Tuesday, January 21, 2025
Novel

നിന്നെയും കാത്ത്: ഭാഗം 23

രചന: മിത്ര വിന്ദ

 “മോനേ… ഇനി വരുമ്പോൾ കുട്ടിമാളൂനെ കൊണ്ട് വരണെ ” “ഹമ്… ശരി അമ്മൂമ്മേ…” .. അവൻ അവരെ കൈ വീശി കാണിച്ചു കൊണ്ട് വണ്ടി ഓടിച്ചു പോയി.. ഗൗരിയുടെ മുഖം ആയിരുന്നു അവന്റ യാത്രയിൽ പിന്നീട് അങ്ങോട്ട്.. ആറാമത്തെ വയസിൽ അനാഥ ആയവൾ….. തന്റെ ചോട്ടിയുടെ പ്രായത്തിൽ. ചോട്ടിക്ക് ആണെങ്കിൽ എല്ലാ ത്തിനും അവളുടെ അമ്മയും അപ്പയും വേണം.. ഭക്ഷണം കഴിക്കാനും, കുളിക്കാനും, പഠിക്കാനും, കളിക്കാനും… എന്ന് വേണ്ട എല്ലാ കാര്യങ്ങൾക്കും…. അമ്മ ഇല്ലാതെ ഒരു നിമിഷം പോലും അവൾക്ക് പറ്റില്ല… അപ്പോൾ… ഇതേ പ്രായത്തിൽ…. അനാഥ ആകേണ്ടി വന്നവൾ…

ചെറിയമ്മയുടെ ക്രൂരമായ പീഡനങ്ങൾ സഹിച്ചു കൊണ്ട്, അവരുടെ മക്കളെയും വളർത്തി, എല്ലാ വേദനയും ഉള്ളിൽ ഒതുക്കി ജീവിച്ചവൾ.. എത്രമാത്രം അനുഭവിച്ചു കാണും അവൾ… അവളെ കുറിച്ച് ഓർക്കും തോറും മഹിക്ക് ഒരുപാട് വേദന തോന്നി. പ്രതീക്ഷകൾ ഒന്നും തന്നെ ഇല്ലെങ്കിൽ പോലും അവള് തന്റെ ജീവിതത്തിലേക്ക് കയറി വന്നത് ആണ്… അതും എല്ലാം അറിഞ്ഞു കൊണ്ട്…. ഇനിയും പരീക്ഷങ്ങൾ ഏറ്റു വാങ്ങാനായി അറിഞ്ഞു കൊണ്ട് എന്തിന് ആണ് അവൾ ഈ ജീവിതം തിരഞ്ഞെടുത്തത്.. എത്ര ആലോചിച്ചിട്ടും അതിനു ഉള്ള ഉത്തരം മാത്രം അവനു കിട്ടിയില്ല.. ഗൗരിയെ ആദ്യം ആയി കണ്ടത് അവൻ ഓർത്തു..

അമ്മ എന്തൊക്കെയോ ചരട് വലികൾ നടത്തുന്നത് പോലെ കുറച്ചു ദിവസം ആയിട്ട് തോന്നിയിരുന്നു… ഒരു ദിവസം അമ്മയും ഏട്ടന്മാരും എല്ലാവരും കൂടി നിന്ന നിൽപ്പിൽ കൂടി ചേർന്നു.. മഹിയുടെ വിവാഹ… അത് മാത്രം ആയിരുന്നു എല്ലാവരുടെയും കൂട്ടായ ചർച്ച. കുറെ ഏറെ തവണ ഒഴിഞ്ഞു മാറി.. പക്ഷെ എല്ലാവരും ഒരുമിച്ചു തീരുമാനം എടുത്ത പോലെ ആയിരുന്നു. ഒടുവിൽ മനസില്ലമനസോടെ സമ്മതം മൂളി. പെണ്ണിനെ കാണാൻ പോകാം എന്ന് ഏട്ടന്മാർ പറഞ്ഞു എങ്കിലും താൻ അത് ഒന്നും ചെവി കൊണ്ടില്ല.. തന്നെ കുറിച്ച് ഉള്ള എല്ലാ കാര്യങ്ങളും പെൺ കുട്ടിയോട് പറഞ്ഞിട്ട് ഉണ്ട് എന്ന് അമ്മ വന്നു പറഞ്ഞു… പെണ്ണിന്റെ ക്വാളിഫിക്കേഷൻ ഒക്കെ പറഞ്ഞപ്പോൾ തനിക്ക് പുച്ഛം തോന്നി..

പണത്തിനു വേണ്ടി ആകും അവൾ ഇങ്ങനെ ഒരു ത്യാഗം സഹിക്കാനായി തുനിഞ്ഞത് എന്നാണ് താൻ കരുതിയത്.. താലി ചാർത്തുമ്പോൾ പോലും ആ മുഖത്തേക്ക് അറിഞ്ഞു കൊണ്ട് താൻ ഒന്ന് നോക്കി കൂടി ഇല്ല.. അഗ്നി സാക്ഷി ആയി അവളുടെ കയ്യും പിടിച്ചു കതിർ മണ്ഡപതിൽ വലം വെക്കുമ്പോൾ ആ കൈകൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.. തന്റെ കൂടെ കാറിലേക്ക് കയറാൻ നേരം അവൾ നാല് പാടും നോക്കി. ഈ കുട്ടിക്ക് ഒന്ന് യാത്ര പറയാൻ പോലും ആരുമില്ലേ…. അടുത്ത് നിന്ന് ആരൊക്കെയോ മുറു മുറുത്തു.. വല്ലാത്ത ഒരു നിസാംഗ ഭാവത്തിൽ അവൾ വെളിയിലേക്ക് നോക്കി ഇരിക്കുക ആയിരുന്നു.

ആരതി ഉഴിഞ്ഞു അമ്മ കൊടുത്ത നിലവിളക്ക് കൈയിൽ ഏന്തി വലതു കാൽ വെച്ചു കൊണ്ട് തന്റെ വീടിന്റെ പടി ചവിട്ടി അവൾ കയറി വന്നപ്പോൾ തനിക്ക് അവളോട് തീർത്താൽ തീരാത്ത പകയും, പുച്ഛവും ആയിരുന്നു. മധുരം വെയ്പ്പൽ ചടങ്ങ് കഴിഞ്ഞത് വണ്ടി എടുത്തു കൊണ്ട് ഒറ്റ പോക്കായിരുന്നു.. മറീന ബാറിലേക്ക്.. തിരിച്ചു വന്നപ്പോൾ കണ്ടു പേടിച്ചു വിറച്ചു കൊണ്ട് തന്റെ മുന്നിൽ നിറ മിഴികളോടെ നിന്നവൾ…. താൻ കെട്ടിയ താലിമാലയും ഇട്ടു നിൽക്കുന്നത് കണ്ടപ്പോൾ ദേഷ്യം കൊണ്ട് വിറഞ്ഞു കയറി. എന്തെങ്കിലും ചോദിച്ചിട്ട് ഒരക്ഷരം പോലും മിണ്ടാതെ നിൽക്കുന്നത് കൂടി കണ്ടപ്പോൾ തനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. താലിമാല പൊട്ടിച്ചു ഒരേറു കൊടുക്കാൻ ആണ് തോന്നിയത്.

തൂക്കം ഒന്ന് നോക്കട്ടെ എന്ന് പറഞ്ഞു കൊണ്ട് അത് ഊരാൻ നോക്കിയതും അവൾ അതു തന്നിൽ നിന്നും തട്ടിപ്പറിച്ചു. ഇതു ഊരി മാറ്റരുത് എന്ന് അമ്മ പറഞ്ഞു…. വിറയലോടെ ആണെകിൽ പോലും പതറാതെ പറയുന്നവളെ താൻ ഒന്ന് നോക്കി.. ആദ്യം ആയിട്ട് തന്നോട് അവൾ സംസാരിച്ചത് അതായിരുന്നു. അവളുടെ ദേഹത്തു ഒന്ന് തൊട്ടപ്പോൾ തന്റെ കൈ തട്ടി മാറ്റി പെണ്ണ്.. അതോർത്തപ്പോൾ അവന്റ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. നിലത്തു എവിടെ എങ്കിലും പോയി കിടക്കാൻ പറഞ്ഞിട്ട് താൻ ബെഡിൽ കയറി കിടന്നപ്പോൾ ഉണ്ട്, ദേ തന്റെ അപ്പുറത്ത് വന്നു കിടക്കുന്നു.. താൻ ദേഷ്യപ്പെട്ടപ്പോൾ പറഞ്ഞതോ, ഒറ്റയ്ക്ക് കിടക്കാൻ പേടി ആണെന്ന്……

കാലിൽ കുപ്പിച്ചില്ല് കൊണ്ടതും ഹോസ്പിറ്റലിൽ പോയതും തന്റെ കൈയിൽ ബലമായി ഇരു കൈകൾ കൊണ്ടും അവൾ പിടിച്ചു ഇരുന്നതു എല്ലാം മഹി ഓർത്തു… ഇൻജെക്ഷൻ എടുക്കാൻ നേരം തന്നെ വിളിച്ചു കരഞ്ഞതും, അവളുടെ അടുത്തേക്ക് വന്നു നിൽക്കാൻ പറഞ്ഞു ബഹളം കൂട്ടിയതും… ഓരോ കാര്യങ്ങൾ പറഞ്ഞു താൻ വഴക്ക് കൂടിയപ്പോൾ, ഞാൻ മഹിയേട്ടന്റെ ജീവിതത്തിൽ നിന്നും പോയ്കോളാം എന്ന് നെഞ്ച് പൊട്ടി ആണ് പറഞ്ഞത്…. പാവം.. അവൻ വണ്ടി ഒതുക്കി. എന്നിട്ട് കണ്ണുകൾ മേല്ല അടച്ചു സീറ്റിൽ ചാരി കിടന്നു. അവൾ തോറ്റു പോയത് അവളുടെ ചെറിയമ്മ തന്റെ അമ്മയുടെ കൈയിൽ നിന്നും കാശ് മേടിച്ചു എന്നറിഞ്ഞപ്പോൾ ആണ്… നിസഹായ ആയി ആണ് തന്നെ നോക്കിയവൾ അന്ന്…

അവളെ കുറിച്ചു ഉള്ള ഓർമയിൽ മഹി യുടെ ഹൃദയം നുറുങ്ങി.. അവൻ വാച്ചിലേക്ക് നോക്കി. സമയം 3മണി കഴിഞ്ഞു. അവൻ നേരെ സ്കൂളിലേക്ക് വണ്ടി ഓടിച്ചു പോയി. 3.45 ആയപ്പോൾ മഹിടെ വണ്ടി സ്കൂളിൽ എത്തി ചേർന്ന്. അവൻ അക്ഷമയോടെ ഇറങ്ങി നിന്നു. ഗൗരി ഇറങ്ങി വന്നപ്പോൾ കണ്ടു ഇരു കൈകളും മാറിൽ പിണച്ചു താൻ വരുന്നതും നോക്കി കൊണ്ട് കാറിൽ ചാരി നിൽക്കുന്ന മഹിയെ. ഈശ്വരാ… ഇതു എന്നേ കാത്തു തന്നെ ആണോ.. അതോ. അവൾക്ക് ആകെ ഒരു സംശയം… അവൾ ഇരു വശത്തേക്കും ഒന്ന് തല ചെരിച്ചു നോക്കികൊണ്ട് അവന്റെ അടുത്ത് വന്നു. “പോകാം ” അവൻ കാറിന്റെ ഡോർ തുറന്ന് കൊണ്ട് ഗൗരി യെ നോക്കി ചോദിച്ചു. “ഹമ്….”

“ഗൗരി എത്ര വർഷം ആയി ഇവിടെ ജോലി ചെയ്യാൻ തുടങ്ങിയിട്ട് ” അല്പ ദൂരം പിന്നിട്ടപ്പോൾ അവൻ ഗൗരിയോട് ആരാഞ്ഞു “ഞാൻ രണ്ടാമത്തെ വർഷം ആണ് ഇതു ” “മ്മ്… അപ്പോൾ അമ്മയും ആയിട്ട് രണ്ട് വർഷം ആയിട്ട് പരിചയം ഉണ്ടല്ലേ ” “അതെ ” “ഞാൻ ഒരു കാര്യം ചോദിച്ചാൽ ഗൗരി സത്യം പറയണം ” . അവൻ ഗൗരവത്തിൽ അവളോട് ആവശ്യപ്പെട്ടു. ഗൗരി ടെ നെഞ്ച് പട പടാന്നു ഇടിച്ചു. ഈശ്വരാ…. എന്തോ കാര്യം ഉണ്ട്.. അതുകൊണ്ട് ആണ് ഇപ്പോൾ തന്നെ തിരികെ കൂട്ടാനും വന്നത്.. മഹി അപ്പോളേക്കും കാറ് ഒതുങ്ങിയ ഒരു സ്ഥലത്തേക്ക് ഒതുക്കി നിറുത്തി അവൾ മഹിയെ നോക്കി. തൊണ്ടയിലെ വെള്ളം വറ്റി പോകും പോലെ. “ഗൗരി എന്താണ് ഒന്നും പറയാത്തത് ”

“അത് പിന്നെ…. എന്നോട് കാര്യം എന്താണ് എന്ന് പറഞ്ഞില്ലാലോ ” പെട്ടന്ന് അവൾ മഹിയോട് പറഞ്ഞു. “ഹമ്… Ok ok… പക്ഷെ ഉത്തരം സത്യം ആയിരിക്കണം… മനസ്സിലായോ ” “ഉവ്വ്…..” “എന്തുകൊണ്ട് ആണ് താൻ എന്നേ വിവാഹം കഴിക്കാൻ സമ്മതം ആണെന്ന് എന്റെ അമ്മയോട് പറഞ്ഞത്…..” അവന്റ ചോദ്യം കേട്ടതും ഗൗരി ഒന്നും മിണ്ടാതെ തല കുനിച്ചു. “വ്യക്തമായ മറുപടി കിട്ടാതെ ഈ വണ്ടി ഇവിടെ നിന്നും ചലിക്കുക ഇല്ല കേട്ടോ..” മഹിയുടെ വാക്കുകൾ കേട്ടതും അവൾ കൈ മുഷ്ടി ചുരുട്ടിയും അഴിച്ചും ഇരുന്നു .. അവളുടെ മറുപടി എന്താണ് എന്നറിയാനായി കാത് രണ്ടും കൂർപ്പിച്ചു കൊണ്ട് അവനും..….. തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…