Sunday, December 22, 2024
Novel

നിന്നെയും കാത്ത്: ഭാഗം 31

രചന: മിത്ര വിന്ദ

ഗൗരി ജനാലയിൽ കൂടി നോക്കിയപ്പോൾ കണ്ടു മഹിയുടെ കാർ ഗേറ്റ് കടന്ന് അകത്തേക്ക് പ്രവേശിക്കുന്നത്. അവൾ വേഗം പോയി വാതിൽ തുറന്നു. ആരെയോ ഫോണിൽ വിളിച്ചു കൊണ്ട് അവൻ അകത്തേക്ക് കയറി വന്നു. അമ്മ ആയിരുന്നു അതു.. ഉഗ്രനായി അവനെ ശകാരിക്കുന്നുണ്ട്… ഗൗരിക്ക് അതു കേൾക്കാം.. മിക്കവാറും മഹിയേട്ടൻ ലേറ്റ് ആയതു കൊണ്ട് ആവും… മ്മ്… സാരമില്ല.. രണ്ടെണ്ണം കേൾക്കട്ടെ… നല്ല കാര്യം.. അല്പം കഴിഞ്ഞതും അവൻ ഫോൺ വെച്ചു. “ഗൗരി … ഒരു കോഫി എടുക്ക്… ആകെ ഒരു ക്ഷീണം….” മഹി സെറ്റിയിലേക്ക് പോയി ചാരി ഇരുന്നു. ഗൗരി അപ്പോൾ തന്നെ അടുക്കളയിലേക്കും പോയി.

ആവശ്യത്തിന് കടുപ്പവും മധുരവും ഇട്ടു ഒരു ബ്രൂ കോഫി എടുത്തു കൊണ്ട് വന്നു അവൾ അവനു നേർക്ക് നീട്ടി. “ഇതാ മഹിയേട്ടാ ” “ഹമ്…. താങ്ക് യു ” അവൻ അവളെ നോക്കി പുഞ്ചിരിച്ചു. “കഴിക്കാൻ ഒന്നും വേണ്ടേ ” .. “വേണം…. ഞാൻ പോയി കുളിച്ചിട്ട് വരാം.. ആദ്യം ഈ കോഫി ഒന്ന് കുടിക്കട്ടെ ” .. അവൻ സ്റ്റെപ് കയറി മുകളിലേക്ക് പോയി. അര മണിക്കൂർ കഴിഞ്ഞതും കുളി ഒക്കെ കഴിഞ്ഞു ഇറങ്ങി വന്നു. “നാളെ സാറ്റർഡേ ആയതു കൊണ്ട് ക്ലാസ്സ്‌ ഇല്ലാലോ അല്ലേ ” “ഇല്ല്യ ” “നി ഇവിടെ ഒറ്റയ്ക്ക് ഇരിക്കുമോ… അല്ലെങ്കിൽ ഓഫീസിലേക്ക് പോരേ ” … “ഞാൻ ഇവിടെ ഇരുന്നോളാം….”

“അല്ലെങ്കിൽ എന്റെ കൂടെ പോരേ ” . “ഹേയ് ഇല്ല … ” “ഹമ്…. ശരി ” അവൻ ഭക്ഷണം കഴിക്കാനായി വന്നിരുന്നു. “നി കഴിച്ചോ…..” “കഴിച്ചോളാം…” അവൻ ഒരു പ്ലേറ്റ് എടുത്തു വെച്ചു. ആഹാരം വിളമ്പി. എന്നും അവൻ തന്നെ ആണ് വിളമ്പുന്നത്.. ഗൗരി അടുക്കളയിലേക്കും പോയി. അത്താഴം ഒക്കെ കഴിഞ്ഞു മഹി ഓഫീസിലെ കാര്യങ്ങൾ എല്ലാം ലാപ്പിൽ നോക്കുക ആയിരുന്നു.. എന്തൊക്കെയോ ഫയൽസ് ചെക്ക് ചെയ്യാൻ ഉണ്ടായിരുന്നു അവനു. ഗൗരി യോടു ആണെങ്കിൽ മഹി കിടന്നോളാൻ പറഞ്ഞെങ്കിലും അവൾ സ്കൂളിലെ ലൈബ്രറി യിൽ നിന്നും എടുത്തു കൊണ്ട് വന്ന ഏതോ പുസ്തകം വായിച്ചു കൊണ്ട് കസേരയിൽ ഇരുന്നു. 12മണി അവൻ കിടക്കാനായി വന്നപ്പോൾ..

“ഗൗരി….” അവൻ വിളിച്ചപ്പോൾ ഗൗരി വേഗം എഴുന്നേറ്റു. “സമയം ഒരുപാട് ആയി.. നമ്മൾക്ക് കിടക്കാം….” അവൾ ബെഡ് ലാമ്പ് ഓൺ ചെയ്ത് വെച്ചു ലൈറ്റ് ഓഫ്‌ ചെയ്തിട്ട് വന്നു അവന്റെ അരികിലായി കിടന്നു. “മഹിയേട്ടാ…..” പെട്ടന്ന് അവൾ വിളിച്ചു. “മ്മ്….” “അതേയ്… എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു. “എന്താണ്…..” .. “മഹിയേട്ടൻ പോകുമ്പോൾ നാളെ എന്നെ ആ ജംഗ്ഷൻ il ഒന്ന് ഇറക്കാമൊ ” . “എന്തിന്….. തനിക്ക് എവിടെ പോകാൻ ആണ് ” “അത് പിന്നെ… ലെച്ചു നെ ഒക്കെ ഒന്ന് കാണാൻ പോകാൻ ആയിരുന്നു…ചെറിയമ്മ വിളിച്ചു നാളെ വരുന്നോ എന്ന് ചോദിച്ചു കൊണ്ട് . ”

“അവിടേക്ക് പോകാൻ ഉള്ള വഴി നിനക്ക് അറിയാമോ ഗൗരി ” . “മ്മ്… ഇന്ന് എന്നോട് ലെച്ചു റൂട്ട് ഒക്കെ പറഞ്ഞു തന്നു..” അവൻ കുറച്ചു സമയം ആലോചിച്ചു ഇരുന്നു.. “മ്മ്…. ഉച്ച ആവുമ്പോൾ റെഡി ആയി നിൽക്കു… ഞാനും കൂടി വരാം…”.. എന്നിട്ട് മഹി അവളെ നോക്കി പറഞ്ഞു . “അത് വേണ്ടന്നേ…ഏട്ടന് ബുദ്ധിമുട്ട് ആകും…ഞാൻ കാലത്തെ പോയിട്ട് വേഗം വന്നോളാം…” “ലെച്ചുനെയും ചെറിയമ്മേം ഒക്കെ ഞാനും ഒന്ന് കാണട്ടെ ടോ…..” അവൻ അവളുടെ നേർക്ക് തിരിഞ്ഞു കിടന്ന് കൊണ്ട് പറഞ്ഞു. ഗൗരി ആണെങ്കിൽ പുതപ്പ് കൊണ്ട് കഴുത്തു വരെയും മൂടി ആണ് കിടക്കുന്നത്. അവൻ അതു കണ്ടു ചിരി വന്നു. അവൾ തല ചെരിച്ചു നോക്കി. “ഹമ്… എന്തെ…..”

“അല്ലാ…. നി എന്തിനാണ് ഇങ്ങനെ ഇതു എല്ലാം മൂടി പുതച്ചു ഒളിപ്പിച്ചു വെച്ചോണ്ട് ഇരിക്കുന്നത്….” “ഏതെല്ലാം…….” അവൾ കിടന്നിടത്തു നിന്നും ഒന്ന് ഇളകി. “ദേ… ഇതെല്ലാം തന്നെ “എന്ന് പറഞ്ഞു കൊണ്ട് അവൻ അവളുടെ ദേഹത്തു നിന്നും പുതപ്പ് വലിച്ചു മാറ്റി.. ഗൗരി വേഗം തന്നെ എഴുനേൽക്കാൻ തുടങ്ങിയതും അവൻ അവളുടെ വയറിന്മേൽ തന്റെ കൈ എടുത്തു വെച്ചു. “എങ്ങോട്ടടി ഓടുന്നെ… ഇവിടെ കിടക്കു….”പെട്ടന്ന് അവള് പിന്നിലേക്ക് കിടന്നു. “കൈ എടുത്തു മാറ്റിക്കെ….എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ .. കൊഞ്ചാൻ വന്നേക്കുന്നു …. വേഗം കൈ മാറ്റിക്കോ ”

കൊച്ചു കുട്ടികളെ പോലെ മുഖം കൂർപ്പിച്ചു പറയുക ആണ് ഗൗരി.. “തത്കാലം മാറ്റുന്നില്ല …. നി കൊണ്ട് പോയി കേസ് കൊടുക്ക്….ഹല്ല പിന്നെ ” അവനും വിട്ട് കൊടുത്തില്ല. “മഹിയേട്ടാ….. വിളച്ചിൽ എടുക്കരുത് കേട്ടോ….കൈ മാറ്റിക്കെ.. “അവൾ വല്ലാത്ത ആസ്വസ്തയോടെ പറഞ്ഞു അവൻ പക്ഷെ അനങ്ങിയില്ല.. കണ്ണുകൾ അടച്ചു ഉറങ്ങും പോലെ കിടന്നു… മഹിയേട്ടാ….. അവൾ ഒന്നൂടെ വിളിച്ചു. പക്ഷെ മഹിയിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല.. ഗൗരി യ്ക്ക് ആണെങ്കിൽ ആകെ ഒരു വിമ്മിഷ്ടം പോലെ തോന്നി. പുതപ്പ് വലിച്ചെടുത്തു അവൾ മേല്പോട്ട് ഇട്ടു… പക്ഷെ അപ്പോളും അവൻ കൈ എടുത്തു മാറ്റിയില്ല.. “ആഹ്.. എനിക്ക് ഇപ്പൊ സൗകര്യം ആയി ല്ലോ… മിടുക്കികുട്ടി…”

അവൻ പറഞ്ഞതും അവൾക്ക് സംശയം ആയി.. “മ്മ്… എന്തെ ” “അല്ല…. നീ പുതപ്പിട്ട് മൂടിയത് കൊണ്ട് എന്റെ കൈ അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയാലും,പിടിച്ചാലും സാരമില്ല……ഇനി അറിഞ്ഞില്ലാ കേട്ടില്ല എന്നൊന്നും എന്നോട് പറയല്ലേ.. അതു കേട്ടതും ഗൗരി യെ ഒന്ന് ഞെട്ടി. അവൻ ഇനി എന്തെങ്കിലും തോന്നിവാസം കാണിക്കുമോ എന്നവൾ ഭയപ്പെട്ടു. കൈ എടുത്തു മാറ്റാൻ പറഞ്ഞിട്ട് മാറ്റുന്നുമില്ല.. അവൾ നോക്കിട്ട് ഒറ്റ വഴിയേ ഒള്ളു.. ഗൗരി അവന്റെ കൈയുടെ മുകളിലേക്ക് തന്റെ കൈ എടുത്തു വെച്ചു..

എന്നിട്ട് ഒന്നുടെ ആലോചിച്ചു . പിന്നീട് അവന്റെ വിരലിലേക്ക് തന്റെ വിരൽ കോർത്തു വെച്ചു. പെണ്ണിന്റെ ഇളം ചൂട് അവന്റ ശരീരത്തിലേക്കും പടർന്നു… വല്ലാത്ത ഒരു കുളിരും… “ഇനി അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയാലും ഞാൻ അറിയും…” അവൾ പിറു പിറുത്തു കൊണ്ട് നോക്കി. ചുണ്ടിൽ ഒളിപ്പിച്ച ചിരിയും ആയി അവൻ കണ്ണുകൾ അടച്ചു കിടന്നു. ഗൗരി മെല്ലെ ഒന്ന് അവനെ നോക്കി. ഇന്ന് കുടിച്ചില്ലേ ആവോ… മണം ഒന്നും ഇല്ലാലോ… ഇവിടെ വന്നിട്ടും കുടിച്ചു കണ്ടില്ല.. അവൾ ഓർത്തു.. പക്ഷെ അങ്ങനെ വരാൻ ഒട്ടു വഴിയും ഇല്ല….. ച്യുയിങ്ങ്ഗം ചവച്ചു കൊണ്ട് വന്നാലും മണം വരുന്നത് ആണ്…

പക്ഷെ… ഇന്ന്… ഇന്ന് ഒട്ടും ഇല്ലല്ലോ… ഇന്നലെ താൻ പറഞ്ഞത് ഒക്കെ ഏറ്റു കാണും… അവൾ കുറച്ചു സമയം കൂടി അങ്ങനെ കിടന്നു. അവൻ ശരിക്കും ഉറങ്ങി എന്ന് ഉറപ്പ് വരുത്തിയ ശേഷം ഗൗരി അവനു നേർക്ക് തിരിഞ്ഞു.. എന്നിട്ട് സാവധാനം അവന്റ മുഖത്തിന്റെ നേർക്ക് തന്റെ മുഖം അടുപ്പിച്ചു. ശ്വാസം ആഞ്ഞു മേല്പോട്ട് വലിച്ചു. ഇല്ല… മണം ഒട്ടും ഇല്ല… മുഖം അവന്റെ നേർക്ക് അടുപ്പിച്ചു നോക്കി.. അപ്പോൾ…. ഒരു തുള്ളി പോലും കുടിച്ചില്ലലോ.. അവൾക്ക് ഒരുപാട് സന്തോഷം തോന്നി. ഒന്നൂടെ അവന്റ നേർക്ക് അവൾ മുഖം അടുപ്പിച്ചു.സംശയം തീർക്കാനായി.. അതേ… സത്യം ആണ്…. ഇന്ന് ഡ്രിങ്ക്സ് കഴിച്ചില്ല… ഈശ്വരാ… സത്യം ആണല്ലോ….

“ഹമ്… അപ്പോൾ തന്റെ ഭാര്യ പറഞ്ഞാൽ ഒക്കെ അനുസരിക്കുമല്ലേ ദേവ് മഹേശ്വർ…… ” അവൾ ചിരിച്ചു കൊണ്ട് അവന്റെ അടുത്ത് കിടന്നു. അപ്പോളും അവന്റ കൈ ഗൗരിയുടെ ദേഹത്തു തന്നെ ആയിരുന്ന്. അവൾ അവന്റെ വിരലുകളിൽ തന്റെ വിരൽ കോർത്തു കൊണ്ട് കണ്ണുകൾ അടച്ചു… അവൾ ഉറങ്ങി എന്ന് മനസിലായിതും മഹി കണ്ണ് തുറന്നു. പെണ്ണിന്റെ തുടുത്ത കവിളിൽ ഒരു ഉമ്മ കൊടുക്കാൻ ആണ് അവനു അപ്പോൾ തോന്നിയത്… തന്റെ അടുത്തേക്ക് അവളുടെ നിശ്വാസം അടിച്ചതും…. താൻ ഫ്ലാറ്റ് ആയി പോയല്ലോ എന്ന് അവൻ ഓർത്തു…. ഹോ… ഒരു പെണ്ണ് വന്നാൽ ജീവിതമേ മാറി പോകും എന്നൊക്കെ ഫ്രണ്ട്സ് പറഞ്ഞപ്പോൾ തനിക്ക് അവരോട് പുച്ഛം ആയിരുന്നു… പക്ഷെ.. പക്ഷെ… ഇപ്പൊ…. ഒരു നിമിഷം പോലും…. ഇവൾ ഇല്ലാതെ പറ്റുന്നില്ല….

ഗൗരി…… ഇവൾ… തന്റെ എല്ലാം എല്ലാം ആണ് ഇപ്പോള്… ഈ സാമിപ്യം…… അത്…അതു…അത്രമേൽ തന്നെ കീഴ്പ്പെടുത്തി.. അവൻ കുറെ സമയം അവളെ നോക്കി കിടന്നു.. അതിനു ശേഷം കൈ ഒന്നു പിൻവലിക്കാൻ നോക്കിയതും പെണ്ണ് ഒന്നു കുറുകി കൊണ്ട് അവന്റെ നേർക്ക് തിരിഞ്ഞു കിടന്നു.. അവളുടെ ശ്വാസതാളം പോലും അവനു നന്നായി കേൾക്കാം… അവൻ കൈ എടുത്തു മാറ്റിയിട്ട് ആ കൈകൾ കൊണ്ട് തന്നെ അവളെ പൊതിഞ്ഞു പിടിച്ചു. പെട്ടന്ന് അവൾ കണ്ണ് തുറന്നു. ഹോ… എന്തൊരു ഉറക്ക ബോധം ആണ് ഇവൾക്ക്…. അവൻ ഓർത്തു.. ഗൗരി വേഗം അവന്റ അരികിൽ നിന്നും നീങ്ങി കിടന്നു… ***

ഗൗരി.. ഒരു മണി ആകുമ്പോൾ ഞാൻ എത്തും.. റെഡി ആയി നിന്നോളൂ.. ഓഫീസിലേക്ക് പോവാൻ ഇറങ്ങുമ്പോൾ മഹി അവളോട് പറഞ്ഞു. അവൻ പോയ ശേഷം ഗൗരി ഫോൺ എടുത്തു ലെച്ചു നെ വിളിച്ചു, വരുന്ന കാര്യം അറിയിച്ചു. അവൾക്ക് അത് കേട്ടതും ഒരുപാട് സന്തോഷം ആയി. ചേച്ചിപ്പെണ്ണേ… വേഗം വായോ… ഞാൻ കാത്തിരിക്കും… എന്ന് പറഞ്ഞു കൊണ്ട് ലെച്ചു ഫോൺ വെച്ചു. അവളെ കാണാൻ തിടുക്കം ഉണ്ടെങ്കിൽ പോലും ചെറിയമ്മ എന്തെങ്കിലും ബഹളം കൂട്ടുമോ.. അതും മഹിയേട്ടന്റെ കാൺകൽ… അവിടേക്ക് ചെല്ലാൻ പറഞ്ഞു ചെറിയമ്മ വിളിച്ചതിൽ എന്തോ കാര്യാലഭം ഉണ്ട് എന്ന് അവൾക്ക് തോന്നി. എന്തായാലും എല്ലാം വരുന്നിടത്തു വെച്ച് തന്നെ കാണാം എന്ന് അവൾ തീരുമാനിച്ചു.… തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…