Tuesday, January 21, 2025
Novel

നിന്നെയും കാത്ത്: ഭാഗം 40

രചന: മിത്ര വിന്ദ

ഗൗരി ആണെങ്കിൽ മഹിയുടെ തോളിലേക്ക് ചാഞ്ഞു ഇരിപ്പ് തുടങ്ങിയിട്ട് നേരം കുറെ ആയി. അത്താഴം ഒക്കെ ഇടയിൽ രണ്ടാളും കൂടി പോയി കഴിച്ചു കഴിഞ്ഞിരുന്നു. തിരികെ വന്ന ശേഷം വീണ്ടും അവളുടെ ചെറുപ്പകാലത്തെ ഓരോരോ ഓർമ്മകൾ അവനോട് പങ്ക് വെയ്ക്കുക ആണ്. ഏറെയും വിഷമം നിറഞ്ഞ കാര്യങ്ങൾ ആണ്. . മഹി യുടെ കണ്ണുകളും ഇടയ്ക്ക് നിറഞ്ഞു തുളുമ്പി. അത്രമാത്രം അനുഭവിച്ചു കഴിഞ്ഞത് ആണ് തന്റെ പെണ്ണ്. അവൻ അല്പം കൂടി അവളെ തന്നിലേക്ക് അണച്ചു പിടിച്ചു… ഒരു കുപ്പിവള ഇടാൻ ഞാൻ ഏറെ മോഹിച്ചിട്ടുണ്ട് ഏട്ടാ…. കൗമാരത്തിലെ നിറപ്പകിട്ടുകൾക്ക് ചായം പൂശാൻ എന്ന പോലെ വർഷം തോറും ഓടി എത്തുന്ന ഉത്സവങ്ങൾ.

ഉത്സവത്തിനും മറ്റും പോകുമ്പോൾ ചന്തകടയുടെ ഒരു കോണിൽ പോയി ഞാൻ നോക്കി നിൽക്കും. ചെറിയമ്മ ആണെങ്കിൽ പച്ചയും ചോപ്പും മഞ്ഞയും ഒക്കെ ഇട കലർന്ന കുപ്പി വളകൾ ലെച്ചുവിനും സേതുവിനിം വാങ്ങി കൊടുക്കുമ്പോൾ ഞാൻ അവരുടെ അരികെ നിന്നും മാറാതെ കൂടെ നിൽക്കും.. അവരും തരില്ല.. കുട്ടികൾ അല്ലേ.. എനിക്ക് കൊടുത്തു എന്നറിഞ്ഞാൽ ചെറിയമ്മ തലകൊയ്യും… അത് വേറെ കാര്യം…. അവൾമഹിയെ ഒന്ന് നോക്കി… എന്നിട്ട് വിഷദം നിറഞ്ഞ ഒരു ചിരി ചിരിച്ചു.. അവരുടെ പൊട്ടിയ കുപ്പിവള മുറികൾ പെറുക്കി എടുത്തു ഞാൻ സൂക്ഷിച്ചു വെയ്ക്കു…. വെറുതെ…. ഒരു സന്തോഷം….അത്രമാത്രം.. ”

അവൾ വീണ്ടും അവന്റെ തോളിലേക്ക് ചാഞ്ഞു.. “പോട്ടെ… സാരമില്ല….. നിനക്ക് എന്ത് വേണം എന്ന് എന്നോട് പറഞ്ഞാൽ മതി… ഞാൻ വാങ്ങി തരാം പെണ്ണേ ..” അവളുടെ തോളിൽ മെല്ലെ തഴുകിക്കൊണ്ട് മഹി അവളോട് പറഞ്ഞു “മഹിയേട്ടാ……” . “മ്മ്….” “ഞാൻ ഒരു കാര്യം ചോദിക്കട്ടെ.. സത്യം പറയുമോ ” “നീ ചോദിക്ക് പെണ്ണേ ” . “അത് പിന്നെ മഹിയേട്ടാ…നമ്മൾക്ക് ഒന്ന് പോയി ഏട്ടന് വേണ്ടി ഒരു ഫുൾ ആയിട്ടുള്ള ബോഡി ചെക്ക് അപ്പ്‌ ചെയ്യണം….” “എന്തിന് ” . “ഏട്ടന് എന്തെങ്കിലും അസുഖം ഉണ്ടോ എന്ന് അറിയാല്ലോ…”.. “ഓഹ്.. അതൊക്കെ ഇനി നോക്കിയിട്ട് എന്തോ ചെയ്യാനാ ഗൗരിയേ ”

“അതെന്താ…..” അവളുടെ ശബ്ദം ഇടറി. “ഹേയ്… ഒന്നുല്ല..ഞാൻ വെറുതെ…” “അല്ല എന്തോ ഉണ്ട്…” “ഉണ്ടെങ്കിലും സാരമില്ല.. പോകേണ്ട സമയം ആകുമ്പോൾ നമ്മൾ എല്ലാവരും ഇവിടെ നിന്നും പാട്ട് പെട്ടിയും മടക്കി യാത്ര ആകും…. ഞാൻ നേരത്തെ ആകുമൊ എന്ന് കണ്ടറിയാം ..” കുറച്ചു സമയത്തേക്ക് ഗൗരിടെ അനക്കം ഇല്ല..തറയിലേക്ക് കണ്ണും നട്ടു ഇരിക്കുക ആണ് അവൾ “ഗൗരി….” മഹി വിളിച്ചപ്പോൾ അവൾ മുഖം ഉയർത്തി.. “ഗൗരി… നീ… നീ കരയുവാണോ മോളേ….” “ഞാൻ…. ഞാൻ വെറുതെ… അപ്പോളേക്കും നിനക്ക് ഫീൽ ചെയ്തോ ” അവൻ ഗൗരി യോട് കുറച്ചു കൂടി ചേർന്നു ഇരുന്നു.

“ഗൗരി . നീ എന്തിനാ കരയുന്നത്….” അവൻ അവളുടെ മിഴിനീർ അമർത്തി തുടച്ചു.. “ഞാൻ .. ഞാൻ എന്റെ .. മഹിയേട്ടനും കൂടി……. എനിക്ക്… എനിക്ക് ആരും ഇല്ലെന്നൊരു തോന്നൽ…സഹിയ്ക്കാൻ കഴിയുന്നില്ല…ഇനി ഒരു ദുഃഖം പോലും താങ്ങാൻ ഉള്ള ശേഷി എനിക്ക് ഇല്ല ഏട്ടാ …” തന്നെ നോക്കി വിങ്ങി പ്പൊട്ടി കൊണ്ട് പറയുന്നവളെ കണ്ടതും മഹിയ്ക്ക് സന്തോഷം ആണോ അതോ സങ്കടം ആണോ എന്ന് പോലും മനസിലാക്കാൻ പറ്റിയില്ല.. അപ്പോൾ പെണ്ണിന് തന്നോട് ഇഷ്ടം ഒക്കെ ഉണ്ടല്ലേ… ചെറിയ ഇഷ്ടം അല്ല……പെരുത്തിഷ്ടം… ഊറി ചിരിക്കുക ആണ് അവൻ അപ്പോള്.. “ശോ….കരയാതെ പെണ്ണേ ഇങ്ങനെ….. ഞാൻ വെറുതെ ഒരു തമാശ പറഞ്ഞത് അല്ലേ…

അതെല്ലാം നീ കാര്യം ആക്കി എടുത്തോ…….” അവളുടെ കാതോരം മഹി മെല്ലെ പറഞ്ഞു.. ഗൗരി യുടെ നെറ്റി ചുളിഞ്ഞു. “ദേ… ഇങ്ങനെ നോക്കാതെ ഉണ്ടക്കണ്ണി… ഈ നോട്ടത്തിൽ ആണ് ഞാൻ വീണു പോയത് ” മഹി വീണ്ടും ചിരിച്ചു.. “മഹിയേട്ടൻ എന്നോട് പറഞ്ഞത് എല്ലാം “അത് ചോദിക്കുമ്പോൾ അവളുടെ ശ്വാസഗതി ഏറി.. .. “ഞാൻ വെറുതെ പറഞ്ഞത് ആണെന്ന്….. നീ അതൊന്നും വിശ്വസിക്കാൻ നിൽക്കേണ്ട കെട്ടോ …” അവൾ വീണ്ടും അവനെ തന്നെ നോക്കി.. “മ്മ്……അപ്പോൾ എന്നോട് സ്നേഹം ഒക്കെ ഉണ്ടല്ലേ…..ഞാൻ കരുതിയ പോലെ അല്ല നീയ്….

എന്റെ കാര്യത്തിൽ ഇത്തിരി സങ്കടം ഒക്കെ വരുന്നുണ്ടല്ലോ ” “മഹിയേട്ടൻ സത്യം പറയു….. വെറുതെ എന്നെ ടെൻഷൻ അടിപ്പിക്കല്ലേ ” അവൾ അവന്റെ കൈ തണ്ടയിൽ ഒന്നമർത്തി കൊണ്ട് അവനെ വീണ്ടും നോക്കി. ‘”സത്യം പറയാല്ലോ പെണ്ണേ…. എനിക്ക് അങ്ങനെ പറയത്തക്ക കുഴപ്പം ഒന്നും ഇല്ലാ….ഇവിടെ എല്ലാവരും പറയുമ്പോലെ ഒരു മുക്കുടിയനും അല്ല ഞാന് … ” “പിന്നെ….”? “എല്ലാ ദിവസവും ഒന്ന് രണ്ട് പെഗ് അടിക്കും…അതു ഹയർ സ്റ്റഡീസ്‌ ചെയ്യാൻ പോയപ്പോൾ കുറച്ചു ഫ്രണ്ട്സ് നേ കിട്ടി… അങ്ങനെ കമ്പനി കൂടിയതാ, പിന്നെ അവിടുത്തെ ക്ലൈമറ്റ്…. എല്ലാം കൂടി….

ഇവിടെ വന്നപ്പോൾ അമ്മയും ഏട്ടന്മാരും ഒക്കെ കൂടി ഭയങ്കര വഴക്ക്… അവർക്ക് ഒക്കെ ഞാൻ ഒരു തികഞ്ഞ മദ്യപാനി ആയി. എന്നാൽ പിന്നെ ആരെയും തിരുത്തേണ്ട എന്ന് ഞാനും കരുതി.” കേട്ടത് വിശ്വസിക്കാൻ ആവാതെ തരിച്ചു ഇരിക്കുക ആണ് ഗൗരി.. “പിന്നെ കല്യാണത്തിന് ഒന്നും എനിക്ക് വലിയ താല്പര്യം ഇല്ലായിരുന്നു… എനിക്ക് ഇങ്ങനെ ഒറ്റാo തടി മുച്ചാവയറു ആയിട്ട്, പാത്തുമ്മയുടെ ആടിൽ പറയും പോലെ നടക്കാൻ ആയിരുന്നു ഇഷ്ടം…. അമ്മ സമ്മതിച്ചില്ല… എന്റെ കല്യാണം നടത്തിയേ തീരു എന്നൊരു പിടിവാശി യിൽ ആയിരുന്നു അമ്മ… അപ്പോൾ ഒക്കെ ഇത്തിരി അളവ് കൂട്ടി…അമ്മയെ പേടിപ്പിക്കാൻ.. അത്രയും ഒള്ളു പെണ്ണേ…അല്ലാതെ ഞാൻ അത്രക്ക് പ്രശ്നക്കാരൻ ഒന്നും അല്ല ”

മഹി പറഞ്ഞ കഴിഞ്ഞു നോക്കിയപ്പോൾ കണ്ടു ഗൗരിയുടെ കണ്ണിലെ തിളക്കം…പേമാരി പെയ്തു തോർന്ന പോലെ…. “ഇപ്പൊ ടെൻഷൻ ഒക്കെ മാറിയോ ” അവൻ ചോദിച്ചതും അവൾ ഒന്ന് പുഞ്ചിരി തൂകി.. അത്രയും മനോഹരി ആയി അവളെ അതിനു മുന്നേ കണ്ടിരുന്നില്ല എന്ന് അവൻ ഓർത്തു. “മഹിയേട്ടനു എന്നെ ശരിക്കും ഇഷ്ടം ആയിരുന്നോ….” “ഇഷ്ടം ആയത് കൊണ്ട് അല്ലേ നിന്നേ കെട്ടിയത്…” “അതിന് എന്നേ നേരത്തെ ഒന്നും കണ്ടിട്ടില്ലാലോ…. ” “എന്ന് ആരാ പറഞ്ഞത് ” . “കല്യാണത്തിന് അല്ലേ നമ്മൾ നേരിട്ട് കാണുന്നത് ” “അല്ല…..” “പിന്നേ…..” “നീയും ലെച്ചുവും കൂടി ഒരു ദിവസം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വന്നില്ലേ… അമ്മ പറഞ്ഞിട്ട്….”

“ഉവ്വ് .. ടീച്ചർ ആണെകിൽ അന്ന് എന്റെ ഗ്രഹനില കൊണ്ട് വരാൻ പറഞ്ഞു വിളിച്ചതാ ” “മ്മ്….. അപ്പോൾ അമ്മയുടെ കൂടെ ഞാനും ഉണ്ടായിരുന്നു വണ്ടിയിൽ… അമ്മ ആണെകിൽ സത്യത്തിൽ എന്നോട് താൻ വരുന്ന കാര്യം ഒന്നും പറഞ്ഞിരുന്നില്ല….” “എന്നിട്ടോ ” “അമ്പലത്തിലേക്ക് കയറിയപ്പോൾ എന്നോട് സൂചിപ്പിച്ചു, അമ്മ ഇപ്പൊൾ ഒരു പെൺകുട്ടിയോട് പോയി സംസാരിക്കും… അവളെ ആണ് ഞാൻ കല്യാണം കഴിക്കേണ്ടത് എന്ന് ” . ഗൗരിക്ക് ഇതെല്ലാം പുതിയ അറിവ് ആയിരുന്നു. “എന്നിട്ടോ ” . അവൾ ആകാംഷ യോടെ മഹിയെ ഉറ്റു നോക്കി തന്നെ ഇരുന്നു. .”നീ അന്ന് ഒരു പച്ച നിറം ഉള്ള ചുരിദാർ ആയിരുന്നു ഇട്ടത്…. ”

ഗൗരി ഓർത്തു നോക്കി.. ശരിയാണ്…പക്ഷെ അത് കുറെ മാസങ്ങൾ മുന്നേ അല്ലേ.. “മ്മ് ” “എന്നിട്ട് എന്നേ കണ്ടിട്ടോ… ഇഷ്ടം ആയില്ലേ ” “ആഹ് കുഴപ്പമില്ല… എന്നാലും വേറെ നോക്കാം എന്ന് അമ്മയോട് പറഞ്ഞു ഒഴിഞ്ഞു മാറി…” അതു കേട്ടതും അവൾക്ക് നെറ്റി ചുളിഞ്ഞു.. ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവനെ നോക്കി.. “കല്യാണം വേണ്ടാ എന്ന് പറഞ്ഞിട്ട്…. പിന്നെ പെട്ടന്ന് എങ്ങനെ മനം മാറി ” “അത് അമ്മയും ചേട്ടന്മാരും സമ്മതിച്ചില്ല…എന്തായാലും കല്യാണം നടത്തിയേ തീരു എന്ന് പറഞ്ഞു വാശിയിൽ ആയിരുന്നു അവര് എല്ലാവരും…” “.. മ്മ്മ് ”

“എന്നിട്ട് ഞാൻ ഒരു ഒറ്റ മുങ്ങൽ ആയിരുന്നു..എസ്‌കേപ്പ് ആകാതെ വേറെ മാർഗം ഇല്ലായിരുന്നു കുട്ടി… അതുകൊണ്ട് ആണ്…. തിരിച്ചു വന്നത് ആറു മാസം കഴിഞ്ഞു… “ആഹാ ” “മ്മ്….പക്ഷെ ഞാൻ വന്നു കഴിഞ്ഞു രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ചേട്ടന്മാർ എത്തി….. പിന്നീട് എനിക്ക് ഒരു രക്ഷ യും ഇല്ലായിരുന്നു.. എല്ലാം കൈവിട്ട് പോയി…. ദേ ഇവിടെ ഇങ്ങനെ വരെ കൊണ്ട് എത്തിച്ചു ” . അതും പറഞ്ഞു കൊണ്ട് മഹി ബെഡിലേക്ക് കിടന്നു പിന്നെയും എന്തൊക്കെയോ ആലോചിച്ചു കൂട്ടുക ആയിരുന്നു ഗൗരി.. “കിടക്കു ഗൗരി…. നേരം ഒരുപാട് ആയി ” അവൻ പറഞ്ഞതും ഗൗരി അവനെ നോക്കി കൊണ്ട് ഒരു വശം ചെരിഞ്ഞു കിടന്നു.

“അപ്പോൾ ശരിക്കും എന്നെ ഇഷ്ടം ആയില്ലായിരുന്നോ ” ഗൗരി മഹിയെ നോക്കി. “ഇഷ്ടം ആയൊന്നു ചോദിച്ചാൽ……. ആഹ് വല്യ കുഴപ്പമില്ല എന്ന് തോന്നി… ” “എന്നെ കുറിച്ച് ഒന്നും അറിയില്ലായിരുന്ന് ല്ലേ…..” .. “ഞാൻ കൂടുതൽ ആയിട്ട് ഒന്നും ചോദിച്ചില്ല… പിന്നെ,,,, ഇവിടെ ആരോ പറഞ്ഞു കേട്ടിരുന്നു നിന്റെ ചെറിയമ്മക്ക് അമ്മ പൈസ കൊടുത്തു എന്ന്…..എന്നിട്ട് ആണ് അവർ ഈ കല്യാണത്തിന് സമ്മതിച്ചത് പോലും …അതിനു ഞാൻ അമ്മയോട് ഉടക്കി….. അപ്പോൾ വല്യേട്ടൻ പറഞ്ഞു, എന്നെ പോലൊരു കുടിയനേ കെട്ടാൻ ആരെങ്കിലും പെണ്ണുങ്ങൾ അതിനു സമ്മതിക്കുമോ,

ഇതു അമ്മ പറഞ്ഞത് കൊണ്ട് ആണ് നീ ഓക്കേ പറഞ്ഞത് എന്നും , കുറച്ചു പൈസ കൊടുത്താലും വേണ്ടില്ല,,, ഇതു എങ്ങനെ എങ്കിലും നടത്തണം എന്ന്….” അതു കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു. പിന്നെ…… ഞാൻ കരുതിയത്, നിന്റെ സ്വന്തം അമ്മയാണ് ആ സ്ത്രീ എന്നായിരുന്നു…അമ്മയെ പോലെ ആണോ ഇനി മോളും എന്നോർത്ത്….. “ഞാൻ സത്യം ആയിട്ടും ഇതു ഒന്നും അറിഞ്ഞില്ല മഹിയേട്ടാ…. “അതു കല്യാണം കഴിഞ്ഞ അന്ന് തന്നെ എനിക്ക് മനസിലായി…. നീ തള്ളയെ പോലെ ഉള്ളവൾ അല്ലെന്ന്.. “നിന്നോട് ഞാൻ ചോദിച്ചില്ലേ, എന്റെ ഭാര്യ ആവാൻ ആയി സരസ്വതി അമ്മ എത്ര രൂപ ആണ് ഓഫർ ചെയ്തത് എന്ന്…..” “മ്മ്…..”

“അത് ഈ കാര്യം എനിക്ക് അറിയാവുന്നത് കൊണ്ട് ആയിരുന്നു ” “മ്മ്….” “അന്ന് നിന്നോട് താലിമാല ഊരാൻ ഞാൻ പറഞ്ഞില്ലേ…..” “ഹ്മ്മ് ” ” നീ എന്നെ എതിർത്തപ്പോൾ എനിക്ക് തോന്നി, നീ ഇതിലൊക്കെ ഒരു പവിത്രത കാത്തു സൂക്ഷിക്കും എന്ന്…. ” “എന്നിട്ട് എന്തിനാ എന്നോട് എപ്പോളും ഓരോ കുത്തു വാക്കുകൾ പറഞ്ഞു കൊണ്ട് ഇരുന്നത്…. എപ്പോളും എന്നെ വിഷമിപ്പിക്കുക ആയിരുന്നല്ലോ…” “നിനക്ക് എന്നാ ജാഡ ആയിരുന്നു.. എന്തെങ്കിലും ചോദിച്ചാൽ ഒന്നെങ്കിൽ കലിപ്പിച്ചു നോക്കി ഇരിക്കും, അല്ലെങ്കിൽ ദേഷ്യത്തിൽ എന്തെങ്കിലും പറയും….. എന്നാൽ പിന്നെ ഞാനും വിചാരിച്ചു, ഇതു ഏതു വരെ പോകും എന്ന് നോക്കാം എന്ന്…..” .. “ഓഹ്… വല്യ കാര്യം ആയി പോയി….”

“എന്ന് കരുതി നിന്നേ ഞാൻ ഉപേക്ഷിച്ചു കളയുക ഒന്നും ചെയ്യില്ലയിരുന്നു കേട്ടോ ” . “എന്നിട്ട് ഞാൻ വീട്ടിലേക്ക് തിരിച്ചു പോയ്കോളാം എന്ന് പറഞ്ഞപ്പോൾ ഏട്ടൻ ഒന്നും എന്നോട് പറഞ്ഞില്ലാലോ.. ..” “ചുമ്മാ ജാഡ ഇട്ടത് അല്ലേ…..” . “ഞാൻ ഇതു ഒന്നും വിശ്വസിക്കുക ഇല്ല….. മഹിയേട്ടൻ എന്റെ താലി മാല വരെ തിരിച്ചു ചോദിച്ചു…” “എടി…. നീ എന്നോട് വല്യ താല്പര്യം കാണിക്കാഞ്ഞപ്പോൾ ഞാൻ ഓർത്തിരുന്നു, എന്നാൽ നീ രക്ഷപെട്ടു പൊയ്ക്കോട്ടേ എന്ന്…. ഇനി നിനക്ക് എന്നെ ഇഷ്ടം ആയിട്ടില്ല എന്നൊരു തോന്നൽ എന്റെ മനസിലും കേറി…. അതുകൊണ്ട് ആണ് ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത് ” “ഹ്മ്മ്… വിശ്വസിക്കാം… അല്ലാതെ വേറെ വഴി ഇല്ലാലോ……” “കിടന്നു ഉറങ്ങിക്കോ.. നേരം ഒരുപാട് ആയി… നിനക്ക് നാളെ സ്കൂളിലേക്ക് പോകണ്ടേ ” .. “മ്മ്…..” ഗൗരി നോക്കിയപ്പോൾ മഹി കണ്ണുകൾ പൂട്ടി കിടക്കുക ആണ്. കുറച്ചു സമയം അവനെ നോക്കി അവൾ കിടന്നു…..… തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…