Sunday, December 22, 2024
Novel

പാർവതി പരിണയം : ഭാഗം 6

എഴുത്തുകാരി: ‌അരുൺ

ഇങ്ങനെ പെങ്ങളുടെ വായിൽ ഇരിക്കുന്നത് മുഴുവൻ കേട്ട് അങ്ങനെ അതിൻറെ ഒരു സംതൃപ്തി യിൽ ഇരിക്കുമ്പോഴാണ് പാർവതി ക്ലാസ്സ് ഒക്കെ കഴിഞ്ഞ് വന്നത്.
മനുവിനെ ഒന്ന് നോക്കുകപോലും ചെയ്യാതെ പാർവതി വീട്ടിനകത്തേക്ക് പോയി
അപ്പോഴാണ് പണിക്ക് ചെല്ലാത്തത് തിരക്കി ശശിയണ്ണൻ വിളിച്ചത് ഡാ മനു നീ ഇന്ന് ജോലിക്ക് വരുന്നില്ലേ

അത് ശശി അണ്ണാ ഞാൻ…
മനസ്സിലായി മനസ്സിലായി നീ ഇപ്പോൾ ഭയങ്കര ബിസി ആണല്ലോ
ഇനിയിപ്പോ നീ രണ്ടു മൂന്നാഴ്ച കഴിഞ്ഞിട്ട് അല്ലേ ജോലിക്ക് വരത്തുള്ളൂ
പിന്നെ നീ ഓസിനു ഒരു കല്യാണം കഴിച്ചു എന്ന് പറഞ്ഞത് ഞങ്ങൾക്ക് ഉള്ള ചിലവ് മറക്കേണ്ട.
ഇന്ന് വൈകിട്ട് ജോലി കഴിഞ്ഞ് നിൻറെ പെണ്ണിനെ കാണാൻ ഞങ്ങൾ വരുന്നുണ്ട് എന്നും പറഞ്ഞ് ശശി അണ്ണൻ ഫോൺ വെച്ചു

കള്ള തെണ്ടീ എല്ലാം അറിഞ്ഞിട്ട് എനിക്കിട്ട് ചെറിയാൻ വിളിച്ചതാണ്
അതിൻറെ കൂടെ ഇന്ന് വൈകിട്ട് ഇങ്ങോട്ട് കെട്ടി എടുക്കുകയും ചെയ്യും എന്ന് ഇവിടെ വന്ന് ഇനി എന്തൊക്കെ എഴുന്നള്ളിക്കും ആവോ
എന്നും പറഞ്ഞ് മനു റൂമിന് അകത്തേക്ക്
പോയി

അവിടെ ചെന്നപ്പോൾ പാർവതിയും അമ്മയും മീനാക്ഷിയും കൂടി അടുക്കളയിൽ പാചകവും കാര്യമായി ചർച്ചയും നടത്തുകയായിരുന്നു
പറയാതിരിക്കാൻ പറ്റില്ല അവർ രണ്ടുപേരും കൂടി മത്സരിച്ച് എന്നെ വലിച്ചു കീറുന്നു ഉണ്ട്
അതിന് അവൾ ചിരിച്ചുകൊണ്ട് മറുപടി പറയുന്നുണ്ട്
ഇവർക്ക് ചിരിക്കാൻ ഒക്കെ അറിയാമോ ഭഗവാനേ

എന്ന് ആലോചിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് മനുവിനെ അവൻറെ അമ്മ കണ്ടത്
എന്താടാ അടുക്കളയിൽ വന്ന് വായിനോക്കി നിൽക്കുന്നത്
ഓ ഒന്നുമില്ല ഞാൻ ചുമ്മാ…
അത് അമ്മയെ ഭാര്യയെ ഇതുവരെ കാണാത്തതുകൊണ്ട് തിരക്കി ഇറങ്ങിയത് ആയിരിക്കും കുറച്ചു നേരം പോലും കാണാതിരിക്കാൻ പറ്റുന്നില്ലയിരിക്കും നടക്കട്ടെ നടക്കട്ടെ

മനു മീനാക്ഷി ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് എപ്പോഴും കണ്ടുകൊണ്ടിരിക്കാൻ പറ്റിയ ഒരു മുതല് എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് റൂമിലേക്ക് പോകാൻ വേണ്ടി തിരിഞ്ഞു മനു
ഡാ അവിടെ നിന്നെ നീ ഇന്ന് മോളുടെ കൂടെ അവളുടെ വീട്ടിൽ വരെ ഒന്ന് പോയിട്ടു വാ
അതുകഴിഞ്ഞ് നമ്മുടെയും ബന്ധുക്കളുടെ വീട്ടിലൊക്കെ ഒന്ന് കയറണം പെട്ടെന്നുള്ള കല്യാണം ആയതുകൊണ്ട് ആരെയും വിളിക്കാൻ ഒന്നും പറ്റില്ലല്ലോ അതുകൊണ്ട് എല്ലാവർക്കും പരാതിയാണ്

പെട്ടെന്നുതന്നെ പാർവതി ഇടയ്ക്ക് കയറി പറഞ്ഞു
അമ്മേ ഇന്ന് എനിക്ക് ഒന്ന് സ്കൂളിൽ പോണം
അപ്പോൾ മനു ചാടിക്കേറി പറഞ്ഞു ശരിയാ എനിക്കും ഇന്ന് ജോലിക്ക് പോണം
ഓ പിന്നെ വലിയ കളക്ടർ ഉദ്യോഗം അല്ലേ അങ്ങേയ്ക്ക് ഇനി ഒരാഴ്ച കഴിഞ്ഞു പോയാൽ മതി നീ
മോളെ നീ ഒന്നു വിളിച്ചു പറ ഇനി രണ്ടു ദിവസം മൂന്നു ദിവസം വരുത്തില്ലെന്ന്

മോളെ മോളുടെ വീട്ടിലും മറ്റുമൊക്കെ പോകണ്ടേ ഇതൊക്കെ ചടങ്ങുകൾ ഉള്ളതാണ്
അതുകൊണ്ട് മോൾ വിളിച്ചു പറ ഇന്ന് വരില്ല എന്ന്
ശരി അമ്മേ
ഡാ എന്നാ നീ ഇവിടെ നിന്ന് കറങ്ങാതെ പോയി റെഡി ആവാൻ നോക്ക്
മനു ഒന്ന് മൂളിയിട്ട് റൂമിലേക്ക് പോയി

തുടരും

പാർവതി പരിണയം : ഭാഗം 1

പാർവതി പരിണയം : ഭാഗം 2

പാർവതി പരിണയം : ഭാഗം 3

പാർവതി പരിണയം : ഭാഗം 4

പാർവതി പരിണയം : ഭാഗം 5