Tuesday, December 17, 2024
Novel

നിന്റെ മാത്രം : ഭാഗം 5

എഴുത്തുകാരി: ആനി

ഇടയ്ക്ക് ഓരോ ചായ കുടിച്ചും.. കാഴ്ച കണ്ടും അവർ മുന്നിലേക്ക് പോയ്‌.. കോളജിൽ ചെന്നു.. സർട്ടിഫിക്കറ്റ് വാങ്ങി…കോളേജിലെ പ്രിയപ്പെട്ട ഇടങ്ങൾ ഹരിയെ ചെന്നു കാണിച്ചു.. കോളേജിലെ വാക മരത്തിന്റെ ചോട്ടിൽ വെറുതെ ഒന്ന് ഇരുന്നു.. കോളേജ് ക്യാന്റീൻ നിന്നും ഉച്ചയ്ക്ക് കഴിക്കാൻ ഉള്ള ആഹാരവും കഴിച്ചു… വെയിൽ താഴുന്നതിന് മുൻപ് അവർ ഇറങ്ങി… സൂര്യൻ ചുട്ടു പൊള്ളിച്ചു എങ്കിലും ഈ വെയിലിനു പോലും വല്ലാത്തോരു ചേല് ഉണ്ടെന്ന് അവൾക്ക് തോന്നി.. ഇടയ്ക്ക് തമാശകൾ പറഞ്ഞും…

പൊട്ടിച്ചിരിച്ചും സമയങ്ങൾ കടന്നു പോയ്‌.. കണ്ടാൽ പുച്ഛത്തോടെ ദേഷ്യത്തോടെ സംസാരിച്ചവരുടെ ഇടയിൽ നിന്നും മഞ്ഞുരുകുന്നു… അവൾ അപ്പോൾ അവളെ ഒരു രാത്രി നെഞ്ചോട് ചേർത്ത് പിടിച്ചു അവളുടെ അച്ഛൻ പറഞ്ഞ വാക്കുകൾ ഓർത്തു… “ഒരു രാത്രിക്കു അപ്പുറം പിറ്റേ ദിവസം കൂടെ ഉള്ള മനുഷ്യർ ഉണ്ടാവുമോ എന്നറിയില്ല.. പെട്ടന്ന് ഒരു നിമിഷം ശ്വാസം നിലച്ചാൽ.. പിണക്കംങ്ങൾ വാശികൾ എല്ലാം പിന്നീട് ഒരു നോവായി മാറുമെന്നും.. കഴിവതും ഏറ്റവും നന്നായി സ്നേഹിക്കുക “എന്ന് അയാൾ പറഞ്ഞത് പത്മിനി വെറുതെ ആലോചിച്ചു..

ഇടയ്ക്ക് എപ്പോഴോ തമാശ പറയുന്നതിന്റെ കൂട്ടത്തിൽ പത്മിനിയുടെ മുഖത്തേക്ക് ഇടം കണ്ണിട്ട് ഹരി നോക്കുന്നിതിനിടയിൽ ആണ് അവളും നോക്കിയത്… പെട്ടന്ന് പൊട്ടിച്ചിരികൾ നിന്നു.. ഒന്നും മിണ്ടാനാവാതെ പേര് അറിയാത്ത ഒരു വികാരത്തോടെ അവർ ഒന്നും മിണ്ടാതെ ഇരുന്നു…. കാറിന്റെ ഗ്ലാസിൽ കൂടി വെയിൽ അരിച്ചു ഇറങ്ങുന്നുണ്ട്.. വെയിൽ ചുവപ്പിച്ച അവളുടെ മുഖം അത്രമേൽ സുന്ദരമായിരുന്നു… വീടെത്തുന്നതിനു തൊട്ട് മുൻപ് ആണ് ആ മൗനത്തെ കീറി മുറിച്ചവൾ ചോദിച്ചത്… “ഹരിക്ക് എന്നെ ഓർമ്മയുണ്ടോ.. പണ്ടൊരിക്കൽ..

ഒരു വൈകുന്നേരം ജീവിതത്തിനും മരണത്തിനും ഇടയിൽ പിടഞ്ഞു പോയൊരു പെൺകുട്ടിയെ കൈ നീട്ടി പിടിച്ചു ജീവിതത്തിലേക്ക് കൊണ്ടു വന്നത് ??? അവൾക്ക് പിന്നീട് അതൊരു പുതുജീവിതം തന്നെയായിരുന്നു…. അന്ന് ഒരു മിന്നായം പോലെ ബോധം മറയുന്നതിനു മുൻപ് നിങ്ങളെ കണ്ടിരുന്നു.. കൈ എത്തിച്ചു മുടിയിൽ പിടിച്ചു വലിച്ചു കരയിലേക്ക് ന്നത് കൊണ്ടു മാത്രം രക്ഷപെട്ടുപോയ ഒരു പെണ്ണ്… പിന്നീട് കുറേ കണ്ടിട്ടുണ്ട്.. മിണ്ടാനോ അടുത്തുവരാനോ ഒക്കെ പേടി ആയിരുന്നു…

ഒരിക്കൽ ഒരു ദിവസം വന്നു നന്ദി പറയണം എന്നുണ്ടായിരുന്നു പക്ഷെ ഒരിക്കൽ പോലും ഗൗനിക്കാത്ത ഒരാളോട് വേറെ എന്ത് മിണ്ടാൻ ആണ്… ചിലപ്പോൾ ഹരിക്ക് ഓർമ്മ പോലും കാണില്ല.. പക്ഷെ നിങ്ങൾ ഉണ്ടായത് കൊണ്ടു മാത്രം ആണ് ഇപ്പോ നിങ്ങളുടെ മുന്നിൽ വന്നു ഞാൻ സംസാരിക്കാൻ കാരണം.. നന്ദി… ” അവൾ പറഞ്ഞു അവസാനിക്കുമ്പോൾ അവൻ ആശ്ചര്യത്തോടെ നോക്കി… ഓർമ്മയിൽ ക്രിക്കറ്റ് കളിച്ചു വരുന്ന വഴി പട്ടുപാവാട ഇട്ടൊരു പെണ്ണ് വെള്ളത്തിൽ വീഴുന്നുണ്ട്.. കൈകാൽ ഇട്ടടിച്ചു മുങ്ങി തഴുന്നവളെ മുന്നിൽ കണ്ടു വെള്ളത്തിലേക്ക് ചാടിയത് ഓർമ്മ ഉണ്ട്…

അവൾ ഒരുപാട് വളരെന്നിരിക്കുന്നു.. അന്ന് കണ്ട പാട്ടുപാവാട കുട്ടിയിൽ നിന്നും.. നന്നായി ചിന്തിക്കുന്ന പക്വതയുള്ള ഒരു പെണ്ണായി വളർന്നിരിക്കുന്നു…. മഞ്ഞുരുകിയ നെഞ്ചിൽ.. നാമ്പ് മുളച്ചിരിക്കുന്നു. അത് ഉള്ളിൽ പടർന്നു കയറി പൂത്തുലഞ്ഞു നിൽപ്പുണ്ട് ഹരിയൊരു പുഞ്ചിരിയോടെ വീട്ടിലേക്ക് പോയ്‌… മാനത്തു ചന്ദ്രൻ തെളിഞ്ഞു നിന്നു… അനിയന്റെ പുസ്തകങ്ങൾ ചാര നിറത്തിലെ പേപ്പർ കൊണ്ടു പൊതിഞ്ഞു കൊടുത്ത ശേഷം.. അച്ഛന് വേണ്ടിയുള്ള പൊടിയരി കഞ്ഞി വിളമ്പി അരികിൽ വെച്ചു .

അടുക്കളയിൽ ബാക്കി വന്ന പത്രങ്ങൾ കഴുകി ഒതുക്കി വെച്ച ശേഷം… അടുക്കളയുടെ പിൻവാതിലിന്റെ പിറകു വശത്തായി വന്നിരുന്നു… തണുത്ത കാറ്റ് വീശുന്നുണ്ട്…. ചന്ദ്രന്റെ നിലാവ് ചുറ്റും പടർന്നു നിലൽപ്പുണ്ട്… പരിചയം ഇല്ലാത്ത നമ്പറിൽ നിന്നും കാൾ വരുന്നത് കണ്ടാണ് ഹരി ഫോൺ ചെവിയോട് ചേർത്ത് വെച്ചു… ഫോണിനപ്പുറം ഒരു സ്ത്രീ ശബ്ദം കേട്ട് ഹരി തേല്ലോന്ന് അമ്പരന്നു… “ഹെലോ… ” “ഹെലോ പറയു ” “ഞാൻ ആണ് പത്മിനി… ” അവളുടെ നേർത്ത ശബ്ദം കേട്ട് അവൻ തൂണിന്റെ ഒരു വശത്തേക്ക് ചാരി ഇരുന്നു… “എന്തോ കിടക്കാൻ നേരം ഇങ്ങളോട് ഒന്ന് സംസാരിക്കാൻ തോന്നി…

എനിക്ക് വേണ്ടി സമയം മാറ്റി വെച്ചു വന്നതിനു നന്ദി… അവൾ പറഞ്ഞപ്പോ ഹരി നിറഞ്ഞ മനസ്സോടെ ചോദിച്ചു… “എന്തിന് നന്ദി.. ശരിക്കും ഇയാൾ പറഞ്ഞപ്പോ ആണ് പണ്ടത്തെ കാര്യങ്ങൾ ആലോചിച്ചത്… ഒരു നിമിത്തം പോലെ പിന്നീട് കാണേണ്ടി വരുക.. അവൻ പറഞ്ഞു അവസാനിപ്പിച്ചോൾ ഫോണിന്റെ അങ്ങേ തലത്തിൽ ഏറ്റവും മനോഹരമായ ഒരു ചിരി ചിരിച്ചു ആ സംസാരം തീരുന്നതിനു തൊട്ടു മുൻപായി അവൾ പറഞ്ഞു “അന്നത്തെ ദേഷ്യത്തിൽ ആണ് കണ്ടക്ടർ പണി മാത്രം എടുത്താൽ മതി എന്ന് പറഞ്ഞത്..

നാളെ ഓഫീസിൽ വരൂ.. അച്ഛനോട് ഞാൻ പറഞ്ഞിട്ടുണ്ട്… ജോലിയിൽ അല്പം ഒരു മാറ്റം വരും കേട്ടോ.. ഇത്രയും പഠിപ്പുള്ള ആളല്ലേ. ഇനി കണ്ടക്ടർ പണി ചെയ്യണ്ട…. ” പറഞ്ഞു അവസാനിപ്പിക്കുമ്പോൾ ഹരിയുടെ ഹൃദയത്തിൽ അത് വരെയും ഇല്ലാത്ത ഒരു തണുപ്പ് അരിച്ചിറങ്ങി… അത് മനസ്സു തണുപ്പിച്ചു.. ഉടലു തണുപ്പിച്ചു ചൂഴ്ന്നിറങ്ങന്നുണ്ട്….. ആ തണുപ്പിൽ ജോലികയറ്റത്തിൽ നിന്നും കിട്ടുന്ന പൈസക് അച്ഛന്റെ അസുഖം സൗഖ്യമാകുന്നത്… അനിയന്റെ ഫീസ് അടയ്ക്കാൻ വിളിച്ചു പറയാത്ത ദിവസങ്ങളെ പറ്റി.. അടവുകൾ, ലോണുകൾ കൃത്യമായി അടയുന്ന മാസങ്ങളെ പറ്റി ഹരി വെറുതെ സ്വപ്നം കണ്ടു…

ഉമ്മറത്തെ തിണ്ണയിൽ മാനത്തെ ചന്ദ്രനെ കണ്ണ് നിറച്ചുകാണുമ്പോ അസ്വസ്ഥത സൃഷ്ടിക്കുന്ന ചുരുണ്ട മുടിക്കാരിയെ ഓർമ്മകളിൽ വന്നില്ല.. പകരം.. ചെവിയുടെ താഴെ കാക്കപുള്ളിയുള്ള ഒരു പെണ്ണിന്റെ നനുത്ത ചിരി ഓർമ്മ വന്നു.. ആ മുഖത്തിന്‌ പത്മിനിയുടെ മുഖമായിരുന്നു… അവൻ ചിന്തകൾ കാട് കയറുന്നത് കണ്ട് ഭീതിയോടെ മുഖം പൊത്തി.. അർഹമില്ലാത്ത സ്വപ്നങ്ങളെ എന്തിനു ആഗ്രഹിക്കണം എന്ന് അവൻ വെറുതെ ചോദിക്കാൻ തുടങ്ങി… ആ സമയം മറ്റൊരിടത്തു തലയണയെ മുറുകെ പിടിച്ചു കൊണ്ടു ഒരു പെണ്ണ് നിൽപ്പുണ്ട്… ചെവിയുടെ താഴെ കാക്കപ്പുള്ളി ഉള്ള ഒരു പെണ്ണ്….

കണ്ടക്ടർ പണിയിൽ നിന്നും അക്കൗണ്ട് സെക്ഷനിലെ ജോലി ഹരി സന്തോഷത്തോടെ ഏറ്റെടുത്തു… പുതിയ കൈതാങ്ങ് തന്ന മുതലാളിയെ ഹരി കൈകൾ കൂപ്പി നോക്കി.. all d best പത്മിനി പറയുമ്പോഴും നന്ദി വാക്കുകൾ കിട്ടാതെ ഹരിയുടെ കണ്ണുകൾ നിറയുന്നുടാരുന്നു… പക്ഷെ ആ സന്തോഷം.. പേര് കാണിക്കാതെ വന്നൊരു നമ്പറിൽ അവസാനിക്കും എന്നു പത്മിനിയോ ഹരിയോ ആരും അറിഞ്ഞില്ല… ഫോണിന്റെ അങ്ങേതലയ്ക്കളെ സംസാരത്തി.ൽ ഹരി പെട്ടന്ന് സബ്ധനായി നിന്നു..ഹരി വിശ്വാസം വരാതെ ഫോൺ ചെവിയോട് ചേർത്ത് നിൽക്കുന്ന കണ്ടാണ് ഹരിയുടെ അടുത്തേക്ക് പത്മിനി ചെന്നത്…

വാർത്ത അറിഞ്ഞു അവളുടെ ഹൃദ്യം ചീളുകൾ പോലെ പോട്ടുന്ന പോലെ തോന്നിയവൾക്ക്… ഓടി പിടഞ്ഞു വീട്ടിലേക്ക് ചെല്ലുമ്പോൾ ഹരിയുടെ ഹൃദയം പൊടിഞ്ഞു പോകുന്ന പോലെ തോന്നി.. അച്ഛന്റെ നെഞ്ചിൽ തല വെച്ചു ഉറക്കെ കരയുന്ന അനുജനെ കണ്ടു ഹരിക്ക് തല കറങ്ങുന്ന പോലെ തോന്നി…. നിശ്ചലമായ അച്ഛന്റെ ശരീരത്തിലേക്ക് വിശ്വാസം വരാതെ അവൻ തൊട്ട് നോക്കി… അമ്മ എപ്പോഴോ ഒന്നും ആലോചിക്കാതെ ഇട്ട് പോയപ്പോ ഒരു പ്രാരാബ്ദങ്ങളും അറിയിക്കാതെ നെഞ്ചിൽ ഇട്ട് വളർത്തിയ മനുഷ്യൻ… സ്വന്തം കാര്യം മാറ്റി വെച്ചു മക്കൾക്കുവേണ്ടി ജീവിച്ചു തീർത്തൊരു മനുഷ്യൻ….

ആഗ്രഹങ്ങളും സ്വപ്നങ്ങളും മറന്നു പോയൊരു മനുഷ്യൻ ഒരിക്കൽ ഒരു ദിവസം അച്ഛൻ വീണു പോയപ്പോൾ എല്ലാം അവസാനിച്ചു എന്ന് കരുതിയതാണ് ആണ് ഹൃദയം തകരുന്ന പോലെ തോന്നി ഹരിക്കു അന്ന് മുതൽ എല്ലാ പ്രാരാബ്ധങ്ങളും അച്ഛന്റെ ചുമമലിൽ നിന്നു വാങ്ങുമ്പോൾ ആ മനുഷ്യൻ വെറുതെ വിതുമ്പുന്നുണ്ടാരുന്നു…. “നമ്മുടെ കഷ്ടാപ്പാട് ഒക്കെ മാറുമോ അച്ഛാ” എന്നൊരിക്കൽ ചോദിച്ച ചോദ്യത്തിനു.. “ഒക്കെ ശരിയാവും” എന്ന് പറയുന്ന ഒരു സാധു മനുഷ്യൻ… മരഅനിയൻ അലമുറഇട്ട് കരയുന്നുണ്ട്… അവനെ വാരി എടുത്തു നെഞ്ചോട് ചേർക്കുമ്പോൾ ഹരിയുടെ നെഞ്ചിൽ ഏറ്റവും വലിയ ഒരു ശൂന്യത വന്നു മൂടി….

ഹരിക്ക് കരച്ചിൽ വരുന്നില്ല.. കണ്ണീർ പിണങ്ങി വരാതെ ഇരിക്കുന്നു.. ഒന്ന് കരഞ്ഞിരുന്നു എങ്കിൽ അല്പം ആശ്വാസം ആയേനെ എന്ന് ഹരി ഓർത്തു… വിറയ്ക്കുന്ന കൈകളോടെ ഹരി അച്ഛന്റെ ദേഹത്തേക്ക് കൈ വെക്കുമ്പോൾ നെറ്റിയിൽ വിയർപ്പ് പടരുന്നുണ്ടാരുന്നു… ശബ്ദം പുറത്തു വരാതെ നെഞ്ച് കലങ്ങി ഹരി പറഞ്ഞു… “അച്ഛാ.. അച്ഛൻ പറഞ്ഞപോലെ മ്മടെ കഷ്ടപ്പാട് ഒക്കെ മാറി… ഇങ്ങള് എന്താണ് എഴുന്നേൽക്കാതെ..

നൂറു തവണ ചോദിച്ചിട്ടും ഒന്നും മിണ്ടാതെ കണ്ണ് പൂട്ടി കിടക്കുന്നത് കണ്ടപ്പോ ഹരിക്ക് വാശി തോന്നി.. വല്ലാത്തൊരു അവസ്ഥയിൽ ഉറക്കെ അലറി വിളിച്ചു… എന്നിട്ടും വിളി കേൾക്കാത്ത അച്ഛനോട് ജീവിതത്തിൽ ആദ്യമായി ഹരിക്ക് ദേഷ്യം തോന്നി… അനിയനെ വാരി പിടിച്ചു പരിഭവിക്കുന്ന ഹരിയുടെ തോളിൽ ഒരു തണുത്ത കരസ്പർശം കണ്ടാണ് അവൻ തിരിഞ്ഞു നോക്കിയത്.. ഉള്ളിൽ ഒരു സങ്കടകടൽ ആർത്തിരമ്പിയിട്ടും വിതുമ്പൽ ഒതുക്കി അവനെ ഏറ്റവും ദയയോടെ നോക്കുന്ന ഒരു പെണ്ണ്… പത്മിനി…

(തുടരും )

നിന്റെ മാത്രം : ഭാഗം 4