പാർവതി പരിണയം : ഭാഗം 23
എഴുത്തുകാരി: അരുൺ
പാർവതി റൂമിലേക്ക് വരുമ്പോൾ മനു അവളെയും കാത്തിരിക്കുകയായിരുന്നു. എന്താണ് ഇങ്ങനെ നോക്കുന്നേ എന്താ നോക്കിക്കൂടെ നോക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല പക്ഷേ ഇത് ഒരു വശപ്പിശക് നോട്ടം അത് എന്നെക്കുറിച്ചുള്ള നിൻറെ അഭിപ്രായം ഒന്നു മാറിയേക്കാം എന്ന് വിചാരിച്ചു
അപ്പോൾ ഞാൻ വിചാരിച്ചോണക്ക് തന്നെ ദുരുദ്ദേശം ആണ് ഇല്ലേ ചെറിയതോതിൽ എന്നാൽ ആ ആഗ്രഹം മോൻ 8 ആയിട്ട് മടക്കി പോക്കറ്റിൽ വെച്ചോ അതൊക്കെ ഞാൻ പോക്കറ്റിൽ വെച്ചോളാം തൽക്കാലം ഇപ്പോൾ എൻറെ ആഗ്രഹത്തിന് വേണ്ടി എന്ന് പറഞ്ഞു
മനു പാർവ്വതിയുടെ കയ്യിൽ പിടിച്ചു വലിച്ചു പെട്ടെന്നുള്ള അവൻറെ നീക്കം പ്രതീക്ഷിക്കാത്തത് കൊണ്ട അവൾ നേരെ കട്ടിലിലേക്ക് വീണു എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കുന്നതിന് മുമ്പ് തന്നെ മനു പാർവ്വതിയുടെ ചുണ്ടുകൾ കവർന്നിരുന്നു കുറച്ചുനേരം അവർ രണ്ടുപേരും വേറൊരു ലോകത്തായിരുന്നു
അവരെ അതിൽ നിന്നും ഉണർത്തിയത് മനുവിൻറെ ഫോൺ ബെല്ലടിച്ചപ്പോൾ ആണ് ബെല്ലിൻറെ സൗണ്ട് കേട്ടപ്പോഴാണ് പാർവതി തിരിച്ച് സ്വബോധത്തിൽ വന്നത് ഒറ്റ തള്ളിന് കട്ടിലിൽനിന്നും തറയിലിട്ടു എന്നിട്ട് മനുവിനെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് പാർവതി റൂമിൽ നിന്നും പുറത്തേക്ക് പോയി
ഏതവൻ ആണോ ഈ നേരത്ത് ഫോൺ വിളിക്കാൻ തോന്നിയത് എന്ന് പറഞ്ഞ് മനു ഫോണെടുത്തു എന്താടാ കിരണേ. നിനക്ക് ഫോൺ വിളിക്കാൻ കണ്ട ഒരു നേരം ഞാൻ എങ്ങനെയെങ്കിലും അവളെ ഒന്ന് സെറ്റാക്കി കൊണ്ടുവന്നതായിരുന്നു മൊത്തം നശിപ്പിച്ചു നീ. എടാ തെണ്ടീ എൻറെയും ഗൗരിയുടെയും കാര്യം കുളം ആക്കിയിട്ടുണ്ട്
നീയും നിൻറെ ഭാര്യയും കൂടി റൊമാൻസ് കളിക്കുകയാണ് അവിടെ ഇല്ലേ അതിനു ഞാനെന്തു ചെയ്തു നീ ഒന്നും ചെയ്തില്ലേ പിന്നെ ആരാ കല്യാണ ആലോചന കൊണ്ടുവന്നത് ഞാൻ കല്യാണ ആലോചന കൊണ്ടുവന്നോ ആര്ക്ക് നിനക്ക് വട്ടാണോ മനു പൊട്ടൻ കളിക്കല്ലേ നീയും നിൻറെ ഭാര്യയും കൂടിയാണ് കല്യാണ ആലോചന കൊണ്ടുവന്നത് എന്ന ഗൗരി പറഞ്ഞല്ലോ
ഭഗവാനേ അവള് പണി തുടങ്ങിയോ ഡാ നീ ഫോൺ വെക്ക് ഞാൻ ഒന്ന് നോക്കട്ടെ എന്തുവാ സംഭവിച്ചതെന്ന് മനു പയ്യെ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി ഗൗരി മനുവിനെ ഒന്ന് രൂക്ഷമായി നോക്കി അടുക്കളയിലേക്ക് പോയി ഭഗവാനെ അപ്പോൾ സംഗതി സത്യമാണ് അപ്പോൾ അന്ന് പാർവതി സമയമാകുമ്പോൾ പണി കൊടുത്തോളാം എന്ന് പറഞ്ഞത്
ഇതിന് വേണ്ടി ആയിരുന്നില്ലേ ഇത് എന്താ മോനെ ഒറ്റയ്ക്ക് നിന്ന് ആലോചിക്കുന്നത് ഒന്നുമില്ല അച്ഛാ. അച്ഛൻ എപ്പോൾ വന്നു ഞാൻ ഇപ്പോൾ വന്നതേയുള്ളൂ ഞാൻ വന്നപ്പോൾ മോൻ ഉറങ്ങുകയായിരുന്നു പിന്നെ മോൻ ഗൗരിയ്ക്ക് കൊണ്ടുവന്ന ആലോചന യെക്കുറിച്ച് പാർവതി പറഞ്ഞായിരുന്നു അത് അച്ഛാ എന്തുവാ അമ്മായിയപ്പനും മരുമോനും കൂടി ഒരു സംസാരം
തുടരും