർദ്ദം കാരണം ഇന്ത്യൻ ഓഹരി വിപണിയിലെ ഇടിവിനെ തുടർന്നാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. അതേസമയം, ഈ സാഹചര്യം പ്രവാസികൾക്ക് ഗുണകരമാണ്. കൂടുതൽ പണം നാട്ടിലേക്ക് അയയ്ക്കാൻ പ്രവാസികൾ ഈ സാഹചര്യം ഉപയോഗിക്കും.