Wednesday, October 30, 2024
Novel

പ്രണയിനി : ഭാഗം 13

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

“ഇല്ല…അല്ലെങ്കിലും എനിക്ക് അവനേയല്ല കാണേണ്ടത്…എന്റെ കരണത്‌ ജീവിതത്തിൽ ഒരു പെണ്ണിന്റെ കൈ പടം പതിഞ്ഞു…അവളെ… അവളെയാണ് എനിക്ക് വേണ്ടത്”

“ആരാ അവൾ”

“നന്ദു….ഗൗരി നന്ദ…നന്ദ ടീച്ചർ”രാഹുൽ കുടിലമായി ചിരിച്ചുകൊണ്ട് തന്റെ കവിളിൽ തലോടി നിന്നു.

പിറ്റേന്ന് ക്ലാസ്സ് കഴിഞ്ഞു ഭദ്രയും നന്ദുവും വീട്ടിൽ വരുമ്പോൾ രാമേട്ടൻ നിൽക്കുന്നു. അവർ അയാളെ കണ്ട്‌ ചിരിച്ചു കൊണ്ട് ചെന്നു.”എന്താ രാമേട്ട…പിന്നേം എന്തെങ്കിലും പ്രശ്നം ഉണ്ടായോ ” ഭദ്ര ചെറിയ ഭയപാടോടെ ചോദിച്ചു.

“ഇല്ല മക്കളെ…ഒരു സന്തോഷ വാർത്ത പറയാൻ വന്നത് ആണ്. ആ ചെറുക്കന്റെ അച്ഛനും അമ്മയും സഹോദരിയും പിന്നെ ഒന്ന് രണ്ടു ബന്ധുക്കളും കൂടി വന്നിരുന്നു. കല്യാണം പെട്ടന്ന് നടത്താൻ ആണ് അവർ പറയുന്നത്. ചെറിയ രീതിയിൽ ബുധനാഴ്ച നല്ല മുഹൂർത്തം ഉണ്ടെന്ന് പറഞ്ഞു. അന്ന് ഭഗവതി കാവിൽ വച്ച് ഒരു താലി കെട്ട്. നമ്മൾ വേണ്ടപെട്ടവർ മാത്രേ വിളിക്കുന്നുള്ളു. ഇങ്ങനെ നടക്കാൻ ആയിരിക്കും യോഗം”. അയാള് പറഞ്ഞു നെടുവീർപ്പിട്ടു.

നന്ദു അയാളുടെ സങ്കടം മനസ്സിലാക്കി അടുത്ത് ചെന്ന് അയാളുടെ തോളിൽ കൈ വച്ചു പറഞ്ഞു.

“രാമേട്ടൻ ഒന്നുകൊണ്ടും പേടിക്കണ്ട. അവള് അവിടെ സുരക്ഷിതയായിരിക്കും. അതിനുള്ള ഉറപ്പ് ഞങ്ങൾ വെടിച്ചിട്ടുണ്ട്. അവൾക്ക് അവനെ ഇഷ്ടം ആണ് അതുകൊണ്ട് പറ്റിയ ഒരു തെറ്റ്. അവളെ ചീത്ത പറയുകയോ ഒന്നും ചെയ്യരുത്. ഒരു പാവം പൊട്ടി പെണ്ണ് ആണ് അവള്”

“ഞാൻ ഒന്നും പറഞ്ഞില്ല മോളെ. അമ്മയില്ലാത്ത കുട്ടിയല്ലേ… എന്നോട് പറയുന്നതിനും പർമിധികൾ ഉണ്ടല്ലോ… അമ്മ അമ്മ തന്നെയാണ് …. പെട്ടന്ന് കല്യാണം ആയതുകൊണ്ട് ഉള്ള …” അയാള് വിഷമതയോടെ നിന്നു.

“കല്യാണത്തിന്റെ കാര്യം ആലോചിച്ചു വിഷമിക്കണ്ട. ഞങ്ങളൊക്കെ ഇല്ലെ രാമേട്ട… അവളെ ഞങ്ങളുടെ കുഞ്ഞനുജത്തി അല്ലേ.. നമ്മുടെ നാട്ടിലെ തന്നെ കിലുക്കാം പെട്ടി” ഭദ്ര സന്തോഷത്തോടെ പറഞ്ഞു.

“ഒരുപാട് നന്ദിയുണ്ട് മക്കളെ… നിങ്ങളാണ് എന്റെ മോളെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നത്… ആ സമയം …എനിക് ഓർക്കാൻ കൂടി വയ്യ…ജീവനൊടുക്കാൻ തീരുമാനിച്ചതാണ് എന്റെ കുട്ടി…” അയാളുടെ കണ്ഠം ഇടറി… വാക്കുകൾ മുറിഞ്ഞു.

അപ്പോഴേക്കും കൃഷ്ണൻവാരിയർ കയ്യിൽ ഒരു പൊതിയുമായി അവിടേക്ക് വന്നു. കൂടെ കിച്ചുവും ഉണ്ടായിരുന്നു. കയ്യിലെ പൊതി രാമേട്ടന്റെ കയ്യിൽ പിടിപ്പിച്ചു.

“അമ്മുക്കുട്ടി ഇവിടുത്തെ കുട്ടികളെ പോലെ തന്നെയാ…ഈ പറമ്പിൽ കളിച്ചു വളർന്നത് അല്ലേ അവൾ. ഒന്നിനും ഒരു കുറവും വേണ്ട രാമ ഇത് വച്ചോ.”

രാമേട്ടൻ തൊഴുകയ്യോടെ നിൽക്കാൻ തുനിഞ്ഞതും വാരിയർ അയാളെ കെട്ടിപിടിച്ചു. നീയെന്റെ കൂട്ടുകാരൻ അല്ലേട.. എന്തിനാ ഇങ്ങനെയൊക്കെ. അത് കണ്ട് നന്ദുവിനും ഭദ്രക്കും ഒരുപാട് സന്തോഷം ആയി. കണ്ണ് നിറഞ്ഞു.

“കിച്ചു…നീ കൂടി പോണം ഇവന്റെ കൂടെ. എന്നിട്ട് ആവശ്യം ഉള്ളതെല്ലാം ചെയ്തു കൊടുക്കണം. ”

“ശരി…വാ രാമേട്ട… ഇനി അധികം സമയം ഇല്ലാലോ… നമുക്ക് ഇറങ്ങാം.” കിച്ചു രാമേട്ടന്റെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു.

“മോനെ…ഇവരെ കൂടെ വേണമെങ്കിൽ കൊണ്ട് പൊയ്ക്കോ… അമ്മുവിനെ കൂട്ടി പോയി വേടിക്കാലോ അത്യാവശ്യം ഡ്രെസ്സും ആഭരണങ്ങളും എല്ലാം ”

അത് കേൾക്കേണ്ട താമസം നന്ദു ഭദ്രയുടെ കൈ പിടിച്ചു അകത്തേക്ക് ഓടി. പോകുന്നതിനിടയിൽ അവൾ‌ വിളിച്ചു പറയുന്നുണ്ടായിരുന്നു “ഡാ ഏട്ടാ…അഞ്ച് മിനുട്ട് ഇപ്പോ വരാം”

അവരുടെ പോക്ക് ഒരു ചിരിയോടെ മൂവരും നോക്കി.

കല്യാണത്തിനു വേണ്ട സാധനങ്ങളും വാങ്ങി പിന്നെ പുറത്ത് നിന്ന് ഭക്ഷണവും കഴിച്ചിട്ട അവർ വീട്ടിലേക്ക് തിരിച്ചത്. വിഷമിച്ചിരുന്ന അമ്മു അതോടെ ഏറെ സന്തോഷവതിയായി.

പിറ്റേന്ന് ക്ലാസ്സിലേക്ക് ചെന്ന നന്ദുവിനെ കാത്തിരുന്നത് കളക്ടറെ കാണാനുള്ള അപ്പോയിന്റ്മെന്റ് കിട്ടി എന്നുള്ള വാർത്തയാണ്. ശനിയാഴ്ച ആണ് പോകേണ്ടത്. ഉച്ചക്ക് 12 മണിക്ക്. കൃത്യ സമയത്ത് തന്നെ എത്തണം എന്നും പറഞ്ഞു. അയാൾക്ക് ഭയങ്കര കൃത്യ നിഷ്ടയാണെന്ന് പറഞ്ഞു ശ്രീനാഥ് സാർ പോയി. “ശരിയാണ് ദേവേട്ടൻ പണ്ടും അങ്ങനെ തന്നെ ആയിരുന്നു” അവൾ അത് മനസ്സിൽ പറഞ്ഞു ചിരിച്ചു നിന്ന് കുറച്ചു നിമിഷം. പെട്ടന്ന് ഉണ്ടായ എന്തോ ഉൾവിളിയിൽ അവളുണർന്നു.

അന്ന് അമ്മുവിന്റെ കല്യാണം ആയതിനാൽ ഭദ്ര ലീവ് എടുത്തു. കിചുവും ഭദ്രയും ആയിരുന്നു പോയത്. വളരെ ചെറിയ രീതിയിൽ ആയിരുന്നു ചടങ്ങുകൾ. നന്ദവും ഭദ്രയും ഒരുമിച്ച് ലീവ് എടുക്കേണ്ട എന്ന് കരുതി. നന്ദുവിന്റെ കയ്യിന്റെ ചൂട് അവൻ കല്യാണ ചെക്കൻ അറിഞ്ഞതുമല്ലെ… അപ്പോ ഇനി നന്ദുവിനെ കാണുമ്പോൾ ഒരു ചളിപ്പ്‌ വേണ്ട എന്ന് കരുതി അവള് മനപൂർവ്വം ചടങ്ങിൽ നിന്നും ഒഴിവായി.

ഉച്ചയോടെ ഭദ്രയും തിരിച്ചെത്തി. പിന്നെ കുറച്ചു നേരം കല്യാണ വിശേഷം പറഞ്ഞു ഇരുന്നു. ശനിയാഴ്ച ദേവെട്ടനെ കാണാൻ പോകണം എന്ന് പറഞ്ഞപ്പോൾ ഭദ്രയുടെ മുഖം ഒന്ന് മങ്ങി. അത് കണ്ട നന്ദു അവളെ ചേർത്ത് പിടിച്ചു പറഞ്ഞു. “അഞ്ച് വർഷത്തെ പിരിമുറുക്കം ഇതോടെ അഴയുമെങ്കിൽ അതാണ് നല്ലത്. മനസ്സ് ഈയിടെ ആയി വല്ലാതെ തുടികൊട്ടുന്ന് എന്തിനെന്ന് അറിയില്ല… ” നന്ദു പറഞ്ഞു നിർത്തി ഭദ്രയെ നോക്കി.

ഭദ്ര തിരിച്ചു നന്ദുവിൻ്റെ കൈകളിൽ മുറുകെ പിടിച്ചിരുന്നു. അന്ന് ക്ലാസ്സ് കഴിഞ്ഞു ഇറങ്ങുമ്പോൾ കിച്ചു കാറുമായി നിൽക്കുന്നു. “എവിടേക്കാണ് കിച്ചപ്പ… കറങ്ങാൻ പോകുകയാണോ രണ്ടും”നന്ദു കളിയാക്കി ചോദിച്ചു.

“നമുക്കൊന്ന് ബീച്ച് വരെ പോയിട്ട് വരാം.” സന്തോഷത്തോടെ പറഞ്ഞു.

“അതേ ഭാര്യയും ഭർത്താവും തമ്മിൽ പിണക്കം കഴിഞ്ഞാൽ ഇത് പതിവ് ആണല്ലോ…ഞാൻ ഓർത്തിരിക്കുകയായിരുന്നു ഇത്തവണ കണ്ടില്ലാലോ എന്ന്… രണ്ടും കൂടി പോയാൽ മതി എന്നെ വിട്ടേക്ക്…” നന്ദു കളിയാക്കി ഒരു ചിരിയോടെ പറഞ്ഞു.

“നിന്ന് വർത്താനം പറയാതെ കേറു നന്ദു ” കിച്ചു അവളെ ശാസനയോടെ പറഞ്ഞു.

“ഞാൻ വരുന്നില്ല ഏട്ടാ…അതുകൊണ്ടാ… നിങ്ങള് ചെല്ലു… വരുമ്പോൾ നല്ല ചൂടു മുളക് ബജി ആയി വന്നാൽ മതി ”

നന്ദു വരില്ല എന്ന് അവനു മനസ്സിലായി. “വേഗം പോയികൊള്ളു..ഒറ്റക്ക് അല്ലേ… ഞങ്ങളും പെട്ടന്ന് വരാം ”

ഭദ്ര തലയാട്ടി പോകുന്നു എന്ന് പറഞ്ഞു കിച്ചുവിനൊപ്പം പോയി. നന്ദു അവർ പോകുന്നത് നോക്കി ഒരു നിമിഷം നിന്നു. പിന്നെ പതുക്കെ നടക്കാൻ തുടങ്ങി. പോകുന്ന വഴിയിൽ അവള് ആലോചിക്കുകയായിരുന്നു. പാവം ഏട്ടൻ…തന്നെ ഒരുപാട് ഇഷ്ടമുണ്ട്. ഒരിക്കലും ഒറ്റക്ക് ആണെന്ന് ഒരു ചിന്ത പോലും എനിക്ക് തോന്നാതിരിക്കാൻ ഒരുപാട് കഷ്ടപ്പെടുന്നു… ചിലപ്പോഴൊക്കെ അവരുടെ സന്തോഷം പോലും എനിക്ക് വേണ്ടി മാറ്റി വയ്ക്കാറുണ്ട്…പെട്ടന്ന് അകലെ നിന്നും ഒരു ബുള്ളറ്റിൻ്റെ ശബ്ദം അവളുടെ അടുത്തേക്ക് വരുന്നതുപോലെ തോന്നി. അത് അടുത്തേക്ക് വരുംതോറും അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു തുടങ്ങി…കണ്ണുകളിൽ എന്തെന്നില്ലാത്ത തിളക്കം…ആരെയോ പ്രതീക്ഷിച്ചപോലെ ഹൃദയം മിടിക്കുന്നു. അവള് ഓർത്തെടുത്തു കഴിഞ്ഞുപോയ ഒരു ദിനം.

ഇതുപോലെ ഒരു സന്ധ്യയിൽ തന്നെ പിടിച്ചു നിർത്തി തന്റെ കണ്ണുകളിൽ നോക്കി ഇഷ്ടം ആണെന്ന് പറഞ്ഞ ശിവനെ…. അൽഭുതം ആയിരുന്നു തനിക്ക് അപ്പോൾ… കൂട്ടുകാരൻ സ്നേഹിച്ചു കൊണ്ടുനടന്നത് ആണെന്ന് നന്നായി അറിയാം…ചെറുപ്പം മുതൽ എപ്പോഴും വഴക്കടിച്ചിട്ടെയുള്ളു …. പെട്ടന്ന് കേട്ടപ്പോൾ ദേഷ്യമോ വെറുപ്പോ എന്തോക്കെയോ തോന്നിപ്പോയി. കൂടെ ഉണ്ടായപ്പോൾ ഞാൻ ആ കണ്ണുകളിൽ എന്നോടുള്ള പ്രണയം കണ്ടിട്ടില്ല. ശിവന്റെ മൂന്നാം തൃക്കണ്ണിൽ അതൊളിപ്പിച്ച് വെച്ചിരിക്കുകയായിരുന്നു. ആരുമറിയാതെ… ജീവിതവഴിയിൽ ഞാൻ ഒറ്റക്ക് ആകുമെന്ന് കരുതിയാണ് പാവം…എനിക്ക് കൂട്ടായി… ഇടക്കു എപ്പോഴോ മനസ്സ് ശിവേട്ടനെ തേടുന്നത് അറിയുന്നുണ്ട്… കൂച് വിലങ്ങു ഇട്ടു അപ്പോഴേ തളച്ചിടുകയ എന്റെ മനസ്സിനെ…കാരണം അറിയണം എനിക്ക്…സത്യങ്ങൾ അറിയാതെ എനിക്ക് ഒന്നിനും ആകില്ല. ഒരു ദീർഗശ്വാസം വിട്ടു നന്ദു മുന്നോട്ട് നടന്നു.

ബുള്ളറ്റ് അടുത്ത് വരുംതോറും തന്റെ ഹൃദയമിടിപ്പിന്റെ വേഗത അതിനേക്കാൾ വേഗത്തിൽ മിടിക്കുന്നത് നന്ദു അറിഞ്ഞു. പെട്ടന്ന് ആ ബുള്ളറ്റ് അവളെ കടന്നു പോയി… ചേ… ശിവേട്ടൻ അല്ല… എവിടെ പോയോ ആവോ… അന്ന് പോലീസ് സ്റ്റേഷനിൽ വച്ച് കണ്ടതിൽ പിന്നെ കണ്ടിട്ടില്ല…ഒരു രാത്രിയും രണ്ടു പകലും ആയി തമ്മിൽ കണ്ടിട്ട്…ഈശ്വരാ ഞാൻ എന്തൊക്കെയാ ആലോചിച്ചു കൂട്ടുന്നെ അവൾ സ്വയം തലയിൽ ഒരു കൊട്ട് കൊട്ടി ചിരിയോടെ മുന്നോട്ട് നടന്നു. ശിവെട്ടനെ കണ്ടിട്ട് കുറെ നാളുകൾ ആയപോലെ ആണ് പറയുന്നത്… എങ്കിലും ഇത്രയും സമയം ആളും കാണാതെ ഇരിക്കാറില്ല. ഇനി ചിലപ്പോ ഡൽഹി പോയിട്ടുണ്ടാകും…അത് പതിവ് ആണ്… പറയാതെ ഒരു പോക്കു…പിന്നെ കുറെ ദിവസങ്ങൾ കഴിയും വരാൻ… എങ്കിലും എന്നോട് പറയാതെ പോകാറില്ല… ഇനി കാണുമ്പോ മൈൻഡ് വയ്ക്കില്ല…ഇത്തിരി ജാഡ ഇട്ടു നടക്കാം…മനസ്സിൽ ഒരുപാട് കണക്ക് കൂട്ടലുകളുമായി നന്ദു നടന്നു.

“ഇന്ന് കുറച്ചു നേരം വൈകിയോ…ഇരുട്ട് ആയി തുടങ്ങി..” നന്ദു സ്വയം പറഞ്ഞുകൊണ്ട് നടന്നു.
നടന്നു നടന്നു ആളൊഴിഞ്ഞ പറമ്പിന്റെ അടുത്ത് എത്തി. ഒറ്റക്ക് ഉള്ളപ്പോൾ ഇതുവഴി പോകരുത് എന്ന് ഏട്ടൻ പലവട്ടം പറഞ്ഞിട്ടുണ്ട്…സാരമില്ല ഇന്നിപ്പോ ഇതിലെ പോകാതെ നിവർത്തിയില്ല നേരം വൈകിയാൽ പിന്നെ എന്തു ചെയ്യും. നന്ദു പറമ്പിന്റെ ഉള്ളിലേക്ക് കടന്നു…ആളൊഴിഞ്ഞ വിജനമായ പറമ്പ് ആണ് അത്…അതുമാത്രമല്ല അവിടെയും ഇവിടെയും ഒക്കെയായി കുറച്ചു കുറ്റികാടുകൾ നിറഞ്ഞു നിൽപുണ്ട്…പെട്ടന്ന് നന്ദുവിന് ഒരു ഉൾഭയം…എങ്കിലും ധൈര്യം സംഭരിച്ച് ഉള്ളിലേക്ക് നടന്നു.

ഉള്ളിലേക്ക് നടന്നു കുറച്ചു കഴിഞ്ഞു തന്റെ പുറകിൽ ആരോ ഉള്ളത് പോലെ തോന്നി അവൾക്ക്. തോന്നൽ അല്ല തന്റെ പുറകിൽ ആരൊക്കെയോ ഉണ്ട്… കാൽപേരുമാറ്റം കേൾക്കാം…തന്നെ പരിചയം ഉള്ളവർ ആണെങ്കി ഇപ്പൊ തനിക്ക് അരികിൽ എത്തുമായിരുന്നു…ഇതിപ്പോ…അല്ല പരിചയം ഉളളവർ ആരുമല്ല…എങ്കിലും ധൈര്യം സംഭരിച്ച് പെട്ടന്ന് അവൾ‌ തിരിഞ്ഞു നോക്കി… ആജാനുഭാഹു ആയ രണ്ടുപേർ തന്റെ മുമ്പിൽ. ഇവിടെയൊന്നും മുൻപ് കണ്ടിട്ടില്ല… നന്ദുവിനു ഒരു പന്തികേട് തോന്നി. അവളു തിരിഞ്ഞു ഓടാൻ തുടങ്ങിയതും മുമ്പിൽ ഒരാളെ തട്ടി നിന്നു പോയി…അയാളെ കണ്ട് ഭയന്ന് അവള് പുറകോട്ടു ചലിച്ചതും പുറകിൽ മറ്റു രണ്ടുപേർ… നന്ദു നിന്നു വിയർത്തു… ആ നിമിഷം നന്ദുവിനു ശബ്ദം പോലും പുറത്തു വരാതെ തടഞ്ഞു തൊണ്ടക്കുഴിയിൽ നിന്നുപോയി…

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

പ്രണയിനി : ഭാഗം 1

പ്രണയിനി : ഭാഗം 2

പ്രണയിനി : ഭാഗം 3

പ്രണയിനി : ഭാഗം 4

പ്രണയിനി : ഭാഗം 5

പ്രണയിനി : ഭാഗം 6

പ്രണയിനി : ഭാഗം 7

പ്രണയിനി : ഭാഗം 8

പ്രണയിനി : ഭാഗം 9

പ്രണയിനി : ഭാഗം 10

പ്രണയിനി : ഭാഗം 11

പ്രണയിനി : ഭാഗം 12