Thursday, July 23, 2026
LATEST NEWS

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. പവന് 480 രൂപ കുറഞ്ഞ് 37880 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 4,735 രൂപയായി.

കഴിഞ്ഞ ദിവസം 38360 രൂപയായിരുന്നു സ്വർണ വില. ഗ്രാമിന് 4795 രൂപയായിരുന്നു വില. ഓഗസ്റ്റ് ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 4,710 രൂപയും ഒരു പവന് 37,680 രൂപയുമായിരുന്നു സ്വർണത്തിന്‍റെ വില.