Friday, April 26, 2024
LATEST NEWSTECHNOLOGY

വിദ്യുച്ഛക്തിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യവിമാനം യുഎസ്സിൽ പറന്നുയര്‍ന്നു

Spread the love

വാഷിങ്ടണ്‍: വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവര്‍ത്തിക്കുന്ന ആദ്യ വിമാനം പറന്നുയര്‍ന്നത് യുഎസ്സിനു ചരിത്രനേട്ടം സമ്മാനിച്ചു. ആലീസ് എന്ന് പേരിട്ടിരിക്കുന്ന ആദ്യ സമ്പൂർണ്ണ ഇലക്ട്രിക് പാസഞ്ചർ വിമാനം സെപ്റ്റംബർ 29ന് രാവിലെ 7 മണിക്ക് വാഷിംഗ്ടണിലെ ഗ്രാന്‍റ് കൗണ്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നു.

Thank you for reading this post, don't forget to subscribe!

കമ്പനിയുടെ ആദ്യ പ്രോട്ടോടൈപ്പ് മോഡൽ വിമാനം 3,500 അടി ഉയരത്തിൽ എയർഫീൽഡിന് ചുറ്റും വട്ടമിട്ടതിന് ശേഷമാണ് പരീക്ഷണ പറക്കൽ നടത്തിയത്.

ഒമ്പത് യാത്രക്കാരെയും രണ്ട് പൈലറ്റുമാരെയും ഉൾക്കൊള്ളാൻ കഴിയുന്ന വിമാനം എട്ട് മിനിറ്റ് ആകാശയാത്രയ്ക്ക് ശേഷം സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനയാത്രയ്ക്കിടെ പുറന്തള്ളുന്ന ഇന്ധന മലിനീകരണം ഇല്ലാതാക്കി ഭാവിയിൽ ആകാശത്ത് വൃത്തിയുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം.