Saturday, January 18, 2025
GULFLATEST NEWS

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം: പ്രവാസികളെ നാടുകടത്തുമെന്ന് കുവൈറ്റ്

കുവൈത്ത് സിറ്റി: പ്രവാചകനെതിരായ ബി.ജെ.പി നേതാവിന്റെ പരാമർശത്തിനെതിരെ, കുവൈറ്റിൽ പ്രതിഷേധിച്ച പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം ഒരു കൂട്ടം പ്രവാസികൾ ഫഹാഹീൽ പ്രദേശത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിൽ പങ്കെടുത്ത പ്രവാസികളെ അറസ്റ്റ് ചെയ്യാൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇവരെ നാടുകടത്തും. കുവൈറ്റിലെ പ്രവാസികൾ പ്രതിഷേധങ്ങളും പ്രകടനങ്ങളും നടത്താൻ പാടില്ലെന്ന ചട്ടം ലംഘിച്ചതിനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.