Friday, January 17, 2025
Novel

നിയോഗം: ഭാഗം 6

രചന: ഉല്ലാസ് ഒ എസ്

 വാകമരത്തണലിൽ നിർത്തി ഇട്ടിരിക്കുന്ന ഏട്ടന്റെ കാറിന്റെ അടുത്തേക്ക് മീനു വേഗത്തിൽ നടന്നു… ഒപ്പം കാലത്തെ കയറിയ കൂട്ടുകാരികൾ ഉണ്ട്…എല്ലാവരും കാറിൽ കയറിയതും കാർത്തി വണ്ടി എടുത്തു.. തിരികെ വീട്ടിൽ എത്തിയപ്പോൾ മുറ്റത്തു നിൽക്കുന്ന ആളെ കണ്ടതും കാർത്തിയും മീനുട്ടിയും അമ്പരന്ന് നോക്കി.. ദേവൻമാമ…. അല്പം മാറി കിഴക്ക് വശത്തു നിൽക്കുന്ന നെല്ലി മര ചോട്ടിൽ നിന്നും മഴയത്തു പൊഴിഞ്ഞു വീണ നെല്ലിക്കായ പെറുക്കി എടുത്തു വരുന്ന ദേവിക യും…

കാർത്തിയിടെ ഹൃദയ മിടിപ്പിന്റെ വേഗത ഏറി.. “ഏട്ടാ…. ദേവു ചേച്ചി…” അവന്റ കൈ തണ്ടയിൽ മെല്ലെ വിരൽ കൊണ്ട് തോണ്ടി മീനുട്ടി. അച്ഛനും അച്ഛമ്മയും ഉമ്മറത്ത് നിൽപ്പുണ്ട്… കാറിൽ നിന്നു ഇറങ്ങിയ കാർത്തിയിടെയും മീനുട്ടിയുടെയും അടുത്തേക്ക് അപ്പോളേക്കും വേഗത്തിൽ വന്നിരുന്നു ദേവിക.. “ഇന്ന് എന്താണ് പത്തു മിനിറ്റ് ലേറ്റ് ആയത്…. രണ്ടാളും കൂടി ഐസ് ക്രീം കഴിയ്ക്കാനോ മറ്റൊ കേറിയോ…” രണ്ടാളെയും സൂക്ഷിച്ചു നോക്കി കൊണ്ട് തന്റെ ചൂണ്ടു വിരൽ താടിയിൽ മുട്ടിച്ചാണ് ദേവു ന്റെ ചോദ്യം..

“എനിക്ക് ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ ഇത്തിരി ലേറ്റ് ആയതു ആണ്… ചേച്ചി എപ്പോൾ വന്നു ” “ഞാൻ ഉച്ച കഴിഞ്ഞപ്പോൾ എത്തി മീനുട്ടി……”കാർത്തിയിടെ കൈയിൽ നിന്നുമവന്റെ ബാഗ് മേടിച്ചു കൊണ്ട് അവൾ മീനാക്ഷിയോട് പറഞ്ഞു. “നി എന്താണ് ഒരു മുന്നറിയിപ്പും ഇല്ലാതെ…..” കാർത്തി മെല്ലെ ചോദിച്ചു “നിങ്ങൾക്ക് ഒക്കെ ഒരു സർപ്രൈസ് തരാൻ വേണ്ടി… അല്ലാണ്ട് പിന്നെ എന്തിനാ…” കുറുമ്പോടെ പറയുന്നവളെ നോക്കി അവൻ ഒന്ന് മന്ദഹസിച്ചു.. എല്ലാവരും കൂടെ അകത്തേക്ക് കയറി.

. ദേവൻ മാമ യും അച്ഛനും കൂടി തൊടിയിലേക്ക് നടന്നു പോകുന്നത് കാർത്തി കണ്ടു. “ഞാൻ ഒന്ന് വേഷം ഒക്കെ മാറിയിട്ട് വരാം… നി ചായ കുടിച്ചോ ” “ഇല്ല്യ… ഏട്ടനും മീനുട്ടിയും വരാൻ വേണ്ടി കാത്തു നിൽക്കയാരുന്നു ” “മ്മ്… ഞാൻ ഇപ്പോൾ വരാം…. നി അങ്ങോട്ട് ചെല്ല് ” തടിയിൽ തീർത്ത കോവണിപ്പടി കൾ കയറി അവൻ തന്റെ മുറിയിലേക്ക് പോയി. വാതിൽ അടച്ച ശേഷം ഓടി വന്നു അവൻ പാതി ചാരിയാ ജനാല വാതിൽ കുറച്ചൂടെ തുറന്നു.. തൊടിയിൽ നിന്നു സംസാരിക്കുന്ന അച്ഛനെയും ദേവൻ മാമയെയും അവൻ സസുഷമം നിരീക്ഷിച്ചു..

കൂടുതലും സംസാരിക്കുന്നത് ദേവൻ മാമ ആണ്.. അച്ഛൻ വിഷണ്ണാനായി നിൽക്കുക ആണ്… ദേവൻമാമ കൈ കൂപ്പി തൊഴുതു കൊണ്ട് എന്തൊക്കെയോ അച്ഛനോട് പറയുന്നുണ്ട്… ഇടയ്ക്ക് ഇടയ്ക്ക് കണ്ണിരും ഒപ്പുന്നുണ്ട്… തങ്ങളുടെ ഏക മകളെ വേദനിപ്പിക്കരുതെ, അവളെ ഉപേക്ഷിക്കരുതേ എന്നാവും…… അവൻ ഓർത്തു… അവന്റെ ഉള്ളം നീറി.. ഗുരുവായൂരപ്പാ… ന്റെ അച്ഛന്റെ മനസ് മാറ്റാൻ നിനക്ക് മാത്രെ കഴിയൂ…. നിശബ്ദം കേഴുക ആണ് അവൻ അപ്പോളും.. ദേവൻ മാമ അച്ഛന്റെ കാലു പിടിക്കാൻ പോവുന്ന കണ്ടതും കാർത്തി ഞെട്ടി..

അച്ഛൻ വേഗം ദേവൻ മാമയെ കെട്ടി പുണർന്നു.. മാമയുടെ തോളിൽ തട്ടി അശ്വസിപ്പിക്കുക ആണ് അച്ഛൻ.. ഈശ്വരാ.. എല്ലാം ഒന്ന് നേരെ ആയോ… അവന്റ നെഞ്ചിൽ ഒന്ന് ആളൽ പോലെ തോന്നി.. “കാർത്തിയേട്ടാ…. ഇത് എന്തെടുക്കുവാ…” വാതിലിൽ ദേവു കൊട്ടി വിളിച്ചു. “ഞാൻ ഒന്ന് മേല് കഴുകുക ആയിരുന്നു ദേവു….”വാതിൽ തുറന്ന് കൊണ്ട് അവൻ പറഞ്ഞു. അവൾ അകത്തേക്ക് കയറി എല്ലാം ഒന്ന് വീക്ഷിച്ചു. “ഹ്മ്മ്… കുറച്ചു പുസ്തകങ്ങൾ എടുത്തിട്ടുണ്ടല്ലോ….. ഒക്കെ വായിച്ച കഴിഞ്ഞതാ ”

“അല്ല ദേവു… ഇതൊക്കെ കഴിഞ്ഞ ആഴ്ച കൊണ്ട് വന്നതേ ഒള്ളൂ ” “മ്മ് ” അപ്പോളേക്കും മീനുട്ടിയും അവിടേക്ക് വന്നു. “രണ്ടാളും വാ… ചായ കുടിക്കാൻ അമ്മ വിളിക്കുന്നു ” മീനു വന്നു പറഞ്ഞപ്പോൾ അവർ താഴേക്ക് ഇറങ്ങി പോയി. കാർത്തിയേട്ടന് എന്തോ വിഷമം ഉള്ളത് പോലെ ദേവൂന് തോന്നി.. എന്നും ഒരുപാട് ഒരുപാട് വിശേഷം പറയുന്ന ആൾ ആയിരുന്നു.. ഇന്ന് എന്തേ പറ്റിയത്…. ചോദിക്കാൻ ഉള്ള അവസരം കിട്ടിയതും ഇല്ല.. മീനുട്ടിക്ക് ഒപ്പം പടികൾ ഇറങ്ങി വരുമ്പോൾ ദേവു ഓർത്തു..

ചായയും കായ വറുത്തതും, അരി മുറുക്കും എടുത്തു അമ്മ മേശമേൽ നിരത്തിയിട്ടുണ്ട്.. “അച്ഛൻ എവിടെ ” ദേവു വെളിയിലേക്ക് തല ഇട്ടു കൊണ്ട് ചോദിച്ചു “അവർ രണ്ടാളും കൂടി ആ തെക്കു വശത്തേക്ക് ഇറങ്ങി പോയതാ…. അച്ഛന്റെ കൃഷി ഒക്കെ കാണിക്കാൻ ആവും… നി വന്നു ചായ കുടിക്ക് മോളെ ” സീതാമ്മ പറഞ്ഞപ്പോൾ ദേവൂവും അവരുടെ ഒപ്പം വന്നു ഇരുന്നു… കോളേജ് വിശേഷങ്ങൾ ഒക്കെ പറഞ്ഞു കൊണ്ട് മൂവരും കൂടി ഇരിക്കുക ആണ്.. അച്ഛൻ ആണെങ്കിൽ ദേവൻ മാമയെ ചേർത്തു പിടിക്കുന്നത് കണ്ടപ്പോൾ കാർത്തിയ്ക്കും മനസിൽ ഒരു ആശ്വാസം തോന്നിയിരുന്നു…

എല്ലാം ഒന്ന് കലങ്ങി തെളിയാൻ ആവും എന്ന് അവൻ ഓർത്തു. ചായ ഒക്കെ കുടിച്ചു കഴിഞ്ഞു മീനുട്ടി യും ദേവു വും കൂടി കിഴക്ക് വശത്തെ തൊഴുത്തിലേക്ക് പോയി.. പൂവാലിപശു പ്രസവം അടുത്ത് നിൽക്കുക ആണ്…. അവളെ ഒന്ന് പോയി തൊട്ടു തലോടി ദേവു നിന്നു.. “കടിഞ്ഞൂൽ ആയതു കൊണ്ട് ആവും ഇവൾക്ക് ഇത്തിരി ക്ഷീണം അല്ലേ മീനുട്ടിയെ ” “ഹ്മ്മ്…അച്ഛമ്മയും പറഞ്ഞു…. ചേച്ചി ഓർക്കുന്നുണ്ടോ ഇവളുടെ അമ്മേടെ അമ്മയെ ആദ്യം ഇവിടേക്ക് കൂട്ടി കൊണ്ട് വന്നത് “.

“ഉവ്വ്…മിത്രൻ തിരുമേനിടെ ഇല്ലത്തു നിന്ന് അല്ലേ ” “ഹ്മ്മ്.. അതേ….”… മൂവാണ്ടൻ മാവിന്റെ ചില്ലയിൽ ഇരുന്ന് കാക്കകൾ ബഹളം കൂട്ടുന്നുണ്ട്.. “ഇവറ്റോൾക്ക് ഒക്കെ എന്ത് പറ്റി…. ഭക്ഷണം ഒന്നും കിട്ടിയില്ലേ ആവോ “… മാവ്ന്റെ മുകളിലേക്ക് നോക്കി ദേവു ചോദിച്ചു. “ദേ… ആ ആഞ്ഞിലി മരത്തിന്റെ മുകളിൽ ഒരു കുയിലിന്റെ കൂട് ഉണ്ട്… അതിനെ കണ്ടിട്ട് കരഞ്ഞു ബഹളം കൂട്ടുന്നത് ആണ് ഇവയെല്ലാം…” മീനുട്ടി പറഞ്ഞു. “ആഹ്ഹ… അത് എങ്ങനെ കണ്ടു പിടിച്ചു…. കുയിൽ തന്നെ ആണോ ” ദേവൂന് സംശയം ആയി.

“അതേ ചേച്ചി… ഏട്ടൻ കണ്ടത് ആണ്… ” “ആ കുയിലമ്മ പാടുമോ മീനു…” “ഞാൻ കേട്ടിട്ടില്ല ചേച്ചി… അച്ഛമ്മ പറഞ്ഞു കഴിഞ്ഞ ദിവസം ഒക്കെ ഈണത്തിൽ കൂകി വിളിക്കുന്നുണ്ട് എന്ന് “… “കഴിഞ്ഞില്ലേ രണ്ടാളുടെയും സംസാരം…. പോകണ്ടേ മോളെ വീട്ടിലേക്ക് “.. പിന്തിരിഞ്ഞു നോക്കിയ ദേവു കണ്ടത് കരഞ്ഞു കലങ്ങിയ കണ്ണുകളും ആയി നിൽക്കുന്ന അച്ഛനെ ആയിരുന്നു. “അച്ചേ…. എന്ത് പറ്റി… ശബ്ദം അടഞ്ഞു ഇരിക്കുന്നത് പോലെ ” ദേവു അയാളുടെ കൈയിൽ പിടിച്ചു കൊണ്ട് ചോദിച്ചു.

“ഹേയ്.. ഒന്നുല്ല്യ കുട്ടി… നി വാ.. നമ്മൾക്ക് പോകാം… അമ്മ ഇപ്പൊ വിളിച്ചു… വരണില്ലേ എന്ന് ചോദിച്ചു കൊണ്ട് ” മറ്റെവിടെയ്‌ക്കോ നോക്കി ആണ് അയാൾ മകളോട് പറഞ്ഞത്. “ഈ അച്ചയ്ക്ക് ഇത് എന്ത് പറ്റി….”ദേവു നെറ്റി ചുളിച്ചു കൊണ്ട് നോക്കി എങ്കിലും അയാൾ മകളെ നോക്കാതെ നടന്നു പോയി.

“മോനേ…. എന്നാൽ ഞായറാഴ്ച എല്ലാവരും പോയി പെൺകുട്ടിയെ കണ്ടിട്ട് വരട്ടെ അല്ലേ…. നല്ല കുട്ടി ആണെങ്കിൽ നോക്ക് കേട്ടോ ” മുറ്റത്തു നിന്ന കാർത്തിയിടെ തോളിൽ തട്ടി പറഞ്ഞു കൊണ്ട് അയാൾ തന്റെ സ്കൂട്ടർ ഇരിക്കുന്ന വശത്തേക്ക് നടന്നു.. അപ്പോളും അച്ഛൻ ആണെങ്കിൽ കാർത്തിയേട്ടനോട് പറഞ്ഞ വാക്കിന്റെ പൊരുൾ തേടുക ആയിരുന്നു ദേവു….….തുടരും

.നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…