Saturday, January 18, 2025
LATEST NEWSSPORTS

നോർത്ത് ഈസ്റ്റ് യുണൈറ്റിഡിന് പുതിയ പരിശീലകൻ

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പുതിയ കോച്ചിന് കീഴിൽ പുതിയ സീസണിനായി തയ്യാറെടുക്കും. ഇസ്രായേലിൽ നിന്നുള്ള മാർക്കോ ബാൽബുളാണ് ക്ലബ്ബിന്‍റെ പുതിയ കോച്ച്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ക്ലബ് നടത്തിക്കഴിഞ്ഞു.

55 കാരനായ മാർക്കോ നോർത്ത് ഈസ്റ്റിന്‍റെ പരിശീലകനാകുമെന്ന് റിപ്പോർട്ടുകൾ വന്നിട്ട് മാസങ്ങളായി. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്താൻ ക്ലബ് വൈകി. 55 കാരനായ മാർക്കോയ്ക്ക് കോച്ചിംഗ് ഫീൽഡിൽ ധാരാളം അനുഭവസമ്പത്തുണ്ട്. കഴിഞ്ഞ 20 വർഷത്തിലേറെയായി കോച്ചായും സഹപരിശീലകനായും പ്രവർത്തിക്കുന്ന വ്യക്തിയാണ് മാർക്കോ.

മക്കാബി ടെൽ അവീവ്, മകാബി ഹൈഫ, ഇസ്രയേൽ അണ്ടർ 21 ദേശീയ ടീം എന്നീ ടീമുകൾക്കൊപ്പം മാർക്കോ പ്രവർത്തിച്ചിട്ടുണ്ട്. സെർബിയയിലെയും തായ്ലൻഡിലെയും ക്ലബ്ബുകൾക്കായി മാർക്കോ പ്രവർത്തിച്ചിട്ടുണ്ട്. കളിച്ചിരുന്ന കാലത്ത് മാർക്കോ ഒരു ഡിഫൻഡർ ആയിരുന്നു.