Tuesday, December 17, 2024
LATEST NEWSSPORTS

ഇംഗ്ലണ്ടിൽ ഇരട്ടസെഞ്ചറി നേടി താരമായി പൂജാര

ലണ്ടൻ: ഇംഗ്ലണ്ടിന്‍റെ കൗണ്ടി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ചേതേശ്വർ പൂജാരയാണ് താരമായത്. സസെക്സിനായി കളിക്കുന്നതിനിടെ അദ്ദേഹം ഇരട്ട സെഞ്ച്വറി നേടി. ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ മിഡിൽസെക്സിനെതിരെ 403 പന്തിൽ 231 റൺസാണ് പുജാര നേടിയത്. പുജാരയുടെ പ്രകടനത്തെ ഇംഗ്ലീഷ് താരങ്ങളും ആരാധകരും നിറഞ്ഞ കയ്യടികളോടെയാണ് സ്വീകരിച്ചത്.

മിഡിൽസെക്സിനെതിരെയാണ് പുജാര കൗണ്ടി സീസണിലെ തന്‍റെ മൂന്നാമത്തെ ഡബിൾ സെഞ്ച്വറി നേടിയത്. ലോർഡ്സ് സ്റ്റേഡിയത്തിൽ മിഡിൽസെക്സിനെതിരെ ഡബിൾ സെഞ്ച്വറി നേടുന്ന സസെക്സിന്റെ ആദ്യ ഇന്ത്യൻ താരമായി പുജാര മാറി. ഇംഗ്ലണ്ടിന്‍റെ ചുട്ടുപൊള്ളുന്ന ചൂടിൽ പുജാര ഒൻപത് മണിക്കൂർ ആണ് ബാറ്റ് ചെയ്തത്. ടോസ് നേടിയ മിഡിൽസെക്സ് സസെക്സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

തുടക്കത്തിൽ തന്നെ അലി ഓറിനെ നഷ്ടമായ സസെക്സിനെ പുജാരയും ഇംഗ്ലണ്ടിന്‍റെ ടോം അസ്ലോപ്പും ചേർന്നാണ് രക്ഷിച്ചത്. ആദ്യ ദിനം സെഞ്ച്വറി നേടിയ പുജാര (115) രണ്ടാം ദിനം അത് ഇരട്ട സെ‍ഞ്ച്വയാക്കി മാറ്റി. 21 ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു പുജാരയുടെ ഇന്നിങ്സ്.