Friday, May 3, 2024
HEALTHLATEST NEWS

കേരളത്തിലെ 503 ഭക്ഷണശാലകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഹൈജീന്‍ സർട്ടിഫിക്കറ്റ്

Spread the love

കണ്ണൂര്‍: കേരളത്തിലെ 503 ഭക്ഷണശാലകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹൈജീന്‍ സർട്ടിഫിക്കറ്റ് നൽകി. ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കിയ ഹോട്ടലുകൾക്കും ബേക്കറികള്‍ക്കുമാണ് റേറ്റിങ് കിട്ടിയത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ നടപ്പാക്കുന്ന രാജ്യവ്യാപക സ്റ്റാർ റേറ്റിംഗ് സിസ്റ്റത്തിന്റെ ഭാഗമാണിത്.

Thank you for reading this post, don't forget to subscribe!

ഭക്ഷണം കഴിക്കാൻ വരുന്നവർക്ക് റെസ്റ്റോറന്റുകളുടെ ശുചിത്വവും ഭക്ഷണ ഗുണനിലവാരവും റേറ്റിംഗിലൂടെ അറിയാം. ആദ്യഘട്ടത്തിൽ ഓരോ ജില്ലയിൽ നിന്നും 4,050 സ്ഥാപനങ്ങളുടെ പട്ടിക ഭക്ഷ്യസുരക്ഷാ വകുപ്പ് നൽകിയിരുന്നു. ഈ സ്ഥാപനങ്ങളുടെ നാല്‍പ്പതോളം പ്രത്യേകതകള്‍ എഫ്.എസ്.എസ്.എ.ഐ. ചുമതലപ്പെടുത്തിയ ഏജന്‍സി പരിശോധിച്ചു.

അടുക്കളയും ബേക്കറിയും നോക്കി റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കുന്നത് വലിയ മാറ്റമുണ്ടാക്കും. നല്ല ഭക്ഷണം നൽകുന്ന സ്ഥലങ്ങളിൽ ആളുകൾ പോയിത്തുടങ്ങും. സ്ഥാപനങ്ങൾ തമ്മിൽ നല്ല മത്സരം ഉണ്ടാകും. റേറ്റിംഗ് ആളുകൾക്കും സ്ഥാപനങ്ങൾക്കും മികവ് നൽകും.