Tuesday, January 21, 2025
Novel

നിയോഗം: ഭാഗം 36

രചന: ഉല്ലാസ് ഒ എസ്

ദേവു ചെന്നപ്പോൾ കണ്ടു ബസ് സ്റ്റാൻഡിന്റെ അടുത്തായി കിടക്കുന്ന ശ്രീഹരിയുടെ കാറ്‌. അവൾ അവന്റെ അടുത്തേക്ക് വേഗം ചെന്നു. “ശ്രീയേട്ടാ… ഒരുപാട് നേരം ആയൊ വന്നിട്ട് ” “ഹമ്… ഒരു പതിനഞ്ച് മിനിറ്റ് കഴിഞ്ഞു..” “ഭയങ്കര സർപ്രൈസ് ആയി പോയല്ലോ…. ഞാൻ ആണെങ്കിൽ ഇന്നലെ യും കൂടി ഓർത്തതെ ഒള്ളു ഏട്ടൻ ഒന്ന് വന്നിരുന്നു എങ്കിൽ എന്ന് ” “നീ വാ… നമ്മൾക്ക് എവിടെ എങ്കിലും പോയി കോഫി കുടിക്കാം ” അവൾ അവന്റെ ഒപ്പം വണ്ടിയിലേക് കയറി. “ഇവിടെ എവിടാ ഏറ്റവും നല്ല ഫുഡ്‌ കിട്ടുന്നത് എന്ന് നോക്കട്ടെ “എന്ന് പറഞ്ഞു കൊണ്ട് അവൻ റെസ്റ്റോറന്റ് ന്റെ പേരുകൾ സെർച്ച്‌ ചെയ്തു. “മ്മ്മ്… ഇവിടേക്ക് പോകാം ” അവൻ ഫോൺ അവളുടെ നേർക്ക് നീട്ടി.

“യ്യോ…. Rainbow യിലോ.. അത് ഫൈവ് സ്റ്റാർ ഹോട്ടൽ അല്ലെ… വെറുതെ ഒരു കോഫി കുടിക്കാൻ അവിടെ വരെ പോകാനോ ” “മ്മ്… അതിനെന്താ.. നീ കഴിഞ്ഞ ദിവസം പറഞ്ഞില്ലേ എന്നോട് സ്റ്റാർ ഹോട്ടൽസ് il ഒന്നും കെട്ടിയിട്ടില്ല എന്ന്.. അതുകൊണ്ട് ഇന്ന് നമ്മൾക്ക് അവിടെ കൂടാം.. എന്തെ ” അതു കേട്ടതും ഗൗരിക്ക് സന്തോഷം ആയി .. “എന്നാൽ നമ്മൾക്ക് പോകാം ശ്രീയേട്ടാ… ഞാൻ റെഡി ആണ് ” ആഹ്ലാദത്തോടെ പറയുന്നവളെ ഒരു നിമിഷം ശ്രീഹരി പാളി നോക്കി. പിന്നീട് അവൻ വണ്ടി മുന്നോട്ട് എടുത്തു. “ദേവു… ഇന്ന് നമ്മൾക്ക് അടിച്ചു പൊളിക്കാം കേട്ടോ ” “മ്മ്… ഒക്കെ….” രണ്ടാളും കൂടി ഒരുപാട് വിശേഷം ഒക്കെ പറഞ്ഞു കൊണ്ട് ആയിരുന്നു യാത്ര… കുറച്ചു ദൂരം ചെന്നതും ശ്രീ ഒരു മെഡിക്കൽ ഷോപ്പിൽ കയറി. “എന്ത് പറ്റി ഏട്ടാ…”

“ഹേയ് ഒന്നുല്ല… ഇപ്പൊ വരാം… ഒരു ചെറിയ സർപ്രൈസ് ഉണ്ട് ” .. അവൻ വേഗം കടയിലേക്ക് കയറി പോയി. തിരികെ വന്നു വണ്ടിയിൽ കയറുമ്പോൾ അവൻ താൻ മേടിച്ച കവർ അവൾക്ക് കൊടുത്തു. “ഇതെന്താ…” “തുറന്നു നോക്കെടി പെണ്ണേ ” കവർ തുറന്നതും അവൾ നാണത്തോടെ അവനെ നോക്കി. “ഒരു മുൻകരുതൽ എടുക്കാനാ…. ദേവൂന് എന്തെങ്കിലും താല്പര്യക്കുറവ് ഉണ്ടോ ” “ശോ… ഈ ശ്രീയേട്ടന്റെ ഒരു കാര്യം.. എന്നോട് ഇങ്ങനെ ഒന്നും ചോദിക്കല്ലേ.. എനിക്ക് നാണം വരും ” അവന്റെ ഇടതു തുടയിലേക്ക് ഒരു അടി കൊടുത്തിട്ട് അവൾ പറഞ്ഞു.. “ഓഹ് പിന്നെ… ഒരു നാണക്കാരി വന്നേക്കുന്നു… വേറെ ആരും അല്ലാലോ… കല്യാണം കഴിക്കാൻ പോകുന്ന ആൾ അല്ലെ….” .. “അല്ലെന്നു ഞാൻ പറഞ്ഞോ ഏട്ടാ ” ദേവു അവനെ നോക്കി “മ്മ്… ഞാൻ വെറുതെ മേടിച്ചതാ.. സാരമില്ല നീ അതു ആ ഗ്ലാസ്‌ താഴ്ത്തിയിട്ട് പുറത്തേക്ക് കളഞ്ഞേക്ക്..

നിനക്ക് ഇഷ്ടം ഇല്ലാത്തത് ഒന്നും ഞാൻ ചെയ്യൂല്ല… ഉറപ്പ് ” അവൻ പറഞ്ഞു. “അത് കളയൂ പെണ്ണേ….” “വേണ്ട…..” “ങ്ങേ….” ശ്രീ അന്തിച്ചു പോയി. “ശ്രീയേട്ടന് ഇഷ്ടം ആണെങ്കിൽ എനിക്കും സമ്മതം ആണ്….” ദേവു പറഞ്ഞതും ശ്രീയുടെ മുഖം വലിഞ്ഞു മുറുകി. അവൻ ചുണ്ടിൽ ഒരു കള്ളച്ചിരി വരുത്തി അവളെ നോക്കി. Rainbow എന്നു തങ്കലിപി കളിൽ എഴുതിയ ഹോട്ടലിന് മുന്നിൽ വണ്ടി വന്നു നിന്നു. നേരത്തെ ബുക്ക്‌ ചെയ്തിട്ട് ഉണ്ട് .. റിസപ്ഷനിൽ ചെന്നു കൊണ്ട് അവൻ പറഞ്ഞു.. ദേവു കേൾക്കാതെ. അവൻ നോക്കിയപ്പോൾ വലിയ പത്രാസിൽ ഞെളിഞ്ഞു നിന്നു എല്ലാം വീക്ഷിക്കുന്ന ദേവൂനെ ആണ് കണ്ടത്.. അവളെയും കൂട്ടി ശ്രീഹരി റൂമിലേക്ക് പോയി..

ശീതികരിച്ച ആ റൂമും അവിടുത്തെ സെറ്റ് അപ്പും ഒക്കെ കണ്ടപ്പോൾ ദേവു അഹങ്കാരം കൊണ്ട് പുളഞ്ഞു. കാർത്തിയെ കുറിച്ചു ഉള്ള ഓർമ്മകൾ ലെവ ലേശം പോലും അവളിലേക്ക് വന്നിരുന്നില്ല… “ദേവു…. ഇങ്ങോട്ട് വാടോ. ഇവിടെ ഇരിക്ക്…” ബെഡിലേക്ക് ഇരുന്ന് കൊണ്ട് ശ്രീ അവളെ വിളിച്ചു. അവൾ അവന്റെ അടുത്തേക്ക് ചെന്നു. “ദേവു… നിനക്ക് വിശക്കുന്നുണ്ടോ ” “എനിക്ക് ഒന്നും വേണ്ട ശ്രീയേട്ടാ.. ഇവിടെ ഇങ്ങനെ ഇരുന്നാൽ മതി… എന്ത് രസം ആണ് അല്ലെ…. ദേ അവിടെ നിന്നു നോക്കുമ്പോൾ ഈ സിറ്റി മുഴുവനും കാണാല്ലോ… അമേസിങ് ” അവൾ വാചാല ആയി. ശ്രീഹരി അവളുടെ മുഖത്തേക്ക് നോക്കി ഇരുന്നു. “എന്റെ ശ്രീയേട്ടാ ഇങ്ങനെ എന്നെ നോക്കരുതേ . എന്റെ കണ്ട്രോൾ പോകും കേട്ടോ ”

അവന്റ കൈ തണ്ടയിൽ അടിച്ചു കൊണ്ട് അവൾ ശ്രീഹരിയെ നോക്കി പറഞ്ഞു. “പിന്നേ……. നിന്റെ കണ്ട്രോൾ പോയാൽ അങ്ങ് പോട്ടെ…” അവൻ വീണ്ടും നോക്കിയതും അവൾ അവന്റെ നെഞ്ചിലേക്ക് പറ്റി ചേർന്നു. അവനും അവളെ ഇരു കരങ്ങൾ കൊണ്ടും പുൽകി.. “ദേവു….” “എന്താ ശ്രീയേട്ടാ ” “നീ ഇതിനു മുന്നേ ആരെ എങ്കിലും പ്രണയിച്ചിട്ടുണ്ടോ ” അവന്റ പെട്ടന്ന് ഉള്ള ചോദ്യത്തിൽ അവൾ ഒന്ന് പതറി. “നീ എന്താ പെണ്ണേ ഒന്നും മിണ്ടാത്തത്… ആരെ എങ്കിലും, അല്ലെങ്കിൽ ആരെങ്കിലും എന്റെ ദേവൂനെ ആഗ്രഹിച്ചിട്ടുണ്ടോ ” അവൻ അവളുടെ കാതിടുക്കിലേക്ക് ചേർന്ന് കൊണ്ട് വീണ്ടും ചോദിച്ചു. “അത് പിന്നെ…… ശ്രീയേട്ടാ.. എന്നെ ആരെങ്കിലും മോഹിച്ചിട്ടുണ്ടോ എന്ന് ഒന്നും അറിയില്ല.

പക്ഷെ എനിക്ക് ആരോടും പ്രണയം എന്നൊരു വികാരം ഒരിക്കൽ പോലും തോന്നിയിട്ടില്ല….” അവന്റ നെഞ്ചിൽ കിടന്നു കൊഞ്ചാലോട് കൂടി പറയുക ആണ് ദേവു. “സത്യം ആണോ ” “മ്മ്……” “ഞാൻ വിശ്വസിച്ചോട്ടെ ” “മ്മ്…….” അവൾ ഇത്തിരി കൂടി നീട്ടി മൂളി.. “അപ്പോൾ അങ്ങനെ പ്രണയം എന്നൊരു വികാരം ആരോടും ഇല്ലയിരുന്നു ” “ഓഹ്.. അതേ ശ്രീയേട്ടാ… ഇത് എന്താ ഇതു ” .. അവന്റ കവിളിലേക്ക് തന്റെ ചുണ്ടുകൾ കൂർപ്പിച്ചു ഉമ്മ വെയ്ക്കാൻ വരുന്നവളെ ഒരു വേള അവൻ നോക്കി. “അപ്പോൾ കാർത്തികേയൻ മാഷിനോട് നിനക്ക് ഉള്ളവികാരം പ്രണയം അല്ലെങ്കിൽ കാമം ആയിരുന്നോടി ” അവളുടെ ഇരു ചുമലിലും പിടിച്ചു ശക്തിയായി കുലുക്കി കൊണ്ട് അവൻ ദേഷ്യത്തിൽ ചോദിച്ചു. അവന്റെ കണ്ണുകൾ ഒക്കെ ചുവന്നിരുന്നു.. പല്ല് ഇറുമ്മുന്നശബ്ദം കേട്ടതും ദേവൂനെ വിറച്ചു.

“പറയെടി…. എടി പറയാൻ ” . അവന്റെ കണ്ണുകളിൽ ദേവൂന്നോട് ഉള്ള പക ആളി കത്തി. “നിനക്ക് അവനോട് പിന്നെ എന്ത് വികാരം ആയിരുന്നീടി പുല്ലേ…. വർഷങ്ങൾ ആയിട്ടു പ്രണയം ഭാവിച്ചു പുറകെ നടന്നവനെ പിൻ കാലിനു തൊഴിച്ചിട്ട് അല്ലേടി നീ എന്റെ ആലോചന കണ്ടപ്പോൾ മയങ്ങി വീണത്… അപ്പോൾ അത്രയ്ക്ക് അല്ലെ ഒള്ളയിരുന്നു നിനക്ക് അവനോട്‌ ഉള്ള ആത്മാർത്ഥ പ്രേമം.. ഇതു ഒന്നും ഞാൻ അറിയുവേല എന്ന് നീ കരുതി അല്ലെ…..” ശ്രീ യുടെ ഓരോ വാക്കുകളും ചാറ്റുളി പോലെ അവളിൽ പതിഞ്ഞു… “ശ്രീയേട്ടാ…. ഞാൻ ” “മിണ്ടരുത്… ഒരക്ഷരം പോലും….. നീ ഒക്കെ ഒരു പെണ്ണ് ആണോടി…..ഞാൻ മെഡിക്കൽ ഷോപ്പിൽ കയറിയത് മനഃപൂർവം ആയിരുന്നു….

നീ സമ്മതിക്കുവെല എന്ന് കരുതി… അവിടെയും എനിക്ക് തെറ്റി… കല്യാണത്തിന് മുന്നേ ആണേലും ശരി… നിനക്ക് അത് ഒന്നും പ്രശ്നം ഇല്ല അല്ലെ…. ഹമ് ബെസ്റ്റ് തന്തയും മോളും ” ദേവു ഒന്നും മിണ്ടാതെ കുനിഞ്ഞ മുഖത്തോടെ നിന്നു. “നീയും ആയിട്ട് ഇവിടെ കെട്ടി മറിയാൻ അല്ല ഞാൻ ഇവിടേക്ക് വന്നത്… എന്റെ നെഞ്ചിൽ കിടന്ന് കൊണ്ട് തന്നെ നീ സത്യം എന്നോട് തുറന്നു പറഞ്ഞിരുന്നു എങ്കിൽ ഞാൻ ക്ഷമിച്ചേനെ….. പ്രണയം ഒക്കെ എല്ലാവരിലും ഉണ്ടാവുന്നത് ആണെന്ന് ഞാൻ ഓർത്തേനെ… അതൊക്ക പ്രായത്തിന്റെ ഓരോരോ ചാപല്യങ്ങൾ ആയിട്ട് ഞാൻ വിട്ടു കളഞ്ഞേനെ…പക്ഷെ… നിയോ… നീ നിന്റെ തന്തയെ കാൾ വലിയ ഡ്രാമ ആണ് കളിക്കുന്നത്… ”

“ശ്രീയേട്ടാ… എനിക്ക്” “വേണ്ട . ഒരക്ഷരം പോലും എന്റെ മോള് മിണ്ടണ്ട… വേഗം ഇറങ്ങി പോകാൻ നോക്ക് ” “ഏട്ടാ…..” “ഇറങ്ങി പോടി പുല്ലേ ” അവൻ ഒരു അലർച്ച ആയിരുന്നു.. ദേവു നിറഞ്ഞ മിഴികളാൽ ആ റൂമിൽ നിന്നും പുറത്തിറങ്ങി.. അന്ന് നടന്ന സംഭവങ്ങൾ ഓരോന്നായി ഓർത്തപ്പോൾ ദേവൂന് മിഴികൾ തുളുമ്പി. എല്ലാം നഷ്ടം ആയി…. കാർത്തിയേട്ടനെ ചതിച്ചതിന്റെ ശാപം ആകും…. അവൾക്ക് നെഞ്ചു നീറി…. എന്തായാലും ശ്രീഹരി എന്ന അധ്യായം അവസാനിച്ചു…. അത് അവൾക്ക് ഉറപ്പ് ആയിരുന്നു. ** പദ്മയും ഭവ്യ യും ഹരിക്കുട്ടനും ഒക്കെ കൂടി അവരുടെ ചെറിയച്ഛന്റെ വീട്ടിലേക്ക് പോകൻ തയ്യാറെടുക്കുക ആണ്. കാർത്തി റെഡി ആയി ഉമ്മറത്തു ഇരിപ്പുണ്ട്.

അവനു ഒരു ഗ്ലാസ്‌ ചായയും ഒരു പ്ലേറ്റ് il കുറച്ചു ഉണ്ണിയപ്പവും കായ വറുത്തതും ഒക്കെ പദ്മയുടെ അമ്മ ഗിരിജ കൊണ്ട് വന്നു വെച്ചു. “അമ്മേ… സത്യം പറഞ്ഞാൽ വിശപ്പ് തീരെ ഇല്ല കേട്ടോ.. എനിക്ക് ഈ ചായ മുഴുവനായും വേണ്ട താനും ” “അത് കുടിക്ക് മോനേ… ചെറിയ ഗ്ലാസ്‌ അല്ലെ….” ഗിരിജ അവനെ നോക്കി സ്നേഹത്തോടെ പറഞ്ഞു.. ഒരു കടും നീല നിറം ഉള്ള ചുരിദാർ ഇട്ടു കൊണ്ട് പദ്മ ഇറങ്ങി വന്നു.നല്ല ഭംഗി ഉണ്ടായിരുന്നു അവളെ അപ്പോൾ കാണാൻ… കാർത്തി യുടെ കള്ളനോട്ടം കണ്ടതും അവൾ പെട്ടന്ന് അകത്തേക്ക് കയറി പോയി…

അത് കണ്ടതും അവൻ ഊറിച്ചിരിച്ചു. അവൾ റൂമിലേക്ക് ആണ് പോയത് എന്ന് കണ്ടതും കാർത്തി യും എഴുന്നേറ്റു പിന്നാലെ പോകാനായി. പക്ഷെ അപ്പോളേക്കും പദ്മയുടെ മുത്തശ്ശി അവന്റ അടുത്തേക്ക് വരുന്നുണ്ടയിരുന്നു.. പദ്മയുടെ ചെറിയച്ഛന്റെ വീട്ടിലേക്ക് അവിടെ നിന്നും ഒരു പത്തു കിലോമീറ്റർ ഒള്ളു… എല്ലാവരും ഒരുപാട് സന്തോഷത്തിൽ ആണ്… പലഹാരപ്പൊതികളും ആയിട്ട് പദ്മ യും കുട്ടികളും കാർത്തിയുടെ പിന്നാലെ ചെറിയച്ഛന്റെ വീട്ടിലേക്ക് കയറി…….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…