Wednesday, December 18, 2024
Novel

നിന്നെയും കാത്ത്: ഭാഗം 9

രചന: മിത്ര വിന്ദ

ഗൗരി ഇറങ്ങി വന്നപ്പോൾ മഹി കാപ്പി കുടിക്കുക ആണ്. “ഇന്ന് നേരത്തെ ആണോ ” ഒരു പുഞ്ചിരി യോടെ അവൾ അവന്റെ അടുത്തേക്ക് മുടന്തി വന്നു. “നീ എന്തിനാ ഇപ്പൊൾ കുളിച്ചത്…” “അത് എന്റെ ഭർത്താവ് പറഞ്ഞു അദ്ദേഹം വരുമ്പോൾ കുളിക്കാതെ ഈ മുറിയിൽ കണ്ട് പോകരുത് എന്ന് ” “ഓഹോ അങ്ങനെ ആണെങ്കിൽ നിന്റെ ഭർത്താവ് പറഞ്ഞാൽ നീ എന്തും ചെയ്യുമോ ” “ഹമ്… അത് കൊണ്ടല്ലേ അയാൾക്ക് ശല്യം ആകാതെ നാളെ തന്നെ കെട്ടി പൂട്ടി പോകാൻ ഞാൻ തീരുമാനിച്ചത്..” ബെഡിലേക്ക് ഇരുന്നു കൊണ്ട് അവള് മഹിയെ നോക്കി ചിരിച്ചു മുടി മുഴുവൻ ആയും അവൾ പൊക്കി കെട്ടി വെച്ചിരിക്കുക ആയിരുന്നു. അത് അഴിച്ചു അവൾ പിന്നി മെടഞ്ഞു ഇടുക ആണ് .

മഹി അവളെ ഒരു നിമിഷം നോക്കി നിന്നു പോയി.. 22വയസ് ഉണ്ടെന്ന് ആണ് അമ്മ പറഞ്ഞത്.. പക്ഷെ കണ്ടാൽ ഒരു 19കാരി… അത്രയും ഒള്ളു… ഇവളെക്കാട്ടിലും പക്വത ഉള്ളത് തന്റെ അനിയത്തി കിച്ചു വിനു ആണെന്ന് അവനു തോന്നി… താൻ കെട്ടിയ താലി മാല അവളുടെ നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുക ആണ്.. എങ്ങനെ ആണ് അവളോട് ചോദിക്കുന്നത്…. അവൻ എന്തൊക്കെയോ പ്ലാൻ ചെയ്തു.

“ഗൗരി…” “എന്തോ ” “നാളെ എപ്പോൾ ആണ് ഇറങ്ങേണ്ടത് ” “അമ്മ പറഞ്ഞു ബ്രേക്ഫാസ്റ്റ് കഴിഞ്ഞു പോയാൽ മതി എന്ന്…” “മ്മ്… തനിക്ക് എന്നോട് ദേഷ്യം ഉണ്ടോ ” “പിന്നില്ലാതെ…. ഏതെങ്കിലും പെണ്ണ് സമ്മതിക്കുമോ ഏട്ടാ, നാല് ദിവസം കൊണ്ട് ദാമ്പത്യം അവസാനിപ്പിക്കാൻ…. ഞാൻ ഒരു പാവം ആയി പോയി…. അതോണ്ട് മഹി ഏട്ടൻ രക്ഷപ്പെട്ടു….” അവൾ അല്പം ഗൗരവത്തിൽ കുറുമ്പോടെ അവനോട് പറഞ്ഞു. “സോറി ടോ… എന്തായാലും തനിക്ക് നഷ്ടം ഒന്നും വരില്ല കേട്ടോ..

ഇങ്ങനെ ഒരു വേഷം കെട്ടിയതു കൊണ്ട് ലാഭം മാത്രം ഉണ്ടാവൂ…” അവൻ ഒരു ചെക്ക് ലീഫ് എടുത്തു അവളുടെ കൈലേക്ക് വെച്ചു കൊടുത്തു.. “ഞാൻ സൈൻ ചെയ്തിട്ടുണ്ട്… എത്ര വേണം എന്ന് താൻ എഴുതി എടുത്താൽ മതി.. നമ്മൾ അല്ലാതെ ആരും അറിയില്ല” അവൾ അതിലേക്ക് സൂക്ഷിച്ചു നോക്കി.. “എടോ….” അവൻ വീണ്ടും വിളിച്ചതും ഗൗരി അവനെ നോക്കി. “ഈ താലി… ഇതു എനിക്ക് തന്നേക്കണം കേട്ടോ… ഇതു ഒരു ബാധ്യത ആയിട്ട് താൻ കൊണ്ട് നടക്കേണ്ട.. എനിക്ക് അത് ഇഷ്ടം അല്ല.

അതുകൊണ്ട് ആണ് കേട്ടോ ” “മ്മ് ” അവൾ വെറുതെ മൂളി… നാല് ദിവസം മുന്നേ ഈ താലി മാല ചാർത്തി കഴിഞ്ഞു പരസ്പരം മാല ഇട്ടപോൾ ആണ് താൻ ഈ മുഖം ആദ്യമായി ഒന്ന് കണ്ടത്… “ഗൗരി… മോൾക്ക് താഴേക്ക് ഇറങ്ങി വരാൻ പറ്റുമോ ” ലീലച്ചേച്ചി അവളുടെ അടുത്തേക്ക് വന്നു.. “വരാം ചേച്ചി… ” അവൾ മഹിയെ നോക്കിയിട്ട് അവരുടെ ഒപ്പം താഴേക്ക് പോയി. എല്ലാവരും ഊണ് മേശയ്ക്ക് വട്ടം ഇരുന്നു കഴിഞ്ഞു. ഗൗരി അടുക്കളയിലേക്ക് പോയി. ഹിമ യും കീർത്തന യും ഒരുപാട് വിളിച്ചു എങ്കിലും അവൾ ചെല്ലാൻ കൂട്ടാക്കി ഇല്ല. ഭക്ഷണം കഴിക്കാനായി ഇറങ്ങിവന്ന ,

മഹി ചുറ്റിലും നോക്കി.. ” ഗൗരി എവിടെ” ” അവൾ അടുക്കളയിൽ ഇരുന്നു കഴിക്കുക ആണ്, നിനക്കിഷ്ടം അല്ലല്ലോ അവൾ ഇവിടെ ഇരിക്കുന്നത്” സരസ്വതി അമ്മ മകനെ ദേഷ്യത്തിൽ നോക്കി. പെട്ടെന്ന് തന്നെ അവൻ അടുക്കളയിലേക്ക് നടന്നു. അത് കണ്ടതും ബാക്കി എല്ലാവരുടെയും മുഖത്ത് പുഞ്ചിരി വിരിഞ്ഞു. മഹി ചെന്നപ്പോൾ, ഒരു മൂലയ്ക്ക് അവിടെ കിടന്ന കസേരയിൽ ഇരുന്ന് ഗൗരി ഭക്ഷണം കഴിക്കുകയാണ്. ” ഗൗരി താൻ ഡൈനിങ് റൂമിലേക്ക് വരു… എല്ലാവരും അവിടെയുണ്ട് ” ” ഈ ഒരു രാത്രിയിലേക്ക് എന്തിനാ മഹിയേട്ടാ ഞാൻ അവിടെ വന്നിരുന്നു കഴിക്കുന്നത്..

എനിക്കിവിടെ ഇരിക്കുന്നതാണ് ഇഷ്ടം” പരിഹാസരൂപേണ ഗൗരി അവനെ നോക്കി പറഞ്ഞു. മഹി രണ്ടുമൂന്നു തവണ വിളിച്ചു എങ്കിലും , അവൾ എഴുന്നേറ്റ് ചെന്നില്ല.. അല്പം കഴിഞ്ഞതും അവൻ അവിടെ നിന്നും പിൻവാങ്ങി. ” എന്താ മോനെ ഗൗരി വന്നില്ലേ ” . ” ഇല്ലമ്മേ അവള് ഭക്ഷണം കഴിച്ചു കഴിയാറായി എന്ന് പറഞ്ഞു ” അവൻ കാസറോളിൽ നിന്നും രണ്ട് ചപ്പാത്തി എടുത്തു തന്റെ പ്ലേറ്റിലേക്ക് ഇട്ടു.. പിന്നീട് ആരും ഒന്നും അവനോട് ചോദിക്കുവാൻ മുതിർന്നില്ല. അന്നും പതിവുപോലെ മഹി സെറ്റിയിൽ തന്നെയാണ് കിടന്നത്..

അവൻ നോക്കിയപ്പോൾ ഗൗരി ബെഡ്ഷീറ്റ് ഒക്കെ കുടഞ്ഞ് വിരിക്കുന്നുണ്ട്… അവൻ ഓർത്തു അവൾ അന്ന് ബെഡിൽ കിടക്കും ആയിരിക്കും എന്ന്.. കൂടുതലൊന്നും അവൻ അവളോട് സംസാരിക്കുവാനായി നിന്നില്ല… ഡ്രിങ്ക്സ് കഴിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും, അന്ന് എന്തോ അവന്റെ മനസ്സ് അതിനനുവദിച്ചില്ല. ഗൗരി ലൈറ്റ് ഓഫ് ചെയ്തിട്ട് കട്ടിലിൽ പോയി കിടന്നു. മഹിയും പതിയെ ഉറക്കത്തിലേക്ക് വീണു. ഉറക്കത്തിൽ എപ്പോളോ എന്തോ ദുസ്വപ്ന കണ്ട് കൊണ്ട് അവൻ ഞെട്ടി എഴുനേറ്റ്.

സമയം നോക്കിയപ്പോൾ 1മണി. അവൻ ബെഡിലേക്ക് നോക്കിയപ്പോൾ ഗൗരി അവിടെ ഇല്ല.. പെട്ടന്ന് മഹി ചാടി എഴുനേറ്റു. അപ്പോളാണ് അവൻ കണ്ടത് തന്റെ സെറ്റിയിടെ താഴെ വെറും തറയിൽ കിടന്നു ഉറങ്ങുന്ന ഗൗരിയെ. “ഗൗരി…” അവൻ അവളുടെ കൈയിൽ പിടിച്ചു കുലുക്കി. തണുത്തു ഐസ് പോലെ ആണ് അവളുടെ കൈ തണ്ട്.. അവൻ പെട്ടന്ന് എ സി ഓഫ് ചെയ്തു. ഗൗരി… എടോ…. അവൻ തോളിൽ പിടിച്ചു കുലിക്കിയതും അവൾ ഞെട്ടി കണ്ണ് തുറന്നു. “എന്താ… എന്താ മഹിയേട്ടാ…” അവൾ ചാടി എഴുനേറ്റു. കാലിന് നല്ല വേദന തോന്നി അവൾക്ക്. അവളുടെ നെറ്റി ചുളിഞ്ഞു.

“നീ ആ ബെഡിൽ പോയി കിടക്കു ഗൗരി… കാലിന്റെ മുറിവ് കരിയണ്ടേ… നീഈ തറയിൽ കിടന്നാൽ മുറിവ് ഇൻഫെക്ഷൻ ആകും അവൻ പറഞ്ഞു. “എനിക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയാ മഹിയേട്ടാ… അത് കൊണ്ട് ആണ്..” “നിനക്ക് എല്ലാം പേടി ആണോ… ഇൻജെക്ഷൻ പേടി, ഒറ്റയക്ക് കിടക്കാൻ പേടി… ഇതു എന്താ കൊച്ചു കുട്ടിയാണോ ഗൗരി നിയ് ” മഹി അവളെ നോക്കി ദേഷ്യത്തിൽ പറഞ്ഞു. എനിക്ക് പണ്ട് മുതലേ ഒറ്റയ്ക്ക് കിടക്കാൻ പേടിയാ…. എന്റെ അനുജത്തി ഉടെ ഒപ്പം ആണ് ഞാൻ കിടന്നു കൊണ്ട് ഇരുന്നത്….ഞാൻ ഇന്നൂടെ ഇവിടെ കിടന്നു ഉറങ്ങിക്കോട്ടെ.. പ്ലീസ്… ” അവൾ വീണ്ടും അവിടേക്ക് കിടന്നു.….. തുടരും…..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…