പാർവതി പരിണയം : ഭാഗം 9
എഴുത്തുകാരി: അരുൺ
പാർവ്വതിയെ വീട്ടിൽ ഇറക്കിയിട്ട് മനു ജംഗ്ഷനിലേക്ക് പോയി.
അവിടെ ചെന്നപ്പോൾ എല്ലാവരുടെയും ആക്കിയ ചിരിയാണ് മനുവിനെ വരവേറ്റത്
എന്താടാ മനു നീ കല്യാണം കഴിച്ച് എന്നൊക്കെ പറയുന്ന കേട്ടല്ലോ ജംഗ്ഷനിലെ ചായക്കടയിലെ ശങ്കരൻ ചേട്ടൻ വിളിച്ചു ചോദിച്ചു
കഴിഞ്ഞത് അല്ലല്ലോ കഴിപ്പിച്ചത് അല്ലേ എന്ന കടയിൽ ഇരുന്ന് ആരോ വിളിച്ചു പറഞ്ഞപ്പോൾ അവിടെ ഒരു കൂട്ടച്ചിരി തന്നെ രൂപപ്പെട്ടു
മനു അവരെ നോക്കി ദയനീയമായി ഒന്ന് ചിരിച്ചു സ്ഥിരം വന് ഇരിക്കാറുള്ള ഗ്രന്ഥശാലയിലേക്ക് പോയി
അവിടെ ചെന്നപ്പോൾ കിരണും മറ്റൊരു കൂട്ടുകാരനായ വിഷ്ണു അവിടെ ഇരിപ്പുണ്ടായിരുന്നു
ഡാ കിരണേ ഉള്ള പണിയെല്ലാം ഒപ്പിച്ച് വെച്ചിട്ട് വരുന്ന വരവ് കണ്ടോ
ഡാ മനുവേ എന്നാലും നീ ഇത് എങ്ങനെ ഒപ്പിച്ചു
ഡാ ഒന്ന് ചുമ്മാ ഇരുന്നേ അവനെ വിഷമിപ്പിക്കാതെ
ഡാ മനു നീ ഇങ്ങു വന്നേ ഇവിടെ ഇരിക്ക് ചോദിക്കട്ടെ
മനു കിരണിൻറെ അടുത്തു വന്നിരുന്നു ഡാ എങ്ങനെ ഉണ്ടായിരുന്നു ഇന്നലത്തെ നിൻറെ ആദ്യരാത്രി ഒക്കെ പറഞ്ഞു തീർന്നതും അടി വീണതും ഒരുമിച്ചായിരുന്നു
ഡാ തെണ്ടീ ഇതെല്ലാം ഉണ്ടാക്കി വെച്ചിട്ട് നിനക്ക് എൻറെ ആദ്യരാത്രിയുടെ കഥ കേൾക്കണം ഇല്ലിയോ കേൾപ്പിച്ചു തരാം ഞാൻ ഇപ്പോൾ
പിന്നെ ഒരു ഇടിയുടെ പൂരം തന്നെയായിരുന്നു അവിടെ
വിഷ്ണു വളരെ പാടുപെട്ടാണ് കിരണിനെ മനുവിൻറെ കയ്യിൽ നിന്നും രക്ഷിച്ചത്
നീ എന്തിനാടാ അവനെ ഇങ്ങനെ ഇടിച്ചത്
ഇവനെ ഇടുക്കി അല്ല കൊല്ലുകയാണ് വേണ്ടത് ഈ ത*** കാണിച്ചു വെച്ച പരിപാടി എന്താണെന്ന് അറിയാമോ നിനക്ക്
മനു നടന്ന കാര്യങ്ങളെല്ലാം വിഷ്ണുവിനോട് പറഞ്ഞു
അവൻ പറഞ്ഞതൊന്നും വിശ്വസിക്കാനാവാതെ കിരണിൻറെ മുഖത്തേക്ക് വിഷ്ണു ഒന്ന് നോക്കി
പിന്നെയും അടിക്കാൻ പോയ മനുവിനെ പിടിച്ചു നിർത്തി വിഷ്ണു പറഞ്ഞു കഴിഞ്ഞതെല്ലാം കഴിഞ്ഞു
ഇനിയിപ്പോ ഇത് എങ്ങനെ പരിഹരിക്കാം എന്നതിനെ കുറിച്ച് ആലോചിക്കാം
അതിനുള്ള വഴി ഈ തെണ്ടീ ഉണ്ടാക്കിയില്ലെങ്കിൽ പൊന്നു മോനെ കിരണേ നിൻറെ പ്രേമം ഞാൻ അവളോട് പറഞ്ഞ് കുളമാകും
അതിന് ഞാനെന്തു ചെയ്യാനാ
നീ അല്ലേ ഇത് ഉണ്ടാക്കിയത് അത് അപ്പോൾ അതിനു പരിഹാരവും ഈ തന്നെ ഉണ്ടാകണം
നീ അവിവേകം ഒന്നും കാണിക്കരുത് ഞാൻ ഒന്ന് ആലോചിക്കട്ടെ ഇത് എന്ത് ചെയ്യാം എന്ന്
കാമുകനും കാമുകിയും കൂടെ നല്ല വൃത്തിക്ക് ആലോചിച്ച് ഒരു മാർഗം കണ്ടുപിടിക്ക് എന്നും പറഞ്ഞ് മനു വീട്ടിലേക്കു പോയി
മനു വീട്ടിലേക്കു വന്നപ്പോൾ സിറ്റൗട്ടിൽ തന്നെ അമ്മ ഇരിപ്പുണ്ടായിരുന്നു
നീ ഇതുവരെ എവിടെപ്പോയിരുന്നു നിൻറെ കൂടെ ജോലി ചെയ്യുന്ന ആ ശശിയും രണ്ടു മൂന്നു പേരും ഇവിടെ വന്നിരുന്നു
മനു ഒന്ന് മൂളുക മാത്രം ചെയ്തിട്ട് അകത്തേക്ക് പോയി
മനു റൂമിലേക്ക് വരുമ്പോൾ പാർവതി വീട്ടിൽ നിന്ന് കൊണ്ടുവന്ന പുസ്തകങ്ങൾ എല്ലാം അലമാരിയിൽ വെക്കുകയായിരുന്നു
മനു തൊണ്ട അനക്കി ചെറിയ സൗണ്ട് ഉണ്ടാക്കി
പാർവതി മനുവിനെ ഒന്ന് തിരിഞ്ഞ് നോക്കിയിട്ട് വീണ്ടും പുസ്തകം അടുക്കാൻ തുടങ്ങി
അതെ താൻ ബുള്ളറ്റ് ഒക്കെ ഒട്ടിക്കും ഇല്ലേ എനിക്കും ബുള്ളറ്റ് മേടിക്കണം എന്ന് ഭയങ്കര ആഗ്രഹം ആയിരുന്നു കാശൊക്കെ ഉണ്ടാക്കി വെച്ചപ്പോഴാണ് പെങ്ങടെ കല്യാണം ഒക്കെ ആയത് പിന്നെ അതൊന്നും നടന്നില്ല
പറഞ്ഞിട്ട് മനു നോക്കിയത് പാർവ്വതിയുടെ മുഖത്തേക്കാണ്
തുടരും