Monday, November 18, 2024
Novel

നിന്നെയും കാത്ത്: ഭാഗം 4

രചന: മിത്ര വിന്ദ

ഇന്നലത്തെ രാത്രിയിലെകാൾ ഭീകരം ആയിരുന്നു ഇന്നത്തെ അവന്റെ അവസ്ഥ. . അവൻ അടുത്ത് വരും തോറും ഗൗരി യേ വിറച്ചു.. അവന്റ ചുവന്നാ കണ്ണുകളിലെ തീഷ്ണത കണ്ടപ്പോൾ അവൾക്ക് നെഞ്ചിടിപ്പ് ഏറി ഈശ്വരാ…. എന്ത് ചെയ്യും…. അവൾ ഇരുന്നിടത്തു നിന്നും എഴുനേറ്റു.. കാലിനു ആണെങ്കിൽ വല്ലാത്ത വേദന ഉണ്ട്… ഒരു വശത്തേക്ക് ചെരിഞ്ഞു ആണ് അവൾ നിൽക്കുന്നത്.

“കൊച്ചുതമ്പുരാട്ടി എന്തെ ഇതുവരെയും ഉറങ്ങാതിരുന്നത്…” ഇട്ടിരുന്ന ഷർട്ട്‌ന്റെ ബട്ടൺ ഓരോന്നായി അഴിച്ചു മാറ്റിക്കൊണ്ട് അവൻ ഗൗരിയുടെ അടുത്തേക്ക് വന്നു “എന്തെങ്കിലും ചോദിച്ചാൽ വായ തുറന്നു പറഞ്ഞോണം.. ഇല്ലെങ്കിൽ എന്റെ സ്വഭാവം മാറും കേട്ടല്ലോ ” ഒന്നും മിണ്ടാതെ നിന്ന ഗൗരിയെ കണ്ടതും അവൻ തെല്ലു ഉറക്കെ പറഞ്ഞു.. “.. കാണാഞ്ഞത് കൊണ്ട് ” ഗൗരി ശബ്ദം താഴ്ത്തി പറഞ്ഞു. “ആരെ കാണാഞ്ഞത് കൊണ്ട് ” “മഹിയേട്ടനെ….” “അതെന്ന നിനക്ക് ഇത്തിരി നേരം പോലും എന്നേ കാണാതെ ഇരിക്കാൻ വയ്യേ ”

അവളിലേക്ക് ഉറ്റു നോക്കി കൊണ്ട് ആണ് അവൻ ചോദിച്ചത്. ഗൗരി പക്ഷെ അതിന് മറുപടി പറഞ്ഞില്ല. “നിന്നോട് ചോദിച്ചത് കേട്ടില്ലേ..” എന്ന് ചോദിച്ചു കൊണ്ട് പെട്ടന്ന് അവൻ ഗൗരിയുടെ തോളിൽ പിടിച്ചു കുലുക്കിയതും അവൾ പിന്നിലേക്ക് വേച്ചു പോയി… മഹി അപ്പോളേക്കും വീഴാതെ അവളെ പിടിച്ചിരുന്നു… അവന്റ നെഞ്ചിൽ തട്ടി ഗൗരി നിന്നു.. ഒരു വേള അവൾ മിഴികൾ ഉയർത്തി അവനെ ഒന്നു നോക്കി..

“മ്മ്… ഞാൻ ചോദിച്ചതിന് ഉത്തരം പറയെടി… നിനക്ക് എന്നേ കാണാതിരിക്കാൻ പറ്റുന്നില്ലെ ” “മഹിയേട്ടാ പ്ലീസ്…..ഞാൻ… എനിക്ക്.. ഇത്രയും നേരം ആയിട്ടും വരാഞ്ഞത് കൊണ്ട് ആണ് ” .. അവൾ വാക്കുകൾക്കായി പരതി “ഞാൻ മിക്കവാറും ഈ സമയത്തു ആവും വരുന്നത്.. ചിലപ്പോൾ ഇതിലും നേരത്തെയും വരും.. അതുകൊണ്ട് നീ ഉറക്കം വെടിഞ്ഞൊന്നും എന്നേ കാത്തിരിക്കണ്ട.. എനിക്ക് അത് ഇഷ്ടവും അല്ല….” അവന്റെ തുറന്നു പറച്ചിൽ കേട്ടതും ഗൗരി ഒന്നും മിണ്ടാതെ മുഖം കുനിച്ചു നിന്നു. “പറഞ്ഞത് മനസ്സിലായോ ”

അവൾ തല കുലുക്കിയപ്പോൾ അവനു ദേഷ്യം വന്നു.. “ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് എന്തെങ്കിലും ചോദിച്ചാൽ വാ തുറന്ന് പറഞ്ഞോണം എന്ന് ” “മനസിലായി ” അത് പറഞ്ഞപ്പോൾ ഗൗരിയുടെ വാക്കുകൾ ഇടറി.. “മ്മ്……. എന്നാലേ ഈ കൈ ഒന്നു മാറ്റിക്കെ… എനിക്ക് ഷർട്ട്‌ മാറണം….” താൻ മഹിയെ യുടെ ഷർട്ടിന്റെ ഒരു പാതിയിൽ പിടിച്ചു ആണ് നിൽക്കുന്നത്.. വീഴാൻ തുടങ്ങിയപ്പോൾ പിടിച്ചത് ആണ് .. മഹി അത് പറയുമ്പോൾ ഗൗരി ഓർത്തത് അവൾ അവന്റെ അടുത്ത് നിന്നും മാറി, ബെഡിലേക്ക് പോയി ഇരുന്നു..

അവൻ വാഷ്റൂമിലേക്കും കയറി പോയി. ഗൗരിക്ക് ഉറക്കം വരാൻ തുടങ്ങിയിരുന്നു.. മഹി വരാൻ വൈകിയപ്പോൾ തൂങ്ങിയ മിഴികൾ വാശിയോടെ തുറന്ന് പിടിച്ചു കൊണ്ട് ഇരിക്കുക ആയിരുന്നു ഗൗരി. മഹി കുളി ഒക്കെ കഴിഞ്ഞു ഇറങ്ങി വന്നപ്പോളും ഗൗരി ഉറങ്ങാതെ ഇരിക്കുക ആണ്. അവൻ നീല കണ്ണാടിക്ക് മുന്നിൽ വന്നു നിന്നു. തന്റെ നനഞ്ഞ മുടി എല്ലാം തുവർത്തി.. കുളി കഴിഞ്ഞപ്പോൾ കുറച്ചു നാറ്റം കുറവുണ്ട്… ഹോ കുറച്ചു മുന്നേ എന്തായിരുന്നു… ഗൗരി ഇരുന്നു പിറു പിറുത്തു..

മഹി ഗൗരിയുട അടുത്തേക്ക് വന്നു.. ഒരു പില്ലോ എടുത്തു.. സെറ്റിയിലേക്ക് ഇട്ടു. ഒപ്പം പുതപ്പും വലിച്ചെടുത്തു. ലൈറ്റ് ഓഫ് ചെയ്യാൻ തുടങ്ങിയതും ഗൗരി അവനെ വിളിച്ചു. “അതേയ്…” പെട്ടന്ന് അവൻ തിരിഞ്ഞു അവളെ നോക്കി. “മ്മ്…എന്താ ” “അത് പിന്നെ… എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു..” “പറഞ്ഞൊ ” അവൻ ഗൗരിയെ നോക്കി.. അവൾ അപ്പോൾ ബെഡ് ഷീറ്റിന്റെ തുമ്പെടുത്തു വിരലിൽ കശക്കി ഇരിക്കുക ആണ്. ”

എന്താണ് എന്ന് പറയെടി പുല്ലേ ” “എനിക്ക് രണ്ട് കാര്യങ്ങൾ പറയാൻ ഉണ്ട്.. ഒന്ന്, എന്നേ എടി പോടീ എന്നൊന്നും വിളിക്കണ്ട… എനിക്ക് ഒരു പേര് ഇട്ടിട്ടുണ്ട്… ശ്രീഗൗരി… എല്ലാവരും എന്നേ ഗൗരി എന്ന് ആണ് വിളിക്കുന്നത് ” ഒറ്റ ശ്വാസത്തിൽ ഗൗരി പറഞ്ഞു നിറുത്തി മഹി അടുത്തേക്ക് വന്നതും ഗൗരി പേടിച്ചു വിറച്ചു.. “ഇന്നലെ നിന്നോട് ഞാൻ നിന്റെ പേര് ചോദിച്ചു..എന്നിട്ട് നീ എന്നോട് പറഞ്ഞൊ ”

ഇല്ലന്ന് അവൾ ചുമൽ പൊക്കി കാണിച്ചു. “അതുകൊണ്ട് ഞാൻ നിന്നേ എനിക്ക് ഇഷ്ടം ഉള്ളത് വിളിക്കും കേട്ടോടി….” ഗൗരി അവനെ തുറിച്ചു നോക്കി.. “എന്താടി… നീ എന്നേ നോക്കി പേടിപ്പിക്കുവാണോ… നിന്റെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും കേട്ടോ ” ഗൗരി ദേഷ്യത്തിൽ മുഖം തിരിച്ചു.. “ഹമ്… നിനക്ക് ഇനി എന്തെങ്കിലും പറയാൻ ഉണ്ടോ..എന്താണ് രണ്ടാമത്തെ കാര്യം …എനിക്ക് ഉറക്കം വരുന്നുണ്ട് ” “എനിക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയാ… ഈ കട്ടില് ഒരുപാട് വലുപ്പം ഉള്ളത് അല്ലെ…

ഇവിടെ കിടക്കാൻ മേലെ ” ഗൗരി യേ വിക്കി.. “നീ ഒറ്റയ്ക്ക് ആണ് … ഈ മുറിയിൽ എന്നും…അതിനു ഒരു മാറ്റവും ഒരിക്കലും വരില്ല… സരസ്വതി ടീച്ചർക്കു തെറ്റ് പറ്റി പോയി,ഒപ്പം നിന്റെ നാടകവും നിർത്തിക്കോ.. മഹിയുടെ മനസ്സിൽ കയറി പറ്റാം എന്ന അതിമോഹം ഉണ്ടെങ്കിൽ… അത് വെറുതെ ആണ് ശ്രീഗൗരി ..” അതും പറഞ്ഞു കൊണ്ട് മഹി ലൈറ്റ് ഓഫ് ചെയ്തപ്പോൾ ഗൗരി യുടെ മിഴികൾ നിറഞ്ഞു തുളുമ്പി. അടക്കി പിടിച്ച തേങ്ങൽ ഇടയ്ക്ക് എല്ലാം മുറവിളി കൂട്ടി പുറത്തേക്ക് വന്നു കൊണ്ടേ ഇരുന്നു.

“നിനക്ക് പേടി ആണെങ്കിൽ താഴെ അമ്മയുടെ മുറിയിൽ പോയി കിടന്നോ… ഇവിടെ തന്നെ നീ കിടക്കണം എന്ന് എനിക്ക് യാതൊരു നിര്ബന്ധവും ഇല്ല…” . മഹി പറഞ്ഞു.. ഗൗരി പക്ഷെ മറുപടി ഒന്നും പറഞ്ഞില്ല. എല്ലാം അറിഞ്ഞു കൊണ്ട് തന്നെ ആണ്, താൻ മഹിയേട്ടനെ വിവാഹo കഴിക്കാൻ തീരുമാനിച്ചത്… അല്ലാതെ.. മിഴികൾ നിറഞ്ഞു തൂവുക ആണ്.. അവൾ തന്റെ മാറിൽ കിടന്ന താലി മാല കൈലേക്ക് എടുത്തു. എന്നിട്ട് ആ താലി യിൽ ചുണ്ടമർത്തി. തനിക്ക് സ്വന്തം എന്ന് പറയാൻ ഈ ഭൂമിയിൽ ഇപ്പൊ ൾ ആകെ ഉള്ള ത് ഇതു മാത്രം ആണ്…. ഇതിന്റെ അവകാശി പോലും തന്നിൽ നിന്നും ഒരുപാട് ദൂരെ ആണ്..

ഒരിക്കലും ഒന്ന് ചേരില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ ആണ് ടീച്ചറമ്മക്ക് വാക്ക് കൊടുത്തത്…. ഗൗരി പതിയെ എഴുന്നേറ്റു.. *** . കാലത്തെ മഹി ഉണർന്നപ്പോൾ തന്റെ കൈയിൽ ആരോ പിടിച്ചിരിക്കുന്നു.. അവൻ പെട്ടന്ന് തല ചെരിച്ചു… നോക്കിയപ്പോൾ അവൻ കിടന്ന സെറ്റിയിടെ അരികിലായി വെറും നിലത്തു ഇരുന്നു, ഉറങ്ങുന്ന ഗൗരി യേ ആണ് കണ്ടത്.. ഒരു കൈ കൊണ്ട് അവന്റെ കൈയിൽ ചുറ്റി പിടിച്ചിരിക്കുന്നു.. ഇത്രയ്ക്ക് പേടി ഉള്ളവൾ ആണോ തന്നെ വിവാഹം കഴിക്കാൻ സമ്മതിച്ചത്…

അവൻ കൈ എടുത്തു മാറ്റി… “ഗൗരി….” അവന്റ ഒറ്റ വിളിയിൽ ഗൗരി കണ്ണ് തുറന്നു. എന്നിട്ട് വേഗം എഴുന്നേറ്റു. കാലിനു നല്ല വേദന തോന്നി അവൾക്ക് അപ്പോൾ..ഓർക്കാതെ രണ്ട് കാലും ഒരുമിച്ചു അവൾ നിലത്തേക്ക് കുത്തി പോയി.. “ആ…….” അവൾ കരഞ്ഞു “സൂക്ഷിച്ചു നടക്കെടി….അത്രമാത്രം വേദന ഒന്നും ഇല്ലാലോ ഇങ്ങനെ കരയാൻ ആയിട്ട്.. കൊച്ചു കുഞ്ഞാണ് എന്നാ അവളുടെ വിചാരം ”

മഹി സെറ്റിയിൽ തന്നെ കിടന്ന് കൊണ്ട് പറഞ്ഞു “വേദന ഉണ്ടോ ഇല്ലയോ എന്ന് മഹിയേട്ടന് എങ്ങനെ അറിയാം… നിങ്ങള് കാരണം അല്ലെ എന്റെ കാലിനു ഇങ്ങനെ സംഭവിച്ചത്..” .. ഗൗരി ക്ക് ആ വേദനക്കിടയുലും ദേഷ്യം വന്നു… വീറോടെ അവനെ നോക്കി പറയുന്നവളെ മഹി ദേഷ്യത്തിൽ തിരിഞ്ഞു നോക്കി പല്ല് ഞെരിച്ചു .. എന്നിട്ട് അവൻ ചാടി എഴുന്നേറ്റു.. ഗൗരിയുടെ കൈ തണ്ടയിൽ അവന്റെ പിടി മുറുകി..…….. തുടരും…..

.നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…