Wednesday, May 8, 2024
HEALTHLATEST NEWS

ഇ-ഓഫീസ് സംവിധാനം വേഗത്തിലാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

Spread the love

തിരുവനന്തപുരം : ഇ-ഓഫീസ് സംവിധാന സേവനങ്ങൾ വേഗത്തിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇ-ഓഫീസ്, പഞ്ചിംഗ് സംവിധാനങ്ങൾ എന്നിവയിലൂടെ ആരോഗ്യവകുപ്പിന്‍റെ ദീർഘകാലമായുള്ള ആവശ്യമാണ് നിറവേറ്റിയത്. ഈ സൗകര്യങ്ങൾ ഒരുക്കുന്നതിനായി 86.39 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഡയറക്ടറേറ്റിൽ ഐടി സെൽ രൂപീകരിച്ച് ഐടി നോഡൽ ഓഫീസറുടെ നേതൃത്വത്തിൽ ഒരു ടീം രൂപീകരിച്ചിട്ടുണ്ട്. നിരവധി തടസ്സങ്ങൾ നീക്കി ജീവനക്കാരുടെ പിന്തുണയോടെയാണ് ഇ-ഓഫീസും പഞ്ചിംഗ് സംവിധാനവും ഏർപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ ഇ-ഓഫീസിന്‍റെയും പഞ്ചിംഗ് സൗകര്യങ്ങളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

Thank you for reading this post, don't forget to subscribe!

ഏറ്റവും കൂടുതൽ ജീവനക്കാരുള്ള ഡയറക്ടറേറ്റുകളിലൊന്നാണ് ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത്. ജനങ്ങളുമായി അടുത്ത ബന്ധമുള്ള ഓഫീസാണിത്. ആരോഗ്യ ഡയറക്ടറേറ്റ് ഓൺലൈനിലേക്ക് നീങ്ങുമ്പോൾ അത് ആളുകൾക്കും ജീവനക്കാർക്കും ഒരുപോലെ സഹായകമാകും. ജില്ലാ മെഡിക്കൽ ഓഫീസുകളിൽ ഇ-ഓഫീസുകൾ സ്ഥാപിക്കും. ഘട്ടം ഘട്ടമായി ആരോഗ്യ വകുപ്പിനെ പൂർണമായും ഇ-ഓഫീസ് സംവിധാനത്തിലേക്ക് കൊണ്ടുവരും.

ജൂലൈ ആദ്യം മുതൽ ട്രയൽ റൺ നടത്തിയാണ് ഇ-ഓഫീസ് യാഥാർത്ഥ്യമാക്കിയത്. ഏകദേശം 1,300 ഓളം ഫയലുകൾ സ്കാൻ ചെയ്ത് ഇ-ഓഫീസിലേക്ക് മാറ്റി. 4 പഞ്ചിംഗ് മെഷീനുകൾ സ്ഥാപിച്ചു. ജീവനക്കാരുടെ രജിസ്ട്രേഷൻ ഒരാഴ്ചയായി നടക്കുകയാണ്. ബയോമെട്രിക് പഞ്ചിംഗിലെ കാലതാമസം ഒഴിവാക്കാൻ കെൽട്രോൺ വഴി ചിപ്പ് ഐഡി കാർഡ് നൽകുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.