Tuesday, December 17, 2024
LATEST NEWSTECHNOLOGY

ഇനി മുതൽ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും മൈക്രോസോഫ്റ്റ് ഡിഫന്‍ഡര്‍ ഉപയോഗിക്കാം

വർദ്ധിച്ചുവരുന്ന സൈബർ ഭീഷണികളുടെ പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്. ഓൺലൈൻ സുരക്ഷാ ആപ്ലിക്കേഷനായ മൈക്രോസോഫ്റ്റ് ഡിഫൻഡർ വ്യക്തികൾക്കും കുടുംബങ്ങൾക്കും ലഭ്യമാക്കിയിരിക്കുകയാണ് കമ്പനി.

മൈക്രോസോഫ്റ്റ് 365ന്റെ വ്യക്തിഗത, കുടുംബ ഉപഭോക്താക്കൾക്ക് മൈക്രോസോഫ്റ്റ് ഡിഫൻഡർ ലഭ്യമാകും. വിൻഡോസ്, മാക് ഒഎസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഇതിന്റെ പിൻബലം ലഭിക്കും.

വ്യക്തിഗത കസ്റ്റമർമാർക്ക് ഡിഫൻഡർ ഉപയോഗിക്കാൻ അധികം പണം നൽകേണ്ടതില്ല. മൈക്രോസോഫ്റ്റ് അക്കൗണ്ട് വിവരങ്ങൾ നൽകി ഉപഭോക്താക്കൾക്ക് ആപ്പ് ഡൗൺലോഡ് ചെയ്യാനും ലോഗിൻ ചെയ്യാനും കഴിയും. എന്നിരുന്നാലും, മൈക്രോസോഫ്റ്റ് 365 ഉപഭോക്താക്കൾ അല്ലാത്തവർക്ക് വ്യക്തികൾക്കായുള്ള ഡിഫൻഡർ വാങ്ങാൻ കഴിയില്ല. 30 ദിവസത്തെ ട്രയൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ.