Sunday, December 22, 2024
Novel

പാർവതി പരിണയം : ഭാഗം 21

എഴുത്തുകാരി: ‌അരുൺ

റൂമിലേക്ക് മനു വരുമ്പോൾ അവനെ പ്രതീക്ഷിച്ച് പാർവതി അവിടെ ഉണ്ടായിരുന്നു അവൻ അവളെ മൈൻഡ് ചെയ്യാതെ കട്ടിലിൽ കിടക്കാൻ ആയിപോയി സാർ അവിടെ ഒന്ന് നിന്നെ എന്താ സാർ ഇന്ന് ഉച്ചക്ക് മനീഷി നോട് എന്തൊക്കെയാ പറഞ്ഞത് അതുപിന്നെ അവൻ നിർബന്ധിച്ചപ്പോൾ നിർബന്ധിക്കുമ്പോൾ വായിൽ തോന്നുന്നത് എന്തും പറയുകയാണോ

അപ്പോൾ ഇതൊക്കെ ആയിരുന്നു മനസ്സിൽ മനു ഒന്നും മിണ്ടാതെ തറയിൽ നോക്കി തന്നെ നിന്നു അതെ ഞാൻ സ്നേഹിക്കുന്ന ഒരാൾ ഇങ്ങനെ തറയിൽ നോക്കി നിൽക്കുന്നത് എനിക്ക് ഇഷ്ടമല്ല എന്തുവാ എനിക്ക് മനസ്സിലായില്ല മനസ്സിലായത് ഒക്കെ മനസ്സിലായാൽ മതി മോൻ പോയി പുതച്ചുമൂടി കിടന്നുറങ്ങിക്കോ നാളെ രാവിലെ പോകാനുള്ളതാണ് ഇവൾ ഇപ്പോൾ പറഞ്ഞത് എന്നെ ഇഷ്ടമാണെന്ന് തന്നെയല്ലേ

എന്നോട് ഉറങ്ങാൻ പറഞ്ഞിട്ട് അവള് പോയി പുതച്ചുമൂടി കിടന്നുറങ്ങുകയും ചെയ്തല്ലോ പുല്ല് ഉറക്കവും കളഞ്ഞല്ലോ വിളിച്ചുണർത്തി ചോദിച്ചാലോ വേണ്ട അവൾ അങ്ങനെ അല്ല ഉദ്ദേശിച്ചതെങ്കിൽ ചുമ്മാതെ അവളുടെ വായിലിരിക്കുന്നത് കേൾക്കണ്ട അങ്ങനെയൊരു ആലോചിച്ച് അവൻ പോയി കിടന്നു രാത്രിമുഴുവൻ പാർവ്വതി പറഞ്ഞ വാക്കുകളായിരുന്നു മനുവിൻറെ മനസ്സിൽ അത് അവൻറെ മനസ്സിൽ ഒരു കുളിർമ തന്നെ നൽകി

ആ കുളിർമയിൽ അവൻ ഉറക്കത്തിലേക്ക് വീണു മനു രാവിലെ ഉറക്കം എണീറ്റപ്പോൾ പാർവ്വതി റൂമിൽ ഉണ്ടായിരുന്നില്ല അപ്പോഴാണ് അവൻ ബാത്റൂമിൽ നിന്നും ഇറങ്ങി വരുന്ന പാർവ്വതിയെ കണ്ടത് എന്താണ് ഭഗവാനേ ഇന്നലെ അവള് പറഞ്ഞത് മനസ്സിൽ കിടന്നതിൻറെ ഒരു ഹാങ്ങോവറിൽ അങ്ങനെ നോക്കി പോയതാ പണിയാകുമോ ഹേയ് ഒന്നുമില്ല ഞാൻ ചുമ്മാ അവൾ അവനെ നോക്കി ഒന്നു ചിരിച്ചിട്ട് പോകാൻ വേണ്ടി തുടങ്ങി

അതെ ഇന്നലെ പറഞ്ഞത് സത്യമാണോ എന്ത് അല്ല എന്നെ.. ഇഷ്ടമാണെന്ന് അപ്പോൾ അതാണ് ഇന്നലെ രാത്രി മുഴുവൻ തിരിഞ്ഞും മറിഞ്ഞും കിടന്ന് ആലോചിച്ചത് അതെ എൻറെ ഭർത്താവിന് ഒരു ആവറേജ് ബുദ്ധി ഉണ്ടാവണം എന്നായിരുന്നു എൻറെ ഒരു ആഗ്രഹം പക്ഷേ ഇതിപ്പം ആ കിട്ടിയതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യാം എന്തായാലും സ്നേഹിച്ചു പോയില്ലേ എന്നും പറഞ്ഞ് ചിരിച്ചുകൊണ്ട് അവൾ പുറത്തേക്ക് പോയി

അപ്പോൾ അവൾക്ക് എന്നെ ഇഷ്ടമാണ് എന്നല്ലേ പറഞ്ഞേ പിന്നെ എല്ലാം പെട്ടെന്നായിരുന്നു പെട്ടെന്ന് തന്നെ കുളിച്ച് റെഡിയായി മനുവും പാർവ്വതിയും തിരിച്ചു പോകാനായി ഇറങ്ങി തിരിച്ചുപോയപ്പോൾ പാർവ്വതിയാണ് വണ്ടിയോടിച്ചത് കുറച്ചു ദൂരം പോയി കഴിഞ്ഞപ്പോഴും മനുവിൻറെ അനക്കമൊന്നും കാണാതായപ്പോൾ പാർവ്വതി മനുവിൻറെ അടുത്ത് ചോദിച്ചു

എന്താ ഇതുവരെ സംശയം മാറിയില്ലേ ഓ നമ്മൾ ബുദ്ധിയില്ലാത്ത പത്താം ക്ലാസ്സുകാരൻ നമ്മൾ സംസാരിക്കുന്നത് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്തിനാ ചുമ്മാതെ പ്രശ്നത്തിന് നിൽക്കുന്നത് ഓ ഉണക്ക സീരിയൽ നടിമാരുടെ കൂട്ട് സെൻറി ഡയലോഗ് അടിച്ചു കൊണ്ട് എൻറെ അടുത്തോട്ട് വന്നാൽ ഉണ്ടല്ലോ ഭർത്താവ് ആണെന്നൊന്നും ഞാൻ നോക്കത്തില്ല നല്ല ഇടി വെച്ചുതരും കല്യാണം കഴിഞ്ഞിട്ട്

മൂന്നുനാല് മാസമായി സ്വന്തം ഭാര്യയുടെ എടുത്തു ഇഷ്ടമാണെന്ന് പോലും പറയാൻ വയ്യാതെ നടന്നപ്പോൾ ഒരു പാവം അല്ലയോ എന്ന് വിചാരിച്ചു ഞാൻ വന്നു പറഞ്ഞപ്പോൾ സംശയം പിന്നെ നിന്നെ ഞാൻ എന്തോ വിളിക്കേണ്ടേ എന്നിട്ട് ഓണക്ക ഡയലോഗുമായി വന്നിരിക്കുക സെൻറ് അടിക്കാൻ അത് പിന്നെ നിൻറെ സ്വഭാവം വച്ച് നീ എന്താണെന്ന് പറഞ്ഞതെന്ന് മനസ്സിലാവാത്തത് കൊണ്ട് അല്ലേ

പിന്നെ നീ വിചാരിക്കുന്നത് പോലെ ഞാൻ പാവം ആണോ അല്ലയോ എന്നൊക്കെ ഞങ്ങൾ വീട്ടിൽ ചെന്നിട്ട് കാണിച്ചുതരാം എന്ന് പറഞ്ഞു അവൻ അവളുടെ അടുത്തേക്ക് ചേർന്നിരുന്നു അവൾ വണ്ടി സൈഡിലേക്ക് നീക്കി നിർത്തി മോൻ ഒന്ന് ഇറങ്ങിയേ

തുടരും

പാർവതി പരിണയം : ഭാഗം 20