Saturday, January 24, 2026
GULFLATEST NEWS

എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഖത്തർ അമീറും പത്നിയും ലണ്ടനിൽ

ദോഹ: എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും ഭാര്യ ഷെയ്ഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹൈം അൽതാനിയും ലണ്ടനിലെത്തി.

സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ലോകനേതാക്കൾക്കായി ചാൾസ് രാജാവ് ഒരുക്കിയ സ്വീകരണത്തിലും അവർ പങ്കെടുത്തു. അമീറും ഭാര്യയും ചാൾസ് രാജകുമാരനെയും രാജകുടുംബാംഗങ്ങളെയും അനുശോചനം അറിയിച്ചു.