Friday, November 15, 2024
Novel

പാർവതി പരിണയം : ഭാഗം 2

എഴുത്തുകാരി: ‌അരുൺ

മനുവിനെ ബോധം തെളിയുംപോഴേക്കും എല്ലാം കൈവിട്ട് പോയിരുന്നു

മനു പയ്യെ കണ്ണ് തുറന്ന് നോക്കിയപ്പോൾ മ നു ഒരു വീടിൻറെ സിറ്റൗട്ടിൽ ആണ് കിടക്കുന്നത് എന്ന് അവന് മനസ്സിലായി

നടന്ന കാര്യങ്ങളെല്ലാം എല്ലാം അവൻറെ മനസ്സിൽ തെളിഞ്ഞു വന്നു

പയ്യ ചുറ്റുമൊന്നു നോക്കി ആ വീടിൻറെ മുമ്പിൽ ഒരു കുതിര എടുക്കാൻ ഉള്ള ആൾക്കാർ ഉണ്ട്

വീടിൻറെ മുന്നിൽ ഒരു പെൺകുട്ടിയും അവിടെ അച്ഛനും അമ്മയും ആണെന്ന് തോന്നിക്കുന്ന രണ്ടുപേരും ഉണ്ടായിരുന്നു

അവർ മൂന്നുപേരും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിന്നിരുന്നത്

പെട്ടെന്നാണ് മുറ്റത്ത് കൂടിനിൽക്കുന്ന ആൾക്കാരുമായി വഴക്ക് വീഴുന്ന ഒരു പെൺകുട്ടി യിലേക്ക് ശ്രദ്ധ പോയത്

ഒരു ജീൻസ് പാൻറ് ടോപ്പും ഇട്ട ഒരു പെൺകുട്ടി
അവളുടെ മുഖത്തേക്കാൾ വലിയൊരു കണ്ണാടി അവളുടെ മുഖത്ത് ഇരിപ്പുണ്ട് ഒറ്റനോട്ടത്തിൽ കണ്ടാൽ അറിയാം ഒരു തൻറെടിയായ പെൺകുട്ടിയാണ് എന്ന്

പയ്യെ അവൻ എണീറ്റ് ഭിത്തിയിലേക്ക് ചാരിയിരുന്നു തലയിൽ കൈവെച്ചു കൊണ്ട് അവൻ അവൾ പറയുന്നത് എന്താണെന്ന് ശ്രദ്ധിച്ചു

നീയൊക്കെ ആരാടാ എന്നോട് ചോദിക്കാൻ എനിക്ക് ഇഷ്ടമുള്ളവരെ ഞാൻ വിളിച്ച് എൻറെ വീട്ടിൽ കയറും

ഇതൊന്നും ഇവിടെ നടക്കത്തില്ല കുറെ നാള് കൊണ്ട് ഞങ്ങൾ ക്ഷമിക്കുന്നു ഇന്ന് ഞങ്ങൾ ഇതിനൊരു തീരുമാനം ഉണ്ടാക്കിയിട്ട് ഇവിടുന്ന് പോകും

ആ പയ്യൻറെ വീട്ടീന്ന് ആളെ വിളിക്കാൻ പോയിട്ടുണ്ട് അവരും കൂടെ വരട്ടെ എന്നിട്ട് നമുക്ക് തീരുമാനിക്കാം എന്ത് വേണമെന്ന്

നീയൊക്കെ ആരാടാ എൻറെ എൻറെ കാര്യം തീരുമാനിക്കാൻ എന്നും പറഞ്ഞ് അവൾ അവർക്കെതിരെ തിരിഞ്ഞപ്പോൾ അവളുടെ അച്ഛനും അമ്മയും കൂടി അവളെ പിടിച്ചു അകത്തു കൊണ്ടുപോയി

കുറച്ചു കഴിഞ്ഞപ്പോൾ മനുവിൻറെ അമ്മയും അയലത്തെ ചേച്ചിയും കൂടി വന്നു.

ജാനകി മനുവിനെ കണ്ടതോടെ ഓടി വന്നു അവനെ കെട്ടിപ്പിടിച്ചു കൊണ്ടു ചോദിച്ചു എന്തുപറ്റി മോനെ

കണ്ടാൽ മാന്യൻ ആണെന്ന് തോന്നുന്നു ഒരാൾ അമ്മയുടെ അടുത്തേക്ക് വന്നു പറഞ്ഞു

പറ്റാൻ ഒന്നുമില്ല അമ്മയുടെ മോനും ഇവിടുത്തെ മൂത്ത പെൺ കൊച്ചും തമ്മിൽ പ്രേമം ഇന്ന് രാത്രി അവളെ കാണാൻ വന്നപ്പോൾ നാട്ടുകാര് എല്ലാംകൂടി ചേർന്ന് മോനേ പിടിച്ചു

ഭഗവാനെ ഇതൊക്കെ എപ്പോൾ ഞാൻ ആദ്യമായി ആണ് ആ പെൺകുട്ടിയെ കാണുന്നത് തന്നെ അതും ആയിട്ട് ഞാൻ പ്രേമമാണെന്ന് എന്ത് പെട്ടെന്നാണ് ആൾക്കാർ കഥകൾ ഉണ്ടാകുന്നത് ഞാൻ ആലോചിച്ചുപോയി

ഞാൻ അമ്മയുടെ മുഖത്ത് ദയനീയമായി ഒന്നു നോക്കി

നേരത്തെ സംസാരിച്ച് ചേട്ടൻ വീണ്ടും സംസാരിച്ചു തുടങ്ങി പെണ്ണിൻറെ അച്ഛനോട് ഞങ്ങൾ സംസാരിച്ചു

അവർക്ക് കല്യാണം നടത്താൻ സമ്മതമാണ് ഇനി നിങ്ങളുടെ തീരുമാനം കൂടി അറിഞ്ഞാൽ മതി മതി

ജാനകി മനുവിനെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് ജാനകി അയാളോട് പറഞ്ഞു

എൻറെ മോൻ കാരണം ഒരു പെൺകുട്ടിയുടെയും ജീവിതം നശിക്കില്ല നാളെ എങ്കിൽ നാളെ തന്നെ കല്യാണം നടത്തും പോരേ

സമയം വീട്ടിനകത്ത് അനിയത്തിയുടെ ഭാവിയും കുടുംബത്തിലുണ്ടാകുന്ന മാനക്കേടും പറഞ്ഞു അച്ഛനും അമ്മയുടെയും ആത്മഹത്യാഭീഷണി യുടെ മുന്നിൽ വേറെ നിവൃത്തിയില്ലാതെ അവളും കല്യാണത്തിന് സമ്മതിച്ചു

ഒരു കാര്യം പറയാൻ മറന്നു പോയി കഥയിലെ നായികയെ കുറിച്ച്

പാർവതിയും അവളുടെ അനിയത്തി ഗൗരിയും അച്ഛൻ നാരായണനും അമ്മ ശാന്തമ്മയും അടങ്ങുന്നതാണ് അവളുടെ കുടുംബം

സ്ത്രീകൾക്ക് സമത്വം വാദിക്കുകയും സ്ത്രീകൾക്കെതിരെയുള്ള പ്രശ്നങ്ങളിൽ പ്രതികരിക്കുകയും ചെയ്യുന്നതുകൊണ്ട് ആ നാട്ടിലെ പുരുഷ കേസരികൾക്ക് അവളോട് വലിയ താൽപര്യമൊന്നുമില്ല അതിൻറെ പരിണിതഫലമാണ് ഇന്നു നടന്ന സംഭവം

പിന്നെ എല്ലാം പെട്ടെന്നായിരുന്നു മനുവിൻറെയും പാർവതിയുടെയും കല്യാണം ചെറിയ ലളിതമായ ചടങ്ങിൽ വച്ച് നടന്നു

ഇതിനു മുമ്പ് ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത മനുവും പാർവ്വതിയും നാട്ടുകാരുടെയും വീട്ടുകാരുടെയും നിർബന്ധത്തിനു വഴങ്ങി കല്യാണം കഴിക്കുമ്പോൾ രണ്ടുപേർക്കും അത് ഉൾക്കൊള്ളാൻ കഴിയില്ലായിരുന്നു

തൻറെഡിയായ പാർവതിയും മനു തമ്മിലുള്ള ജീവിതം അവിടെ തുടങ്ങുകയാണ്

തുടരും

പാർവതി പരിണയം : ഭാഗം 1