Saturday, January 18, 2025
Novel

നിന്നെയും കാത്ത്: ഭാഗം 6

രചന: മിത്ര വിന്ദ

“കുത്തി വെയ്ക്കുമോ മഹിയേട്ടാ…” ചുണ്ട് പിളർത്തി ചോദിക്കുന്നവളെ തന്നെ നോക്കി ഒരു നിമിഷം അവൻ നിന്നു പോയി.. “മഹേശ്വർ സാർ…. ” . ആരോ വിളിച്ചപ്പോൾ അവൻ പിന്തിരിഞ്ഞു നോക്കി. അപ്പോളും ഗൗരി അവനെ മുറുക്കെ പിടിച്ചിരിക്കുക ആയിരുന്നു.. “ആഹ്…. നിവ്യ…. താൻ ഇവിടെ ആണോ വർക്ക്‌ ചെയ്യുന്നത് ” “അതേ സാർ…. സാറിന് എന്ത് പറ്റി ” “എനിക്ക് അല്ല……”

തന്റെ പിന്നിൽ നിന്ന ഗൗരിയെ നോക്കി കൊണ്ട് ആണ് അവൻ നിവ്യ യോടെ പറഞ്ഞത്.. “ഇതു സാറിന്റെ വൈഫ്‌ ആയിരുന്നോ… ഇന്നലെയും വന്നത് അല്ലെ ” നിവ്യ അശ്ചര്യത്തോടെ ഗൗരിയെ നോക്കി. “ഹമ്… കാലിന്റെ പാദം ചെറുതായി ഒന്ന് മുറിഞ്ഞു…. ഡ്രസ്സ്‌ ചെയ്യാൻ വന്നത് ആണ് ” “അതെയോ… ഒക്കെ സാർ.. ഞാൻ ഇപ്പൊൾ തന്നെ സിസ്റ്ററിനെ വിളിക്കാം…” നിവ്യ തിടുക്കത്തിൽ അകത്തേക്ക് കയറി പോയി.

ഗൗരി അപ്പോളും തന്റെ രണ്ട് കൈകൾ കൊണ്ടും അവന്റെ വലത്തേ കൈ തണ്ടയിൽ മുറുക്കി പിടിച്ചിരിക്കുക ആണ്.. ഒരു സിസ്റ്റർ ഇറങ്ങി വന്നപ്പോൾ അവളുടെ പിടിത്തം വല്ലാണ്ട് മുറുകി.. മുന്നോട്ട് നടക്കുന്ന മഹിയെ അവൾ പിന്നിലേക്ക് വലിക്കുക ആണ് അപ്പോളും.. അവൻ ദേഷ്യംകൊണ്ട് ചുവന്നു.

“സാർ… ഈ കുട്ടി ഇന്നലെ എന്റെ കൈയിൽ കടിച്ചത് ആണ് ഈ പാട്… നോക്കിക്കേ ” ആ സിസ്റ്റർ അവരുടെ കൈ നീട്ടി കാണിച്ചതും മഹി അവളെ നോക്കി പല്ല് ഞെരിച്ചു. “എന്റെ സാറെ… പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്… മൂന്നോ നാലോ വയസ് ഉള്ള കുട്ടികൾക്ക് പോലുമിത്രയും പേടിയില്ല.. ഇന്നലെ ടി ടി എടുത്തതിനു ആയിരുന്നു ഇത്രയും കോലാഹലം…. ഇങ്ങനെ ഒക്കെ പോയാൽ വല്യ പാടാവും കേട്ടോ…”

അവർ ഗൗരിയെ അടിമുടി നോക്കി കൊണ്ട് പറഞ്ഞത്. “മ്മ്…. കയറി വാ കൊച്ചേ ” അവർ വിളിച്ചു എങ്കിലും ഗൗരി കയറി പോവാതെ അവന്റ അടുത്ത് തന്നെ നിന്നു. “സാറും കൂടി പോരേ… ഇനി ഇന്നലത്തെ പോലെ എനിക്കിട്ട് വല്ലതും ചെയ്താലോ..” അവർ പറഞ്ഞതും മഹി ബലമായി തന്നെ അവളെ പിടിച്ചു കൊണ്ട് വന്നു ബെഡിൽ ഇരുത്തി.. അവളുടെ രണ്ട് കൈകളും ശക്തിയായി കുടഞ്ഞു കൊണ്ട് അല്പം മാറി അവൻ നിന്നു…

തോളു പറിഞ്ഞു പോകും പോലെ അവൾക്ക് തോന്നി. ഡ്രസ്സ്‌ ചെയ്യാൻ ഉള്ള ട്രേ എടുത്തു കൊണ്ട് അവർ വന്നതും ഗൗരി കണ്ണുകൾ ഇറുക്കി അടച്ചു. കെട്ടു അഴിക്കും തോറും അവൾക്ക് ശ്വാസം വിടാൻ പോലും പേടി ആയി.. “ആഹ്.. ഇതു സ്റ്റിച് ഇടേണ്ടി വരും… മുറിവ് അകത്തേക്ക് ആയിട്ടുണ്ട്…”സിസ്റ്റർ മഹിയെ നോക്കി “യ്യോ… എന്റെ കൃഷ്ണാ…അതു വേണ്ട സിസ്റ്റർ .” ഗൗരി അവരോട് ഉറക്കെ പറഞ്ഞു. എന്നിട്ട് മഹിയെ നോക്കി. “സിസ്റ്റർ…. എന്താണ് എന്ന് വെച്ചാൽ നിങ്ങൾ ചെയ്തോളു….

ഇവള് അത്ര കൊച്ചു കുട്ടി ഒന്നും അല്ലാലോ ” . അവൻ ഗൗരവത്തിൽ ആയി.. “ഡോക്ടർ നിവ്യ യേ ഞാൻ ഒന്ന് വിളിക്കട്ടെ കേട്ടോ.. നിങ്ങൾ ഇവിടെ നില്ക്കു… ഒരു അഞ്ചു മിനിറ്റ് ” സിസ്റ്റർ ഇറങ്ങി പോയതും ഗൗരി ബെഡിൽ നിന്നും ഊർന്നു ഇറങ്ങി. “മഹിയേട്ടാ… നമ്മൾക്ക് പോകാം… എനിക്ക് ഇപ്പൊ കുഴപ്പമില്ല ” അവൾ മഹിയുടെ അടുത്തേക്ക് വന്നു. “മര്യാദക്ക് പോയിരിക്കെടി അവിടെ ” അവൻ മുരണ്ടു.

“മഹിയേട്ടാ… എനിക്ക് കുഴപ്പമൊന്നുമില്ല… ക്ഷേത്രത്തിൽ പോയപ്പോൾ നടന്നതുകൊണ്ട്, ചെറുതായി മുറിവ് ഒന്നു വലിഞ്ഞതാണ് ” ” നിന്നോട് ഞാൻ പറഞ്ഞത് കേട്ടാൽ മതി.. പോയി അവിടെ കേറിയിരിക്കെടീ ” അവനെ നോക്കി ഗൗരി നിഷേധാർത്ഥത്തിൽ തലയാട്ടി.. ” ഗൗരി ഞാൻ പറയുന്നത് അനുസരിച്ചാൽ നിനക്ക് കൊള്ളാം.. വെറുതെ ഇവിടെ കിടന്ന് നീ ഒരു സീൻ ഉണ്ടാക്കരുത് ” അവൻ നല്ല ദേഷ്യത്തിൽ ആണെന്ന് അവൾക്ക് തോന്നി.. ”

മഹിയേട്ടാ ഞാൻ സത്യമാണ് പറയുന്നത്.. എനിക്ക് കുഴപ്പമൊന്നുമില്ല” ” നിന്നോട് ഞാൻ എന്താണ് ഇപ്പോൾ പറഞ്ഞത് അത് അനുസരിക്കുക… ഇങ്ങോട്ട് കൂടുതൽ സംസാരം ഒന്നും വേണ്ട” മഹി ചൂടായി.. അപ്പോഴേക്കും ഡോക്ടർ നിവ്യയും സിസ്റ്ററും കൂടി അവിടേക്ക് കയറി വന്നു. “പേടിക്കണ്ട കേട്ടോ…ഇൻജെക്ഷൻ എടുക്കാം.. അപ്പോളേക്കും സ്റ്റിച് ഇടുന്നത് ഒന്നും അറിയില്ല…” ഡോക്ടർ നിവ്യ പറഞ്ഞതും ഗൗരി യേ വിറച്ചു. ഇൻജെക്ഷൻ എന്ന് കേട്ടാൽ അവൾക്ക് തല കറങ്ങും..

അവർ സൂചി എടുക്കുന്നത് കണ്ടതും ഗൗരി മഹിയെ നോക്കി. “മഹിയേട്ടാ…” “എന്താ…” “എന്റെ അടുത്ത് ഒന്ന് വന്നുനിൽക്കുമോ… പ്ലീസ് ” അത് പറയുകയും അവൾ കരഞ്ഞുപോയി.. “ശോ… ഇതെന്താണ് കുട്ടി ഇങ്ങനെ ഒക്കെ…. ഇത്രയ്ക്ക് പേടിക്കാൻ എന്താണ് ഉള്ളത് ” സിസ്റ്റർ അവളെ സമാധാനിപ്പിച്ചു. “മഹിയേട്ടാ…. ഒന്ന് ഇങ്ങട് വരുന്നുണ്ടോ…..” അവൾ ക്ക് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു. മഹി അവളുടെ അടുത്ത് വന്നു നിന്നു.. അവൾ പെട്ടന്ന് അവന്റെ കൈത്തണ്ടയിൽ മുറുക്കെ പിടിച്ചു..

എന്നിട്ട് അവന്റെ തോളിലേക്ക് മുഖം പൂഴ്ത്തി ഇരുന്നു. “ശ്രീഗൗരി… കാലു നീട്ടി വെച്ചിട്ട് ഒന്ന് കയറി കിടന്നേ..” . “വേണ്ട ഡോക്ടർ.. ഞാൻ കിടക്കുന്നില്ല….” . അവൾ കാലെടുത്തു നീട്ടി വെച്ചു… “കിടക്കു ഗൗരി….”മഹി മെല്ലെ പറഞ്ഞു. “ഇല്ല…. അതിന്റെ ആവശ്യം ഒന്നും ഇല്ല…” .. ഇരു മിഴികളും ഇറുക്കി അടച്ചു കൊണ്ട് അവന്റെ തോളിൽ ചാഞ്ഞു ഇരിക്കുക ആണ് അവൾ അപ്പോളും.. “കുത്തുവാണേ…”… സിസ്റ്റർ പറഞ്ഞതും അവളുടെ വിറയൽ അവനിലേക്കിം കൂടി പടർന്നു….

“ദാ… ഇത്രയു കാര്യം ഒള്ളു.. അതിനാണ് ഈ കുട്ടി ഇങ്ങനെ ബഹളം കൂട്ടിയത് ” എല്ലാം കഴിഞ്ഞതും അവർ ഗൗരിയെ നോക്കി. . “ഒരു പത്തു മിനിറ്റ് കൂടി കഴിഞ്ഞിട്ട് പോകും കേട്ടോ സാറെ… ഈ ബില്ല് ഒന്ന് പേ ചെയ്യാമോ ” “ഒക്കെ ” അവൻ ബില്ല് മേടിച്ചു.. ഗൗരിയെ നോക്കിയപ്പോൾ അവൾ അവന്റെ കൈയിലെ പിടിത്തം വിട്ടു… എന്നിട്ട് മുഖം കുനിച്ചു ഇരുന്നു.. മഹി പോയി ബില്ല് അടച്ചു വന്നപോലെ ഡോക്ടർ നിവ്യ ഒരു വീൽ ചെയർ വരുത്തിച്ചു.

അതിലേക്ക് അവളെ കയറ്റി ഇരുത്തി. അവരുടെ കാറിന്റെ അടുത്ത് വരെ ഡോക്ടർ നിവ്യ യും കൂടെ പോയിരിന്നു. അവരോട് താങ്ക്സ് പറഞ്ഞു കൊണ്ട് മഹി ഡ്രൈവിങ് സീറ്റിലേക്ക് കയറി. “നിനക്ക് കുടിക്കാൻ എന്തെങ്കിലും വേണോ ” “വേണ്ട….” “മ്മ്….. മനുഷ്യനെ നാണം കെടുത്താൻ ആണോ നീ ഇങ്ങനെ കൂടെ കൂടിയത്… ചോട്ടിക്കും ക്യാത്തിക്കും പോലും ഇല്ലാലോ ഇത്രയും പേടി… ഇൻജെക്ഷൻ എടുത്തെന്നു കരുതി നിനക്ക് എന്തെങ്കിലും സംഭവിച്ചോടി…”

ദേഷ്യത്തിൽ അവളെ നോക്കി കൊണ്ട് മഹി ചോദിച്ചു. മരുപടി ഒന്നും പറയാതെ അവൾ ഇരുന്നു. മഹി പിന്നെയും അവളെ വഴക്ക് പറഞ്ഞു… വീട്ടിൽ ചെന്നിട്ട് നിന്റെ നഖം മര്യാദക്ക് വെട്ടിക്കോണം അത് കഴിഞ്ഞു മതി ബാക്കി എല്ലാം… അവൻ പറഞ്ഞത് മനസ്സിലാകാതെ , ഗൗരി അവന്റെ മുഖത്തേക്ക് നോക്കി.. “ഇതു കണ്ടോ നീയ് ” അവൻ തന്റെ വലതു കൈതണ്ട അവളുടെ നേർക്ക് നീട്ടി.. അവളുടെ നഖം കൊണ്ട് പോറിയിരിക്കുന്നു.. താൻ ബലത്തിൽ പിടിച്ചപ്പോൾ സംഭവിച്ചത് ആണ്…

“എന്തൊരു കഷ്ടം ആണ്… മര്യാദക്ക് നടന്ന ഞാൻ ആണ്… അമ്മ എന്തിനാണോ ….” . പറഞ്ഞത് പൂർത്തിയാക്കാതെ അവൻ നിറുത്തി. ഗൗരി യുടെ മിഴികൾ നിറഞ്ഞു തുളിമ്പി.. പക്ഷെ അവൾ മറുപടി ഒന്നും പറയാതെ മുഖം കുനിച്ചു ഇരുന്നു. കുറച്ചു കഴിഞ്ഞതും അവൻ വണ്ടി ഒതുക്കി നിറുത്തി. “ഗൗരി… തന്റെ ഉദ്ദേശം എന്താണ്… എന്ത് വേണം…. പറയു….. എത്ര വേണം…. ഞാൻ കാലത്തെ ചോദിച്ചുല്ലോ… താൻ ഉദ്ദേശിക്കുന്നത് എത്ര ആണ്…” അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു. ഗൗരി അവനെ വിഷമത്തോടെ നോക്കി.. “എനിക്ക് ഒന്നും വേണ്ട മഹി യേട്ടാ… ഞാൻ…. ഞാൻ മഹിയേട്ടന്റെ ജീവിതത്തിൽ നിന്നും പോയ്കോളാം “.….. തുടരും…..

.നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…