Saturday, January 18, 2025
Novel

നിന്നെയും കാത്ത്: ഭാഗം 57

രചന: മിത്ര വിന്ദ

എന്താ ഗൗരി… നിന്റെ മുഖമൊക്കെ വല്ലാതെ….എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ.. ഹേയ്… എനിക്ക് അങ്ങനെ ബുദ്ധിമുട്ടൊന്നുമില്ല മഹിയേട്ടാ… “പിന്നേ എന്താ പറ്റിയേ പെണ്ണേ… ഇത്ര സങ്കടം “.. അവൻ അവളെ തന്നിലേക്ക് അടുപ്പിച്ചു. “ഈ സന്തോഷവാർത്ത പങ്കിടാൻ എനിക്ക് ആരും ഇല്ലാലോ എന്നോർത്ത് ഉള്ള സങ്കടം മാത്രം ഒള്ളു…” തേങ്ങി കൊണ്ട് അവൾ മഹിയുടെ നെഞ്ചിലേക്ക് ചേർന്ന്. അവളുടെ അടക്കി പിടിച്ച തേങ്ങൽ പിന്നീട് ഒരു പൊട്ടിക്കരച്ചിലിന് വഴി മാറിയപ്പോൾ, എന്ത് പറഞ്ഞു കൊണ്ട് ആണ് തന്റെ പെണ്ണിനെ സമാധാനിപ്പിക്കേണ്ടത് എന്നോർത്ത് അവനും പാട് പെടുക ആയിരുന്നു. ഗൗരി…… ഇങ്ങനെ കരയല്ലേ മോളെ… പ്ലീസ്…….

മഹി അവളെ ഒന്നൂടെ തന്നിലേക്ക് അണച്ചു. നിമിഷങ്ങൾ പിന്നിട്ടപ്പോൾ അവൾക്ക് അല്പം ശാന്തത കൈ വരുന്നത് അവൻ അറിഞ്ഞു.. ഗൗരി….. എല്ലാവരും ഉണ്ടായിരുന്നു എങ്കിൽ ഒരു പക്ഷെ നി ഇങ്ങനെ എന്റെ അരികിൽ പോലും കാണില്ലായിരുന്നു. നിന്റെ വേണ്ടപ്പെട്ടവർ ചേർന്നു വേറെ ഏതെങ്കിലും ഒരു പയ്യനെ കണ്ടുപിടിച്ചു നിന്നെ കല്യാണം കഴിപ്പിച്ചു വിട്ടേനെ….. ഗൗരി യുടെ മിഴി നീർ തന്റെ തള്ളവിരൽ ഉപയോഗിച്ച് അമർത്തി തുടച്ചു മാറ്റുക ആണ് മഹി.. “എന്റെ ഗൗരി ടേ ഒപ്പം എന്നും ഞാൻ ഇല്ലേടാ…… നിന്റെ സങ്കടങ്ങളും, സന്തോഷങ്ങളും, പരിഭവങ്ങളും ഒക്കെ പങ്ക് വെയ്ക്കാൻ അല്ലേ ഈശ്വരൻ നിന്നേ എന്നിലേക്ക് ചേർത്തത്….

വിഷമിക്കല്ലെടാ….. നി സങ്കടപ്പെട്ടാൽ നമ്മുടെ വാവയ്ക്കും വിഷമം വരും….” അവളുടെ തോളിൽ മെല്ലെ താളം പിടിച്ചു കൊണ്ട് മഹി അർദ്രമായി പറഞ്ഞു. ഗൗരി യും അവനെ ഇറുക്കെ പുണർന്നു. അവന്റെ കഴുത്തിടുക്കിൽ മുഖം ഒളിപ്പിച്ചു. “മഹിയേട്ടാ….. ” “മ്മ്….. എന്താടാ ” “ചിലപ്പോൾ ഒക്കെ അതൊക്കെ ചിന്തിക്കുമ്പോൾ എനിക്ക് എന്റെ നിയന്ത്രണം ത്തന്നെ നഷ്ടമാകും….സോറി ” “സാരമില്ല പെണ്ണേ…… പോട്ടെന്നേ ” അവൻ അപ്പോളും അവളുടെ തോളിൽ തട്ടു കൊടുക്കുക ആണ്.. “ഞാൻ പ്രെഗ്നന്റ് ആണെന്ന കാര്യം അമ്മയും മഹിയേട്ടനും ലീലടത്തി പോലും എല്ലാവരോടും വിളിച്ചു അറിയിച്ചു… എനിക്ക് മാത്രം ഇതൊന്നും പങ്ക് വെയ്ക്കാൻ ആരും ഇല്ല….

എന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നു എങ്കിൽ,,,, അതോർക്കുമ്പോൾ നെഞ്ചു പൊട്ടുവാ….” അത് പറയുമ്പോൾ, അവളുടെ വലം കൈ അവന്റെ പുറത്തു ഒന്നുടെ മുറുകി, വിറ കൊണ്ട്.. “ഒരാളുടെ ആയുസ് തീരുമാനിക്കുന്നതും, അത് തിരിച്ചെടുക്കുന്നതും, ഒക്കെ ഈശ്വരനല്ലേ…. അദ്ദേഹം അവർക്ക് രണ്ടാൾക്കും വിധിച്ചത്, അത്രയും ആയുസ്സ് ആയിരിക്കും.. ..പോട്ടെന്നേ .. വിഷമിക്കല്ലേ ഗൗരി….” അത്രമേൽ ലോലമായി അവൻ അവളെ അശ്വസിപ്പിച്ചു കൊണ്ടേ ഇരുന്നു.. ” വിവാഹം കഴിഞ്ഞ് കുറച്ചുദിവസതിനുശേഷം, നമ്മൾ രണ്ടാളും ആ ഓർഫനേജിൽ പോയിരുന്നില്ലേ…

മാതാപിതാക്കൾ, ഉപേക്ഷിച്ചു പോയ കുഞ്ഞുങ്ങളെ, അവിടെ കണ്ടില്ലേ, അതുപോലെതന്നെ, മക്കൾ, തങ്ങളെ വളർത്തി വലുതാക്കിയ മാതാപിതാക്കളെ നിഷ്കരുണം അവിടെ കൊണ്ടുപോയി തള്ളിയിട്ട്, അവരുടെ സുഖം തേടി പോയില്ലേ… രണ്ടു തരത്തിലുമുള്ള ആളുകളെ നമ്മൾ കുറെ സമയത്ത് അവിടെ കാണുവാൻ കഴിഞ്ഞു….ഈ ലോകം എന്ന് പറയുന്നത് അങ്ങനെയാണ് ഗൗരി.. എല്ലാവരും ഉണ്ടെങ്കിൽ പോലും, അനാഥരായി കഴിയുന്ന എത്രയെത്ര ജന്മങ്ങൾ ഉണ്ട് ഈ ഭൂമിയിൽ… നിമിഷങ്ങളുടെ സുഖം തേടി, പരസ്പരം പുണരുമ്പോൾ, യാതൊന്നും അറിയാതെ, ഈ ഭൂമിയിലേക്ക് പിറവിയെടുക്കുന്ന, എത്രയെത്ര പിഞ്ചോമനകളെ, ഓരോ ദിവസവും, അനാഥാലയത്തിലേക്ക് ലഭിക്കുന്നത്……

അതൊക്കെ ഓർക്കുമ്പോൾ നമ്മളുടെ ദുഃഖം എത്രയോ ചെറുതാണ്…. എന്റെ ഗൗരിക്ക്, എല്ലാവരുമുണ്ട്… നിന്റെ പെറ്റമ്മയെ പോലെ തന്നെ നിന്നെ സ്നേഹിക്കുന്ന ആളാണ് എന്റെ അമ്മ, നിന്റെ കൂടെപ്പിറപ്പുകളെ പോലെ തന്നെ, അതേ കരുത്തിലോടുകൂടി നിന്നെ ചേർത്ത് നിർത്തുന്നവളാണ്, നമ്മുടെ ഹേമേച്ചി…നിന്റെ ഒരു ചേച്ചിയായോ,അല്ലെങ്കിൽ നല്ലൊരു ഫ്രണ്ട് ആയോ, ഒക്കെ കാണാം നിനക്ക് ഹെമേച്ചിയെ…. അതുപോലെതന്നെയാണ് ബാക്കിയുള്ളവർ ഓരോരുത്തരും… പിന്നെ… ഇതിനെക്കാൾ എല്ലാത്തിലും ഉപരിയായി, ഈ കണ്ണുകൾ അടയും വരേയ്ക്കും, ശ്വാസം നിലയ്ക്കും വരേയ്ക്കും, നിന്നോടൊപ്പം ഞാൻ ഉണ്ടാവും….

അതും പോരാഞ്ഞിട്ട്, നിന്റെ എല്ലാ സങ്കടങ്ങളും തുടച്ചുനീക്കുവാനായി, നമ്മുടെ രണ്ടാളുടെയും ജീവന്റെ തുടിപ്പ്, ഈശ്വരൻ നമ്മളെ അറിയിച്ചു തന്നില്ലേ, ഇതൊക്കെ പോരെ നമുക്ക് സന്തോഷിക്കുവാൻ ഇനിയുള്ള കാലത്തേക്ക് …. ഓരോരോ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി മഹി അവളെ സമാധാനിപ്പിച്ചു കൊണ്ടേയിരുന്നു.. അതെല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഗൗരിക്ക് ഒരുപാട് ആശ്വാസം തോന്നുകയും ചെയ്തു കുറച്ചു സമയം കഴിഞ്ഞതും നോക്കിയപ്പോൾ കണ്ടു തന്നോട് ചേർന്ന് കിടന്നു ഉറങ്ങുന്നവളെ…. അവളുടെ നെറുകയിൽ ഒരു മുത്തം നുകർന്ന ശേഷം, അവൻ ബെഡിൽ നിന്നും എഴുന്നേറ്റു. ഗൗരി യുടെ വയറിന്റെ അടുത്തേക്ക് അവൻ തന്റെ മുഖം അടുപ്പിച്ചു. അച്ചായാടാ പൊന്നേ……അവൻ പതിയെ പറഞ്ഞു…

അമ്മ പാവം ആണ് കേട്ടോ… എന്റെ വാവ അമ്മയുടെ സങ്കടം ഒക്കെ മാറ്റി കൊടുത്തേക്കണം….. ഒരു ചുംബനം തന്റെ കുഞ്ഞിനും നൽകിയ ശേഷം അവൻ ബെഡിലേക്ക് നേരെ കിടന്നു. മനസ്സിൽ എന്തൊക്കെയോ പദ്ധതി കൾ ഇടുന്നുണ്ടായിരുന്നു അവൻ അപ്പോള് .. *** രാവിലെ ഗൗരി ഉണർന്നപ്പോൾ മഹി, എഴുന്നേറ്റിട്ടുണ്ടായിരുന്നു. “മഹിയേട്ടൻ കുളി കഴിഞ്ഞോ ” . “ഹ്മ്മ്…… ഞാൻ ഇത്തിരി നേരത്തെ ഉണർന്നു ഗൗരി…” “അതെന്താ ഏട്ടാ…” അഴിഞ്ഞ്, ഉലഞ്ഞ, മുടി മുഴുവനായും വാരി ചുറ്റി വെച്ചു കൊണ്ട് അവൾ എഴുന്നേറ്റു.. “ഒന്നുല്ല പെണ്ണേ…

ഒരു നാലുമണിയായപ്പോഴേക്കും എന്റെ ഉറക്കം തെളിഞ്ഞു, പിന്നെ. കുറച്ചു പെന്റിംഗ് വർക്ക്സ് ഉണ്ടായിരുന്നു….” അവൻ ഗൗരി യുടെ അടുത്തേക്ക് വന്നു ബെഡിൽ ഇരുന്നു. “ഞാൻ, രാവിലേ,ഒരു 8 മണി ആകുമ്പോഴേക്കും ഓഫീസിലേക്ക് പോകും, എന്നിട്ട് ഒരു 11 മണിയാവുമ്പോൾ തിരിച്ചെത്തും, ആ സമയത്ത് ഗൗരി റെഡിയായി നിന്നേക്കണം നമ്മൾക്ക് ഹോസ്പിറ്റലിൽ പോകാം…..” “മ്മ്….” അവൾ തല കുലുക്കി… ” കുത്തി വയ്ക്കുമോ ആവോ ” നെറ്റി ചുളിച്ചു കൊണ്ട് , ഗൗരി പിറു പിറുത്തു. അത് കണ്ടതും മഹി ചിരി വന്നു.. ” ഇത്ര പേടിയാണോ ഗൗരി നിനക്ക് ഇഞ്ചക്ഷൻ ” ഗൗരി ആണെങ്കിൽ മഹിയുടെ മുഖത്തേക്ക് ദയനീയമായി നോക്കി.

. “എന്റെ പെണ്ണേ…. ഇങ്ങനെ പേടിച്ചാൽ ഒക്കുമോ….വാവയെ കാണണ്ടേ നിനക്ക് ” അവൻ അവളെ തന്റെ തോളിലേക്ക് ചേർത്തു… ” ഉറുമ്പ് കടിക്കുന്ന ഒരു കുഞ്ഞു വേദനയല്ലേ ഉള്ളൂ ഗൗരി, ഈ ഇഞ്ചക്ഷനും, അതുപോലെ ത്തന്നെ ബ്ലഡ് ടെസ്റ്റ്‌ ചെയ്യുമ്പോളും ഒക്കെ… കണ്ണടച്ച് തുറക്കുമ്പോഴേക്കും അതൊക്കെ കഴിയില്ലേ ” ഒരു കൊച്ചു കുട്ടിയോട് എന്നപോലെ അവൻ പറഞ്ഞു.. കയ്യിൽ കിട്ടിയ തുണിയും എടുത്ത് കുളിക്കുവാനായി ബാത്റൂമിലേക്ക് പോയപ്പോൾ, ഒരു ചെറിയ സംശയം അവളുടെ ഉള്ളിൽ പൊന്തി വന്നു… ഇത്രയും സോഫ്റ്റ് ആയി ഏട്ടൻ തന്നോട് സംസാരിക്കുന്നു…. ഇതേവരെ ആയിട്ടും,ഇങ്ങനെയൊന്നും പതിവില്ലായിരുന്നു…

കുഞ്ഞിനോടുള്ള സ്നേഹം കൊണ്ടാവാം,,,, അല്ലെങ്കിൽ തന്റെ വിഷമം കണ്ടിട്ട് ആവാം…. പെട്ടെന്നാണ് ഡോറിൽ അവൻ മുട്ടിയത്.. ഗൗരി…. എന്താ മഹിയേട്ടാ… ഒരുപാട് വെള്ളം ഒന്നും തലയിൽ കോരിയൊഴിച്ചു പനി പിടിപ്പിക്കരുത്…… “മ്മ്….” അവളൊന്നു മൂളി. കുളികഴിഞ്ഞ് അവൾ ഇറങ്ങി വന്നപ്പോഴേക്കും, അലമാരയിൽ നിന്നും മറ്റൊരു ടവ്വൽ എടുത്തു പിടിച്ചുകൊണ്ട് മഹി നിൽപ്പുണ്ടായിരുന്നു.. “ഇതാ….. ഈ ടവൽ ഉപയോഗിച്ച് ഒന്നുകൂടി നന്നായി മുടിയിലെ, വെള്ളം തോർത്തി കളയു….” അവൻ അത് അവളുടെ കയ്യിലേക്ക് കൊടുത്തു.. ” വെള്ളം ശരിക്കും ഞാൻ ഒപ്പി കളഞ്ഞതാണ് മഹിയേട്ടാ….. കുഴപ്പമില്ലെന്നേ…. ” ” പറയുന്നതനുസരിക്കു ഗൗരി…… ”

അവൻ അവളെ നോക്കി കണ്ണുരുട്ടി….. ഈ മഹിയേട്ടന്റെ ഒരു കാര്യം…… ഞാൻ അത്രയ്ക്ക് കൊച്ചുകുട്ടി ഒന്നുമല്ലാട്ടോ…… അവൾ അവനെ നോക്കി മുഖം വീർപ്പിച്ചു.. ” അതേയ്….. ഇവിടെ ഒരാളുടെ ഉണ്ട്,,, ആൾക്കും നമ്മൾ ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്…. പനിയോ ജലദോഷമോ ഒക്കെ പിടിച്ചാൽ, അതു മാറാൻ ഇത്തിരി ബുദ്ധിമുട്ടാണ്, തന്നെയുമല്ല, കണ്ട, ആവശ്യമില്ലാത്ത മരുന്നുകൾ ഒക്കെ കഴിക്കുന്നത് കുഞ്ഞിന്, ചീത്തയാണ്… ” “ഓ അങ്ങനെ വരട്ടെ… ഇപ്പോൾ അച്ഛനും മോനും ഒറ്റ ക്കെട്ടായി,,,, ഞാൻ ഔട്ടും… .. ഈ സ്നേഹവും കരുതലും ഒക്കെ കണ്ടപ്പോഴേ എനിക്ക് സംശയം തോന്നി” ” എന്ത് സംശയം” ” മോനോടുള്ള ഇഷ്ടം ആവുമെന്ന്” “നീ പോടി കുശുമ്പി……”

അവൻ അവളെ തന്റെ കൈകളിൽ കോരിയെടുത്തു കൊണ്ടുപോയി ബെഡിലേക്ക് കിടത്തി…. “ഇതെന്താ മഹിയേട്ടാ ഈ കാണിക്കുന്നത്…” അവൾ ഇട്ടിരുന്ന,ഇളം മഞ്ഞ നിറമുള്ള കുർത്തയുടെ, മുൻഭാഗം എടുത്ത് പൊക്കിയ ശേഷം, മഹി , തന്റെ അധരം അവളുടെ അണിവയറിലേക്ക് ചേർത്തു…. ” കുളിരുള്ള അവളുടെ മേനിയിൽ, അവന്റെ ഇളം ചൂടുള്ള അധരം പതിഞ്ഞപ്പോൾ, പെണ്ണൊന്നു പിടഞ്ഞു…. അടങ്ങിക്കിടക്കടി… ഞാൻ എന്റെ മോനോട് ഒന്നു സംസാരിക്കട്ടെ…. “വാവേ…. നിന്റെ അമ്മ, നമ്മൾ വിചാരിച്ചത് പോലെയല്ല കേട്ടോ അവൾക്ക് ഇത്തിരി കുശുമ്പും കുന്നായ്മയും ഒക്കെ തുടങ്ങി…. നീ കേട്ടോ അമ്മ പറഞ്ഞത്, ഞാൻ അവളെ സ്നേഹിച്ചു തുടങ്ങിയത് മോൻ വന്നപ്പോഴാണ്,,,

ഇങ്ങനെ പച്ച നുണ പറയുന്ന അമ്മയെ, നമ്മൾക്ക് രണ്ടാൾക്കും കൂടി, നല്ല അടി വെച്ചുകൊടുത്ത് മെരുക്കി എടുക്കണം കേട്ടോ…. അവൻ പറഞ്ഞത് കേട്ടപ്പോൾ ഗൗരി പൊട്ടിച്ചിരിച്ചു….. “ഹ്മ്മ്.. നീ ചിരിക്കുവൊന്നും വേണ്ട…എന്റെ മോൻ ഇങ്ങു വന്നോട്ടെ…. നീ ഇപ്പോൾ പറഞ്ഞതിന് മറുപടി അവൻ തന്നോളും..” മഹി ഗൗരവത്തിൽ പറഞ്ഞു… അവളുടെ വിരലുകൾ അപ്പോൾ അവന്റെ മുടിയിഴകളിലൂടെ, തലോടുക ആയിരുന്നു.. പെട്ടെന്നാണ് അവൾക്ക് അടിവയറ്റിൽ നിന്ന് ഒരു ഉരുണ്ട കയറ്റം പോലെ തോന്നിയത്… മഹി യെ ത്തള്ളി മാറ്റിയിട്ട് അവൾ വേഗം എഴുന്നേറ്റ്….

വാഷ്ബേസിന്‍റെ അരികിലേക്ക് ഓടി “എന്താടി…. എന്താ പറ്റിയെ…”. മഹിയും പിന്നാലെ ചെന്നു… ഓക്കാനിച്ചു കൊണ്ട് അവൾ ഇളം മഞ്ഞ നിറം ഉള്ള ദ്രാവാകം ഛർദിച്ചു. അവളുടെ പുറം തടവി കൊടുത്തു കൊണ്ട് മഹി അവളോട് ചേർന്നു നിന്നു. ഹോസ്പിറ്റലിൽ പോണോടാ…. ഗൗരി യെ പിടിച്ചു കൊണ്ട് വന്നു മഹി ബെഡിലേക്ക് ഇരുത്തി. കുഴപ്പമില്ല ഏട്ടാ… ഏട്ടൻ ഓഫീസിൽ പോയിട്ട് വന്നിട്ട് പോകാം… അവൾ പുഞ്ചിരി യോട് കൂടി മഹിയോട് പറഞ്ഞു..… തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…