Thursday, December 19, 2024
Novel

നിയോഗം: ഭാഗം 70

രചന: ഉല്ലാസ് ഒ എസ്

ഗൗതത്തിനും വല്ലാത്ത ഭയം തോന്നി

അരുതാത്തത് എന്തോ സംഭവിച്ചിരിക്കുന്നു എന്ന് അവനു തോന്നി.

ഓടി ചെന്നപ്പോൾ കണ്ടു, ശ്വാസം എടുക്കാനായി പിടയുന്ന കാർത്തി..

തൊട്ടടുത്തായി പൊട്ടി കരഞ്ഞു കൊണ്ട് നിൽക്കുന്ന കുട്ടിമാളു.

ഒന്ന് രണ്ട് സാറുമാരും,ഒരു ടീച്ചറും ഒക്കെ ചേർന്നു വണ്ടിയിലേക്ക് ഓടി കയറി…

 

പാവം സാറ്… ആ കുട്ടിയ്ക്ക് അങ്ങനെ പറ്റിയപ്പോൾ ആൾക്ക് നാണക്കേട് ആയതാ….

ഒരു മധ്യവയസ്കൻ പറയുന്നത് ഗൗതം കേട്ടു.

സോഷ്യൽ മീഡിയയിൽ മുഴുവൻ ഫോട്ടോ വന്നുന്നേ… അതല്ലേ സാറ് തകർന്നു പോയെ….

ഇടി മുഴക്കം പോലെ  ആണ് വാക്കുകൾ അവൻ അപ്പോൾ കേട്ടത്..

അവൻ വേഗത്തിൽ ത്തന്നെ തന്റെ കാറിന്റെ അടുത്തേക്ക് ഓടി…

ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു..

പോക്കറ്റിൽ നിന്നും ഫോൺ എടുത്തു ഓൺ ചെയ്തു.

വാട്സപ്പിലും മറ്റും ആയിട്ട് തുരു തുരെ മെസ്സേജ് വന്നു കൊണ്ട് ഇരിക്കുന്നു.

മൈഥിലി, തന്റെ ദേഹത്തേക്ക് വീണു കിടക്കുന്ന ഫോട്ടോ ആണ്.

ഒറ്റ നോട്ടത്തിൽ കണ്ടാല്, താനും ആ കുട്ടിയും, കെട്ടിപിടിച്ചു കിടക്കുക ആണെന്ന് തോന്നു.

പ്രതീക്ഷിക്കാതെ അവൾ ദേഹത്തേക്ക് വീണപ്പോൾ, ബാലൻസ് കിട്ടാതെ താൻ അവളെ പിടിച്ചതാണ്..

പക്ഷേ ആരെങ്കിലും കണ്ടാൽ, രണ്ടാളും കെട്ടിപ്പുണർന്നു കിടക്കുന്നതാണെന്ന് തോന്നു..

ഗൗതം മേനോന്റെ കാമ കേളി, പ്രണയരംഗങ്ങൾ..അങ്ങനെ പല പല അടിക്കുറുപ്പോടെ, ഓൺലൈൻ മാധ്യമങ്ങളിൽ എല്ലാം ഫോട്ടോ വന്നു കൊണ്ട് ഇരിക്കുന്നു.

അവനു തലയ്ക്കു ഭ്രാന്ത് പിടിക്കും പോലെ തോന്നി.

ഇതു എന്തൊക്കെ ആണ്…

ആ പെൺകുട്ടി..പാവം..

 

അവൻ വേഗം തന്നെ ഫോണിൽ ആരെയൊക്കെയോ വിളിച്ചു..

മാധ്യമ രംഗത്ത് ഒരുപാട് ശത്രുക്കൾ തനിക്ക് വലയം ചെയ്തിട്ടുണ്ട് എന്ന് അവൻ ഓർത്തു..

പലരും പല കളികൾ കളിച്ചിട്ടുണ്ട്…  പക്ഷേ ഇത്ര ചീപ്പ് ആയ രീതിയിൽ,,,,

ഇതു ചെയ്തവൻ ആരാണെന്ന് അറിയണം..

പല്ല് ഞെരിച്ചു കൊണ്ട് ഗൗതം വണ്ടി സ്റ്റാർട്ട്‌ ചെയ്തു..

****
ആശുപത്രിയുടെ വരാന്തയിൽ നിറമിഴികളോട് ഇരിക്കുക ആണ് കുട്ടിമാളുവും അമ്മയും..

ഹരി മാമനും ഭവ്യ ചിറ്റയും ഒക്കെ,
എത്തിയിട്ടുണ്ട്.

 

കാർത്തിയ്ക്ക് ഒരു മേജർ അറ്റാക്ക് ആയിരുന്നു സംഭവിച്ചത്… സർജറി നടക്കുന്നു….

കോളേജിലെ നാലഞ്ച് അധ്യാപകരും ഒക്കെ ഉണ്ട് ഹോസ്പിറ്റലിൽ.

കുട്ടിമാളു ആണെങ്കിൽ അമ്മയുടെ മടിയിൽ തളർന്ന് കിടക്കുക ആണ്.

ഈശ്വരാ…. ഇതു എന്തൊരു വിധി ആയിരുന്നു…

തന്റെ അച്ഛൻ….

അച്ഛന് എന്തെങ്കിലും സംഭവിച്ചിരുന്നു എങ്കിൽ..

അവൾക്ക് കണ്ണുനിറഞ്ഞു തൂവി.
..
അച്ഛനോടൊപ്പം വീട്ടിലേക്ക് തിരികെ പോയാൽ മതി യായിരുന്നു..

പാവം എന്റെ അച്ഛൻ… എന്നോട് പറഞ്ഞതും ആണ് പോകാമെന്നു.

അയാളോട് ഒപ്പം പോയി ഫോട്ടോ എടുത്തു വരാം എന്ന് പറഞ്ഞു കൊണ്ട്, പോയത് കൊണ്ട് അല്ലേ, ഇങ്ങനെ എല്ലാം നടന്നത്.

സമയം ഇഴഞ്ഞു നീങ്ങുക ആണ്.

പ്രാർത്ഥന യോട് കൂടി കണ്ണുകൾ അടച്ചു ഇരിക്കുക ആണ് പദ്മ..

ന്റെ മാഷിനെ കാത്തോണേ ഭഗവാനെ…… ഒരാപത്തും വരുത്തല്ലേ…. പാവം ആണ് ന്റെ മാഷ്..

ഓരോ നിമിഷവും തന്റെ പ്രാണന് വേണ്ടി,
മൂകമായി കേഴുക ആണ് അവള്

ആരുടെയും ആശ്വാസവാക്കുകൾ ഒന്നും ആ സമയത്ത് അവൾ കേട്ടിരുന്നില്ല..

ഉള്ളിന്റെ ഉള്ളിൽ ഒരേ ഒരു നാമം മാത്രം ഉണ്ടായിരൂന്നുള്ളു..

തന്റെ മാഷ്….. മാഷിന്റെ ജീവൻ..

ഓപ്പറേഷൻ റൂമിന്റെ വാതിൽ തുറന്നു കൊണ്ട് പെട്ടന്ന് ഒരു ഡോക്ടറും, പിന്നാലെ ഒന്നു രണ്ട് നഴ്സ്മാരും ഇറങ്ങി വന്നു.
..
എല്ലാവരും വേഗം എഴുന്നേറ്റു അവരുടെ അടുത്തേക്ക് ചെന്നു.

“ഓപ്പറേഷൻ കഴിഞ്ഞു…..മയക്കത്തിൽ ആണ്…ആൾക്ക് കുഴപ്പം ഒന്നും ഇല്ല…..സർജിക്കൽ ഐ സി യൂ വിൽ ആണ് പേഷ്യന്റ് ഇപ്പോൾ ഉള്ളത്..

വെളിയിൽ നിന്നുകൊണ്ട് നിങ്ങൾക്ക് അത്യാവശ്യം രണ്ടുപേർക്ക് കാർത്തികേയനെ കാണാം..

അകത്തേക്ക് ആർക്കും പ്രവേശനമില്ല…. വേറെ പേഷ്യന്റ് ഉള്ളതുകൊണ്ട്, വെളിയിൽ നിന്നുള്ളവർ കേറുമ്പോൾ ഇൻഫെക്ഷൻ ആകാനുള്ള സാധ്യത കൂടുതലാണ്…..  അതുകൊണ്ട്,  നിങ്ങൾക്ക് ആർക്കെങ്കിലും പുറത്തുനിന്ന് കാണാം കേട്ടോ..  പിന്നെ അയാൾ ഇപ്പോൾ മയക്കത്തിലാണ്…. എന്നിരുന്നാലും അയാൾ അപകടനില തരണം ചെയ്തു കഴിഞ്ഞു…… ബാക്കിയെല്ലാം ഈശ്വരന്റെ കയ്യിൽ….

ഡോക്ടർ കാര്യങ്ങളെല്ലാം വിശദീകരിച്ച ശേഷമാണ് അവിടെ നിന്നും മടങ്ങിയത്..

 

എല്ലാ മുഖത്തും ആശ്വാസം..

ഈശ്വരാ… നീ രക്ഷിച്ചല്ലോ… അത് മതി….. അത് മാത്രം മതി….

പത്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..

മാഷിനെ കാണുവാനായി, കുട്ടിമാളുവിനെയും, ചേർത്തുപിടിച്ചുകൊണ്ട്, നേഴ്സിന്റെ പിന്നാലെ മിടിക്കുന്ന ഹൃദയവുമായി നടന്നു….

കുറേ ഏറെ ടുബുകളുടെ നടുവിൽ ആയി കിടക്കുക ആണ് കാർത്തി.
.

അത് കണ്ടതും പത്മ യ്ക്കും,കുട്ടി മാളുവിനും ചങ്ക് പൊട്ടി..

മാഷേ…..

ഒരേങ്ങലോടെ അവൾ ചുവരിലേക്ക് തല ചായ്ച്ചു.
..

കുട്ടിമാളു വും നെഞ്ചു നീറി കരഞ്ഞു.

ഡോക്ടർ പറഞ്ഞതുപോലെ, കാർത്തി അപ്പോള് മയക്കത്തിലായിരുന്നു….

5 മിനിറ്റിൽ കൂടുതലായി അവരെ അവിടെ നിൽക്കുവാനായി അനുവദിച്ചില്ല..

നാളെ കാലത്ത്,7 മണിയാകുമ്പോൾ,എത്തിയാൽ മതിയെന്നും പറഞ്ഞുകൊണ്ട് ഒരു സിസ്റ്റർ അവരെ,പറഞ്ഞയച്ചു.

കുഴപ്പമൊന്നുമില്ല എന്ന് ഡോക്ടർ അറിയിച്ചതിനു ശേഷം, കോളേജിലെ അധ്യാപകരൊക്കെ പിരിഞ്ഞുപോയത്..

പത്മ യും
കുട്ടിമാളുവും പിന്നെ ഹരി മാമനും…ആയിരുന്നു ഹോസ്പിറ്റലിൽ നിന്നത്..

ബാക്കിയെല്ലാവരും പിരിഞ്ഞു പോയി..

സമയം അപ്പോൾ വെളുപ്പിനെ 2 മണിയായിരുന്നു..

***

 

ഗൗതം ആ സമയത്ത്,  സിറ്റി പോലീസ് കമ്മീഷണറായ അജ്മൽ മുഹമ്മദുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു…

ഗൗതമിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു അജ്മൽ മുഹമ്മദ്..

രണ്ടാളും കൂടി, കോളേജിൽ വെച്ച് ഉണ്ടായ സംഭവങ്ങളൊക്കെ ചർച്ച ചെയ്യുകയാണ്..

മൈഥിലിയോട് കൂടി ചോദിച്ചെങ്കിൽ മാത്രമേ, കുറച്ചു വിവരങ്ങളൊക്കെ അറിയാൻ കഴിയൂ…

കാരണം അവളെ പിന്നിൽ നിന്നും, ഏതുവശത്തു നിന്നുമാണ് തള്ളിയതെന്ന് അറിയാൻ പറ്റണം…

ആ സമയത്തു
വെളിച്ചം പോയതുകൊണ്ട്, അത്രകണ്ട്  ഉറപ്പുവരുത്തുവാനും പറ്റില്ല.

എന്നിരുന്നാലും നമ്മൾക്ക് കണ്ടുപിടിക്കാം എന്ന് അജ്മൽ മുഹമ്മദ്,ഗൗതമിനെ ആശ്വസിപ്പിച്ചു….

സൈബർ സെല്ലിലും വിളിച്ച് വിവരം പറഞ്ഞിട്ടുണ്ട്..

ഏതൊക്കെ ഫോണിൽ നിന്നാണ്,,  ചിത്രങ്ങൾ, പ്രചരിച്ചത്  എന്നുള്ള കാര്യം താമസിയാതെ കണ്ടുപിടിക്കും..

ആ മാർഗത്തിലൂടെ,  ഏകദേശം ഇതിന്റെ പിന്നിൽ കളിച്ചത് ആരാണെന്ന് അറിയാനൊക്കെ കഴിയും, എന്നാണ് ഗൗതമിന്റെയും  കണക്കുകൂട്ടൽ..

അജ്മലിനോട് യാത്ര പറഞ്ഞു , ഗൗതം വീട്ടിലേക്ക് തിരിച്ചു.

ഹോസ്പിറ്റലിൽ പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും,ഇപ്പോഴത്തെ സാഹചര്യത്തിൽ, അത്, വേറെയും കുഴപ്പങ്ങൾ സൃഷ്ടിക്കുമെന്ന്  അവന് അറിയാം..

എന്തായാലും,സാർ ഡിസ്ചാർജ് ആയി വീട്ടിൽ വന്നശേഷം, പോയി കാണാം എന്ന് അവൻ തീരുമാനിച്ചു..

 

പൗർണമി തിങ്കളെ പോലെ തന്റെ അരികിലേക്ക് ഓടി വന്ന മൈഥിലി യുടെ മുഖം ആയിരുന്നു  ആ യാത്ര യിൽ ഉടനീളം ഗൗതമിന്റെ മനസ്സിൽ.….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…