Saturday, April 27, 2024
LATEST NEWS

അമേരിക്കൻ ഫെഡിന്റെ സമ്മർദത്തിൽ ഇന്ത്യൻ വിപണി; രൂപയുടെ കൂപ്പുകുത്തലിൽ ആശങ്ക

Spread the love

കൊച്ചി: സെൻട്രൽ ബാങ്കുകളുടെ പലിശ നിരക്ക് വർദ്ധനവിന് പിന്നാലെ വീണ ഇന്ത്യൻ വിപണി കഴിഞ്ഞയാഴ്ച നേട്ടത്തോടെ അവസാനിച്ചു. ഇത് ലോക വിപണിയുമായുള്ള പ്രതീക്ഷകൾക്ക് മുകളിൽ ഉയർന്നു. എന്നാൽ യുഎസ് ഫെഡിന്‍റെ തുടർച്ചയായ സമ്മർദ്ദ തന്ത്രങ്ങൾ കൂടുതൽ നിരക്ക് വർദ്ധനവ് നടത്താൻ ഫെഡിനെ സഹായിക്കുമെന്ന ചിന്തയിൽ യുഎസ് വിപണി വീഴുകയാണ്. ഇത് മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം ഇന്ത്യൻ വിപണിക്കും ഭീഷണിയാണ്.

Thank you for reading this post, don't forget to subscribe!

ഐടി, റിയൽറ്റി, മെറ്റൽ, മീഡിയ, മിഡ് & സ്മോൾ ക്യാപ് മേഖലകളുടെ പിന്തുണയോടെ കഴിഞ്ഞയാഴ്ച ഇത് 17,314 പോയിന്‍റിൽ ക്ലോസ് ചെയ്തു. നിഫ്റ്റി യഥാക്രമം 17,070 പോയിന്‍റിലും 16,800 പോയിന്‍റിലുമാണ് പിന്തുണ പ്രതീക്ഷിക്കുന്നത്. നിഫ്റ്റി 17,500 പോയിന്‍റ് കടക്കാൻ കഴിഞ്ഞാൽ, നിഫ്റ്റിയുടെ നിർണായക വിൽപ്പന സമ്മർദ്ദ മേഖല 17,770 പോയിന്‍റിലാണ്. എസ്ജിഎക്സ് നിഫ്റ്റി 17100-ലേക്ക് കൂപ്പുകുത്തിയതും വെള്ളിയാഴ്ചത്തെ യുഎസ് വിപണി തകർച്ചയും ഇന്ത്യൻ വിപണിക്ക് തിങ്കളാഴ്ച നഷ്ടകരമായ തുടക്കം നൽകും.

നാസ്ഡാക്കിന്‍റെ പതനം ഐടി മേഖലയ്ക്ക് ഒരു ക്ഷീണമായേക്കാമെങ്കിലും , തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന ബ്ലൂചിപ്പ് ഐടി ഓഹരികളുടെ ഫലങ്ങളും ഇന്ത്യൻ വിപണിയിൽ നിർണായകമാണ്. ബാങ്കിംഗ്, ഫിനാൻഷ്യൽ, എഫ്എംസിജി, ഫാർമ, റിയൽറ്റി, പൊതുമേഖല, ഓട്ടോ, ലോജിസ്റ്റിക്സ്, ഇൻഫ്രാ, മദ്യം, ഹോട്ടൽ, ബ്രോക്കിംഗ്, എക്സ്ചേഞ്ച് സ്റ്റോക്കുകൾ എന്നിവയും മെച്ചപ്പെട്ട ഫലം പ്രതീക്ഷിച്ച് ഈ തിരുത്തലിൽ വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.