Thursday, January 2, 2025
Novel

പാർവതി പരിണയം : ഭാഗം 13

എഴുത്തുകാരി: ‌അരുൺ

കിടന്നുറങ്ങുന്നത് കണ്ടില്ല മരപ്പട്ടി ഞാൻ ഒന്ന് താന് തന്നപ്പോൾ എന്താ അഹങ്കാരം ഞാൻ അവിടെ ഉള്ളപ്പോൾ എന്നെ വിളിക്കാതെ കൂട്ടുകാരെ വിളിച്ച് ഹോസ്പിറ്റലിൽ പോകും ഇല്ലേ ശരിയാക്കിത്തരാം അതിനുള്ള പണി ഞാൻ തരുന്നുണ്ട് ഈ പനി ഒന്ന് മാറ്റിക്കോട്ടെ അവനെ നോക്കിയിരുന്നു

എപ്പോഴാ അവളും ഉറങ്ങിപ്പോയി ഡോറിൽ ആരാണ്ട് തട്ടുന്ന സൗണ്ട് കേട്ടപ്പോഴാണ് പാർവതി ഉറക്കത്തിൽ നിന്നും എണീറ്റത് അവൾ പോയി കതക് തുറന്നു മോള് ഉറക്കം ആയിരുന്നോ ഇരുന്നു ഇരുന്ന് അങ്ങ് ഉറങ്ങിപ്പോയി ഇന്നെന്താ അമ്മേ രാവിലെ കുറച്ചു കഴിഞ്ഞ് വന്നാൽ പോരായിരുന്നോ മോക്ക് ക്ലാസ്സെടുക്കാൻ പോകേണ്ടേ അതുകൊണ്ട് ഞാൻ നേരത്തെ ഇങ്ങു പോരുന്നു എന്നാ മോള് പോയിട്ട് വാ ഞാൻ ഇവിടെ നിൽക്കാം

അയ്യോ അമ്മേ ഞാൻ വിളിച്ചു പറഞ്ഞായിരുന്നു ഇന്ന് ഞാൻ വരുത്തില്ല എന്ന് എന്തായാലും അമ്മ ഇവിടെ ഇരിക്ക് ഞാൻ കഴിക്കാനുള്ള ഫുഡ് വല്ലതും മേടിച്ചു കൊണ്ടുവരാം വേണ്ട മോളെ മീനാക്ഷി രാവിലെ ഇങ്ങോട്ട് വരുമ്പോൾ കൊണ്ടുവരാം എന്ന് പറഞ്ഞിട്ടുണ്ട് നിനക്ക് കുറവുണ്ടോ ഇപ്പോൾ മനു ഒന്ന് മൂളുക മാത്രം ചെയ്തു നിനക്കെന്താടാ നാക്ക് ഇല്ലേ അല്ല അമ്മേ ഞാൻ ആലോചിക്കുകയായിരുന്നു

ഞാനും അമ്മയും ഒക്കെ ചിലരുടെ കാര്യങ്ങളൊക്കെ ഇടപെടുന്നത് ചിലർക്കൊക്കെ ഇഷ്ടപ്പെടുന്നു ഉണ്ടാവുമോ എന്ന് അതെന്താ ഇപ്പോൾ നിനക്ക് അങ്ങനെ ഒരു സംശയം എനിക്ക് മനസ്സിലാവുന്നുണ്ട് നിൻറെ അസുഖം അന്ന് മോളെ തിരക്കി പോയിട്ട് വന്നപ്പോൾ തൊട്ടു തുടങ്ങിയതാ ഇത് മോളോട് അവളുടെ കൂട്ടുകാരൻമാരോട് സംസാരിച്ചു എന്നും പറഞ്ഞു മുഖം വീർപ്പിച്ചു കൊണ്ട് നടക്കുന്നതൊക്കെ ഞാൻ കാണുന്നുണ്ട്

മനു അവൻറെ അമ്മ പറയുന്നത് കേട്ട് കണ്ണു തള്ളിപ്പോയി ഇതിപ്പോ വാദി പ്രതിയായോ എ മോളെ എനിക്ക് അറിഞ്ഞുകൂടാത്ത കൊണ്ട് ചോദിക്കുവാ നീ എന്തോ കണ്ടോടാ ഈ മരകോന്തന്നെ പ്രേമിച്ചത് കാണാനോ കൊള്ളത്തില്ല വിദ്യാഭ്യാസം ആണെങ്കിൽ പത്താം ക്ലാസും ഗുസ്തിയും അമ്മേ എന്താടാ മനു ദയനീയമായി പാർവതിയുടെ മുഖത്തേക്ക് നോക്കി അവൾ ഒരു ചെറിയ ചിരിയോടെ പറഞ്ഞു തുടങ്ങി

അതൊക്കെ അങ്ങനെ പറ്റി പോയില്ലേ അമ്മേ ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ അപ്പോഴാണ് ഡോർ തുറന്നു മീനാക്ഷി റൂമിലേക്ക് വന്നത് പനി ആണെന്ന് പറഞ്ഞിട്ട് എല്ലാരും കൂടി ഇരുന്ന് കാര്യം പറയുകയാണോ ഇനി കാര്യം പറച്ചിൽ ഒക്കെ ഭക്ഷണം കഴിച്ചിട്ട് മതി ആ ഇനി നിൻറെ കൂടെയുള്ള കുറവേ ഉള്ളായിരുന്നു ഭക്ഷണമൊക്കെ കഴിച്ചിട്ട് ഇരിക്കുമ്പോഴാണ് മനുവിൻറെ അമ്മായിയും മോള് ഗായത്രിയും ഹോസ്പിറ്റലിൽ വന്നത്

ഇതെന്തുവാ മനുചേട്ടാ ഹണിമൂണിന് പോകുന്നതിനു വരും ഹോസ്പിറ്റലിൽ വന്നു കിടക്കുന്നത് മനു അവളെ നോക്കി ഒന്നു ചിരിച്ചു അതൊക്കെ അങ്ങനാ ചിലരെ കല്യാണം കഴിച്ചാൽ പിന്നെ ദുരന്തം ഒഴിഞ്ഞിട്ട് നേരം കാണില്ല അമ്മായി അമ്മായിയുടെ പണി തുടങ്ങി അതു കേട്ടതോടെ മനു പാർവ്വതിയെ നോക്കി

തുടരും

പാർവതി പരിണയം : ഭാഗം 1

പാർവതി പരിണയം : ഭാഗം 2

പാർവതി പരിണയം : ഭാഗം 3

പാർവതി പരിണയം : ഭാഗം 4

പാർവതി പരിണയം : ഭാഗം 5

പാർവതി പരിണയം : ഭാഗം 6

പാർവതി പരിണയം : ഭാഗം 7

പാർവതി പരിണയം : ഭാഗം 8

പാർവതി പരിണയം : ഭാഗം 9

പാർവതി പരിണയം : ഭാഗം 10

പാർവതി പരിണയം : ഭാഗം 11

പാർവതി പരിണയം : ഭാഗം 12