Friday, May 3, 2024
GULFHEALTHLATEST NEWS

കൊവിഡ് മുന്‍നിര പോരാളികൾക്ക് ആദരം: സ്റ്റാമ്പുകള്‍ പുറത്തിറക്കി ഖത്തര്‍

Spread the love

ദോഹ: കോവിഡ് മുന്നണിപ്പോരാളികളുടെ ബഹുമാനാർത്ഥം ഖത്തർ പോസ്റ്റൽ സർവീസ് പ്രത്യേക കോവിഡ്-19 തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കി. മെഡിക്കൽ, ആരോഗ്യ പ്രവർത്തകർ, പോലീസ്, സൈനിക ഉദ്യോഗസ്ഥർ, തപാൽ ജീവനക്കാർ, പകർച്ചവ്യാധി സമയത്ത് സമൂഹത്തിന് അവശ്യ സേവനങ്ങൾ നൽകിയവർ എന്നിവരെ ഉൾപ്പെടുത്തിയാണ് സ്റ്റാമ്പ് പുറത്തിറക്കിയത്.

Thank you for reading this post, don't forget to subscribe!

ഏഴ് റിയാലിന്‍റെ രണ്ട് സ്റ്റാമ്പുകളും എട്ട് റിയാൽ വിലമതിക്കുന്ന ആദ്യ ദിന പ്രസിദ്ധീകരണത്തിനുള്ള ഒരു കവറും അടങ്ങുന്നതാണ് കോവിഡ്-19 സ്റ്റാമ്പുകൾ. ഇതുകൂടാതെ 70 റിയാലിന്‍റെ ലഘുലേഖയും പൊതുജനങ്ങൾക്ക് വിൽക്കും. നിലവിൽ 10,000 സ്റ്റാമ്പുകളും 1,000 കവറുകളും വിൽപ്പനയ്ക്ക് തയ്യാറാണ്. ഖത്തറിലെ എല്ലാ ശാഖകളിലും ഇവ ലഭ്യമാണ്.

തപാൽ സ്റ്റാമ്പുകളുടെ വിതരണത്തിലൂടെ രാജ്യം ആതിഥേയത്വം വഹിക്കുന്ന പ്രധാന സംഭവങ്ങൾ ചരിത്രത്തിൽ രേഖപ്പെടുത്തുകയാണ് ഖത്തർ പോസ്റ്റ് ലക്ഷ്യമിടുന്നത്. ഫിഫയുമായുള്ള സഹകരണ കരാറോടെ 2022ലെ ഫിഫ ലോകകപ്പ് ഖത്തർ 2022ന്‍റെ എല്ലാ തപാൽ സ്റ്റാമ്പുകളുടെയും ദാതാവാണ് ഖത്തർ പോസ്റ്റ്.