Saturday, January 18, 2025
Novel

❣️പ്രാണസഖി❣️: ഭാഗം 12

രചന: ആമി

കാശി… നീ ഒരുപാട് കുടിച്ചു… മതി… പോടാ… ഈ കാശിയുടെ കപ്പാസിറ്റി നീ അളക്കല്ലേ… സഞ്ജയ്‌ മാറ്റി വെച്ച കുപ്പിയിൽ നിന്നും മദ്യം ഒഴിച്ച് കുടിച്ചു കൊണ്ട് കാശി അവനോട് ദേഷ്യത്തിൽ പറഞ്ഞു…കാശിയുടെ കാലുകൾക്ക് അപ്പൊ തന്നെ ബലം നഷ്ട്ടമായിരുന്നു… അവന്റെ മനസ്സിൽ മുഴുവൻ ഋഷി പറഞ്ഞ വാക്കുകൾ ആയിരുന്നു… പാറു തന്നെ ഇപ്പോളും സ്നേഹിക്കുന്നുണ്ട് എങ്കിൽ അവളോട്‌ താൻ എത്ര വലിയ തെറ്റ് ആണ് ചെയതത്… ഒരു പെണ്ണും പൊറുക്കാത്ത മറക്കാത്ത തെറ്റ്.. അത് ഓർക്കുന്തോറും അവനിൽ കുറ്റബോധം കൊണ്ട് നിറഞ്ഞു…

സഞ്ജയും നിവേദും അവരുടെ കാറിൽ ആണ് കാശിയെ വീട്ടിൽ ആക്കിയത്… അവനു ഒറ്റയ്ക്ക് വണ്ടി ഓടിച്ചു പോകാൻ കഴിയില്ല എന്ന അവസ്ഥയിൽ എത്തിയിരുന്നു… കാശിയുടെ വീട്ടിൽ എത്തി വാതിൽ മുട്ടിയതും പാർവതി വാതിൽ തുറന്നു… അവളെ കണ്ടതും സഞ്ജയും നിവേദും തല കുനിച്ചു… അവളെ നോക്കാൻ എന്തോ കുറ്റബോധം തോന്നി അവർക്ക്… സോറി പാറു… ഇവൻ ഇന്ന് ഇത്തിരി ഓവർ ആയി… നിങ്ങളും മോശം അല്ല… മൂക്കിൽ പതിയെ തൊട്ട് കൊണ്ട് പാറു പറഞ്ഞു…

അവനെ അവർ രണ്ടു പേരും കൂടെ താഴെ ഉള്ള ഒരു മുറിയിൽ കിടത്തി.. പാറുവിനോട് ഒന്ന് ചിരിച്ചു കൊണ്ട് വേഗം തന്നെ അവർ തിരിഞ്ഞു നടന്നു… അതേയ് ഇനി ഇയാളെ ഈ കോലത്തിൽ ഞാൻ കണ്ടാൽ നിങ്ങൾക്ക് രണ്ടു പേർക്കും എതിരെ ഞാൻ കേസ് കൊടുക്കും… അതിനു ഞങ്ങൾ എന്ത് ചെയ്തു… അവനെ ഞങ്ങൾ നിർബന്ധിച്ചു കുടിപ്പിച്ചത് ഒന്നും അല്ല… ഒരാൾ തെറ്റ് ചെയ്യുമ്പോൾ അത് തിരുത്തി നേർവഴി കാണിക്കേണ്ടത് നല്ലൊരു സുഹൃത്തിന്റെ കടമ ആണ്… അല്ലാതെ അവരുടെ കൂടെ ആ തെറ്റ് ആവർത്തിക്കുകയല്ല വേണ്ടത്… പാറുവിനോട് പിന്നെ ഒന്നും മിണ്ടാൻ നിൽക്കാതെ അവർ അവിടെ നിന്നും ഇറങ്ങി.. അവർ പോയതും പാറു കാശിയുടെ അടുത്ത് ചെന്നു…

നാസികയിലേക്ക് അടിച്ചു കയറിയ മദ്യത്തിന്റെ രൂക്ഷ ഗന്ധം അവളിൽ ശര്ധിക്കാൻ ഉള്ള പ്രേരണ ഉണ്ടാക്കി… മൂക്കും വായയും പൊത്തി അവൾ അവിടെ നിന്നും തിരിച്ചു പോയി…. കിടന്നിട്ടും ഉറക്കം വരാത്തത് കൊണ്ട് പാർവതി വീണ്ടും താഴെ അവന്റെ അടുത്ത് തന്നെ വന്നിരുന്നു… അലസമായി കിടക്കുന്ന അവന്റ ഷർട്ട്‌ പതിയെ അഴിച്ചു… നേരെ കിടത്തി പുതപ്പ് കൊണ്ട് പുതച്ചു കൊടുത്തു.. അവളും കട്ടിലിന്റെ ഒരറ്റത്തു കിടന്നു… അവന്റെ മുടിയിൽ പതിയെ തലോടി ഉറക്കത്തിലേക്ക് വഴുതി വീണു… രാത്രിയുടെ ഏതോ യാമത്തിൽ ഒരനക്കം കേട്ട് കൊണ്ടാണ് പാർവതി ഉണർന്നത്…

അവൾ വേഗം തന്നെ കയ്യ് എത്തിച്ചു ലൈറ്റ് ഇട്ടു… കട്ടിലിൽ നിന്നും എഴുനേൽക്കാൻ ശ്രമിക്കുന്ന കാശിയെ കണ്ടു അവൾ വേഗം എഴുന്നേറ്റു അവനെ പിടിച്ചു… എവിടെ പോവാ… ചാവാൻ.. എന്താ കൂടെ പോരുന്നോ.. അവന്റെ മറുപടി കേട് ഇനി വഴക്ക് വേണ്ട enn2കരുതി പിന്നെ അവൾ ഒന്നും പറഞ്ഞില്ല…. അവനെ പിടിക്കാൻ പോയതും കാശി കൈ തട്ടി മാറ്റി ഒറ്റയ്ക്ക് പുറത്തു പോയി… പാറു വീണ്ടും വന്നു കിടന്നു… കുറച്ചു കഴിഞ്ഞപ്പോൾ എന്തോ തട്ടി മറിയുന്ന ശബ്ദം കേട്ടതും പാർവതി ഞെട്ടി ഉണർന്നു… അടുക്കളയിൽ നിന്നും ആണെന്ന് മനസിലായി അവൾ വേഗം തന്നെ അങ്ങോട്ട് പോയി..

അവിടെ നിലത്തു വീണു ചിതറി കിടക്കുന്ന പാത്രങ്ങൾ എടുത്തു വെക്കുന്ന കാശിയെ ആണ് പാറു കണ്ടത്… എന്താ… എന്ത് പറ്റി… ഒന്നുല്ല… നിന്നെ ആരാ വിളിച്ചേ… കാശി അവളെ നോക്കാതെ തന്നെ പാത്രം എടുത്തു വെച്ചു കൊണ്ട് അടുപ്പിൽ വെച്ചു കത്തിച്ചു… പാർവതി വാതിൽക്കൽ നിന്ന് തന്നെ അവൻ ചെയ്യുന്നത് നോക്കി നിന്നു…കാശി എന്തൊക്കെയോ തപ്പി പിടിച്ചു അടുപ്പിൽ ഉള്ള പാത്രത്തിൽ ഇട്ടു.. അത് കണ്ടു പാർവതി ശബ്ദം വരാതെ ഊറി ചിരിച്ചു… കാശി അത് ഗ്ലാസിൽ ഒഴിച്ച് ചുണ്ടോട് അടുപ്പിച്ചതും തുപ്പിയതും ഒപ്പം ആയിരുന്നു…അവൻ നിരാശയുടെയും ദേഷ്യത്തോടെയും പാറുവിനെ നോക്കി… പാർവതി ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിൽ എങ്ങോട്ടോ നോക്കി നിന്നു…

ഡി എനിക്ക് ഒരു ചായ ഇട്ടു താ… അയ്യോ അപ്പൊ സർ ഇട്ടത് ചായ അല്ലെ… ഡീ പറഞ്ഞത് കേൾക്ക്… അയ്യടാ… അങ്ങനെ നിങ്ങൾ പറയുന്നത് കേട്ട് നിൽക്കുന്ന അടിമ ഒന്നും അല്ല ഞാൻ..എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്.. ഗുഡ് നൈറ്റ്‌… അവനെ നോക്കി മുഖം കൊട്ടി പാർവതി മുറിയിൽ പോയി കിടന്നു… കണ്ണടച്ചതേ ഓർമ ഉള്ളു അവളെ കാശി കയ്യിൽ കോരി എടുത്തു കൊണ്ട് പോയി.. കിടന്നു കുതറുന്ന അവളെ അടുക്കളയിൽ എത്തിയതും കാശി താഴെ ഇറക്കി… മര്യാദക്ക് ചായ ഇട്ടു തന്നാൽ നിനക്ക് സുഖമായി ഉറങ്ങാം.. അല്ലെങ്കിൽ ഇന്നലെ രാത്രി ഓർമ ഉണ്ടല്ലോ…

മീശ പിരിച്ചു അവളെ അടിമുടി നോക്കി കൊണ്ട് കാശി പറഞ്ഞു.. അവന്റെ നോട്ടം കണ്ടു പാറു സാരീ ഒക്കെ ശരിയാക്കി ചായ ഇട്ടു… അവൾ ചായ ഇടുന്നതും നോക്കി അവൻ അവിടെ തന്നെ നിന്നു… ചായ ഇട്ടു അവന്റെ കയ്യിൽ കൊടുത്തു കൊണ്ട് പാറു തിരിഞ്ഞു പോകാൻ നിന്നതും കാശി അവളുടെ കയ്യിൽ പിടിച്ചു… അവൾ തിരിഞ്ഞു നോക്കിയപ്പോൾ അവളെ തന്നെ നോക്കി നിൽക്കുന്ന കാശിയെ കണ്ടു… എന്റെ കൂടെ കുറച്ചു നേരം ഇരിക്കുമോ… അത് വരെ താൻ കണ്ട കാശി അല്ല തനിക്കു മുന്നിൽ എന്ന് തോന്നി പോയി അവൾക്… അവൾ അന്തം വിട്ടു നോക്കുന്നത് കണ്ടു കാശി അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് മുകളിലെ മുറിയിലേക്ക് പോയി…

ബാൽക്കണിയിൽ ചെന്നതും അവളുടെ കൈ വിട്ടു കൊണ്ട് അവൻ ചായ ഊതി കുടിച്ചു.. കാശിയിൽ പെട്ടന്ന് ഉണ്ടായ മാറ്റം തെല്ലൊന്നുമല്ല പാറുവിനെ ഞെട്ടിച്ചത്… പാറു… നീ… നീ എന്റെ ജീവൻ ആണ്… നിന്നോട് ഞാൻ കാണിക്കുന്ന ദേഷ്യം എന്റെ സ്നേഹം ആണ്… പക്ഷെ എന്തോ ഒന്ന് നമുക്കിടയിൽ തടസ്സം ഉണ്ടാക്കുന്നു… എങ്കിലും നീ ഇല്ലാത്ത ഇത്രയും വർഷങ്ങൾ ഞാൻ കഴിഞ്ഞത് എനിക്ക് മാത്രമേ അറിയൂ… ഇതെല്ലാം കേട്ട് കൊണ്ട് നിൽക്കുന്ന പാറു നിശ്ചലം ആയിരുന്നു… ഇതെല്ലാം സ്വപ്നം ആണോ എന്ന് വരെ അവൾ ഓർത്തു.. കാശിയിൽ നിന്നും ഇങ്ങനെ ഒരു പെരുമാറ്റം അവൾ അത്ര പെട്ടന്ന് അസാദ്യം ആയിരുന്നു… പാറുവിന്റെ പ്രതികരണം ഒന്നും കാണാത്തതു കൊണ്ട് തിരിഞ്ഞു നോക്കിയ കാശി കാണുന്നത് അവനെ തന്നെ തുറിച്ചു നോക്കുന്ന അവളെ ആണ്…

അവനും അറിയാമായിരുന്നു അവൾക്ക് അവന്റെ വാക്കുകൾ വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്ന്… എനിക്ക് പൈങ്കിളി വർത്താനം ഒന്നും പറയാൻ അറിയില്ല .. ഒന്ന് മാത്രം പറയാം… എന്റെ മരണം വരെ എന്നോട് കുറുമ്പ് കാട്ടാനും എന്നെ വാശി കയറ്റി ദേഷ്യം പിടിപ്പിക്കാനും എന്നെ സ്നേഹിച്ചു കൊല്ലാനും ഒക്കെ എനിക്ക് നീ വേണം… എന്റെ ഹൃദയത്തിന്റെ തുടിപ്പ് അറിയുന്ന അത്രയും അടുത്ത്… കണ്ണുകൾ നിറഞ്ഞു ഒഴുകി കാഴ്ച മറയുമ്പോളും അവൾ ഓടുകയായിരുന്നു അവന്റെ നെഞ്ചിൽ ചായാൻ… പെട്ടന്ന് കണ്ണുകൾ വലിച്ചു തുറന്നു കൊണ്ട് കാശി ഉറക്കത്തിൽ നിന്നും എഴുന്നേറ്റു… അത് വരെ കണ്ടത് എല്ലാം സ്വപ്നം ആയിരുന്നു എന്ന് തിരിച്ചറിയാൻ നിമിഷങ്ങൾ വേണ്ടി വന്നില്ല..

.അങ്ങനെ എല്ലാം നടന്നെങ്കിൽ എന്ന് അവൻ ആഗ്രഹിച്ചു… മുറിയിൽ നിന്നും പുറത്തു വന്നു നോക്കുമ്പോൾ അവൻ കാണുന്നത് ഹാളിൽ സോഫയിൽ ഇരിക്കുന്ന പാർവതിയെയും ജാനകിയെയും ആണ്… കാശിയെ കണ്ടതും പാർവതി എഴുന്നേറ്റു… എഴുനേൽക്കാൻ വേണ്ടി കാത്തുനിലക്കായിരുന്നു… പറഞ്ഞിട്ട് പോണം എന്ന് തോന്നി… വിളിക്കാതെ വന്നത് ആണെങ്കിലും പോകുമ്പോൾ മര്യാദ വേണമല്ലോ…. തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവൾ എന്തോ ഓർത്തു വീണ്ടും അവനു നേരെ തിരിഞ്ഞു നിന്നു… അമ്മയെ ഞാൻ കൊണ്ട് പോകുന്നു… ഇവിടെ ഒരു അനാഥ ആയി കഴിയുന്നതിലും ഭേദം അതാണ്… പിന്നെ അടുക്കളയിൽ ഭക്ഷണം ഉണ്ട്… ഇന്നേക്ക് ഉള്ളത് മാത്രം…

. ജാനകിയുടെ കൈ പിടിച്ചു പോകുന്ന പാർവതിയെ അവനു തടയാൻ കഴിഞ്ഞില്ല… എന്തോ തനിക്കു വിലപ്പെട്ടത് നഷ്ട്ടമായി… കുറ്റബോധം കൊണ്ട് അവൻ നീറി പുകഞ്ഞു… ഉമ്മറത്തു നിന്ന് കാർ തിരിഞ്ഞു പോകുമ്പോൾ കാശി കണ്ടു തന്നെ നോക്കി ചിരിച്ചു കൊണ്ട് ഡ്രൈവ് ചെയ്യുന്ന ഋഷിയെ… അവന്റെ ചുണ്ടിൽ വിജയിയുടെ ചിരിയും കാശിയുടെ കണ്ണിൽ തോറ്റവന്റെ കണ്ണുനീരും….……. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…