Wednesday, January 22, 2025
LATEST NEWS

ബ്ലിങ്കിറ്റിനെ സ്വന്തമാക്കി സൊമാറ്റോ; ഏറ്റെടുക്കൽ 4,447 കോടിയുടെ കരാറിൽ

അതിവേഗ ഡെലിവറി സേവനം നൽകുന്ന ബ്ലിങ്കിറ്റ് സൊമാറ്റോ സ്വന്തമാക്കി. ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ 4,447 കോടി രൂപയുടെ ഇടപാടിലാണ് ബ്ലിങ്കിറ്റിനെ സ്വന്തമാക്കിയത്. 33,018 ഇക്വിറ്റി ഓഹരികളാണ് കരാറിലുള്ളത്.

ബ്ലിങ്കിറ്റ് ഏറ്റെടുക്കുന്നതോടെ സൊമാറ്റോ അതിവേഗം കുതിക്കും. സൊമാറ്റോയുടെ വളർച്ചയിൽ ഈ കരാർ നിർണ്ണായക പങ്ക് വഹിക്കും. ബ്ലിങ്കിറ്റ് മുമ്പ് ഗ്രോഫേഴ്സ് എന്നാണ് അറിയപ്പെട്ടിരുന്നത്. സൗന്ദര്യം, വ്യക്തിഗത പരിചരണം, ഫാർമസ്യൂട്ടിക്കൽസ്, സ്റ്റേഷനറി എന്നിവയുടെ ഡെലിവറി വേഗത ത്വരിതപ്പെടുത്തുകയാണ് കരാറിലൂടെ സൊമാറ്റോയുടെ ലക്ഷ്യം. 

സൊമാറ്റോ ഇതിനകം തന്നെ ബ്ലിങ്കിറ്റിന് 150 മില്യണ്‍ ഡോളർ വായ്പ നൽകിയിട്ടുണ്ട്. ഈ തുക കുറച്ച ശേഷമുള്ള തുകയാകും കൈമാറുക.