ഏറ്റവും കൂടുതൽ ശരാശരി വാർഷിക ശമ്പളം നൽകുന്ന ലോക രാജ്യങ്ങളിൽ ഖത്തറും
ദോഹ: ലോകത്തിലെ ഏറ്റവും ഉയർന്ന ശരാശരി വാർഷിക ശമ്പളത്തിൽ ഖത്തർ ഒമ്പതാം സ്ഥാനത്ത്. 2021 ലെ ഖത്തറിന്‍റെ ശരാശരി വാർഷിക വരുമാനം 57,120 ഡോളറും പ്രതിവാര വരുമാനം 4,760 ഡോളറുമായിരുന്നുവെന്ന് സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള എംപ്ലോയ്മെന്‍റ് പ്ലാറ്റ്ഫോമായ ലെൻസ അറിയിച്ചു.
90,360 ഡോളർ ശരാശരി വാർഷിക വരുമാനവുമായി സ്വിറ്റ്സർലൻഡാണ് ഒന്നാം സ്ഥാനത്ത്. നോർവേ (84,090 ഡോളർ), ലക്സംബർഗ് (81,110 ഡോളർ), അയർലൻഡ് (74,520 ഡോളർ), യുണൈറ്റഡ് സ്റ്റേറ്റ്സ് (70,430 ഡോളർ) എന്നിവയാണ് യഥാക്രമം അഞ്ച് വരെയുള്ള സ്ഥാനങ്ങളിൽ ഉള്ളത്.