Wednesday, January 22, 2025
Novel

പ്രണയകീർത്തനം : ഭാഗം 1

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌


കളരിക്കൽ കുടുംബം:പാലക്കാട് നെന്മാറ ക്ക് അടുത്തു പേഴുംപറ എന്ന ഗ്രാമത്തിലെ പേരു കേട്ട കുടുംബം.ഇപ്പൊ ഇവിടെ ആരുമില്ല.അടച്ചിട്ടിരിക്കുകയാണ്.കളരിക്കൽ ശിവരാമനും പാർവതി അമ്മയും കാലയവനികക്കുള്ളിൽ മറഞ്ഞു…മക്കൾ 4 പേർ…

മൂത്ത ആൾ ബാബുരാജ് കുടുംബസമേതം ഡൽഹിയിൽ…നാട്ടിലേക്ക് വരവൊന്നുമില്ല…വല്ലപ്പോഴും വിളിക്കും .അത്രതന്നെ…

രണ്ടാമൻ മാധവരാജ് ചെന്നൈയിൽ ബാങ്കിൽ നിന്ന് റിട്ടയർ ആയി..ഇപ്പൊ ഒരു പ്രൈവറ്റ് ബാങ്കിൽ സേവനം അനുഷ്ഠിക്കുന്നു…ഭാര്യയും 2 മക്കളും.

മൂത്തത് അപ്പു എന്ന അഖിൽ ഇളയ തു അച്ചു എന്ന അക്ഷയ്…അപ്പു വിവാഹിതനാണ്…ടെക്നോപാർക്കിൽ വർക് ചെയ്യുന്നു.

വീട്ടുകാരുടെ എതിർപ്പോടെയുള്ള വിവാഹമായിരുന്നു….ഭാര്യ ആശ ഒരു ഓർഫൻ ആണ്…

അപ്പൂന്റെ കമ്പനിയും ഒരു ചാരിറ്റി സംഘടനയുമായി ചേർന്നു പ്രവർത്തിച്ച ഒരു പ്രോജെക്ടിൽ എറണാകുളത്തെ ഒരു ഓർഫനേജിൽ വെച്ചാണ് അപ്പു ആശയെ കാണുന്നത്..

അവൾ b.ed കഴിഞ്ഞു ഓര്ഫനേജിന്റെ തന്നെ ഒരു സ്കൂളിൽ പഠിപ്പിക്കുകയാണ്…വീട്ടുകാർ ആരും അവന്റെ വിവാഹത്തിൽ സഹകരിച്ചില്ല.കുറച് ഫ്രണ്ട്‌സ് മാത്രമുണ്ടാരുന്നു അവരുടെ കല്യാണത്തിന്….

ഇളയ ആൾ അച്ചു ജീവിത്തിൽ നേരിടേണ്ടി വന്ന ഒരു ട്രാജഡി യിൽ അല്പം ഡിപ്രഷൻ സ്റ്റേജിലാണ്…

ചെന്നൈയിൽ ഒരു കമ്പനിയിൽ വർക് ചെയ്യുന്നുണ്ടാരുന്നെങ്കിലും ഇപ്പോൾ പോകുന്നില്ല…

വീട്ടിൽ നിന്ന് അവൻ പുറത്തിറങ്ങാറില്ല…അപ്പുവിന്റെ അഭാവവും അവനെ വിഷമിപ്പിക്കുന്നുണ്ട്…

മൂന്നാമൻ ദേവരാജ്…ടൂറിസം ഡിപാർട്മെന്റിൽ ആലപ്പുഴയിലാണ്..ഭാര്യ ശ്രീകല ഹൈസ്കൂൾ ടീച്ചറാണ്…ഒരേ ഒരു മകൾ ചിന്നു എന്നു അവർ ഓമനപ്പേരിട്ടു വിളിക്കുന്ന കീർത്തന…

ആലപ്പുഴയിലെ “”ദേവകീർത്തന””എന്ന അവരുടെ വീട്ടിൽ 7 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അവർക്ക് കിട്ടിയ നിധിയാണ് അവൾ…ഡിഗ്രി കഴിഞ്ഞു പി.ജി ക്കു എറണാകുളത്തെ കോളേജിൽ അഡ്മിഷൻ കിട്ടി നിൽക്കുന്നു…

പോയി വരാനുള്ള ബുദ്ധിമുട്ട് കൊണ്ട് എറണാകുളത്തു അപ്പച്ചീടെ വീട്ടിൽ നിന്ന് പോയി വരാമെന്നു തീരുമാനിച്ചിരിക്കുന്നു….

നാലാമത്തെ ആൾ രാജലക്ഷ്മി..കീർതനയുടെ അപ്പച്ചി…കലക്ടറേറ്റിൽ വർക് ചെയ്യുന്നു…ഭർത്താവ് കോളേജ് അദ്ധ്യാപകൻ..3 മക്കൾ…രശ്മിക..വിവാഹം കഴിഞ്ഞു,രോഹിത്..ഐ ടി ഫീൽഡിൽ ..റിത്വിക ബി.ടെക് ന്ന് പഠിക്കുന്നു…

***************************************

കീർത്തന അപച്ചിയുടെ വീട്ടിലെത്തി…നാലു ദിവസം കൂടി കഴിഞ്ഞാൽ കോളേജ് തുറക്കുകയാണ്….വിടർന്ന കണ്ണുകളുള്ള,നടുവൊപ്പം ഇടതൂർന്ന മുടിയുള്ള,ആരോടും സൗഹൃദത്തോടെ പെരുമാറുന്ന ഒരു സുന്ദരി പെണ്കുട്ടി….കീർത്തന…
———————————————————“ഇത് ചിന്നു…എന്റെ കസിനാണ്…”രോഹിതേട്ടൻ തന്നെയാർക്കോ പരിചയപ്പെടുത്തുന്നത് കെട്ടുകൊണ്ടാണ് ചിന്നു എന്ന നമ്മുടെ കീർത്തന തിരിഞ്ഞുനോക്കിയത്..

പുറകിൽ രോഹിതേട്ടനോടൊപ്പം ബ്ലൂ ജീൻസും വൈറ്റ് ഷർട്ട് ഉം ഇട്ട് ചിരിയോടെ നിൽക്കുന്ന ആളെ കണ്ട അവൾ ഞെട്ടി..

“””ഈശ്വരാ..ഉണ്ണിയേട്ടൻ…”
ആ മുഖത്തും ഒരു ഞെട്ടൽ അവൾ സ്പഷ്ടമായി കണ്ടു..ഒരു അവിിശ്വസനീയതയും…

ഇതൊന്നും ശ്രെദ്ധിക്കാതെ രോഹിതേട്ടൻ തുടർന്നു..ചിന്നൂ..ഇത് Varun…എന്റെ ഇന്റിമെയ്റ് ഫ്രണ്ട് ആണ്…അതും പറഞ്ഞ ആൾ ഉണ്ണ്യേട്ടന്റെ തോളിലൂടെ കയ്യിട്ട് ഒന്നൂടി ചേർത്തു പിടിച്ചു..

ആദ്യത്തെ അമ്പരപ്പിൽ നിന്ന് മുക്തയായ കീർത്തന അവനെ നോക്കി ‘ഹായ് ‘ പറഞ്ഞു..അവൻ തിരിച്ചും…

“ഡി..രണ്ട് ലൈംജൂസ് എടുത്തോ കെട്ടോ..”അങ്ങനെ പറഞ്ഞ രോഹിത് Varun മായി അപ്പുറത്തേക്ക് പോയി..

കീർത്തന സ്വയം തന്റെ കൈത്തണ്ടയിൽ ഒന്നു നുള്ളി നോക്കി..

“എന്റെ മഹാദേവ!!!!വിശ്വസിക്കാനാവുന്നില്ലല്ലോ….ഉണ്ണ്യേട്ടൻ ഇവിടെ…”ഇത് സത്യമാണോ….അവളുടെ മനസിൽ എന്തോ ഒന്ന് തിങ്ങിനിറഞ്ഞു തുളുമ്പാൻ വെമ്പൽ കൊണ്ട് നിന്നു…

ലൈംജൂസ് എടുത്തിട്ടും കൊണ്ടുക്കൊടുക്കാനാവാതെ വീർപ്പുമുട്ടലോടെ കീർത്തന അവിടെ ചുറ്റിപ്പറ്റി നിന്നു..

“ആ കണ്ണുകൾ …അതിന്റെ തീക്ഷ്ണത താങ്ങാൻ തനിക്ക് ആവില്ല..ഒരുപാട് പീലികൾ ഉള്ള ആ കണ്ണുകൾ വർഷങ്ങളായി തന്നെ പൊള്ളിച്ചുകൊണ്ടിരിക്കുകയാണല്ലോ..

എന്തുചെയ്യണമെന്നറിയാതെ നിന്നപ്പോളാണ് ഋതു ആ വഴി വന്നത്..

“ഇതു ആർക്കാ…””

“രോഹിതേട്ടന്റെ ഫ്രണ്ട്…Varun…”

“ആഹാ…വരുൻചേട്ടൻ വന്നോ?…മാസങ്ങളായി കണ്ടിട്ട്…നോക്കട്ടെ…”

ഋതു…ഇത് കൂടി കൊണ്ട് കൊടുക്കുവോ…കീർത്തന ട്രെ അവളുടെ നേരെ നീട്ടി…
അവൾ അത് വാങ്ങി ഹാളിലേക്ക് പോയി…

ഋതു വരുണിന്റെ കയ്യിൽ ജ്യൂസ് കൊടുക്കുന്നതും അവൻ അവളോട് ചിരിച്ചുകൊണ്ട് വർത്തമാനം പറയുന്നതും ഗ്ലാസ് വിൻഡോയിലൂടെ അവൾ നോക്കി നിന്നു…ആ മിഴികൾ ഒന്നു രണ്ടു വട്ടം കിച്ചന്റെ ഭാഗത്തേക്ക് നീളുന്നതും….

“എന്താ മോളെ നോക്കുന്നെ”
പുറകിൽ ഒരു ശബ്ദം കേട്ട് കീർത്തന തിരിഞ്ഞു നോക്കി…രാജലക്ഷ്മി ആയിരുന്നു…

“അവിടെ വന്നതാരാന്ന് നോക്കുവാരുന്നു അപ്പച്ചി…”

ആരാ…നോക്കട്ടെ ..അവർ മുൻവശത്തേക്ക് പോയി…

അപ്പച്ചിയെ കണ്ടു ഉണ്ണ്യേട്ടൻ എഴുന്നേൽക്കുന്നതും,ചേർത്തുപിടിക്കുന്നതും അപ്പച്ചി ഉണ്ണ്യേട്ടന്റെ ശിരസ് താഴ്ത്തി നെറ്റിയിൽ ഉമ്മ വെക്കുന്നതും അവൾ നോക്കി നിന്നു..

എന്തിനെന്നറിയാതെ അവളുടെ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി വിടർന്നു…മനസ് നിറയുകയും…

ഉണ്ണ്യേട്ടൻ അവിടുത്തെ ഒരു അംഗത്തെ പോലാണെന്നും എല്ലാവർക്കും വല്യ ഇഷ്ടമാണെന്നും ബോധ്യപ്പെടുത്തുന്നതാരുന്നു അവരുടെയെല്ലാം പെരുമാറ്റം…

കുറചു നേരം കൂടി കീർത്തന കിച്ചനിൽ നിന്നു…പിന്നെ റൂമിലേക്ക് പോകാമെന്ന് കരുതി…

റൂമിലേക്ക് പോകുമ്പോൾ അവൾ ഹാളിലേക്ക് ഒന്നു പാളി നോക്കി…രോഹിതേട്ടനും ഉണ്ണ്യേട്ടനും കൂടി ലാപ് ടോപിൽ എന്തോ നോക്കുകയാണ്…

“ഒരു പരിചയഭാവവുമില്ല…ദുഷ്ടൻ.”.
താനും മുൻപരിചയം കാണിച്ചില്ലല്ലോ..എന്നു അവൾ ഓർത്തു…

കീർത്തന മുറിയിലെത്തി ബാഗൊക്കെ അടുക്കി വെച്ചു..എന്തു ചെയ്യുകയാണെങ്കിലും മനസ് അതിൽ ഉറക്കുന്നില്ല…

അത് പെരുമ്പറ കൊട്ടി മുൻ വശത്തിരിക്കുന്ന ആളുടെ പുറകെ പോകുന്നു…ആ മിഴികൾ വീണ്ടും തന്നെ തേടി വന്നതാണോ…

അവളുടെ മനസ് നൂൽ അറ്റ് പട്ടം പോലെയായി…എങ്ങോട്ടൊക്കെയോ അതിന്റെ സഞ്ചാരപാത നീളുന്നു…

അവൾ കട്ടിലിലേക്ക് കയറിയിരുന്നു..മെല്ലെ ജനലിലൂടെ പുറത്തേക്ക് നോക്കി…അങ്ങകലെ സൂര്യൻ ചക്രവാളസീമയുടെ അടുത്തെത്തി കിന്നാരം ചൊല്ലുന്നു…അവളുടെ മനസ് 4 വർഷം പുറകോട്ട് സഞ്ചരിച്ചു…

ആദ്യമായി ആ കണ്പീലികൾ നിറഞ്ഞ കണ്ണ് കണ്ടത്…കാണുമ്പോഴൊക്കെയുണ്ടാരുന്ന നെഞ്ചിന്റെയിടിപ്പ്…

തന്നെ തേടി ആ കണ്ണുകൾ വന്നിരുന്നെങ്കിലും ഒരിക്കൽ പോലും ഒന്നു ചിരിച്ചുകണ്ടിട്ടില്ല…എപ്പോഴും ഗൗരവമാണ് ആ മുഖത്തു…ഇപ്പോൾ തന്നെ ആലുവ മണൽൽപുറത് വെച്ച കണ്ട പരിചയം പോലുമില്ല…

4 വർഷം മുമ്പുള്ള മഴയുണ്ടാരുന്ന ആ ദിവസം അവൾ ഓർത്തെടുത്തു…ഒരു +2 കാലം….
****************************************

ക്ലാസ് തുടങ്ങി 2 മാസം കഴിഞ്ഞിട്ടുണ്ടാവും…അവൾ മാതസ് ഇന് മാത്രം ട്യൂഷണ് പോകുന്നുണ്ട്..

വീട്ടിൽ നിന്ന് മുപ്പത് മിനുറ്റ് ബസിൽ യാത്ര ചെയ്താണ് ട്യൂഷൻ സെന്ററിൽ എത്തുന്നത്..അവളുടെ ബെസ്റ്റ് ഫ്രണ്ട് ആയ അഞ്ജനയുടെ അച്ഛൻ നടത്തുന്ന സെന്ററിൽ ആണ് പോകുന്നത്…

8th മുതൽ ഒന്നിച്ചു പoിച്ച കൂട്ടുകാർ ആണവ ർ….അഞ്ജനയുടെ വീടിന്റെ തൊട്ടടുത്ത ബിൽഡിങ് ൽ-ആണ് ട്യൂഷൻ..അവൾ ഹ്യൂമാനിറ്റീസ് ആയത് കൊണ്ട് ട്യൂഷണ് ഇല്ല..

അവളുടെ വീട്ടിൽ നേരത്തെ ചെല്ലും ..

അവിടുന്നു ചോറൊക്കെ കഴിചു കുറെ നേരം കത്തിവെച്ചിരുന്നിട്ടെ ക്ലാസ്സിൽ പോകൂ…ട്യൂഷൻ വിട്ടാലും അവിടെ കയറി കുറേനേരം കൂടി ഇരുന്നിട്ടെ തിരിച്ചും പോരൂ…

2 വീട്ടുകാർക്കും അതിൽ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല…അവരും വല്യ സൗഹൃദത്തിൽ ആയിരുന്നു…

അന്നൊരു ശനിയാഴ്ചയായിരുന്നു..

പതിവുപോലെ കീർത്തന ട്യൂഷണ് പോകാനിറങ്ങി…ബസ് ഇറങ്ങി കുറചു നടക്കണം അവിടേക്ക്…ബസ് ഇറങ്ങിയപ്പോ തന്നെ മഴ ചാരുന്നുണ്ടാരുന്നു..കീർത്തന കുട നിവർത്തി…വല്യ മഴയില്ല..എങ്കിലും..

അവൾ ഗേറ്റ് തുറന്ന് sitout ലേക്ക് കയറി..ഹാളിൽ നിന്ന് നേരെയാണ് ഡയ്നിങ്റൂമും കിച്ചനും..അങ്ങോട്ട് നോക്കിക്കൊണ്ട് അവൾ പുറകിൽ നിന്ന് ബാഗ് ഊരി സെറ്റിയിലേക്കിട്ടു..വല്യ നനവില്ലാത്തതിനാൽ കുടയും..ഒപ്പം കയ്യിലുണ്ടായിരുന്ന ഫയലും..

അവൾ നേരെ കിച്ചനിലേക്ക് ചെന്നു..

അഞ്ജന കിച്ചനിൽ നിന്ന് ചോറും കറികളും എടുതു ടേബിളിലേക്ക് വെക്കുന്നു…’അമ്മ ജ്യോതി മീൻ പൊരിക്കുന്നു…

“ഇന്നു ഏട്ടൻ ഉള്ളത് കൊണ്ട് നേരത്തെയാ…ഏട്ടന് വിശക്കുന്നൂന്ന് പറഞ്ഞു’ അവൾ എന്നെ നോക്കി പറഞ്ഞു..

എനിക്കൊന്നും മനസിലായില്ല…
“ഏത് ഏട്ടൻ..?ഇവൾക്കൊരു അനിയനല്ലേ ഉള്ളത്?അവൻ നവോദയ സ്കൂളിൽ പടിക്കുവാണ്…വെക്കേഷനെ വരൂ..

ഞാനൊരു പിടിയുമില്ലാതെ നിൽക്കുന്ന സമയത്തു അവൾ ഹാളിലേക്ക് നോക്കി പറഞ്ഞു..

“വാ… ഉണ്ണ്യേട്ട…ചോറെടുത്തു വെച്ചു”
അപ്പോളാണ് ഞാൻ അങ്ങോട്ട് നോക്കിയത്…
ഞെട്ടിപ്പോയി..സെറ്റിയി ൽ ഒരാൾ ഇരിക്കുന്നു..

ഞാൻ എറിഞ്ഞ ബാഗ് ആളിന്റെ ദേഹത്തെക്കാനു വീണത്…കുടയിലെ നനവ് ടീഷർട്ടിൽ അവിടവിടെ നനവ് പsർത്തിയിരിക്കുന്നു..

ഞാൻ നോക്കുമ്പോൾ ആൾ ബാഗെടുത് മാറ്റിവെക്കുകയാണ്…

എന്തുചെയ്യണമെന്നറിയാതെ മിഴിച്ചുനിൽക്കുമ്പോഴാണ് ആദ്യമായി ആ കണ്ണുകൾ എന്നിലേക്ക് വന്നത്..ചിരിയൊന്നുമില്ല…ഗൗരവത്തിൽ ഒരു നോട്ടം മാത്രം…ഐസ് ആയിപ്പോയി…

വാ…അവൾ പിന്നെയും വിളിച്ചു…

അവിടെ നിന്ന് എഴുന്നേൽക്കുന്നതിനു മുൻപ് ഉണ്ണി തന്റെ കയ്യിലേക്ക് വീണ ഫയൽ ഒന്നു തുറന്നു നോക്കി…

“Maths assignment no:3”
Submitted By:-
Keerthana.S.Raj
ഉണ്ണി കഴിക്കാനായി ചെന്നു…
അഞ്ജന വാ നിറച്ചേന്തൊക്കെയോ പറയുന്നുണ്ട്..ഉണ്ണ്യേട്ടൻ മൂളി കേൾക്കുന്നുണ്ട്…

കീർത്തന ശ്വാസം അടക്കിപ്പിടിച്ചിരുന്നു..

“നീയെന്താടി ഇങ്ങനിരിക്കുന്നെ?”

അയ്യോ മറന്നു…ഉണ്ണ്യേട്ട…ഇത് കീർത്തന മൈ ബെസ്റ്റ് ഫ്രണ്ട്…കീർത്തൂ…ഇത് എന്റെ വല്യച്ഛന്റെ മോനാ കേട്ടോ…”

ആ നോട്ടം പോലും ഇങ്ങോട്ട് വന്നില്ല..നോക്കിച്ചിരിച്ച ഞാനൊരു കഴുത….

കഴിച്ചുകഴിഞ്ഞയുടനെ അവിടിരിക്കാതെ ക്ലാസ്സിലേക്ക് പോകാനിറങ്ങി…
അപ്പോളേക്കും മഴ കനത്തിരുന്നു…കുട നോക്കീട്ട് സെറ്റിയി ൽ കണ്ടില്ല…

‘അത് sit out ൽ തുറന്ന് വെച്ചിരുന്നു…’

പുറകിലേക്ക് തിരിഞ്ഞു നോക്കിയെങ്കിലും ആളെ അവിടെങ്ങും കണ്ടില്ല….
ക്ലാസ്സിൽ ചെന്നു എന്തൊക്കെയോ ചിന്തിച്ചിരുന്നു..

2 മണിയാകാരായപ്പോൾ ക്ലാസ്സിലേക്ക് ഓടിക്കയറി വന്ന ഹെലൻ പറഞ്ഞു
“ഇന്ന് ബൈജു സർ വരില്ല..എന്തോ ആർജൻറ് മാറ്റർ…പകരം ഒരു ചുള്ളൻ സർ വന്നിട്ടുണ്ട്…”

2മണിക്ക് പുതിയ സർ ക്ലാസ്സിലേക്ക് വന്നു…
ഒന്നേ നോക്കിയുള്ളൂ…ഉണ്ണിയേട്ടൻ….

പുഞ്ചിരിച്ചുകൊണ്ട് ഉണ്ണിയേട്ടൻ ക്ലാസ്സിലേക്ക് കയറി വന്നു..

അപ്പോ ആൾക്ക് ചിരിക്കാൻ അറിയാം..ഞാൻ മനസ്സിൽ പറഞ്ഞു..

ആൾ ക്ലാസ് എടുത്തു തുടങ്ങി…

“എന്നെയിന്നു നിങ്ങൾ സഹിക്കേണ്ടി വരും…ബൈജു സർ ലീവു ആണ്..വേറൊരു ആളെ കിട്ടാത്ത കൊണ്ടാണ് ഞാൻ വന്നത്…അശോക് സർ പറഞ്ഞിട്ട്…ഞാൻ അദ്ദേഹത്തിന്റെ ഒരു റിലേറ്റീവ് ആണ്.ആൾ പറഞ്ഞു..

അഞ്ജന യുടെ അച്ഛനാണ് അശോക് സർ
“ആരായാലും കുഴപ്പമില്ല…എനിക്കിഷ്ടപ്പെട്ടു…”
ഹെലൻ എന്റെ ചെവിയിൽ പറഞ്ഞു

“ഒന്നു മിണ്ടതിരിക്കേടി” ഞാൻ മുഖം കൂർപ്പിച്ചു..
“നീയൊന്നു നോക്ക് കീർത്തൂ …ആ കുറ്റ് താടിയും ചിരിയും.”..വൗ…

ഒ…എനിക്കൊന്നും കാണണ്ട…ഞാൻ താഴേക്ക് നോക്കിയിരുന്നു…

ഞാൻ കണ്ണുകൾ ഉയർത്തിയപ്പോൾ കണ്ടത് എന്നെ തന്നെ നോക്കുന്ന ആ കണ്ണുകളാണ്….നേരിടാൻ കഴിഞ്ഞില്ല…ഞാൻ വീണ്ടും മിഴികൾ താഴ്ത്തി…

പിന്നെയൊരു തകർപ്പൻ ക്ലാസ് ആരുന്നു…പുറത്തു മഴ തകർക്കുന്നു ..ആകത് ഉണ്ണ്യേട്ടനും…

ബൈജു സാറിന്റെ ബോറൻ ക്ലാസ്സിൽ ഇരുന്നിരുന്ന ഞങ്ങൾക്ക് ഈ ക്ലാസ് മരുഭൂമിയിലെ ഒയാസിസ്‌ ആയിരുന്നു..

ഇടക്ക് പലവട്ടം ആ കണ്ണുകൾ എന്റെതുമായി ഉടക്കി….ആ തീക്ഷ്ണത താങാനാവാതെ ഞാൻ ദൂരേക്ക് മിഴികൾ പായിച്ചു…

ക്ലാസ് കഴിഞ്ഞപ്പോഴും മഴയാരുന്നു..
ബോയ്സ് ന്റെ ആരുടെയോ കുടയിൽ കയറി ആൾ അപ്പുറത്തേക്ക് പോയി..

അങ്ങോട്ട് പോകാന് ആവാതെ ഞാൻ വീട്ടിലേക്ക് ബസ് കയറി..

ബസിലിരുന്നിട്ടും ആ മുഖവും കണ്ണുകളും എന്നെ പിന്തുടരുന്നുണ്ടാരുന്നു….

അവൾ കണ്ണടച്ചു സീറ്റിലേക്ക് ചാരിയിരുന്നു…കൂടുതൽ മിഴിവോടെ ആ മുഖം മനസിലേക്ക് ഇരച്ചു കയറുന്നു…

പുറത്തെ മഴയുടെ കുളിരു കരളിലും സ്ഥാനം പിടിക്കുന്നു…

നാളെ…നാളെ കാണാൻ കഴിയുമോ ആളെ….

A story by DK ©Divya Kashyap

തുടരും

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…