Sunday, April 28, 2024
LATEST NEWSTECHNOLOGY

ഡിജിറ്റൽ ഇന്ത്യ കുതിക്കുന്നു; രാജ്യത്ത് യുപിഐ ഇടപാടുകളില്‍ റെക്കോര്‍ഡ് വര്‍ധന

Spread the love

ന്യൂഡൽഹി: യുപിഐ ഇടപാടുകളിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യ. രാജ്യത്ത് യുപിഐ ഇടപാടുകളിൽ റെക്കോർഡ് വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റിൽ യുപിഐ ഉപയോഗിച്ച് 657 കോടി ഇടപാടുകളാണ് നടന്നത്. കഴിഞ്ഞ 31 ദിവസത്തിനിടെ 10.72 ലക്ഷം കോടി രൂപ കൈമാറി. 2016ലാണ് യുപിഐ സേവനം രാജ്യത്ത് ആരംഭിച്ചത്. അതിനുശേഷം രാജ്യത്ത് ഒരു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന സംഖ്യയാണിത്. രാജ്യത്ത് റെക്കോർഡ് വളർച്ചയാണ് ഉണ്ടായിരിക്കുന്നത്.

Thank you for reading this post, don't forget to subscribe!

ജൂലൈയിൽ ഇത് 600 കോടി രൂപ കടന്നിരുന്നു. ആറ് വർഷം മുമ്പ് യുപിഐ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. യുപിഐ വഴിയുള്ള ഇടപാടുകളുടെ എണ്ണം ഏകദേശം 100 ശതമാനം വർദ്ധിച്ചു. കൂടാതെ, ഇടപാട് തുക ഓഗസ്റ്റ് മാസത്തിൽ 75 ശതമാനം വളർച്ച നേടി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രതിദിനം 100 കോടി രൂപയുടെ ഇടപാടുകൾ നടത്തുക എന്ന നിലയിലേക്ക് വളർച്ചയെത്തിക്കുക എന്നതാണ് ഇനിയുള്ള ലക്ഷ്യം.

യുപിഐ ഉപയോഗിച്ചാണ് എല്ലാവരും ഇപ്പോൾ ഇടപാടുകൾ നടത്തുന്നത്. യുപിഐ ഇടപാടുകളുടെ സ്വീകാര്യത വർദ്ധിക്കാൻ കാരണം വളരെ ചെറിയ തുക മുതൽ വലിയ തുക വരെ ട്രാൻസ്ഫർ ചെയ്യാൻ കഴിയുമെന്നതാണ്. കൂടാതെ, കടകളിലും മറ്റ് സ്ഥലങ്ങളിലും ഏത് പ്ലാറ്റ്‌ഫോം ഉപയോഗിച്ചും ഇടപാടുകൾ നടത്താൻ കഴിയുന്ന വിധത്തിൽ ക്യുആർ കോഡുകൾ ഇൻസ്റ്റാൾ ചെയ്തതും യുപിഐ ഉപയോഗിച്ച് കൂടുതൽ ഇടപാടുകൾ നടത്താൻ ആളുകളെ ആകർഷിച്ചു. 2021 ഓഗസ്റ്റിൽ, 235 ബാങ്കുകൾ യുപിഐ പ്ലാറ്റ്‌ഫോം വഴി സേവനങ്ങൾ നൽകി, ഇത് 2022 ഓഗസ്റ്റിൽ 338 ആയി ഉയർന്നു. ഇടപാടുകളുടെ മൂല്യത്തിലും വർദ്ധനവുണ്ടായി.