നിയോഗം: ഭാഗം 58
രചന: ഉല്ലാസ് ഒ എസ്
കാർത്തി ആണെങ്കിൽ വല്ലാത്തൊരു ഭാവത്തിൽ നിൽക്കുക ആണ്.. പെട്ടന്ന് പ്രഭ അവന്റെ അരികിലേക്ക് വന്നു. “മോനേ ……” അവർ വിളിച്ചതും കാർത്തി അവരെ നോക്കി. പെട്ടന്ന് അവർ അവന്റെ കാലിൽ വീണു.. “പ്രഭേച്ചി …..എന്തായിത്…” പെട്ടന്ന് കാർത്തി അവരെ പിടിച്ചു എഴുനേൽപ്പിച്ചു. “എന്റെ മോനേ….. ഞാൻ ഇതു ഒന്നും അറിഞ്ഞിരുന്നില്ല ടാ ” അവന്റെ നെഞ്ചിലേക്ക് വീണ് അവർ പൊട്ടി കരഞ്ഞു.. സാരമില്ല…. പോട്ടെ…പ്രഭേച്ചി കരയാതെ ചെല്ല്…. അവരുടെ തോളിൽ തട്ടി ഒന്നു അശ്വസിപ്പിച്ച ശേഷം കാർത്തി തന്റെ മുറിയിലേക്ക് പോയി. വാവ അപ്പോളും സുഖം ആയി ഉറങ്ങുക ആണ്.
അവൻ നേരെ വാഷ് റൂമിലേക്ക് കയറി. അച്ഛന്റെ പ്രായം ഉള്ള ആളാണ് ദേവനും അയാളെ തല്ലിയതിന് സത്യം പറഞ്ഞാൽ ഒരു പാട് വിഷമം ഉണ്ട്.. ഇന്നേ വരേയ്ക്കും തലയ്ക്കു മൂത്ത ഒരാളോട് പോലും താൻ ഉച്ചത്തിൽ പോലും സംസാരിക്കേണ്ടതായി വന്നിട്ടില്ല. മുതിർന്നവരെ ബഹുമാനിച്ചു തന്നെ ആണ് താൻ പഠിച്ചതും വളർന്നതും.. ഇന്ന് ആദ്യം ആയി.. പക്ഷെ….. അത്രമേൽ തന്റെ മനസു നൊന്തു. എന്ത് തെറ്റാണു അവരോട് ഒക്കെ താനും തന്റെ കുടുംബവും ചെയ്തത്… കുറെ സമയം ഷവറിന്റെ കീഴിലായി അവൻ നിന്നു… ഡോർ തുറന്ന് വെളിയിലേക്ക് ഇറങ്ങി വന്നപ്പോൾ കണ്ടു കുഞ്ഞിനെ എടുത്തു മടിയിൽ വെച്ചു കൊണ്ട് ബെഡിൽ ഇരിക്കുന്ന പദ്മയെ.
കാർത്തിയെ കണ്ടതും കുഞ്ഞുവാവ കരയാൻ തുടങ്ങി. എന്നിട്ട് കാലുകൾ രണ്ടും ഇട്ടു ഇളക്കി. “പൊന്നേ…. അച്ചേടെ ചുന്ദരി വായോ ” കാർത്തി കുഞ്ഞിനെ മേടിച്ചു തുരു തുരു ഉമ്മ വെച്ചു. എന്നിട്ട് പദ്മയെ ഒന്നു നോക്കുക പോലും ചെയ്യാതെ മുറിയിൽ നിന്നും ഇറങ്ങി പോയി. എന്നാലും എന്റെ ഏട്ടാ . സത്യം ആയിട്ടു ഞാൻ ആ ദേവനെ കുറിച്ചു ഇങ്ങനെ ഒന്നും വിചാരിച്ചില്ല കേട്ടോ… എന്തൊരു ദുഷ്ടൻ ആണ് അയാള്… ഒരു തെറ്റും ചെയ്യാത്ത എന്റെ ഏട്ടനെ കുറിച്ചു എന്തെല്ലാം അപവാദം ആണ് അയാൾ പറഞ്ഞു പരത്തിയെ….. ശോ..സത്യം പറഞ്ഞാൽ .. അയാളെ തല്ലി കൊല്ലേണ്ടത് ആയിരുന്നു ”
“ആഹ് പോട്ടെ ന്റെ മീനുട്ടിയെ… അവന്നിട്ട് ഉള്ളത് ദൈവo കൊടുത്തോളും ” കാർത്തി പറഞ്ഞതും കേട്ട് കൊണ്ട് ആണ് പദ്മ അവിടേക്ക് ഇറങ്ങി വന്നത്. “എന്നാലും എന്റെ ഏടത്തി… ഈ കാര്യം ഇത്രയും നാളും ഏടത്തി മനസിൽ ഇട്ടോണ്ട് നടന്നത് കൊണ്ട് അല്ലേ എല്ലാവരും ഇങ്ങനെ വിഷമിക്കേണ്ടി വന്നത്… ഏട്ടനോട് എങ്കിലും ഒന്നു തുറന്നു പറയായിരുന്നു ട്ടോ ” മീനുട്ടി പദ്മയെ നോക്കി.. മറുപടി ഒന്നും പറയാതെ പദ്മ മുഖം കുനിച്ചു നിന്നു. “ഞാൻ ഏടത്തിയെ വിഷമിപ്പിക്കാൻ പറഞ്ഞത് ഒന്നും അല്ലാ കേട്ടോ…” അവളുടെ നിശബ്ദത മീനൂട്ടിയെ ഒന്നു വല്ലാതെ ആക്കി.
“മീനു… നിന്നോട് എനിക്ക് കാര്യം പറയാൻ ഇണ്ട്….” അച്ഛൻ അവളുടെ അരികിലേക്ക് വന്നതും മീനു അച്ഛനെ നോക്കി. “ഈ പ്രശ്നങ്ങളൊക്ക നടന്നിട്ടും ദേവു വയ്യാതെ ഹോസ്പിറ്റലിൽ ആയി കഴിഞ്ഞു നിനക്ക് അവളോട് ഉള്ള സഹതാപം ഇത്തിരി കൂടിയില്ലേ….. ദേവൂചേച്ചിക്ക് എങ്ങനെ ഉണ്ടെന്ന് ചോദിച്ചു നീ പ്രഭയെ യും വിനീതിനെയും ഒക്കെ വിളിച്ചോണ്ട് ഇരുന്നത് അല്ലേടി ” “അച്ഛാ… സത്യം പറഞ്ഞാൽ എനിക്ക് സഹതാപം തോന്നി.. അതുകൊണ്ട് ആണ് ഞാൻ വിളിച്ചതുo വിവരം തിരക്കിയതും.. അതിൽ തെറ്റൊന്നും അപ്പോൾ എനിക്ക് തോന്നിയിരുന്നില്ല….
എന്താണെന്ന് വെച്ചാൽ ഒന്നാമത് എന്റെ ഏട്ടന് പുതിയൊരു ജീവിതം കിട്ടി, ഏട്ടൻ ഹാപ്പി ആയിട്ട് ഏടത്തി യും ആയിട്ട് കഴിയുന്നു.. അവർക്കിടയിലേക്ക് ഇനി ഒരിക്കലും ദേവു കടന്ന് വരില്ല എന്ന് ഞാൻ വിശ്വസിച്ചു… പിന്നെ രണ്ടാമത്തെ കാര്യം എനിക്ക് ഓർമ വെച്ച നാൾ മുതൽ ഉള്ള എന്റെ കൂട്ടുകാരി ആണ് ദേവു…. അപ്പോൾ ഇങ്ങനെ ഒക്കെ അവർക്ക് സംഭവിച്ചു എന്ന് കേട്ടപ്പോൾ, എനിക്ക് സങ്കടം തോന്നി… പക്ഷെ ആ പരട്ട ദേവൻ ഇങ്ങനെ വൃത്തികെട്ട കളികൾ കളിയ്ക്കുംഎന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല… “മ്മ്മ്… ശരി ശരി… നീ അകത്തേയ്ക്ക് കേറി ചെല്ല് ”
മീനുട്ടി പോയതും പദ്മയെയും കാർത്തിയെയും കൂടി തന്റെ അടുത്തേയ്ക്ക് വിളിച്ചു രാമകൃഷ്ണൻ.. “മക്കളെ…. നിങ്ങളോളം അറിവും വിവരവും പഠിത്തവും ഒക്കെ കുറവ് ആണ് അച്ഛന്…. പക്ഷെ കുറച്ചൂടെ ജീവിത സാഹചര്യങ്ങൾ മനസിലാക്കിയവൻ ആണ് ഞാന്….. അത് വെച്ചു പറയുവാ… ഉപദേശം ആയിട്ട് കണക്കാക്കുകയം വേണ്ടാ…” അയാൾ രണ്ട് പേരെയും നോക്കി. അച്ഛന്റെ അഭിപ്രായത്തിൽ നിങ്ങൾക്ക് രണ്ടാൾക്കും ഇടയിൽ ഒന്നും ഒളിച്ചു വെയ്ക്കേണ്ട കാര്യം ഇല്ല….. എന്ത് തന്നെ ആയാലും തുറന്നു പറയാം….. ഇതു തന്നെ ഒരു തുറന്നു പറച്ചിലിൽ തീരാവുന്ന പ്രശ്നം ഉള്ളയിരുന്നു…
അത് എത്ര കണ്ടു വലുതായി….. ശരിയല്ലേ മോളെ…. അച്ഛൻ പദ്മയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ മെല്ലെ തല കുലുക്കി. “മോളെ… ഒരു സ്ത്രീ യെ സംബന്ധിച്ചിടത്തോളം തന്റെ ഭർത്താവ് ന്റെ സാമിപ്യവും കരുതലും ഏറ്റവും കൂടുതൽ ആയി വേണ്ട സമയം ആയിരുന്നു അവൾ ഒരു കുഞ്ഞിനേ ഉദരത്തിൽ പേറുന്ന കാലഘട്ടം.. ആ സമയത്തു ആണ് ഇങ്ങനെ ഒക്കെ നടന്നെ.. ഞങ്ങൾ പോലും ഒരുപാട് തവണ മോളുടെ വീട്ടിൽ വന്നു.. മോളോട് കാര്യങ്ങൾ ചോദിച്ചു… എന്നിട്ട് പോലും മോള് ഒന്നും പറയാൻ കൂട്ടാക്കി ഇല്ല… ഞാൻ മോളെയും തെറ്റ് പറയുന്നില്ല…
കാരണം അങ്ങനെ ഒരു വോയിസ് ക്ലിപ്പ് കേൾക്കുമ്പോൾ ആരായാലും വിശ്വസിച്ചു പോകും…. അത് ശരി തന്നെ ആണ്.. പക്ഷെ സത്യാവസ്ഥ യൊ.. അയാൾ ഒന്നു നിശ്വസിച്ചു. കാർത്തി…. നിന്റെ ഭാഗത്തും ഉണ്ട് തെറ്റ്… വാശി കാണിച്ചു ഇരുന്നു നീയും… അതുകൊണ്ട് അല്ലേ ഇങ്ങനെ ഒക്കെ നടന്നത്.. തന്നെയുമല്ല നിന്റെ ഭാര്യ യുടെ വിശ്വാസം നേടിയെടുക്കാൻ നീ ശ്രമിച്ചില്ല… ആഹ് . കഴിഞ്ഞത് ഒക്കെ കഴിഞ്ഞു…. ഇനി അതെല്ല മറന്നു പുതിയൊരു ജീവിതം തുടങ്ങുക.. എല്ലാ ഒരു ദുസ്വപ്നം ആയിരുന്നു എന്ന് കരുതിയാൽ മതി.. അതേ എനിക്ക് പറയാൻ കഴിയൂ രണ്ടാളോടും..
അതുകൊണ്ട് ഇനി പരസ്പരം അറിഞ്ഞും വിശ്വസിച്ചുo, ഉള്ളിൽ ഉള്ള പരാതിയും പരിഭവവും ഒക്കെ തീർത്തു കൊണ്ട് രണ്ടാളും ജീവിക്കുക. നമ്മളെ കണ്ടാണ് നാളെ നമ്മുടെ മക്കളും പഠിക്കുന്നത്… അപ്പോളേക്കും സീതയുടെ കൈയിൽ ഇരുന്നു കൊണ്ട് കുഞ്ഞു വാവ കരയാൻ തുടങ്ങി. “ചെല്ല് മോളെ… ചെന്നു കുഞ്ഞിനെ വാങ്ങു….” അച്ഛൻ പറഞ്ഞതും പദ്മ അവിടെ നിന്നും പിൻ വാങ്ങി. വാവയെ മേടിച്ചു കൊണ്ട് അവൾ ഹാളിലൂടെ നടന്നു. “എന്ത് പറ്റി ഏടത്തി… വാവയ്ക്ക് വിശക്കുന്നുണ്ടോ ” കുഞ്ഞു വഴക്ക് ഉണ്ടാക്കിയപ്പോൾ മീനുട്ടി യും എഴുനേറ്റു വന്നു. ഉറക്കം ശരിയായില്ല… അതോണ്ടാ
“അച്ചോടാ….. തക്കുടു വാവയ്ക്ക് ഒക്കം വന്നുണ്ടോ “.. മീനുട്ടി കുഞ്ഞിന്റെ കവിളിൽ തൊട്ടു കൊണ്ട് ചോദിച്ചു. “ഇപ്പോൾ ഉറങ്ങിയാൽ ഇനി രാത്രിയിൽ എഴുനേറ്റ് ബഹളം വെയ്ക്കും… അതുകൊണ്ട് കുറച്ചൂടെ കഴിഞ്ഞു ഉറക്കാം എന്ന് കരുതി ” “മ്മ് … അത് മതി ഏടത്തി…..” മീനു വാവയെ എടുക്കാൻ നോക്കിയെങ്കിലും കുഞ്ഞ് അവളുടെ ഒപ്പം ചെന്നില്ല… കാർത്തി വന്നതും വാവ അവന്റെ കൈകളിലേക്ക് ചാടി ചെന്നു… അന്ന് അത്താഴം കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് കാർത്തി മറ്റൊരു കാര്യം അവതരിപ്പിച്ചത്. അടുത്ത ആഴ്ച മുതൽ താൻ കട്ടപ്പനയിലെ ഒരു കോളേജിലേക്ക് മാറുക ആണ്…
രണ്ട് വർഷം തനിക്ക് ഇനി അവിടെ ആണ് ഡ്യൂട്ടി എന്നും, പ്രിൻസിപ്പൽ സാർ പറഞ്ഞ കാര്യങ്ങളും ഒക്കെ അവൻ എല്ലാവരോടും ധരിപ്പിച്ചു. അതു കേട്ടതും പദ്മ ആകെ വിഷമിച്ചു പോയി. മാഷ് പോവേ…..അപ്പോൾ താനും കുഞ്ഞും….. അവൾക്ക് നെഞ്ചു പൊട്ടും പോലെ തോന്നി. “മോനേ നീ അങ്ങനെ പോയാല്…. പദ്മ യും കുഞ്ഞും…” സീതയ്ക്ക് സങ്കടം ആയി.. “പദ്മ അവളുടെ വീട്ടിലേക്ക് പൊയ്ക്കോളും.. പിന്നെ ഇടയ്ക്ക് ഒക്കെ ഇവിടെയും വന്നു നിന്നോളും… ഞാൻ രണ്ട് മാസം കൂടുമ്പോൾ ഒക്കെ വരാം….” “അതുവരെ ഏട്ടനെ കാണാതെ ഈ കുഞ്ഞ് കാന്താരി എങ്ങനെ നിൽക്കും
“മ്മ്… അതൊക്കെ ശരിയായിക്കൊള്ളും മീനു…” അവൻ പിന്നീട് അച്ഛനോട് കാര്യങ്ങൾ എല്ലാം ഒന്നൂടെ വിശദമായി പറഞ്ഞു കൊടുത്തു “മോനേ… പദ്മയെയിം കുഞ്ഞിനേയും കൂടി കൊണ്ട് പോകരുതോടാ ‘ അച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ പദ്മ പ്രതീക്ഷയോടെ കാർത്തിയെ നോക്കി. “അത് നടക്കില്ല അച്ഛാ… പിന്നെ വേറൊരു പ്രധാനപ്പെട്ട കാര്യം ഉള്ളത് അവിടെ തണുപ്പ് കൂടിയ പ്രദേശം ആണ്.. നമ്മുടെ ഈ കാലാവസ്ഥ യിൽനിന്നും അവിടേക്ക് മാറുമ്പോൾ…. കുഞ്ഞ് നു ആറു മാസം ആയത് അല്ലേ ഒള്ളു…..” .. “മ്മ് … അതും ശരിയാ മോനേ… കുഞ്ഞിന് തണുപ്പ് ഒക്കെ അടിച്ചാൽ പെട്ടന്ന് അസുഖം വരും..”
അച്ഛനും കൂടി മാഷിന്റെ പക്ഷം ചേർന്നപ്പോൾ പദ്മയുടെ നെഞ്ചിൽ ഒരു കൊളുത്തി വലിയ്ക്കൽ ആണ് തോന്നിയെ.. ***– കാർത്തി നല്ല ഉറക്കത്തിൽ ആയിരുന്നു. പെട്ടന്ന് തന്റെ കാലിൽ ഒരു തണുപ്പ് പടരും പോലെ. അവൻ ഞെട്ടി എഴുനേറ്റു. നോക്കിയപ്പോൾ അവന്റെ കാൽ ചുവട്ടിൽ ഇരുന്നുപ്പൊട്ടി കരയുക ആണ് പദ്മ. അവൻ എഴുന്നേറ്റത്തും അവൾ അവന്റെ നെഞ്ചിലേക്ക് വീണു. മാഷേ….. ഞാൻ . ഞാൻ.. എനിക്ക്… അവൾ വാക്കുകൾക്കായി പരതി. “പ്ലീസ് പദ്മ… എന്റെ മുന്നിൽ ഈ കണ്ണീർ സീരിയലിലെ നായികയെ പോലെ കിടന്നു നിലവിളിച്ചിട്ട് കാര്യം ഇല്ല…..
അതൊക്കെ കണ്ടു അലിഞ്ഞു നായികയെ നെഞ്ചിലേക്ക് എടുത്തു ഇട്ടു കൊണ്ട് ബെഡിലേക്ക് മറിയുന്ന നായകൻ ആവാനും ഞാൻ ഇല്ല… ഒരൊറ്റ കാര്യം മാത്രം എനിക്ക് പറയാൻ ഉള്ളു…. നിനക്ക് തന്ന വാക്ക് കാർത്തി പാലിച്ചിരിക്കും.. രണ്ട് മൂന്നു ദിവസം.. അതിൽ കൂടുതൽ ഇവിടെ നിന്നു വിഷമിക്കേണ്ട.. നിനക്ക് നിന്റെ വീട്ടിലേക്ക് പോകാo നിന്നേ കൂട്ടി കൊണ്ട് വന്നത് ഞാൻ അല്ലേ.. അപ്പോൾ തിരിച്ചു കൊണ്ട് വിടാനും എനിക്ക് അറിയാം. അതും പറഞ്ഞു കൊണ്ട് തന്റെ കുഞ്ഞിനേയും പൊത്തി പിടിച്ചു കാർത്തി ബെഡിലേക്ക് കയറി കിടന്നു….….തുടരും