Thursday, December 19, 2024
Novel

പ്രണയമഴ : ഭാഗം 1

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ


നമ്മുടെ എല്ലാവരുടെയും ജീവിതത്തിലെ ഒരിക്കലും മറക്കാൻ കഴിയാത്ത വസന്തകാലം ആണ് +1 +2… ഒരിക്കൽ കൂടി തിരികെ ലഭിക്കാൻ ആരും കൊതിച്ചു പോകുന്ന 2 വർഷങ്ങൾ. ഒരു മനോഹര സ്വപ്നം പോലെ കടന്നുപോയ ആ രണ്ടു വർഷത്തെ ജീവിതത്തിൽ തന്നെ പെയ്തു തുടങ്ങട്ടെ എന്റെ ഈ “പ്രണയമഴ”….
**********
ടാ കാർത്തിക്കേ… എവിടെ ടാ ആ രണ്ടു തെണ്ടികൾ. നേരത്തും കാലത്തും വരാൻ പറഞ്ഞാൽ രണ്ടു ശവങ്ങളും കേൾക്കില്ല. ഇന്ന് രണ്ടിനെയും ഞാൻ തല്ലി കൊല്ലും നോക്കിക്കോ… വരുൺ കലിപ്പ് mode ഓൺ ആക്കി.

അളിയാ നീ ഒന്നു സമാധാനിക്ക്… കണ്ട്രോൾ..കൺട്രോൾ. അവരു ഇപ്പൊ വരും. ക്ലാസ്സിൽ കേറാൻ 5 മിനിറ്റ് കൂടി ഇല്ലേ. അവരു ഇപ്പോ ഇങ്ങു എത്തും. കാർത്തിക്കിന്റെ മറുപടി കേട്ടു വരുൺ അവനെ വല്ലാത്ത ഒരു നോട്ടം നോക്കി… അവൻ 32 പല്ലും വെളിയിൽ ഇട്ടു ഒന്നു ഇളിച്ചു കാണിച്ചു കൊടുത്തു…

അളിയോ… ഞങ്ങൾ എത്തി… ഇന്നു കറക്റ്റ് ടൈം അല്ലേ… (ഈ പശു കരയും പോലെ ഉള്ള ശബ്ദം മറ്റാരുടെയും അല്ല.. ഇവരുടെ കൂട്ടത്തിൽ ഉള്ള മൂന്നാമന്റെ ആണ്… രാഹുലിന്റെ ഒപ്പം തന്നെ ശിവദത്ത് എന്ന കൂട്ടത്തിലെ നാലാമനും ഉണ്ട്.)

പിന്നെ കറക്റ്റ് ടൈം ആ… എന്നെ കൊണ്ട്‌ രാവിലെ തന്ന ശുദ്ധ മലയാളം പറയിക്കരുത്. സ്കൂൾ തുറന്നിട്ട് രണ്ടു ആഴ്ച ആയി… ഈ രണ്ടു ആഴ്ചയും നിങ്ങൾ രണ്ടു എണ്ണം താമസിക്കുന്നോണ്ട് കിട്ടുന്നത് ഞങ്ങൾ രണ്ടു പാവങ്ങൾക്ക് കൂടിയ. കേട്ടോടാ പുല്ലേ..നിന്നെ ഒക്കെ കാത്തിരിക്കാൻ തുടങ്ങിട്ട് മണിക്കൂർ ഒന്നായി.(വരുൺ).

ശെരിയാ വരുൺ അളിയൻ പറഞ്ഞത്.. ഈ കാലമാടൻമാരോടു നേരുത്തേ വരാൻ പറഞ്ഞാൽ കേൾക്കില്ല. ഒന്നും ഇല്ലേലും ഏതേലും പെൺപിള്ളേരെ എങ്കിലും നോക്കായിരുന്നു.. കാർത്തിക് നിരാശയോടെ പറഞ്ഞു.

ടാ കാർത്തിക് കോഴി.. ആരേലും നിന്നെ പിടിച്ചു ചിക്കൻ സൂപ്പ് വെക്കാതെ സൂക്ഷിച്ചോ…. ടാ മുത്തേ വരുണേ നീ ദേഷ്യപ്പെടാതെ…നാളെ 8.30 എന്നൊരു സമയം ഉണ്ടെങ്കിൽ നമ്മൾ ഇവിടെ എത്തിയിരിക്കും. നീ ഇങ്ങനെ ദേഷിച്ചു നോക്കല്ലേ.. നിന്റെ പിണക്കം മാറ്റാൻ ഞാൻ ഒരു ഉമ്മ തരട്ടെ?? ശിവൻ വരുണിന്റെ അടുത്തേക്ക് ചെന്നു.

പോടാ വൃത്തികെട്ടവനെ.. അവന്റെ ഒരു ഉമ്മ… കൊണ്ടോയി ഉപ്പിലിട്ടു വെയ്ക്കു… നാളെ എങ്കിലും നീ ഒക്കെ സമയത്തു വന്നില്ലേൽ എന്റെ കൈ കൊണ്ടു രണ്ടും ചാവും… ഓർത്തോ… ഇനി ഇപ്പൊ നടക്കു ഇങ്ങോട്ട്. എനിക്ക് വയ്യ രാവിലെ ആ പൂതനയുടെ വായിൽ ഇരിക്കുന്നത് കേൾക്കാൻ. അല്ലെങ്കിൽ തന്നെ ആ തള്ളക്കു രണ്ടു ആഴ്ച കൊണ്ടു തന്ന നമ്മളോട് വല്ലാത്ത സ്നേഹം ആണ്. പ്രേതെകിച്ചു എന്നോട്. വേഗം നടക്കു ഇങ്ങോട്ട്…. വരുൺ ബാക്കി മൂന്നു പേരെയും പിടിച്ചു കൊണ്ടു ക്ലാസ്സിലേക്ക് നടന്നു.

(” കാർത്തിക്, വരുൺ, രാഹുൽ & ശിവദത്ത് ഇവരാണ് ഈ കഥയിലെ 4 കൂട്ടുകാർ… ഒരിക്കലും പിരിയാത്ത 4 പേർ. ഒറ്റവാക്കിൽ പറഞ്ഞാൽ കട്ട ചങ്ക്സ്. ഇവരുടെ ഈ സൗഹൃദത്തിനു 6 വർഷത്തെ പഴക്കം ഉണ്ട്. എപ്പോഴും ഒരുമിച്ചു ഉണ്ടാകാൻ വേണ്ടി അവർ +1ലും ഒരേ കോഴ്സ് തന്നെ അങ്ങു എടുത്തു. ഇനി ഓരോരുത്തരെ കുറിച്ചു പറയാം. കാർത്തിക് & രാഹുൽ… ഒരമ്മ പെറ്റ മക്കൾ അല്ലെങ്കിൽ പോലും വായിനോട്ടത്തിന്റെ കാര്യത്തിൽ ഇരട്ടകൾ.

ഒരുപാട് പെൺപിള്ളേരെ വളക്കാൻ നോക്കി. പക്ഷെ ഈ രണ്ടു കോഴികൾക്കും ആരും തീറ്റ കൊടുത്തില്ല. അതു കൊണ്ടു വായിനോട്ടം ഒരു നേരംപോക്കായി കൊണ്ടു നടക്കുന്നു. പഠിക്കാനും ഒട്ടും മോശം അല്ല. ഇനി വരുൺ… വരുണിനെ കുറിച്ചു ഒറ്റവാക്കിൽ പറഞ്ഞാൽ ഇപ്പോ കാൽപന്തിനെ മാത്രം സ്നേഹിക്കുന്ന ഒരു പഴയ നിരാശ കാമുകൻ. പണ്ടൊരുത്തി തേച്ചിട്ട് പോയതിൽ പിന്നെ പുള്ളിക് പെണ്ണ് എന്ന വർഗതോട് തന്നെ വെറുപ്പാണ്. പഠിക്കാനും ആള് മിടുക്കൻ ആണ്. പക്ഷെ കണ്ടാൽ പറയില്ല എന്നു മാത്രം. ഇനി ശിവദത്ത്.. എല്ലാരുടെയും ശിവ. അവനെ കുറിച്ച് ഒറ്റ വാക്കിൽ പറഞ്ഞാൽ സകലകല വല്ലഭൻ ആയ ഒരു കലിപ്പൻ താന്തോന്നി. ദൈവം കഴിവുകൾ എല്ലാം വാരികോരി അവനു നൽകി പഠിത്തത്തിലും എഴുത്തിലും സ്പോർട്സിലും എല്ലാം. പക്ഷെ ആളൊരു കലിപ്പൻ ആണ്. പെട്ടന്ന് ദേഷ്യം വരുന്ന സ്വഭാവം. ദേഷ്യം വന്നാൽ ശെരിക്കും മഹാദേവൻ തൃക്കണ്ണ് തുറക്കും പോലെ തന്നെ. പക്ഷെ അവൻ സ്നേഹിക്കുന്നവർക് വേണ്ടി ജീവൻ പോലും പകരം കൊടുക്കും. കലിപ്പൻ ആണേലും ഒരുപാട് പെൺപിള്ളേരുടെ മനസ്സിൽ ശിവ ഉണ്ട്. പക്ഷേ അവന്റെ മനസിന്റെ വാതിൽ തുറക്കാനുള്ള താക്കോലുമായി ഇതുവരെയും ഒരു പെണ്ണ് അവതരിച്ചിട്ടു ഇല്ല….പക്ഷെ അധികം വൈകാതെ ഇവന്റെ മനസു കട്ടെടുത്തു പറക്കാൻ ഒരുവൾ എത്തും എന്നു നമുക്ക് പ്രതീക്ഷിക്കാം.”)

തുടരും…