Saturday, December 21, 2024
GULFLATEST NEWS

മൂടൽ മഞ്ഞിന് സാധ്യത; ഖത്തറിൽ കാലാവസ്ഥാ മുന്നറിയിപ്പ്

ദോഹ: ഇന്ന് രാത്രി മുതൽ ഖത്തറിൽ അധികൃതർ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി. രാജ്യത്ത് ശക്തമായ മൂടൽ മഞ്ഞ് രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഒക്ടോബർ 2 ഞായറാഴ്ച രാത്രി മുതൽ ഒക്ടോബർ 4 ചൊവ്വാഴ്ച രാവിലെ വരെ മൂടൽ മഞ്ഞിന് സാധ്യതയുണ്ട്.

ശക്തമായ മൂടൽ മഞ്ഞ് കാരണം ദൃശ്യത രണ്ട് കിലോമീറ്ററോ അതിൽ കുറവോ ആകാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് ട്വിറ്ററിലൂടെ അറിയിച്ചു. ഈ കാലയളവിൽ രാജ്യത്തെ താമസക്കാരോടും പ്രവാസികളോടും പ്രത്യേക ജാഗ്രത പുലർത്താനും ക്യുഎംഡി അഭ്യർത്ഥിച്ചു.