Sunday, December 22, 2024
LATEST NEWS

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിൽ

ഗുജറാത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്ത് സന്ദർശിക്കും. ഹിമന്ത് നഗർ സബർ ഡയറിയുടെ മൂന്ന് പുതിയ പ്ലാന്‍റുകൾക്ക് അദ്ദേഹം തറക്കല്ലിടും. വെണ്ണ ഫാക്ടറി ഉൾപ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. 1,000 കോടി രൂപയുടെ പദ്ധതികൾ കന്നുകാലി വളർത്തുന്നവരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് സർക്കാർ അവകാശപ്പെടുന്നു.

ദ്വിദിന സന്ദർശന വേളയിൽ ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ബുള്ളിയൻ എക്സ്ചേഞ്ച് ഉൾപ്പെടെ നിരവധി പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. ഗാന്ധിനഗറിലെ ഇന്‍റർ നാഷണൽ ഫിനാൻഷ്യൽ സെന്‍ററും പ്രധാനമന്ത്രി സന്ദർശിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും കാർഷിക അനുബന്ധ പ്രവർത്തനങ്ങൾ ഫലപ്രദമാക്കുന്നതിനുമുള്ള പദ്ധതികൾ സർക്കാർ സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്.