Wednesday, January 22, 2025
Novel

നിന്നെയും കാത്ത്: ഭാഗം 16

രചന: മിത്ര വിന്ദ

മഹിയുടെ കൈയിൽ നിന്നും ഫോൺ മേടിച്ചു ഗൗരി അമ്മയോട് സംസാരിച്ചു. “ഹെലോ ടീച്ചറമ്മേ ” ‘മോളെ… നിങ്ങൾ അവിടെ നിന്നും ഇറങ്ങിയോ ” “ഇറങ്ങി….” “എവിടെ എത്തി ഇപ്പോൾ ” “ഞങ്ങൾ ഇവിടെ…..” എന്ന് പറയാൻ തുടങ്ങിയതും മഹി പിന്നിൽ നിന്നും അവളുടെ വായ മൂടി… എന്നിട്ട് ഫോൺ മേടിച്ചു. “ഹെലോ അമ്മേ…. ഞങ്ങൾ തൊടുപുഴ കഴിഞ്ഞു.. വന്നൊണ്ട് ഇരിക്കുവാ ” “മ്മ്മ്…. ശരി മോനേ ” . “ആഹ് ശരി ശരി… ഞാൻ വെയ്ക്കുവാ….” അവൻ ഫോൺ കട്ട്‌ ചെയ്ത ശേഷം ഗൗരിയെ നോക്കി. നീ കാര്യങ്ങൾ എല്ലാം ബോധിപ്പിക്കാൻ തുടങ്ങുവാ അല്ലെ… “പിന്നെ അമ്മ ചോദിക്കുമ്പോൾ എന്ത് ചെയ്യണം….”

അവൾക്ക് ദേഷ്യം വന്നു. “ഒന്നും ചെയ്യണ്ട… നീ ഇവിടെ ഇരിക്ക് .. ഞാൻ ഇപ്പോൾ വരാം ” “നിങ്ങൾ ഇനി എവിടേയ്ക്കാ ” “എന്തെ വരുന്നുണ്ടോ ” അവൻ ഷർട്ട്‌ ന്റെ ബട്ടണ്കൾ ഒന്നൊന്നായി അഴിച്ചു കൊണ്ട് അവളെ നോക്കി.. എന്നിട്ട് വാഷ് റൂമിലേക്ക് കയറി പോയി. കുളി ഒക്കെ കഴിഞ്ഞു ഇറങ്ങി വന്ന ശേഷം അവൻ ഒരു ചൂയിങ്ങ്ഗം എടുത്തു ചവച്ചു കൊണ്ട് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു.. “ഹ്മ്മ്… എന്നാൽ ഇറങ്ങാം ” അവൻ ഫോൺ എടുത്തു പോക്കറ്റിൽ ഇട്ടു കൊണ്ട് ഗൗരിയെ നോക്കി. അവളും എഴുന്നേറ്റു. അവന്റ പിന്നാലെ ഇറങ്ങി.. ഗൗരി വെളിയിലേക്ക് കണ്ണ് നട്ടു ഇരിപ്പാണ്… കാഴ്ചകൾ ഒന്നും കാണുവല്ല…..

മനസാകെ സങ്കടപെരുമഴ ആണ്. രാധമ്മ ഇത്രയും വലിയൊരു ചതി ചെയ്യും എന്ന് ഓർത്തത് അല്ല…. മഹിയേട്ടന്റെ ഒപ്പം പോകാൻ… അത് തനിക്ക് പ്രാണസങ്കടം ആണ്.. താൻ പണത്തിനു വേണ്ടി ആണ് ഇങ്ങനെ ഒരു വേഷം കെട്ടിയത് എന്ന്.. എല്ലാവരുടെയും മുന്നിൽ താൻ തോറ്റു പോകുക ആണ്… “മഹിയേട്ടാ… ” പെട്ടന്ന് അവൾ വിളിച്ചു. “എന്താ ഗൗരി ” “ഞാൻ .. ഞാൻ ഇവിടെ ഇറങ്ങിക്കോളാം ” അവൻ അവളെ സൂക്ഷിച്ചു നോക്കി. “മഹിയേട്ടൻ പൊയ്ക്കോളൂ… ഞാൻ ഇവിടെ ഇറങ്ങിക്കോളാം. വണ്ടി ഒന്ന് നിർത്തുമോ ”

അവൻ പക്ഷെ ഒന്നും മറുപടി പറയാതെ വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധിച്ചു. “മഹിയേട്ടാ…..പ്ലീസ് ” അവൾ ഒരുപാട് ചോദിച്ചു എങ്കിലും മഹി വണ്ടി നിർത്തിയില്ല. അവൻ ഡ്രൈവിംഗ് ഇൽ മാത്രം ശ്രെദ്ധിച്ചു. വണ്ടി നേരെ ചെന്നു നിന്നത് വലിയൊരു ടെക്സ്റ്റൈൽ ഷോപ്പിന്റെ മുന്നിൽ ആണ്. “നീ ഇറങ്ങു ” .. “എനിക്ക് ഈ കാലും വെച്ചു വരാൻ ബുദ്ധിമുട്ട് ഉണ്ട് ഏട്ടാ…..” “മ്മ്….. എന്നാൽ വേണ്ട…” അവൻ ഫോൺ എടുത്തു ആരെയോ വിളിച്ചു “ഹെലോ… മിഥുൻ… ഞാൻ മഹി ആണ്… ആഹ്… ഞാൻ നിന്റെ ഷോപ്പിന്റെ ഫ്രണ്ട്ൽ ഉണ്ട്…അതേയ്, എടാ എന്റെ അമ്മേടെ സപ്തതി ആണ്… അപ്പോൾ ഒരു ഗിഫ്റ്റ് വേണം… ഹമ്… ഒരു സാരീ… നീ സ്റ്റാഫ്‌ നെ ആരെ എങ്കിലും ഒന്ന് രണ്ട് എണ്ണം സെലക്ട്‌ ചെയ്തിട്ട് ഫോട്ടോ അയക്കാൻ ഏർപ്പാട് ആക്കുമോ ”

“അയ്യോ മഹിയേട്ടാ… ടീച്ചറമ്മ യുടെ പിറന്നാൾ ആണോ… എന്നാൽ ഞാനും വരാം.. സാരീ സെലക്ട്‌ ചെയ്യാം ” “അത് വേണ്ട.. നിന്റെ കാലിന് വയ്യാത്തത് അല്ലെ… തന്നെയുമല്ല ഇന്ന ഒരുപാട് നടന്നു… ഇനി അത് ഇൻഫെക്ഷൻ ആകുമോ ആവോ ” “കുഴപ്പമില്ലന്നേ… പെട്ടന്ന് എടുക്കാം..” അവൾ ഡോർ തുറന്ന് ഇറങ്ങി കഴിഞ്ഞിരുന്നു അപ്പോളേക്കും സാരീ സെക്ഷനിലേക്ക് ചെന്നപ്പോൾ ഒരുപാട് ഉണ്ടായിരുന്നു… ഗൗരി വളരെ സൂഷ്മതയോടെ ഓരോ സാരീ യും നോക്കി. അവസാനം ഒരു മാമ്പഴമഞ്ഞ നിറം ഉള്ള സോഫ്റ്റ്‌ സിൽക്ക് സാരീ ആണ് അമ്മയ്ക്കായി എടുത്തത്… മഹിയ്ക്കും അത് ഒരുപാട് ഇഷ്ടം ആയിരുന്നു.. “മാഡം… മാഡത്തിന് കൂടി ഒരെണ്ണം എടുക്കട്ടെ ”

“വേണ്ട വേണ്ട.. എനിക്ക് ഒന്നും വേണ്ട.. ഇതു ഒന്ന് പാക്ക് ചെയ്താൽ മതി ” ബില്ല് പേ ചെയ്തിട്ട് തിരികെ നോക്കുമ്പോൾ മഹി കണ്ടു നടക്കാൻ ഇത്തിരി ബുദ്ധിമുട്ടുന്ന ഗൗരിയെ.. കാലിനു നല്ല വേദന ഉണ്ടെന്ന് ഒറ്റ നോട്ടത്തിൽ അവനു മനസിലായി. വിട്ടിൽ എത്തിയപ്പോൾ അത്യാവശ്യം കുറച്ചു ആളുകൾ ഒക്കെ എത്തിയിട്ടുണ്ട്.. “ശോ… ഇതു ഒരുപാട് പേരൊക്കെ ഉണ്ടല്ലോ… ഞാൻ ആണെങ്കിൽ മുടന്തി നടക്കണമല്ലോ കൃഷ്ണാ ” ഗൗരി ആരോടെന്നല്ലാതെ പറഞ്ഞു.. ഗൗരി വണ്ടിയിൽ നിന്നും ഇറങ്ങിയത് ചോട്ടിയും ക്യാത്തി യും ഓടി വന്നു… രണ്ടാളും കൂടി വന്നു ഗൗരിയുടെ കൈയിൽ പിടിച്ചു കൊണ്ട് അവളെ അകത്തേക്ക് കൊണ്ട് പോയി. കുട്ടികൾക്ക് ആയി കുറെ ചോക്ലേറ്റ് ഒക്കെ മേടിച്ചു ആണ് മഹി കയറി വന്നത്.

അതൊക്ക കിട്ടിയപ്പോൾ കുട്ടിപട്ടാളം ഹാപ്പി ആയി. മഹിയേട്ടാ….. നോക്കിയപ്പോൾ മീനാക്ഷി ആണ്. ടീച്ചറിന്റെ ഒരേ ഒരു ആങ്ങള യുടെ മകൾ… “ആഹാ.. നീ എപ്പോ എത്തി ” അവൻ സ്റ്റെപ്സ് കയറി മുകളിലേക്കു പോയി. ഗൗരി അതിഥികളോട് ഒക്കെ സംസാരിച്ചു കൊണ്ട് താഴെ തന്നെ നിന്നു. ലീലേടത്തി അവൾക്ക് ഉള്ള ചായയും ഏത്തക്കപൊരിച്ചതും ഒക്കെ കഴിക്കാനായി കൊണ്ട് വന്നു കൊടുത്തു. വീട്ടിലെ വിശേഷം ഒക്കെ എല്ലാവരും ചോദിച്ചപ്പോൾ ഗൗരി ഒന്ന് രണ്ട് വാക്കുകളിൽ സംസാരം ഒതുക്കി.. ഫ്രഷ് ആയിട്ട് വരാം എന്ന് പറഞ്ഞു കൊണ്ട് അല്പം കഴിഞ്ഞത് ഗൗരി മുറിയിലേക്ക് പോയി..

“മഹിയേട്ടാ… അപ്പോൾ.. അപ്പോൾ ഏട്ടൻ ആറു മാസം കഴിഞ്ഞാൽ ഏടത്തിയെ ഉപേക്ഷിക്കുമോ… അങ്ങനെ ആണോ പറഞ്ഞതിന്റെ ഉദ്ദേശം ” മീനാക്ഷി ഞെട്ടിതരിച്ചു നിൽക്കുക ആണ്. “ഹമ്… അതേ മീനു, ഇവിടെ ആർക്കും അറിയില്ല . ഇതു നിന്റെ മനസ്സിൽ ഇരുന്നാൽ മതി…” “ഇല്ലേട്ടാ… ഞാൻ ആരോടും പറയില്ല… പക്ഷെ…. ആ ചേച്ചി ” പിന്നീട് അവർ പറയുന്നത് ഒന്നും കേൾക്കാൻ ഉള്ള മനസ് ഇല്ലാഞ്ഞത് കൊണ്ട് ഗൗരി മെല്ലെ വാതിൽ തുറന്നു. തങ്ങൾ പറഞ്ഞത് കേട്ടോ എന്നൊരു ഭയം മഹിക്ക് ഉടലെടുത്തു. “എന്താടി നീ പതുങ്ങി നിൽക്കുക ആയിരുന്നോ…. നിനക്ക് ഒന്ന് നോക്ക് ചെയ്തിട്ട് കയറി വരാൻ അറിഞ്ഞൂടെ…. നോൺ സെൻസ് ”

മഹി ദേഷ്യത്തിൽ ഗൗരി യെ നോക്കി. “സോറി……” പിന്തിരിഞ്ഞു പോകാൻ തുനീഞ്ഞ ഗൗരിയുടെ കയ്യിൽ മീനു കയറി പിടിച്ചു. “ഏടത്തി… ഇങ്ങട് വാന്നേ.. ഈ ഏട്ടൻ പറയുന്നത് കേട്ട് പോകാൻ നിൽക്കുവാണോ ” “ഞാൻ…. നിങ്ങൾ സംസാരിക്കുക ആണെന്ന് ഓർത്തില്ല… സോറി ” “എന്തിന് സോറി പറയുന്നേ.. ഇതു ഏടത്തിയുടെ കൂടി റൂം അല്ലെ…ഞാൻ അല്ലെ പോവേണ്ടത്…” ഗൗരിയെ കൊണ്ട് പോയി ബെഡിൽ ഇരുത്തിയിട്ട് മഹിയുടെ വയറിൽ ഒരു ഇടിയും വെച്ചു കൊടുത്തിട്ട് മീനു റൂമിൽ നിന്നും പോയത്. “ഒളിച്ചു നിന്നു കേൾക്കുന്ന സ്വഭാവം നല്ലതല്ല… എനിക്ക് അത് ഇഷ്ടവും ഇല്ല…” മഹി ദേഷ്യത്തിൽ പറഞ്ഞു.

“ഞാൻ ഒന്നും കേട്ടില്ല… എനിക്ക് അങ്ങനെ ഉള്ള സ്വഭാവവും ഇല്ല ” ഗൗരി അവനെ നോക്കി പറഞ്ഞു. “നുണ പറയേണ്ട… നീ കേട്ടു എന്നുള്ളത് എനിക്ക് വ്യക്തം ആണ് ഗൗരി….” . “എന്നേ ആറു മാസം കഴിഞ്ഞാൽ മഹിയേട്ടൻ ഉപേക്ഷിക്കും എന്ന് പറഞ്ഞത് ഞാൻ കേട്ടു..അല്ലാതെ വേറെ ഒന്നും സത്യം ആയിട്ടും ഞാൻ കേട്ടില്ല ” മഹി അവളെ സാകൂതം നോക്കി. “മഹിയേട്ടാ…. ആറു മാസത്തിന്റെ ഒന്നും ആവശ്യം ഇല്ല… എനിക്ക് ഇപ്പോൾ പോകാനും സമ്മതം ആണ്..22വർഷം ഞാൻ ജീവിച്ചത് അല്ലെ…. എന്റെ ഗുരുവായൂരപ്പൻ ഉണ്ട് എനിക്ക് കൂട്ടയിട്ട്, ഇനിയും ഞാൻ അങ്ങനെ ഒക്കെ കഴിഞ്ഞോളം…ഇവിടെ നിന്നിട്ട് വെറുതെ നിങ്ങൾക്ക് കൂടി ചീത്ത പ്പേര് തരാനെ എനിക്ക് കഴിയൂ ” തന്റെ മുഖത്ത് നോക്കി പതറാതെ പറയുന്നവളെ മഹി നോക്കി ഇരുന്നു.

“അപ്പോൾ എന്റെ 25ലക്ഷം ” പൊടുന്നനെ അവൻ ചോദിച്ചു. . അതിനു ഒരു മറുപടി പറയാൻ പാവം ഗൗരിക്ക് സാധിച്ചില്ല. “എന്താടി… നിന്റെ ഉശിരും തന്റെടോം ഒക്കെ എതിലെ പോയി….” മഹി പരിഹാസത്തോടെ അവളെ നോക്കി. “ഗൗരി മാഡം…. പ്ലീസ് ആൻസർ മി.. എന്റെ 25ലക്ഷം എപ്പോ തരും…. അത് തന്നിട്ട് നീ ഇറങ്ങിക്കോ ഇവിടെ നിന്നു.. അല്ലാതെ നിന്നേ ഞാൻ വിടില്ല….” ഗൗരി ഒന്നും പറയാതെ തല കുനിച്ചു ഇരുന്നു. “വിഷമിക്കേണ്ട…. ഞാൻ ഒരു പരിഹാരം കണ്ടു വെച്ചിട്ടുണ്ട്… ആദ്യം അമ്മേടെ സപ്തതിടെ സെലിബ്രേഷൻ കഴിയട്ടെ.. എന്നിട്ട് പറയാം ബാക്കി ” ഒരു ടവൽ എടുത്തു കൊണ്ട് അവൻ കുളിക്കാനായി പോയി. “ഇയാളിത് എത്രമത്തെ കുളി ആണ് എന്റെ കൃഷ്ണാ…” അവൻ പോയതും നോക്കി ഗൗരി പിറു പിറുത്തു.….. തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…