Sunday, December 22, 2024
Novel

നിന്നെയും കാത്ത്: ഭാഗം 26

രചന: മിത്ര വിന്ദ

രണ്ട് മൂന്ന് തവണ വിളിച്ചു എങ്കിലും അവൻ കേൾക്കാത്ത ഭാവത്തിൽ കിടന്നു.. “മഹിയേട്ടാ…..” അവൾ അവന്റ മുഖത്തിന്റെ അടുത്തേക്ക് അല്പം കുനിഞ്ഞു നിന്ന് കൊണ്ട് വിളിച്ചു.. അവൻ കണ്ണ് തുറന്നു. “ഗുഡ് മോണിംഗ് പൊണ്ടാട്ടി ” പുഞ്ചിരി യോടെ മഹി ഗൗരിയെ നോക്കി. വലിച്ചെടുത്തു നെഞ്ചിലേക്ക് ഇടാൻ ആഗ്രഹം ഒക്കെ ഉണ്ട്… പക്ഷെ എന്ത് ചെയ്യാൻ… ഈ കാന്താരിയെ ഒന്ന് വരുത്തിയില് ആക്കാൻ ഇത്തിരി പാട് പെടും.. “ദേ…നിങ്ങൾക്ക് കോഫി കൊണ്ട് വന്നു വെച്ചിട്ടുണ്ട്…എടുത്തു കുടിച്ചോണം.. ഇനി തണുത്തു പോയെന്ന് പറഞ്ഞു എന്നേ വിളിച്ചേക്കരുത്..

പിന്നെ ഇനി ലീലേടത്തി തന്നാലേ കുടിക്കുവൊള്ളൂ എന്നെങ്ങാനും എന്തെങ്കിലും വാശി ഉണ്ടെങ്കിൽ ഒരു മാസം കഴിഞ്ഞു കോഫി കുടിക്കം..” ഗൗരി അവനെ ഒന്ന് ഇരുത്തി നോക്കിയിട്ട് മുറിയിൽ നിന്നും ഇറങ്ങി പോയി. “പോവാണോ ” “ഹമ്…. എന്തെ ” അവൾ തിരിഞ്ഞു നിന്നു. “ആ കോഫി എടുത്തു എന്റെ കൈലോട്ട് താടി കൊച്ചേ…..”അവൻ തല ചൊറിഞ്ഞു കൊണ്ട് അവളെ നോക്കി “കൈ ഉണ്ടല്ലലോ…. അങ്ങ് എടുത്തു കുടിച്ചോളൂ….വേണ്ടാത്ത ശീലം മുഴുവൻ പഠിപ്പിച്ചു വെച്ചേക്കുക എല്ലാവരും കൂടി.. ഗൗരി പിറുപിറുത്തു കൊണ്ട് ഇറങ്ങി പോയി.

വേഗത്തിൽ തന്നെ അവൾ കറികൾ എല്ലാം വെച്ച് കഴിഞ്ഞു. വെള്ളരിക്ക ഇട്ടു പുളിശ്ശേരി ഉണ്ടാക്കി. ചുവന്നുള്ളിയും കറിവേപ്പിലയും ഉലുവയും കടുകും ഒക്കപൊട്ടിച്ചു അത് നന്നായി താളിച്ചു…. വറ്റൽ മുളക് ഒക്കെ ചതിച്ചിട്ടു അച്ചിങ്ങ പയർ നന്നായി ഉലർത്തി മെഴുക്കുപുരട്ടി വെച്ചു..കുറച്ചു കിളിമീൻ പൊരിക്കനായായി എടുത്തു മസാല തിരുമ്മി വെച്ചു.തലേ ദിവസത്തെ കോവയ്‌ക്കാ തോരനും ഫ്രിഡ്ജിൽ ഇരിപ്പുണ്ട്. “മോളെ…… നി തനിച്ചു… ആകെ മടുത്തു ല്ലേ ” “എന്റെ ടീച്ചറമ്മേ… ഇതെല്ലാം ഞാൻ ഞാൻ വീട്ടിലും ചെയ്തോണ്ട് ഇരുന്നത് ആണെന്നെ….

ഇതൊക്കെ വല്യ സംഭവം ആണോ ” അവൾ ഒരു ബൗളിലേക്ക് ചമ്മന്തി കടുക് വറുത്തു വെച്ചു. കാസറോളിൽ ദോശയും ഇട്ടു വെച്ചിട്ടുണ്ട്. കുറച്ചു നേന്ത്രപ്പഴവും എടുത്തു പുഴുങ്ങി യിരുന്നു.. എല്ലാം കൊണ്ട് പോയി അവൾ ഡൈനിംഗ് ടേബിളിലിൽ നിരത്തി… മഹി ഇറങ്ങി ഉമ്മറത്തേക്ക് വന്നപ്പോൾ ഗൗരി മുറ്റം എല്ലാം അടിച്ചു വാരി കഴിഞ്ഞിരുന്നു. “മോളെ… മഞ്ഞു കൊള്ളേണ്ട… ജലദോഷം പിടിക്കും… പിന്നാമ്പുറം ഒക്കെ വൈകിട്ട് അടിച്ചു വാരാം കേട്ടോ ” “ഹമ്.. കുഴപ്പമില്ല ടീച്ചറമ്മേ… ” “എത്ര പെട്ടന്ന് ആണെന്നോ എല്ലാം ചെയ്തു തീർത്തത്..ചോറും കറികളും ഒക്കെ ആയി കഴിഞ്ഞു…”

അവൻ നോക്കുന്നത് കണ്ടു കൊണ്ട് സരസ്വതി ടീച്ചർ മകനോട് പറഞ്ഞു. “ടീച്ചറമ്മേ……” “എന്താ കുട്ട്യേ ” “ഭക്ഷണം ഒക്കെ എടുത്തു കഴിച്ചോണെ.. ഞാൻ റെഡി ആവാൻ പോകുവാ ” “മ്മ്… കഴിച്ചോളാം… മോള് പോയി ഒരുങ്ങിക്കോ ” ഗൗരി സ്റ്റെപ് കേറി വേഗത്തിൽ റൂമിലേക്ക് പോയി. “മോനേ…. നീയും വാടാ… കഴിക്ക്… എന്നിട്ട് ഗൗരിമോളെ ആ സ്കൂളിലേക്ക് ഒന്ന് ഇറക്കിയേക്കു ” . അവർ എഴുനേറ്റു കൊണ്ട് പറഞ്ഞു. ഇളം മഞ്ഞ നിറം ഉള്ള ഒരു കോട്ടൺ സാരീ ആയിരുന്നു അന്നത്തെ അവളുടെ വേഷം.. ഗൗരി വേഗത്തിൽ ഞ്ഞുറിവ് എടുത്തു സാരീ ഉടുത്തു… മുടി മുഴുവനായും പിന്നി മെടഞ്ഞു ഇട്ടു. ഒരു കുഞ്ഞി പൊട്ടും തൊട്ട് നെറുകയിൽ സിന്ദൂരവും ചാർത്തി അവൾ തന്നെ ഒന്ന് നോക്കി.

ഹമ്… ഇന്ന് ഇത്തിരി സുന്ദരി ആയിട്ടുണ്ട്.. അവൾ സാരിടെ മുന്താണീയിൽ പിടിച്ചു ഒന്ന് ഇടത്തേക്കും വലത്തേക്കും ചെരിഞ്ഞു. തിരിഞ്ഞു നോക്കിയതും കണ്ടു തന്നെ നോക്കി വാതിൽ പടിയിൽ നിൽക്കുന്ന മഹിയെ.. “ഇയാൾക്ക് ഈ പരിപാടിയും ഉണ്ടോ…” അകത്തേക്ക് വന്ന അവനെ ഒന്ന് നെറ്റി ചുളിച്ചു നോക്കി ഗൗരി “ഏത് പരിപാടി ആണ് ” . അവനു സംശയം ആയി. “അല്ലാ… ഈ ഒളിഞ്ഞു നോട്ടം….” ” ആരെയാടി ഒളിഞ്ഞു നോക്ക്യേ . ഞാൻ നേരെ അല്ലേ നോക്കിയത് ” “ഓഹ്…. അങ്ങനെ എങ്കിൽ അങ്ങനെ…. നോക്കിയെന്നു സമ്മതിച്ചോ ” “ആഹ് നോക്കി… ഈ കണ്ണാടിടെ മുമ്പിൽ നിന്നു കൊണ്ട് നി അങ്ങോട്ടും ഇങ്ങോട്ടും ആടുന്നത് കണ്ടു കൊണ്ട് വെറുതെ നോക്കി നിന്നു പോയതാ.

അല്ലാതെ നിന്റെ സൗന്ദര്യ ആസ്വദിക്കുക ഒന്നും അല്ലായിരുന്നു ” എളിക്കു കയ്യും കൊടുത്തു തന്നെ നോക്കി നിൽക്കുന്നവളെ നോക്കി മഹി പറഞ്ഞു. “ഞാൻ ആടുവോ പാടുവോ ഒക്കെ ചെയ്യും.. അത് എന്റെ സൗകര്യം ആണ്… നിങ്ങള് അത് നോക്കാൻ ഒന്നും വരണ്ട… ഹ്മം ” ഗൗരി തന്റെ ബാഗിലെക്ക് പുസ്തകങ്ങൾ ഒക്കെ പെറുക്കി വെച്ചു. “ആഹാ.. അത് പറയാൻ നീയാരടി… ഞാൻ എനിക്ക് സൗകര്യം ഉള്ളപ്പോൾ നോക്കും… നിന്റെ എവിടെ വേണേലും നോക്കാൻ ഉള്ള അധികാരം എനിക്ക് ഉണ്ട്.. കാണണോ നിനക്ക് … ഞാൻ നോക്കുന്നത് കാണാണോന്നു .” അവളുടെ അടുത്തേക്ക് വന്നു നിന്നു കൊണ്ട് മഹിയും ചോദിച്ചു. “ദേ .. തോന്നിവാസം പറഞ്ഞു കൊണ്ട് വന്നാലേ ഈ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും….

അത് കാണണോ നിങ്ങൾക്ക് ” അവൾക്കും വിട്ടുകൊടുക്കാൻ ഉള്ള ഭാവം ഇല്ലായിരുന്നു. പെട്ടന്ന് മഹി അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു.എന്നിട്ട് അവളുടെ താടി പിടിച്ചു മേല്പോട്ട് ഉയർത്തി…ഗൗരി യുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. “ഹമ് .. കാണണം… നീ ഒന്ന് കണ്ണ് കുത്തി പൊട്ടിച്ചേ ” അവളുടെ മുഖത്തേക്ക് മുഖം അല്പം കൂടി അടുപ്പിച്ചു പിടിച്ചു അവൻ അപ്പോൾ… പെട്ടന്ന് ആയിരുന്നു ഗൗരി തന്റെ ചൂണ്ടു വിരൽ കൊണ്ട് അവന്റെ കണ്ണിലേക്ക് ഒന്നു കുത്തിയത്. “ആഹ് അമ്മേ… എന്റെ കണ്ണ് …” അവൻ കണ്ണ് പൊത്തി പിടിച്ചു കൊണ്ട് ബെഡിലേക്ക് ഇരുന്നു. ഈശ്വരാ.. പണി പാളിയോ.. “ആഹ്…. എന്റെ കണ്ണ് പൊട്ടിച്ചു അല്ലേടി നീയ് ..”

മഹി വേദന കൊണ്ട് പുളയും പോലെ അഭിനയിച്ചു.. “അതിന് ഞാൻ പയ്യെ അല്ലേ കുത്തിയത് ” ഗൗരി അവന്റ അടുത്തേക്ക് വന്നു ചോദിച്ചു. “ഒരക്ഷരം മിണ്ടരുത് നീയ്.. എന്റെ അമ്മയെ ഇങ്ങട് വിളിക്ക്… ഇതിനു ഒരു തീരുമാനം ഉണ്ടാക്കട്ടെ…… അമ്മേ…..” അവൻ വിളിക്കാൻ തുടങ്ങിയതും ഗൗരി ഓടി വന്നു അവന്റ വായ മൂടി. പെട്ടന്നവൻ ബാലൻസ് കിട്ടാതെ എന്ന പോലെ പിന്നിലേക്ക് മറിഞ്ഞു. അവന്റെ മുകളിലായി ഗൗരി യും. അപ്പോളേക്കും താഴെ നിന്നും ടീച്ചറമ്മ വിളിച്ചു. “ഗൗരി മോളെ….. നേരം പോകുന്നു ” “ദാ വരുന്നു ടീച്ചറമ്മേ…..” . അവൾ അവന്റെ ദേഹത്തു നിന്നു എഴുനേൽക്കാൻ തുനിഞ്ഞതും മഹി അവളെ ഇറുക്കെ പുണർന്നു. അവന്റെ നെഞ്ചിലേക്ക് ആഴത്തിൽ ഒരു കടി വെച്ചു കൊടുത്തിട്ട് അവൾ പിടഞ്ഞെഴുനേറ്റു.

ഈ ക്കുറി മഹിക്ക് ശരിക്കും വേദനിച്ചു…. “എടി……” അവൻ എഴുനേറ്റ് വന്നപ്പോളേക്കും ഗൗരി ഓടി കളഞ്ഞു. മഹിക്ക് ആണെങ്കിൽ വേദന കൊണ്ട് കണ്ണു നിറഞ്ഞു പോയിരിന്നു. എന്റെ അമ്മേ… എന്തൊരു കടി ആണ് ഇവളു കടിച്ചത്…. അവൻ കണ്ണാടിയിൽ ചെന്നു നോക്കി. അവന്റെ വെളുത്ത നെഞ്ചിലെ രോമങ്ങളുടെ ഇടയ്ക്ക് ചുവന്നു തീണിർത്തു കിടക്കുന്നു ഗൗരി യുടെ പല്ലിന്റെ പാട്. വേഗത്തിൽ ഡ്രസ്സ്‌ ചെയ്തുകൊണ്ട് അവൻ താഴേക്ക് പാഞ്ഞു. “സമയം പോകും ടീച്ചറമ്മേ… ഏട്ടൻ റെഡി ആയിട്ടു പോലും ഇല്ല… ഞാൻ നടന്നു പോയ്കോളാം ” “ഞാന് മഹിയോട് പറഞ്ഞത് ആണല്ലോ മോളെ കൊണ്ട് പോയി വിടണം എന്ന്…. എന്നിട്ട് അവൻ ഇത് വരെയും റെഡി ആയില്ലേ ” “പോകാം ഗൗരി ”

പിന്നിൽ നിന്നും മഹി യുടെ ശബ്ദം കേട്ടതും ഗൗരി ഞെട്ടി. അവൻ ഇത്ര പെട്ടന്ന് ഒരുങ്ങി വരും എന്ന് അവൾ സ്വപ്നത്തിൽ പോലും കരുതി ഇല്ല… ഈശ്വരാ… പണി തരാൻ ആണ്. അവനെ നോക്കി തലയാട്ടി കൊണ്ട് ഗൗരി ചെരുപ്പ് എടുത്തു കാലിലേക്ക് ഇട്ടു. മഹി വണ്ടി സ്റ്റാർട്ട്‌ ചെയ്തപ്പോൾ ഗൗരി ചെന്നു ഗേറ്റ് ന്റെ ഓടാമ്പൽ എടുത്തു. ഡോർ തുറന്ന് അവള് കേറിയതും വണ്ടി എടുത്തു ഒരൊറ്റ പാച്ചില് ആയിരുന്നു മഹി. ഗൗരി കണ്ണുകൾ അടച്ചു ശ്വാസം പോലും പിടിച്ചു വെച്ച് ആണ് ഒ ഇരുന്നത്.. സ്കൂളിന്റെ ഗേറ്റ് ന്റെ മുന്നിൽ എത്തിയതും വണ്ടി നിന്നു. ഗൗരി കണ്ണ് തുറന്നു. തല ചെരിച്ചു നോക്കിയപ്പോൾ കണ്ടു ഗൗരവത്തിൽ ഇരിക്കുന്ന മഹിയെ. ഗൗരിക്ക് ആണെങ്കിൽ വല്ലാത്ത വിങ്ങൽ പോലെ തോന്നി. “മഹിയേട്ടാ ” അവൾ മെല്ലെ വിളിച്ചു അവൻ ഗൗരിയെ നോക്കി.

“വേദനിച്ചോ…..” അവൾ ചോദിച്ചതും അവൻ ഗൗരിയെ ദേഷ്യത്തിൽ നോക്കി. എന്നിട്ട് ഷർട്ട്‌ ന്റെ ബട്ടൺ ഊരി. അവള് കടിച്ച ച പാട് അപ്പോളും അങ്ങനെ തന്നെ ചുവന്നു കിടക്കുന്നു. “കണ്ടല്ലോ നീയ്… നിന്റെ നെഞ്ചിലും ഇതു പോലെ ഒരു പാട് തരും ഞാനിന്ന് തന്നെ…. എന്നിട്ട് നീ പറയു വേദനിക്കുമൊ ഇല്ലയോ എന്ന്…” അവൻ അതു പറയുകയും ഗൗരിക്ക് വയറ്റിൽ ഒരു ആന്തൽ ആയിരുന്നു.. “ഇറങ്ങു… എനിക്ക് സമയ പോകുന്നു….” “അത് മഹിയേട്ടൻ അങ്ങനെ എന്നേ പിടിച്ചു നിങ്ങടെ ദേഹത്തേക്ക് ഇട്ടത് കൊണ്ട് അല്ലേ…. പെട്ടന്ന് എനിക്ക് എന്താ ചെയ്യേണ്ടത് എന്ന് അറിഞ്ഞൂടായിരുന്നു ” അവൾ കൈ വിരലുകൾ കോർത്തും അഴിച്ചും അവനെ നോക്കി പറഞ്ഞു. “എന്നാൽ എനിക്ക് അറിയാം… എന്താണ് ചെയ്യേണ്ടത് എന്ന്….

ഇപ്പോൾ തത്കാലം നീ ഇറങ്ങാൻ നോക്കിക്കേ ” “ഇതു എന്താ മഹിയേട്ടാ… കൊച്ചു കുട്ടികളെ പോലെ ” . ഗൗരി രംഗം ശാന്തമാക്കുവാൻ ശ്രമിക്കുന്നുണ്ട്.. ഇല്ലെങ്കിൽ പണി ആകും എന്ന് അവൾക്ക് നല്ലോണം അറിയാം.. “ആരാടി കൊച്ചുകുട്ടികളെ പോലെ കാണിച്ചത്… ആദ്യം നീ എന്റെ കണ്ണിൽ കുത്തി.. അത് പോട്ടെ എന്ന് വെച്ചു ക്ഷമിച്ചപ്പോൾ നീ എന്നേ കടിച്ചു പറിച്ചു….” . അവൻ കലിപ്പിൽ തന്നെ ആണ് ഇപ്പോളും. “സോറി മഹിയേട്ടാ…. ഇനി ആവർത്തിക്കില്ല ” അവൾ ഡോർ തുറന്ന് വെളിയിലേക്ക് ഇറങ്ങി. “മ്മ്…. ഇനി നീ നിന്റെ ജീവിതത്തിൽ അങ്ങനെ ആവർത്തിക്കില്ല എന്ന് എനിക്ക് അറിയാം… എനിക്ക് തന്നതിന്റെ പലിശയും കൂട്ട് പലിശയും ചേർത്തു ആയിരിക്കും നിനക്ക് തരാൻ പോകുന്നെ “അതും പറഞ്ഞു കൊണ്ട് മഹി വണ്ടി സ്റ്റാർട്ട്‌ ചെയ്തു പോയി. കുറച്ചു ദൂരം ചെന്നിട്ടു അവൻ പൊട്ടി ചിരിച്ചു. ഉറക്കെ.. ഗൗരി മോളെ…. നീ പെട്ടു….ഈ മഹി ആരാണ് എന്ന് നീ ഇന്ന് അറിയും..….. തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…