Thursday, November 13, 2025
LATEST NEWSSPORTS

ഇന്ത്യൻ താരങ്ങൾ വിദേശ ലീഗുകളിൽ; ബിസിസിഐ അനുമതി നൽകിയേക്കും 

ന്യൂഡല്‍ഹി: ഇന്ത്യൻ താരങ്ങൾക്ക് വിദേശ ലീഗുകളിൽ കളിക്കാൻ ബിസിസിഐ അനുമതി നൽകിയേക്കും. നിലവിൽ വിരമിച്ച ഇന്ത്യൻ താരങ്ങൾക്ക് മാത്രമാണ് വിദേശ ലീഗുകളിൽ കളിക്കാൻ അനുവാദമുള്ളത്.

അടുത്തിടെ ആറ് ഐപിഎൽ ഫ്രാഞ്ചൈസികൾ ദക്ഷിണാഫ്രിക്കയുടെ ടി20 ലീഗിൽ ടീമുകളെ സ്വന്തമാക്കിയിരുന്നു. ഐപിഎൽ ഫ്രാഞ്ചൈസികളുടെ സമ്മർദ്ദത്തെ തുടർന്ന് ഇന്ത്യൻ കളിക്കാരെ വിദേശ ലീഗുകളിൽ കളിക്കാൻ അനുവദിക്കാൻ ബിസിസിഐ ആലോചിക്കുന്നുണ്ട്. 

സെപ്റ്റംബറിൽ ചേരുന്ന ബിസിസിഐ ജനറൽ ബോഡി യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. നിലവിൽ ഇന്ത്യൻ വനിതാ താരങ്ങൾക്ക് വിദേശ ലീഗുകളിൽ കളിക്കാൻ അനുവാദമുണ്ട്.