Sunday, October 6, 2024
LATEST NEWSSPORTS

കോളിൻ ഡി ഗ്രാൻഡ്ഹോം വിരമിക്കൽ പ്രഖ്യാപിച്ചു

ന്യൂസിലാൻഡ് ഓൾറൗണ്ടർ കോളിൻ ഡി ഗ്രാൻഡ്ഹോം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പരിക്കുകൾ കാരണമാണ് ഈ തീരുമാനമെടുത്തതെന്ന് 36 കാരനായ താരം പറഞ്ഞു.

ന്യൂസിലൻഡിനായി 29 ടെസ്റ്റ് മത്സരങ്ങളും 45 ഏകദിനങ്ങളും 41 ടി20 മത്സരങ്ങളും കളിച്ച ഗ്രാൻഡ്ഹോം സമകാലിക ക്രിക്കറ്റിൽ ന്യൂസിലൻഡിനായി കളിച്ച മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ്. ടെസ്റ്റിൽ 38.70 ശരാശരിയിൽ 1432 റൺസാണ് ഗ്രാൻഡ്ഹോം നേടിയത്. 45 ഏകദിനങ്ങളിൽ നിന്ന് 26.5 ശരാശരിയും 106 സ്ട്രൈക്ക് റേറ്റും സഹിതം 742 റൺസുള്ള താരം 41 ടി20കളിൽ നിന്ന് 15.8 ശരാശരിയും 138 സ്ട്രൈക്ക് റേറ്റും 505 റൺസും നേടിയിട്ടുണ്ട്. ഐപിഎല്ലിൽ 25 മത്സരങ്ങൾ കളിച്ച അദ്ദേഹം 19 ശരാശരിയും 134.7 സ്ട്രൈക്ക് റേറ്റോടെ 303 റൺസും നേടിയിട്ടുണ്ട്. ടെസ്റ്റ്, ഏകദിനം, ടി20, ഐപിഎൽ മത്സരങ്ങളിൽ യഥാക്രമം 49, 30, 12, 6 വിക്കറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്.