Thursday, January 2, 2025
Novel

പാർവതി പരിണയം : ഭാഗം 3

എഴുത്തുകാരി: ‌അരുൺ

കല്യാണ പന്തലിൽ മനു ഇരിക്കുമ്പോഴും അവൻറെ മനസ്സിൽ കൂട്ടുകാരൻ പ്രേമിച്ച പെൺകുട്ടിയെ കല്യാണം കഴിക്കേണ്ടി വന്നതിലുള്ള വിഷമമായിരുന്നു

താലികെട്ടി കഴിഞ്ഞാണ് മനു പാർവ്വതിയുടെ മുഖത്തേക്ക് ഒന്ന് നോക്കിയത്

മനുവിനെ നോട്ടത്തിന് പാർവ്വതി രൂക്ഷമായി ഒരു നോട്ടമായിരുന്നു മറുപടിയായി നൽകിയത്

പിന്നെ മനു ആ പരിസരത്തേക്ക് നോക്കാൻ പോയില്ല

അപ്പോഴാണ് ദൂരെ മാറി ചിരിച്ചുകൊണ്ടിരിക്കുന്ന കിരണിനെ മനു കണ്ടത്

ഭഗവാനേ എന്നെ ഈ തെണ്ടീ കരുതിക്കൂട്ടി പിടിപ്പിച്ചതാണോ എന്ന് ആലോചിക്കുമ്പോഴാണ് കിരൺനിൻറെ നോട്ടം ഇങ്ങോട്ട് അല്ല എന്ന് മനുവിന് മനസ്സിലായത്

അവൻറെ നോട്ടം ചെന്നെത്തുന്ന സ്ഥലം മനസ്സിലായപ്പോഴാണ് മനുവിന് സംഗതിയുടെ കിടപ്പുവശം ശരിക്കും മനസ്സിലായത്

എടാ തെണ്ടീ വെറുതെ വീട്ടിൽ കിടന്നുറങ്ങിയ എന്നെ വിളിച്ചുകൊണ്ട് വന്ന് ഒരു കല്യാണവും കഴിപ്പിചിട്ട് അവൻ അവളുടെ അനിയത്തിയും നോക്കി ചിരിച്ചോണ്ട് നിൽക്കുന്നത് കണ്ടില്ലേ

ഇതൊന്നു കഴിഞ്ഞോട്ടെ നിന്നെ ഞാൻ ശരിയാക്കി തരുന്നുണ്ട് ഇന്ന് നിൻറെ അടിയന്തിരവും എൻറെ കല്യാണവും ഒരുമിച്ച് ആകും

പാർവ്വതിയുടെ വീട്ടിൽ നിന്ന് മനുവും പാർവതിയും മനുവിൻറെ വീട്ടിലേക്ക് വരുന്നത് വരെ പിന്നെ കിരൺ മനുവിൻറെ മുന്നിലേക്ക് വന്നതേയില്ല

മനുവും പാർവതിയും വീട്ടിലേക്ക് വന്നപ്പോൾ അടുത്ത വീട്ടിലെ ചേച്ചി മാരെല്ലാം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു അത്ഭുത ജീവിയെ പോലെ നോക്കുകയും പരസ്പരം നോക്കി എന്തോ പറഞ്ഞ് ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു

അതും കൂടി കണ്ടതോടെ മനുവിൻറെ സർവ്വ നിയന്ത്രണവും പോയിരുന്നു

എങ്കിലും മനു എല്ലാവരെയും നോക്കി ദയനീയമായി ഒന്ന് ചിരിച്ചിട്ട് മനു പാർവതിയുമായി വീട്ടിനുള്ളിലേക്ക് പോയി

റൂമിലേക്ക് ചെന്നപ്പോഴാണ് പുറത്തുനിന്ന് കറങ്ങുന്ന കിരണിനെ മനു കണ്ടത്

മനു ഉടൻ തന്നെ പുറത്തിറങ്ങി കിരണമായി വീടിൻറെ പുറകിലേക്ക് മാറിനിന്നു

ഇതുവരെ നടന്ന മൊത്തം സംഭവത്തെയും ദേഷ്യം മനു കിരണിൻറെ പുറത്ത് അങ്ങ് തീർത്തു

കിരൺ മനുവിനെ പിടിച്ചു തള്ളി കൊണ്ട് ചോദിച്ചു എന്തിനാടാ തെണ്ടീ എന്നെ ഇങ്ങനെ ഇട്ടിരിക്കുന്നേ

ഇതെല്ലാം ഉണ്ടാക്കി വെച്ചിട്ടും നിനക്കറിയില്ല ഞാൻ എന്തിനാ നിന്നെ ഇടിക്കുന്നത് എന്ന് ഇല്ലേ

എന്ന് ചോദിച്ചു കൊണ്ട് കൊടുത്തു ഒരു അടിയും കൂടി

ഒന്ന് നിർത്തെടാ തെണ്ടീ ഞാൻ ഒന്നു പറയട്ടെ

ഞാൻ അറിഞ്ഞു കൊണ്ട് ചെയ്തതല്ലല്ലോ ഞാൻ അറിഞ്ഞോ നീ മരത്തിൽ ഇടിച്ചു വീഴും എന്ന്

പിന്നെ നിന്നെ നാട്ടുകാരുടെ കയ്യിൽ കിട്ടിയത് നന്നായി

നീ ഇപ്പോൾ കെട്ടിയ നിൻറെ ഭാര്യയുടെ കയ്യിലാണ് കിട്ടിയിരുന്നെങ്കിൽ പിന്നെ നിന്നെ ഉഴിച്ചില് കേന്ദ്രത്തിൽ എങ്ങാനും നോക്കിയാൽ മതിയായിരുന്നു

എന്താണ് പറഞ്ഞതെന്ന് മനസ്സിലാവാതെ മനു കിരണിൻറെ മുഖത്തേക്കൊന്നു സൂക്ഷിച്ചു നോക്കി

അളിയാ നിൻറെ ഭാര്യ കോളേജിൽ എൻറെ ജൂനിയർ ആയിരുന്നു അവള് ചെറിയൊരു ആൺകുട്ടിയാണ്

എന്തുവാ

അതല്ലടാ അവളെ എനിക്ക് കോളേജിൽ വെച്ചേ നന്നായി അറിയാം അവള് കരാട്ടെ ബ്ലാക്ക് ബെൽറ്റ് ആണ് ഇവിടെ അടുത്ത് സ്കൂളിലെ കരാട്ടെ ടീച്ചറാണ് ഇപ്പോൾ

എന്തിനും പോണെ കുറേ അവന്മാര് ഉണ്ട് അവളുടെ കൂടെ ഇവളും അവന്മാരും കൂടി കോളേജിൽ കാണിച്ചു കൂട്ടിയ പരിപാടി അറിയാവുന്നത് കൊണ്ട് പറഞ്ഞതാണ്

അതുമാത്രമല്ല കുറച്ച് ദിവസം മുൻപ് ജംഗ്ഷനിൽ വച്ച് ഒരു പെൺകുട്ടിയോട് മോശമായി പെരുമാറിയതിന് ഒരുത്തനെ അടിച്ച് ഒരു പരുവമാക്കി എന്നിട്ട് അവനെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി കേസ് എടുപ്പിച്ചു അതാണ് ഞാൻ പറഞ്ഞത്

പിന്നെ നീ അവളോട് ഒന്ന് സൂക്ഷിച്ചു പെരുമാറുന്നത് നല്ലതാണ്

എന്തിന്

നീ എന്തിനാ അവളുടെ വീട്ടിൽ ചെന്നത് എന്ന് അവർക്കറിയില്ലല്ലോ

അതുമാത്രമല്ല നാട്ടുകാര് ഇന്നലെ കാണിച്ചു കൂട്ടിയത് എല്ലാം അവളുടെ മനസ്സിൽ കാണും

തുടരും

പാർവതി പരിണയം : ഭാഗം 1

പാർവതി പരിണയം : ഭാഗം 2