Thursday, December 26, 2024
Novel

പ്രണയിനി : ഭാഗം 11

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

ജനലിൻ ഉള്ളിലൂടെ വന്ന ഉദയന്റെ പൊൻ കിരണം നന്ദുവിന്റെ മുഖത്തേക്ക് പതിച്ചപ്പോൾ അവൾ പതിയെ മിഴികൾ തുറന്നു. എല്ലാം കഴിഞ്ഞ് ഇപ്പൊൾ അഞ്ചു വർഷം ആകുന്നു. അന്ന് അവിടെനിന്നും പോന്നതിന് ശേഷം പത്രത്തിലും ടിവിയിലും കണ്ടിരുന്നു ദേവെട്ടന്റെ കല്യാണം. ഒപ്പം കാശിയുടെയും ദുർഗ്ഗയുടെയും. കാശിയുടെ സഹോദരി ആയിരുന്നു ദേവിക.ദേവിക ദേവദത്തൻ. നന്ദു പുഞ്ചിരിച്ചു. ശീതൻ അടിച്ചു അവളുടെ കഴുത്തും കണ്ണീരാൽ കവിളും നനഞ്ഞു കുതിർന്നിരുന്നു. കവിളും കഴുത്തും കൈകളാൽ അമർത്തി തുടച്ച് മുടി വാരികെട്ടി എന്തോ തീരുമാനിച്ചതുപോലെ അവൾ ബാത്ത്റൂമിലേക്ക് നടന്നു.

വാതിലിൽ തുടരെ തുടരെയുള്ള മുട്ട് കേട്ടുകൊണ്ടാണ് കിച്ചു കണ്ണ് തുറന്നത്. തന്റെ നെഞ്ചോടു ചേർന്നൊട്ടി കിടക്കുകയാണ് ഭദ്ര. ഇന്നലത്തെ പരിഭവം പറച്ചിലും മത്സരിച്ചുള്ള സ്നേഹ പ്രകടനവും കഴിഞ്ഞു എപോളോ രണ്ടുപേരും മയക്കത്തിൽ വീണു പോയിരുന്നു. അവൻ പതിയെ ഭദ്രയുടെ കവിളിൽ തലോടി വിളിച്ചു”ശ്രീ…ശ്രീ മോളെ എഴുന്നേൽക്കുനില്ലെ”
ഭദ്ര പതുക്കെ കണ്ണ് തുറന്നു. കിച്ചുവിനെ നോക്കി ചിരിച്ചു. കിച്ചു അവളുടെ നെറ്റിയിൽ ചുംബിച്ചു.
“എഴുനേറ്റില്ലെ രണ്ടാളും….ഏട്ടാ … കിച്ചുവേട്ട… ഭദ്രേ..”നന്ദു വിളിച്ചു കൊണ്ടിരുന്നു.

“നന്ദു ആണല്ലോ…” അവൻ വാതിൽ തുറക്കാൻ എഴുന്നേറ്റതും ഭദ്ര കിച്ചുവിന്റെ കയിൽ പിടിച്ചു നിർത്തി.എന്താ കാര്യമെന്ന് അവൻ പുരികം ഉയർത്തി ചോദിച്ചു.അവന്റെ മുഖത്ത് പടർന്ന തന്റെ സിന്ദൂരം ഭദ്ര ഒരു നാണത്തോടെ തുടച്ചു. അവൻ ഒന്നുകൂടി അവളുടെ മുഖം തന്നിലേക്ക് ചേർത്ത് നെറുകയിൽ ചുംബിച്ചു. ഭദ്ര വേഗം അവനെ വിട്ടുമാറി ബാത്റൂമിലെക്കു പോയി.

വാതിൽ തുറന്ന കിച്ചു നന്ദുവിനെ ഇമ വെട്ടാതെ നോക്കി നിന്നു. അവന്റെ അന്തം വിട്ടുള്ള നിൽപ്പ് കണ്ട് കിച്ചുവിന് ഒരു പിച്ച് കൊടുത്തു.
“ഹാ… വേദനിചു കാന്താരി..”

“സ്വപ്നം അല്ല എന്ന് മനസ്സിലായില്ലേ”

“ആയെ..!” കിച്ചു അവളെ തൊഴുതുകൊണ്ട് പറഞ്ഞു.
“അരമണിക്കൂറിനുള്ളിൽ ഭദ്രയേയും കൂട്ടി റെഡി ആയി വായോ. നമുക്ക് ഭഗവതി കാവിൽ തൊഴാൻ പോകണം. കുറെ ആയില്ലെ നമ്മൾ പോയിട്ട് ”

കിച്ചുവിൻെറ കണ്ണ് നിറഞ്ഞു വന്നു. അവൾ പറ്റിക്കാൻ പറഞ്ഞതല്ല കാരണം നല്ല വീതിയുള്ള കസവിന്റെ സെറ്റുമുണ്ടും മെറൂൺ കളറിലുള്ള ഡിസൈനർ ബ്ലൗസും ഉടുത്ത് കഴുത്തിൽ പാലക്ക മാല… കാതിൽ ജിമിക്കി കമ്മൽ ഇവയെല്ലാം അണിഞ്ഞു മുടി കുളി പിന്നൽ ഇട്ടു… കണ്ണിൽ കരിമഷിയും ഒരു ചെറിയ വട്ടപൊട്ടും…..ഇത്രയും ഒരുങ്ങി കിച്ചു അവളെ കാണുന്നത് കുറെ നാളുകൾക്ക് ശേഷം ആണ്.

നാളുകൾക്ക് ശേഷം കരിമഷി എഴുതിയത് കൊണ്ടാണോ അല്ലെങ്കിൽ ഇന്നലെ പെയ്ത അവളുടെ സങ്കട മഴയുടെ അവശേഷിപ്പു ആണോ അവളുടെ കണ്ണിലെ ചുവപ്പ് എന്ന് അവന് വേർതിരിക്കാൻ കഴിഞ്ഞില്ല.

“ഞങ്ങൾ വേഗം വരാം”. നന്ദു പോകാതെ അവിടെ തന്നെ നിന്നു. അവളുടെ നിൽപ്പ് കണ്ട് അവൻ ചോദിച്ചു.”എന്തെങ്കിലും പറയാനുണ്ടോ”.ഒന്നുമില്ലെന്ന് അവൾ‌ ചുമൽ കൂചികൊണ്ട് പറഞ്ഞു. പിന്നെ പൂമുഖത്തെക്കു നടന്നു. നന്ദു പറയാൻ വന്നത് എന്താണെന്ന് മനസ്സിലായപ്പോലെ കിച്ചു ഫോൺ എടുത്തു.

കിച്ചുവും ഭദ്രയും റെഡി ആയി വരുമ്പോൾ നന്ദു അവളുടെ ചെമ്പക മരത്തിന്റെ അടുത്ത് ഊഞ്ഞാലിൽ പിടിച്ചു നിൽക്കുകയായിരുന്നു. ഒരു ചെമ്പകം കയിൽ എടുത്തു കിച്ചു അവളുടെ മുടിയിൽ ചൂടി കൊടുത്തു. നന്ദു ചിരിയോടെ അവരെ നോക്കി നിന്നു കുറച്ചു നിമിഷം. “പോകാം”
“നമുക്ക് നടന്നു പോകാം കിച്ചു ഏട്ടാ”
അവർ നടന്നു തുടങ്ങി. കുറെ നാളുകൾക്കു ശേഷം പതിവില്ലാതെ ആ വഴിയിൽ അവരെ കണ്ടപ്പോൾ പലർക്കും അതിശയമായി. എല്ലാവരോടും ഒരു ചിരിയോടെ കുശലം പറഞ്ഞ് നന്ദുവും കിച്ചുവും ഭദ്രയും ഭഗവതി കാവിലേക്ക് നടന്നു. അകലെനിന്നും തന്നെ കണ്ടു ആലിൻചുവട്ടിൽ അവരെയും കാത്തിരിക്കുന്ന ശിവനെ.”ഈ മൂക്കള രാമനെ ആരാ വിളിച്ചുവരുത്തിയത് കിച്ചു ഏട്ടാ”നന്ദു ചുണ്ടു കൂർപ്പിച്ചു ചോദിച്ചു.
“നീ എന്നോട് പറയാതെ പറഞ്ഞത് ഞാൻ അവനൊരു മെസ്സേജ് അയച്ചു പറഞ്ഞു”കിച്ചു നോക്കിയപ്പോൾ നന്ദുവിന്റെ ചുണ്ടിലൊരു കുസൃതി നിറഞ്ഞ ചിരി വിടർന്നു. പിന്നീട് അവൾ ഒന്നും പറഞ്ഞില്ല. അവർ നാലുപേരും അമ്പലത്തിൽ കയറി ദേവിയുടെ മുന്നിൽ തൊഴുതു. നന്ദു കണ്ണീരോടെ തൊഴുതു പ്രാർത്ഥിച്ചു.ഇനി ഒരു മുടക്കവുമില്ലാതെ ഈ തിരുനടയിൽ എത്തിക്കോളാം എന്നു ദേവിക്ക് വാക്കുകൊടുത്തു അവൾ.

പ്രസാദവും വാങ്ങി അവർ തിരിച്ച് ആലിൻചുവട്ടിൽ തന്നെ എത്തി. പതിവുപോലെ തന്നെ ഭദ്ര ശിവൻറെ നെറ്റിയിൽ ചന്ദനം ചാർത്തി. അതുപോലെതന്നെ കിച്ചുവിനും. നാലുപേർക്കും ഇടയിൽ വല്ലാത്തൊരു ശൂന്യത അനുഭവപ്പെട്ടു. നാലുപേരുടെയും മനസ്സിൽ പഴയകാല സ്മരണകൾ കളിയാടി നിന്നു. എല്ലാവരും ഒന്നിച്ചുള്ളപ്പോൾ എന്തൊരു വർത്താനം ആയിരിക്കും കളിയാക്കി ചിരിച്ചും കളിച്ചും വഴക്കിട്ടും സമയം പോകുന്നതേ അറിയില്ലായിരുന്നു.

നന്ദു തന്നെ മൗനത്തെ വേർപ്പെടുത്തി.”കിച്ചു ഏട്ടാ നമ്മുടെ ഒരുപാട് പഴയ ഫ്രണ്ട്സ് ഇല്ലേ. അതിൽ കോൺടാക്ട് ഉള്ളവരെ ഇന്ന് തന്നെ കോൺടാക്ട് ചെയ്തു വൈകിട്ട് സ്കൂളിൽ ഒരു മീറ്റിംഗ് അറ്റൻഡ് ചെയ്യാൻ പറയണം. നമ്മുടെ പൂർവ വിദ്യാർത്ഥി സംഗമം അതിനെക്കുറിച്ച് പറയാൻ ആയിട്ടാണ്. നമ്മൾ എല്ലാവരും കൂടി ഒന്ന് ഒത്തു പിടിച്ചാൽ സംഭവം വിജയകരമാക്കാം.”

“ശരി വിളിക്കാം സ്കൂൾ വിട്ടതിനു ശേഷം അല്ലേ മീറ്റിങ് ഉണ്ടാകുക ആ സമയത്ത് എത്താൻ കഴിയുന്നവരോട് പരമാവധി എത്താൻ തന്നെ പറയാം”

“നമുക്ക് പോയാലോ വീട്ടിൽ ചെന്ന് ഭക്ഷണം കഴിച്ചതിനു ശേഷമാണ് സ്കൂളിൽ പോകേണ്ടത് ലേറ്റ് ആകും”ഭദ്ര ഓർമിപ്പിച്ചു.

സ്കൂളിൽ എത്തി സ്റ്റാഫ് റൂമിൽ ചെന്നപ്പോൾ ശ്രീനാഥ് സാർ എത്തിയിരുന്നു.
“സാർ പറ്റുമെങ്കിൽ കലക്ട്രേറ്റ് നമുക്ക് ഈ ആഴ്ച തന്നെ പോയാലോ. സാറിന്റെ പരിചയത്തിൽ ആരൊക്കെയോ ഉണ്ടെന്ന് പറഞ്ഞിരുന്നില്ലേ. ഒരു അപ്പോയിന്റ്മെന്റ് കിട്ടുമൊന്ന് നോക്ക്”നന്ദു ശ്രീനാഥിനെ ഓർമിപ്പിച്ചു.

“ശരി ടീച്ചറെ ഞാൻ നോക്കിയിട്ട് പറയാം”.

അന്നത്തെ ക്ലാസ്സ് കഴിഞ്ഞു നന്ദുവും ഭദ്രയും ഒരു ക്ലാസ്സ് റൂമിൽ ഒത്തു കൂടി ഇരുന്നു. അവരുടെ കൂടെ ശ്രീനാഥിനെ കൂടാതെ വേറെയും ഒന്ന് രണ്ടു ടീച്ചേഴ്സ് കൂടി ഉണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ശിവനും കിച്ചുവും കൂടെ കുറച്ച് പേരും കൂടി ഉണ്ടായിരുന്നു. അവരെല്ലാം തന്നെ മുൻപ് അവിടെ പഠിച്ചിരുന്നവർ ആയിരുന്നു. കുറെ നാളുകൾക്കു ശേഷം എല്ലാവരെയും കൂടി കണ്ടപ്പോൾ കുറച്ചു നേരം പരസ്പരം വിശേഷം പറഞ്ഞിരുന്നു. നന്ദു തന്നെ മീറ്റിങ് തുടക്കം കുറിച്ചു സംസാരിച്ചു തുടങ്ങി. ഇനി ആരും വരാൻ ഇല്ലാലോ… അപ്പോ നമുക്ക് തുടങ്ങിയാലോ…?? അപ്പോഴാണ് പുറത്ത് ഒരു പോലീസ് ജീപ്പ് വന്നു നിന്നത്. എല്ലാവരുടെയും കണ്ണുകൾ അവിടേക്ക് തിരിഞ്ഞു. ഡോർ തുറന്നു മനോഹരമായ പുഞ്ചിരിയുമായി പോലീസ് വേഷത്തിൽ തന്നെ സ്ഥലം എസ് ഐ.
“ഹബീബ്” പുഞ്ചിരിയോടെ നന്ദു പറഞ്ഞു.
“ഇച്ചിരി നേരം വൈകി പോയെടി കാന്താരി… sorry…” വന്നയാൾ നന്ദുവിനോടു ക്ഷമാപണം പോലെ പറഞ്ഞു അവർക്കിടയിൽ ഇരുന്നു.
“ലേറ്റ് കമിങ് നിനക്ക് പണ്ടെ ഉള്ളതല്ലെടാ…വേട്ട വളിയ…”
“എന്റെ പൊന്നു നന്ദു… ഞാൻ ഒരു പോലീസ് ഓഫീസർ ആണ്… അതും SI …”
“നിന്നൊക്കെ ആരാടാ പോലീസിൽ എടുത്തേ”
“നിന്നെ ഞാൻ ഇന്ന്….”
“അതേ ഒന്ന് നിർത്തിക്കെ നിർത്തിക്കേ… നിങ്ങൾക്ക് തല്ല് കൂടാൻ അല്ല ഇപ്പൊ ഇവിടെ വിളിച്ചു കൂട്ടിയത്” എന്നത്തേയും പോലെ ഭദ്ര ഇടപെട്ടു പ്രശ്നം പരിഹരിച്ചു.
പിന്നീട് നന്ദു പറഞ്ഞു തുടങ്ങി പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ ചെയ്യേണ്ട കാര്യങ്ങളെ എല്ലാവരും ഒത്തൊരുമയോടെ അത് വിജയിപികേണ്ട ആവശ്യകതയെ കുറിച്ച്. ഓരോരുത്തർക്കും ഓരോ ചുമതലകൾ നൽകി. കിചുവും ശിവനും നന്ദുവിനെയും ഭദ്രയേയും തന്നെ നോക്കി കാണുകയായിരുന്നു. എത്രയോ നാളുകൾക്കു ശേഷം ആണ് വളരെ ചുറ്‌ ചുറുക്കൊടെ കാര്യങ്ങൾ പറയുകയും ചെയ്യുകയും ചെയ്യുന്നത്. അവരെ തന്നെ നോക്കി കണ്ണുകളിൽ മിഴിനീർ നിറഞ്ഞത് അറിഞ്ഞില്ല.
“നമ്മുടെ സ്കൂളിന്റെ പരിപാടി നമ്മൾ എല്ലാവരും കൂടി അടിപൊളിയായി ആഘോഷിക്കും”

“ഡാ.. കോഴി സതീഷേ ….നിന്റെ ഈ ആവേശം കെട്ട് കഴിഞ്ഞു പോയ മീരയെ കാണാൻ അല്ലേട”നന്ദു കളിയാക്കി.

“അങ്ങനെയും പറയാം….എന്റെ ആദ്യ പ്രണയം അല്ലായിരുന്നോ” സതീഷ് നെടുവീർപ്പിട്ടു പറഞ്ഞു.

“എന്തോ…എങ്ങിനെ …ആദ്യ പ്രണയമോ… ഒഞ്ഞു പോയെട… എന്റെ ശഹർബാന വിട്ടു പോകാൻ കാരണം നീയല്ലേട… എന്റെ ഓർമയിൽ അന്ന് മീര നിന്റെ മൂന്നാമത്തെ പ്രണയം ആയിരുന്നു” ഹബീബ് വിട്ടു കൊടുത്തില്ല.

“അയ്യോട മുത്തെ…ശഹർബാൻ പോയാൽ എന്താ നല്ല മലബാർ മൊഞ്ചത്തിസൈനബയെ കിട്ടിയില്ലേ..എന്നിട്ടും എന്നോ വിട്ടുപോയ ശഹർബാണെ നോക്കി ഇരിക്കുന്നു…നീയൊക്കെ ഒരു പോലീസ് ആണോട” വരുണിന്റെ വക ആയിരുന്നു.

“നന്ദു നീയെന്റെ ശഹർബന് ഒരു പ്രത്യേക ക്ഷണം കൊടുക്കണം കേട്ടോ”

“ശരി ഹബീ …അതേപോലെ പ്രത്യേക ക്ഷണം നിന്റെ മലബാർ മൊഞ്ചത്തി സൈനബയുടെ അടുത്തും കൊടുത്തേക്കാം … എന്തേ”

“എന്റെ പൊന്നോ…കുടുംബം കലക്കരുത്..”

അവർ പിന്നെയും പഴയ കുറെ കാര്യങ്ങളും കൂടി സംസാരിച്ചു ഇരുന്നു ചിരിച്ചു.

“അല്ല നന്ദു നമുക്കിടയിൽ നിന്നാണ് ചീഫ് ഗസ്റ്റ് എന്ന് പറഞ്ഞു….ആരേയ ഉദ്ദേശിക്കുന്നെ.. നമുക്കിടയിൽ തന്നെ ഒരുപാട് ആളുകൾ നല്ല പൊസിഷനിൽ ഉള്ളവരുണ്ടല്ലോ”…

“രമേശാ…ഇപ്പോളത്തെ സോഷ്യൽ മീഡിയ താരം നമ്മുടെ പുതിയ കളക്ടർ അല്ലേ… മൂപ്പിലാനെ തന്നെ കൊണ്ടുവരാനുള്ള ഉദ്ദേശം ആണ്”

“കളക്ടർ,…ആരു ദത്തൻ…ദേവദത്തൻ ”

“അതേ”…നന്ദു ഒരു ചിരിയോടെ പറഞ്ഞു.

പരസ്പരം എല്ലാവരും പെട്ടന്ന് മൗനം ആയതുപോലെ. അത് മനസിലാക്കി നന്ദു തന്നെ പറഞ്ഞു തുടങ്ങി.

“ദേവേട്ടൻ കളക്ടർ ആയി ചെയ്യുന്ന പല കാര്യങ്ങളും ജനങ്ങൾക്ക് എത്ര സഹായകരമാണ്. നൂതനമായ പല ആവിഷ്കാരങ്ങളും ചെയ്യുന്നുണ്ട്.”

“അത് നീ പറഞ്ഞത് ശരിയാ നന്ദു. അവൻ കളക്ടർ ആകും മുന്നേ ചെയ്തു തുടങ്ങിയില്ലെ. അതിൽ ഒന്ന് അല്ലേ ഇപ്പോളും നമ്മുടെ വായന ശാലയിൽ നടക്കുന്ന പി എസ് സി പരിശീലന ക്ലാസ്സ്.”വരുൺ ആയിരുന്നു പറഞ്ഞത്.

“അല്ലെങ്കിൽ പിന്നെ വേറെ ഏതു നാട്ടിൽ കാണും ഇത്രയധികം ഗവൺമെന്റ് ജോലിയിൽ കേറിയ ആളുകൾ…ഞങ്ങളൊക്കെ ഇന്ന് ഈ അവസ്ഥയിൽ എത്തിയത് അവരുടെ മോട്ടിവേഷൻ ക്ലാസ്സ് കൊണ്ട് മാത്രം ആണ്.” ഹബീബ് കിച്ചുവിനെയും ശിവനെയും നോക്കി പറഞ്ഞു.

“അങ്ങനെ ഒരു ബുദ്ധി ഉദിച്ചത് കളക്ടർ അദ്ദേഹത്തിന്റെ തലയിൽ അല്ല കേട്ടോ” ഭദ്ര ചിരിച്ചു കൊണ്ട് പറഞ്ഞു.

“പിന്നെ ആരുടെയ”

“ഇങ്ങനെ ഒരു ആശയം ഏട്ടനു മുന്നിൽ അവതരിപ്പിച്ച ആൾ ദ ഇരിക്കുന്നു.”ഭദ്ര ചൂണ്ടിയ ഭാഗത്തേക്ക് എല്ലാവരും നോക്കി. ശിവൻ അവരെ നോക്കി പല്ലിളിച്ചു കാണിച്ചു.

അതുകണ്ട് നന്ദുവും ചിരിച്ചു. പിന്നെയും അവർ ഓരോ കളിതമാശകൾ പറഞ്ഞിരുന്നു. കളക്ടറെ കണ്ടതിനുശേഷം തീയതി നിശ്ചയിക്കാം എന്ന് ഉറപ്പിച്ചു അവർ അന്നത്തേക്ക് പിരിയാൻ തീരുമാനിച്ചു.
“ശ്രീ മോളെ നീ നന്ദുവിനെയും കൂട്ടി പൊയ്ക്കോ.. ഞാൻ ഇത്തിരി കഴിഞ്ഞ് എത്തിക്കോളാം”കിച്ചു ഭദ്രയോട് പറഞ്ഞു.

ഭദ്ര തലയാട്ടി . എങ്കിലും കിച്ചുവിനെ നന്നായി നോക്കി അവൾ. കിച്ചുവും അവളുടെ നോട്ടത്തിൽ അങ്ങനെ തങ്ങിനിന്നു. കണ്ണുകൊണ്ട് എന്താണെന്ന് ചോദിച്ചു. അവൾ പതിയെ അടുത്തേക്ക് ചെന്ന് പറഞ്ഞു.
“അവിടെയും എവിടെയും തങ്ങിനിൽക്കാതെ വേഗം വീട്ടിലേക്ക് എത്തണം”നാണത്താൽ ഒരു പുഞ്ചിരി നൽകി അവൾ തിരിഞ്ഞു നടന്നു.

മറ്റുള്ളവർ പല ക്ലാസുകളിലായി നടന്നു.അവർ ഓർമ്മകൾ പുതുക്കി കൊണ്ടേയിരുന്നു. അവർ നാലു പേർ മാത്രമായപ്പോൾ നന്ദു കിച്ചുവിന് അടുത്തേക്ക് ചെന്നു. ശിവൻ ഫോണിൽ നോക്കിയിരിപ്പുണ്ട് ആയിരുന്നു. “എന്താ നന്ദു എന്തോ ചോദിക്കാൻ ഉണ്ടല്ലോ”

അത് കേട്ട് ശിവനും മുഖമുയർത്തി നോക്കി.

“ഏട്ടാ എനിക്കൊരു കാര്യം അറിയണം. ദേവേട്ടൻ…ദേവേട്ടൻ എന്തിനാണ് എന്നെ വേണ്ട എന്ന് പറഞ്ഞത്”

“അത് …മോളെ… ഞാൻ …ഞാനെന്തു പറയാനാ..” കിച്ചുവിന് വാക്കുകൾ തടയുന്നുണ്ടായിരുന്നു. എന്തുകൊണ്ടോ നന്ദുവിനെ നോക്കാൻ അവൻ മടിച്ചു.

“ഏട്ടന് അറിയില്ലായിരുന്നു. അതു മുൻപ് ഏകദേശം ഒരു ഒന്നര രണ്ടു വർഷം മുമ്പ് കൃത്യമായി പറഞ്ഞാൽ ശിവേട്ടൻ നാട്ടിൽ വരുന്നതിനു മുമ്പ്. പക്ഷേ ഇപ്പോ ഏട്ടൻ എല്ലാം അറിയാം എന്തുകൊണ്ടാണെന്ന് അറിയാം”

കിച്ചുവും ശിവനും അതിശയത്തോടെ നന്ദുവിനെ നോക്കി. കാരണം അവൾ പറഞ്ഞതത്രയും ശരിയായിരുന്നു.

“ഞാൻ പറഞ്ഞത് ശരിയാണെന്ന് നിങ്ങളുടെ മുഖഭാവം പറയുന്നുണ്ട്. നിങ്ങൾ പറയണ്ട. പറയേണ്ട ആൾ തന്നെ പറയും ദേവേട്ടൻ …ഞാൻ കാത്തിരിക്കുകയാണ്.”

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

 

പ്രണയിനി : ഭാഗം 1

പ്രണയിനി : ഭാഗം 2

പ്രണയിനി : ഭാഗം 3

പ്രണയിനി : ഭാഗം 4

പ്രണയിനി : ഭാഗം 5

പ്രണയിനി : ഭാഗം 6

പ്രണയിനി : ഭാഗം 7

പ്രണയിനി : ഭാഗം 8

പ്രണയിനി : ഭാഗം 9

പ്രണയിനി : ഭാഗം 10