Tuesday, September 17, 2024
GULFLATEST NEWS

ദുബൈ വിമാനത്താവളത്തിൽ ഇനി ‘ഓൾവേയ്സ് ഓൺ’ കസ്റ്റമർ കെയർ സർവീസ്

ദുബൈ: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് സംയോജിത കോൺടാക്ട് സെന്‍ററായ ‘ഓൾവേസ് ഓൺ’ വഴി കസ്റ്റമർ കെയർ സേവനങ്ങൾ ലഭിക്കും.

യാത്രക്കാർക്ക് എപ്പോൾ വേണമെങ്കിലും കസ്റ്റമർ സർവീസ് സ്റ്റാഫുമായി ബന്ധപ്പെടാമെന്നും എവിടെ നിന്നും അവർക്ക് ഇഷ്ടമുള്ള ആശയവിനിമയ സംവിധാനം ഉപയോഗിച്ച് ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.

ഫോൺ, ഇ-മെയിൽ, തത്സമയ ചാറ്റ്, വെബ്സൈറ്റ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പുതിയ കോൺടാക്റ്റ് സെന്‍ററുമായി ബന്ധപ്പെടാം. വാട്ട്സ്ആപ്പ് ചാറ്റിലൂടെ വിവരങ്ങൾ ലഭിക്കുന്നതിനുള്ള സംവിധാനം ഉടൻ ആരംഭിക്കുമെന്ന് ദുബായ് എയർപോർട്ട് സിഇഒ പോൾ ഗ്രിഫിത്ത്സ് പറഞ്ഞു. 04-224 5555 എന്ന നമ്പറിലോ [email protected] ഇ-മെയിൽ വിലാസത്തിലോ ‘ഓൾവേസ് ഓൺ’ സെന്‍ററുമായി ബന്ധപ്പെടാം. 04-224 5555 എന്ന നമ്പറിൽ വാട്സ്ആപ്പ് വഴി ബന്ധപ്പെടാനുള്ള സൗകര്യം ഉടൻ നടപ്പാക്കും.