Tuesday, December 17, 2024
Novel

നിയോഗം: ഭാഗം 77

രചന: ഉല്ലാസ് ഒ എസ്

ഗൗതം ഞാൻ തനിക്കൊരു ഉറപ്പു തരാം,

. എന്റെ മകൾക്ക്, വിവാഹം ആലോചിക്കുന്ന സമയത്ത്, താൻ ബാച്ചിലർ ആണെങ്കിൽ, ആദ്യമായി, ഈ കാര്യം അറിയിക്കുന്നത്, തന്നെയായിരിക്കും….

അന്ന് അവൾക്ക് കൂടി സമ്മതമാണെങ്കിൽ, ഞങ്ങളുടെ മകളെ, ഇയാളുടെ കൈകളിലേക്ക് ഏൽപ്പിക്കുവാൻ, എനിക്കും എന്റെ ഭാര്യക്കും സമ്മതം ആണ്..

അങ്കിൾ, ഈ മാറ്റർ മൈധിലി യോട് സംസാരിച്ചോ…?

കാർത്തി അല്പനിമിഷം ഒന്നും സംസാരിച്ചില്ല.. അതിൽ നിന്നും ഗൗതത്തിനു കാര്യങ്ങൾ ഏറെ കുറേ  മനസിലായി

“അങ്കിൾ,,,ഞാൻ കാത്തിരുന്നിട്ട് ഒടുവിൽ അയാള് സമ്മതിച്ചില്ലെങ്കിലോ….. വിവാഹപ്രായം ആകുമ്പോൾ ഒരുപക്ഷെ മൈഥിലി, അവൾക്ക് അവളുടെ ഉള്ളിൽ,ആരെങ്കിലും ഉണ്ടെങ്കിൽ, അയാളെ ആവും വിവാഹ ചെയ്യുവാൻ ആഗ്രഹിക്കുന്നത്.

.എന്റെ മനസ്സിൽ ഉള്ള,ഇഷ്ടo മൈഥിലി യിൽ അടിച്ചേൽപ്പിക്കാൻ എനിക്ക് താല്പര്യം ഇല്ലാ… സൊ….”

“ഗൗതം…. ഞാൻ ഒരച്ഛൻ ആണ്.. സ്വന്തം മക്കളിൽ അല്പസ്വല്പം .. സ്വാർത്ഥത ഉള്ള ഒരച്ഛൻ….. ഞാൻ ഈ കാര്യങ്ങൾ ഇപ്പോൾ എന്റെ മക്കളോട് പറഞ്ഞാൽ ഒരുപക്ഷെ അത് അവളുടെ ഭാവിയെ ബാധിക്കു..അതുകൊണ്ട് ആണ്.. പക്ഷെ ഒരു കാര്യം ഞാൻ പറയാം… എന്റെ മകൾ ഒരിക്കലും സ്വന്തം ഇഷ്ടപ്രകാരം ഒരാളെ കണ്ടു പിടിക്കില്ല..അഥവാ അവൾക്ക് അങ്ങനെ തോന്നിയാൽ അത് എന്നോട് തുറന്ന് പറയും……”

 

അതു കേട്ടതും ഗൗതം ഒന്ന് ചിരിച്ചു.

ബൈ അങ്കിൾ…. ലേശം ദൃതി ഉണ്ട്…. വരട്ടെ…

കൂടുതൽ ഒന്നും സംസാരിക്കാതെ കൊണ്ട് അവൻ ഡോർ തുറന്നു വണ്ടി ഓടിച്ചു പോയിരിന്നു.

പത്മയും കാർത്തിയും പരസ്പരം ഒന്നും ഉരിയാടാതെ, വീടിന്റെ അകത്തേക്ക് കയറിപ്പോയി.

ഗൗതത്തിനു ആണെങ്കിൽ ഒരു കുഞ്ഞിളം നോവ് വന്നു തന്റെ ഹൃദയത്തെ തഴുകും പോലെ തോന്നി.

പ്രതീക്ഷ ഉണ്ടായിരുന്നു സത്യത്തിൽ…

പക്ഷെ അങ്കിൾ അവളോട് കാര്യങ്ങൾ സംസാരിക്കാതെ ഇങ്ങനെ, അവരുടെ അഭിപ്രായം തന്നോട് പറഞ്ഞിട്ട് കാര്യം ഉണ്ടാവില്ല എന്ന് അവനു തോന്നി.

. തനിക്ക് വിവാഹ ചെയ്യാൻ താല്പര്യം ഉണ്ടെന്ന് ഉള്ള കാര്യം പറഞ്ഞത് കൊണ്ട്, അതും അവളുടെ അച്ഛനോട് നേരിട്ട് തന്നേ,അതു എങ്ങനെ ആണ്,അവളുടെ ഭാവിയെ ബാധിക്കുന്നത് ..അത്രയ്ക്ക് കൊച്ചു കുട്ടി ഒന്നും അല്ലാലോ അവൾ….. ഞാൻ എന്താ പൈങ്കിളി പ്രണയം പറഞ്ഞു കൊണ്ട് അവളുടെ പിന്നാലെ ചെല്ലും എന്ന് കരുതിയോ അവർ രണ്ടാളും…

ഓർത്തപ്പോൾ ഗൗതത്തിന് ദേഷ്യം തോന്നി.

**

“എന്താ ഗൗതം നിനക്ക് പറ്റിയേ… കുറേ നേരം ആയല്ലോ ഈ കിടപ്പ് തുടങ്ങീട്ട്… ”

അമ്മയുടെ മടിയിൽ തല വെച്ചു കിടക്കുക ആയിരുന്നു ഗൗതം
..
അത്രമേൽ വിഷമം എന്തോ അവന് സംഭവിച്ചിട്ടുണ്ട് എന്ന് അമ്മയ്ക്ക് മനസ്സിലായി, അതുകൊണ്ടാണ് ഇങ്ങനെ ഈ കിടപ്പ്…..

പക്ഷേ അത് എന്താണെന്ന് മാത്രം എത്ര ചോദിച്ചിട്ടും അവൻ പറയുന്നുമില്ല…

അരുന്ധതിക്ക് ചെറിയ ദേഷ്യം തോന്നി..

“ഗൗതം… ഒന്നെങ്കിൽ നീ എന്നോട് കാര്യം പറയുക, അല്ലെങ്കിൽ എഴുന്നേറ്റുപോയി കിടക്കാൻ നോക്ക്… നേരം എത്രയായിന്നു വല്ല വിചാരവും ഉണ്ടോ നിനക്ക്”

” അമ്മയ്ക്ക് ഉറക്കം വരുന്നുണ്ടെങ്കിൽ പൊയ്ക്കോളൂ….. ”

അവൻ പതിയെ എഴുന്നേറ്റ്.


എന്നാലും നീ കാര്യം പറയില്ലല്ലോ  അല്ലേ.. ”

 

” അത്രയ്ക്ക് വലിയ കാര്യമൊന്നുമില്ല അമ്മേ…. ”

“പിന്നെന്തു പറ്റി….”

” ഒന്നുമില്ല അമ്മേ ”

“ഗൗതം…… നിന്നെ ഞാൻ കാണാൻ തുടങ്ങിയത് ഇന്നും ഇന്നലെയും അല്ല,,, നിന്റെ മുഖം ഒന്ന് വാടിയാൽ അത് മറ്റാരെക്കാളും മുമ്പ് എനിക്ക് തിരിച്ചറിയാൻ പറ്റും… അതുകൊണ്ട് എന്റെ മോന് എന്താണ് പറ്റിയത് എന്ന് അമ്മയോട് പറയു”

 

“അത് പിന്നെ അമ്മേ….. ഞാനിന്ന് ആ മൈഥിലിയുടെ അച്ഛനെ കാണുവാൻ പോയിരുന്നു”

” എന്തിന്”

“അത്…. എനിക്ക് ആ കുട്ടിയെ വിവാഹം കഴിച്ചാൽ കൊള്ളാമെന്ന് താല്പര്യമുണ്ടെന്ന് അദ്ദേഹത്തോട് അറിയിക്കുവാൻ ആയിരുന്നു”

“ഈശ്വരാ.. എന്നിട്ടോ ”

” കുറച്ചു ദിവസങ്ങൾക്ക് മുന്നേയാണ് ഞാൻ ഈ കാര്യം സൂചിപ്പിച്ചത്…., പക്ഷേ ഇന്ന് അദ്ദേഹം എന്നെ അവിടേക്ക് വിളിപ്പിച്ചു ”

“ഹ്മ്മ്.. എന്നിട്ടോ ”

“എന്നിട്ട് എന്നോട് കുറച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞു…..”

“എന്ത് കാര്യങ്ങൾ ആണ് മോനെ ”

“അതു…….

….


നടന്ന കാര്യങ്ങൾ മുഴുവൻ ആയും അവൻ അവരോട് പറഞ്ഞു കേൾപ്പിച്ചു.

നിന്റെ മനസ്സിൽ ആ കുട്ടിയോട് അത്രയും ഇഷ്ടം ഉണ്ടായിരുന്നോ മോനെ…”

” ഞാൻ കോളേജിൽ അന്ന് ചീഫ് ഗസ്റ്റ് ആയി ചെന്ന ദിവസം,,,,ആ സമയത്ത് അവളുടെ ഡാൻസ് പ്രോഗ്രാം ആയിരുന്നു അമ്മേ…. ഞാൻ അമ്മയോട് ഈ കാര്യം പറഞ്ഞിട്ടുണ്ട്…… ”

“ഹ്മ്മ്… എനിക്ക് ഓർമ ഉണ്ട് മോനെ…”

“സത്യം പറഞ്ഞാൽ, അവള് എന്റെ മനസ്സിൽ കേറി കൂടിയത് ആ നിമിഷം ആയിരുന്നു അമ്മേ”
..

മുകിലുകൾ മേയും മാമഴക്കുന്നിൽ
തളിരണിയും മയില്പീലിക്കാവിൽ
മുകിലുകൾ മേയും മാമഴക്കുന്നിൽ
തളിരണിയും മയില്പീലിക്കാവിൽ
കാതരമീ കളിവീണ മീട്ടി
തേടിയലഞ്ഞു നിന്നെ ഞാൻ
വരൂ വരൂ വരദേ
തരുമോ ഒരു നിമിഷം
മയിലായ് ഓ.
മയിലായ് പറന്നു വാ
മഴവില്ല് തോൽക്കുമെന്നഴകെ
കനിവായ് പൊഴിഞ്ഞു താ
മണിപ്പീലിയൊന്നു നീയരികെ..

ആ നൃത്ത ചുവടുകൾ കൊണ്ട് അവൾ വിസ്മയം തീർത്തപ്പോൾ, അതിൽ താനും അലിയുക ആയിരുന്നു…. ഒരു നുള്ള് മാലേയം കണക്കെ….

അവൻ ഓർത്തു ഇരിക്കുക ആണ്.

“മോനെ….”

അമ്മ വന്നു അവന്റ തോളിൽ തട്ടി വിളിച്ചു

“ആഹ് അമ്മേ ”

“നീ വിഷമിക്കേണ്ട… നിനക്ക് വേണ്ടി ഈശ്വരൻ സൃഷ്ടിച്ചത് ആണ് അവളെ എങ്കിൽ ഈ കുടുംബത്തിന്റെ വിളക്കായി അവൾ വന്നു ചേരും… ഉറപ്പ്…”

“മ്മ്….അമ്മ പോയി കിടന്നോ… നേരം ഒരുപാട് ആയി ”

അവൻ എഴുനേറ്റു.

എന്നിട്ട് അമ്മയെ കെട്ടി പിടിച്ചു ആ കവിളിൽ ഒരു മുത്തം കൊടുത്തു.

വീട്ടിൽ ഉള്ള ദിവസം അവന്റ പതിവ് ആണിത്.

തിരികെ, അരുന്ധതി യും അവന്റെ ഇരു കവിളിലും ഉമ്മ കൊടുത്തു..

“ടാ…. എല്ലാം ശരിയാകും ന്നേ… നീ ഇങ്ങനെ വിഷമിക്കാതെ…..”

അവന്റ വയറിന്മേൽ ഒരു ഇടി കൊടുത്തു കൊണ്ട് അവർ ചിരിച്ചു.

 

കണ്ണുകൾ ഇറുക്കി അടച്ചു കിടന്നിട്ടും ഗൗതത്തിന്റെ ഓർമ്മകൾ പിന്നിലേക്ക് യാത്ര തുടരുന്ന്.

വിരഹ നിലാവിൽ സാഗരമായി
പുഴകളിലേതോ ദാഹമായി
വിരഹ നിലാവിൽ സാഗരമായി
പുഴകളിലേതോ ദാഹമായി
കാറ്റിലുറങ്ങും തേങ്ങലായി
പാട്ടിനിണങ്ങും രാഗമായി
വരൂ വരൂ വരദേ
തരുമോ തിരുമധുരം
മയിലായ് ഓ. മയിലായ് ഓ.
മയിലായ് പറന്നു വാ
മഴവില്ല് തോൽക്കുമെന്നഴകെ
കനിവായ് പൊഴിഞ്ഞു താ
മണിപ്പീലിയൊന്നു നീയരികെ..

****

അരുന്ധതി യും ആ സമയത്ത് ഉറങ്ങാതെ കിടക്കുക ആണ്..

തന്റെ മകനെ അത്രമേൽ ആ പെൺകുട്ടി സ്വാധീനീച്ചു കഴിഞ്ഞു എന്ന്,അവന്റെ മുഖത്ത് നിന്നും വ്യക്തമായി..

ഗൗതത്തിന്റെ മൗനം അത് വിളിച്ചു ഓതുന്നുണ്ടായിരുന്നു….

എന്നിരുന്നാലും മൈഥിലി യുടെ അച്ഛനും അമ്മയും എല്ലാ അച്ഛനമ്മമാരെയും, പോലെ മക്കളുടെ കാര്യത്തിൽ അതീവ ശ്രെദ്ധ ചെലുത്തുന്ന സാധാരണക്കാർ ആണ്..

തന്റെ മകനും ആയി പ്രണയത്തിൽ എങ്ങാനും അകപ്പെട്ടു പോകുമോ എന്ന ഒരു തോന്നൽ അവർക്ക് ഉണ്ടായി…

അതുകൊണ്ട് ആവും മൈഥിലി യെ ഈ കാര്യം പോലും അറിയിക്കാഞ്ഞത് എന്ന് ഉള്ള കാര്യം,അവർക്ക് ഉറപ്പായിരുന്നു..

നല്ല ഒരു പെൺകുട്ടി ആണ് അവൾ എന്ന് ഒറ്റ നോട്ടത്തിൽ തന്നെ അവർക്ക് മനസിലായിരുന്നു..

അന്ന് അമ്പലത്തിൽ വെച്ച് അവളെ കണ്ടത് ആയിരുന്നു അരുന്ധതി യുടെ മനസ്സിൽ അപ്പോളും…

ആലിലകൾ ഗാനം പൊഴിക്കുന്ന ആ അമ്പല മുറ്റത്തു….

ഒരു നെയ്ത്തിരി നാളം പോലെ നിൽക്കുക ആയിരുന്നു മൈഥിലി.….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…