നിനക്കായെന്നും : ഭാഗം 8
എഴുത്തുകാരി: സ്വപ്ന മാധവ്
“എനിക്ക് സാറിനെ ഇഷ്ടാണ്.. ഐ ലവ് യു.. ❤.. വിൽ യു മ്യേരി മീ..? ” ഒറ്റശ്വാസത്തിൽ അത്രയും പറഞ്ഞു സാറിന്റെ മറുപടിക്ക് ആയി നിന്നു… കുറച്ചു കഴിഞ്ഞിട്ടും ഒരു അനക്കമില്ല… പതുക്കെ തലയുയർത്തി നോക്കി… നോക്കേണ്ടിയിരുന്നില്ല…. എന്നെയിപ്പോൾ ഭസ്മമാക്കാനുള്ള ദേഷ്യം ഉണ്ട്… എന്തോ ഒരു ഉൾപ്രേരണയിൽ രണ്ടു കൈകളും കവിളിൽ വച്ചു… അടി കിട്ടിയാലും പാട് ആകണ്ട എന്ന് കരുതി… “എനിക്കും തന്നെ ഇഷ്ടാണ്…. വന്നപ്പോൾ മുതൽ ശ്രദ്ധിക്കുവാ തന്നെ…. എങ്ങനെ പറയുമെന്ന് ആലോചിക്കുവായിരുന്നു… ഇപ്പോ താനായിട്ട് എന്നോട് പറഞ്ഞു..
ഐ ലവ് യു ടൂ ഡിയർ… ❤” ” ഡീ…. നീ ഇത് ഏതു ലോകത്താണ്…?? ” വിരൽ ഞൊടിച്ചു സർ ചോദിച്ചു അപ്പോഴാ എനിക്ക് മനസിലായെ ഞാൻ സ്വപ്നം കണ്ടതാണെന്ന്…. പാവം ഞാൻ… 😪 അല്ലേലും സ്വപ്നം കാണുന്നത് ഇപ്പോ കൂടുന്നുണ്ട് നിനക്ക്…. തലയ്ക്ക് ഒരു കൊട്ടും കൊടുത്തു സാറിനെ നോക്കി… അവിടെ കലിപ്പ്… ശാരി…. യു ആർ ട്രാപ്പ്ഡ്… മറുപടി പിന്നെ അറിയാം ഇല്ലേൽ ഇയാൾ ഇപ്പോ നിന്നെ പെട്ടിയിലാക്കും… പാവമെന്റെ മനസ്സ് എന്നോട് പറഞ്ഞു ഏത് വഴി ഓടണം എന്ന് ആലോചിച്ചു നിന്നപ്പോൾ സർ സംസാരിച്ചു തുടങ്ങി.. ”
ശാരിക, താൻ എന്റെ സ്റ്റുഡന്റ് ആണ്… ആവശ്യമില്ലാത്ത കാര്യങ്ങൾ മനസ്സിൽ കൊണ്ട് നടക്കണ്ട … എനിക്ക് തന്നെ ഒരിക്കലും ഇഷ്ടപ്പെടാൻ കഴിയില്ല… ” “അതെന്താ സർ…? ഇപ്പോ സ്റ്റുഡന്റ് ആണ്…. പക്ഷേ പഠിച്ചു കഴിഞ്ഞു ഇവിടെന്ന് പോയാൽ ഞാൻ സ്റ്റുഡന്റ് അല്ലല്ലോ ” “താൻ എന്തൊക്കെയാ പറയുന്നേ എന്ന് വല്ലബോധമുണ്ടോ..? എനിക്ക് തന്നെ കല്യാണം കഴിക്കാൻ കഴിയില്ല…. because, I’m m……. ” പെട്ടെന്ന് സാറിന്റെ ഫോൺ റിംഗ് ചെയ്തു…. “ഹലോ… ” …………….. “നിങ്ങൾ പൊയ്ക്കോ… ഞാൻ ഉടനെ എത്താം… ” എന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു ഓടി.. ഞാൻ അവിടെ നിൽക്കുന്നു എന്ന് പോലും ഓർത്തില്ല…
ഒരു വാക്ക് പറയാതെ പോയി പോകുന്നതിനിടയിൽ ഒരു തിരിഞ്ഞുനോട്ടം പ്രതീക്ഷിച്ചു… അത് പ്രതീക്ഷ മാത്രായി….. അങ്ങനെ സർ പോകുന്നത് നോക്കി നിന്നപ്പോൾ ആരോ എന്റടുത്തു വരുന്നതുപോലെ തോന്നി… നോക്കിയപ്പോൾ എന്റെ ചങ്ങായീസ്…. ദിച്ചു എന്നെ ഫുൾ സ്കാനിങ് ആണ്… തിരിച്ചു മറിച്ചുമൊക്കെ നിർത്തി നോക്കുന്നു.. ” എന്താടി നീ നോക്കുന്നേ… എന്നെ മര്യാദക്ക് നിർത്തു… ” “നിനക്ക് അടി കിട്ടിയില്ലേ… മുഖത്ത് പാടൊന്നും ഇല്ല..”- ദിച്ചു “എനിക്ക് അടിയൊന്നും കിട്ടിയില്ല…” ” ആഹാ… പോസിറ്റീവ് സൈൻ ആണല്ലോ… “- അഭി “തേങ്ങ…… ഇതൊക്കെ മറന്ന് പഠിത്തത്തിൽ ശ്രദ്ധിക്കേന്ന് എന്നെ ഉപദേശിച്ചു നിൽകുവായിരുന്നു ……..
ഒരു കാൾ വന്നപ്പോൾ ഞാൻ ഇവിടെ നിൽക്കുന്നത് പോലും മറന്ന് കാറിൽ ദേ പോയി…. ” “അത് എന്തെങ്കിലും അത്യാവശ്യകാര്യമായിരിക്കും…. അടി കിട്ടിയില്ലല്ലോ… അത് മതി…” – അഞ്ജു അങ്ങനെ എല്ലാരും ക്ലാസ്സിൽ പോയി ഇരുന്നു… ***************** രാത്രി ചേട്ടനോട് വിശേഷം എല്ലാം പറഞ്ഞു… “അയാൾ എന്നെ ഇഷ്ടപ്പെടില്ലേ ചേട്ടാ? ” “എനിക്കറിയില്ല മോളെ… അയാൾക് നിന്നെ അങ്ങനെ കാണാൻ പറ്റുമോയെന്ന്.. ” ” സ്റ്റുഡന്റ് ആയോണ്ട് എന്താ… ഇക്കാലത്ത് സ്റ്റുഡന്റും സാറും തമ്മിലുള്ള പ്രേമം സാധാരണ ആണല്ലോ… ” ” എല്ലാരുടെയും കാഴ്ചപ്പാട് ഒന്നല്ലല്ലോ മോളെ… ” ” നാളെ ഇനി എന്താകുമോ ആവോ… ഇപ്പോ പേടിയാകുവാ… ”
” പറഞ്ഞപ്പോൾ ഇല്ലാത്ത പേടി ഇപ്പോ എവിടെന്നാ..? ” ” പേടി ഇല്ലെന്നോ… മുട്ട് രണ്ടും കൂട്ടിയിടിക്കുവായിരുന്നു… അങ്ങേരുടെ കലിപ്പ് കണ്ടപ്പോൾ രണ്ടണ്ണം പ്രതീക്ഷിച്ചതാ… ബട്ട് കിട്ടിയില്ല ” ” എന്ത് രണ്ടെണ്ണം… ഉമ്മ ആണോ… ” “ഉമ്മയോ…? ഉമ്മ അല്ലേടാ ബാപ്പ… അടി കിട്ടുന്ന കാര്യമാ പറഞ്ഞത്.. 🤦♀️” ” ഓഹ്… അത് കിട്ടാത്തൊണ്ട് വിഷമം ആണോ… എങ്കിൽ ഞാൻ തരാം.. ” ” ഓഹ്… ബേണ്ട… നീ സഹായിക്കണ്ട.. ” “നീ അതൊക്കെ വിട് മോളേ… അഞ്ജു വല്ലതും പറഞ്ഞോ..? ” “ഏഹ്… ഞാൻ എന്റെ കാര്യം പറയുമ്പോൾ… അവളെ പറ്റി ചോദിക്കുന്നോ…? ” “അത്…. അന്ന് കണ്ടതാ അവളെ പിന്നെ കണ്ടില്ല…. അവൾക് എന്നെ ഇഷ്ടമല്ലായിരിക്കോ…?? ”
” അവൾക് നിന്നെ ഇഷ്ടമാ… തുറന്ന് പറയുന്നില്ല… അത്രേയുള്ളു… സാരമില്ല വഴി ഉണ്ടാകാം…. ” ഇത്രേയും പറഞ്ഞോണ്ട് ഞാൻ ചിന്തയിലാണ്ടു… ചേട്ടൻ കുറേ നേരം എന്നെ നോക്കിയിരുന്നു…. മടുത്തപ്പോൾ ഗുഡ് നൈറ്റ് പറഞ്ഞു എണീറ്റു പോയി…. പ്യാവം… 🤭 എങ്ങനെ അവളെ കൊണ്ട് പറയിപ്പിക്കാം എന്ന ചിന്തയിൽ ആയിരുന്നു ഞാൻ….. എന്റേത് ഇക്കാലത്തു ഒന്നും ശെരിയാവുമെന്ന് തോന്നുന്നില്ല… അവർ എങ്കിലും പ്രേമിക്കട്ടേ… *************** “ചേട്ടാ… ഇന്ന് എന്നെ കോളേജിൽ കൊണ്ടാകണേ… ” “നിനക്ക് വണ്ടി ഉണ്ടല്ലോ… അതിൽ പോയാൽ പോരെ..? എനിക്ക് വയ്യ… 😓” എന്നും പറഞ്ഞു അവൻ കഴിക്കുന്നത്തിൽ ശ്രദ്ധിച്ചു…
[ഓഹ്…. എന്റെ ദേവ്യേ… ഇവർ സെറ്റ് ആകാൻ പ്ലാൻ ഉണ്ടാക്കിയ എന്നെ അടിക്കണം… (ആത്മ )] അച്ഛനും അമ്മയും കാണാതെ പതുക്കെ അവനെ തോണ്ടി വിളിച്ചു… എവിടെ…. നോ മൈൻഡ് …. പിന്നെ രണ്ടും കല്പ്പിച്ചു അവന്റെ കാലിന് നല്ല ചവിട്ട് കൊടുത്തു…. അപ്പോൾ തന്നെ എന്നെ നോക്കി പേടിപ്പിച്ചു… അഞ്ജു… എന്ന് പതുക്കെ അവനോട് പറഞ്ഞു…. “ആഹ്… ഞാൻ പോകുന്നവഴിക്കല്ലേ… ഞാൻ കൊണ്ടാകാം… ” എന്ന് പറഞ്ഞു വീണ്ടും കഴിക്കൽ തുടങ്ങി കോളേജിൽ പോകുന്ന വഴി അഞ്ജുനെ കൂട്ടി… അഞ്ജുന് ചേട്ടനെ കണ്ട സന്തോഷമുണ്ട്… പക്ഷേ അവൻ മൈൻഡ് ചെയ്യുന്നില്ല… ഇത് തന്നെ പ്ലാൻ വർക്ക്‌ഔട്ട് ചെയ്യാനുള്ള സമയം… ഞങ്ങളുടെ നാടകം തുടങ്ങാൻ പോകുവാണു സൂർത്തുക്കളെ..
“ചേട്ടാ…. നീ നേരത്തെ വരില്ലേ…? ” “ഞാനോ… എന്തിന്… ” “ആ പെൺകുട്ടിയെ കാണാൻ പോകണ്ടേ….? ” “ഏതു പെൺകുട്ടി… ” ഇവൻ എല്ലാം കുളം ആകുമോ… ( ആത്മ ) കണ്ണുകൊണ്ടു അഞ്ജുനെ നോക്കാൻ പറഞ്ഞു… അവളാനെൽ…. കണ്ണൊക്കെ നിറഞ്ഞു ഇരിക്കുവാ…. അഞ്ജു… നീ അറിഞ്ഞോ… ഇന്ന് ഇവന് പെണ്ണ് കാണാൻ പോകുവാ… എന്റെ ഏട്ടത്തിയെ… എന്ന് അവളെ നോക്കി പറഞ്ഞു… അവൾ ചേട്ടനെ നോക്കിയിട്ട് മ്മ്… എന്ന് മൂളി… കോളേജിൽ എത്തിയിട്ട് അവൾ ഒന്നും മിണ്ടിയില്ല…. “എന്താ പറ്റിയെ അഞ്ജു…. കണ്ണൊക്കെ നിറഞ്ഞു ഇരിക്കുവാണല്ലോ…? ” “അത്…. ഒന്നുല്ല…. പൊടി പോയതാ… ” “ഇങ്ങനെയാണേൽ ഒരുപാട് പൊടി പോകും മോളെ… ” ” എന്താ…?
” അവൾ സംശയത്തോടെ എന്നെ നോക്കി ” ആഹ്… ഇനിയും പറയാതെ ഇരുന്നാൽ അവൻ വേറെ ആരേലും കെട്ടും മോളേ.. ” അത് കേട്ടപ്പോൾ ഒന്നു ഞെട്ടി കൊച്ചു… “ആരെ…?” നിഷ്കു ഭാവത്തിൽ ചോദിക്കുവാ… “എന്റെ ചേട്ടനെ… ” “ഈൗൗൗ… അത്… “ഒരു വളിഞ്ഞ ചിരി തന്നു… “മോളേ… നിനക്ക് അവനെ ഇഷ്ടമാണെന്നു എനിക്ക് അറിയാം… അത് കൊണ്ട് മോൾ ഇനിയും ഒന്നും പറഞ്ഞില്ലേൽ അവൻ വേറെ കെട്ടും…. പിന്നെ ഇവിടെയിരുന്നു മോങ്ങിയിട്ട് ഒരു കാര്യവുമില്ല… ” അവൾ പെട്ടെന്ന് എന്നെ കെട്ടിപിടിച്ചു കരഞ്ഞു…. “അത്… എനിക്ക് സഞ്ജുവേട്ടനെ ഇഷ്ടമായിരുന്നു… ചേട്ടൻ പെട്ടെന്ന് പറഞ്ഞപ്പോൾ സന്തോഷാണോ സങ്കടമാണോ തോന്നിയതെന്ന് അറിയില്ല…
പിന്നെ ചേട്ടനെ ഫേസ് ചെയ്യാൻ മടിയായിരുന്നു അതാണ് പിന്നെ അങ്ങോട്ട് വരാത്തെ ” “ഇത്രയും സ്നേഹം ഒളിപ്പിച്ചു വച്ചേക്കുവായിരുന്നോ…? അവനു നിന്നെക്കാൾ നല്ല കുട്ടിയെ കിട്ടില്ല… നീ എന്റെ ഏട്ടത്തിയായി വരുന്നത് സന്തോഷമുള്ള കാര്യമല്ലേ… എന്തായാലും വൈകിട്ട് ചേട്ടൻ വിളിക്കാൻ വരും.. അപ്പോൾ മോൾ എല്ലാം അവനോട് തുറന്ന് പറയ്… ” ക്ലാസ്സിൽ പോയി എല്ലാരോടും വിശേഷമൊക്കെ പറഞ്ഞിരുന്നു… അപ്പോഴേക്കും ഭരത് സർ ക്ലാസ്സിൽ വന്നു… സാറിന്റെ ഒരു നോട്ടം പോലും എന്റെ നേർക്ക് വന്നില്ല… ഞാൻ എന്ന ഒരാൾ അവിടെ ഉണ്ടെന്ന് സർ മറന്നതായി തോന്നി… ഇന്നലെ ഇഷ്ട്ടം പറഞ്ഞതിന്റെ ബാക്കിപത്രമാണ് ക്ലാസ്സിൽ നടന്നത്…
അബദ്ധത്തിൽ പോലും ഒരു നോട്ടം എന്റെ നേർക്ക് വരരുത് എന്ന വാശിയിലാണ് സർ.. ഞാനും വിട്ടുകൊടുത്തില്ല… അയാൾ എന്നെ നോക്കിയില്ലെങ്കിൽ എന്താ എനിക്ക് അയാളെ നോക്കാലോ…… നിങ്ങൾക് എന്നെ നോക്കില്ല എന്ന വാശിയാണേൽ നിങ്ങളെ കൊണ്ടു എന്നെ നോക്കിപ്പിക്കും എന്ന വാശിയാണ്… നമുക്ക് സാറിനെ വളയ്ക്കാം ശാരി.. ‘ ഡോണ്ട് വറി ‘ എന്ന് എന്റെ പാവം മനസ്സ് എന്നോട് പറഞ്ഞു എന്തൊക്കെയോ ചിന്തിച്ചു കൂട്ടി സാറിനെ നോക്കിയപ്പോൾ അയാൾ കണ്ണുരുട്ടി പേടിപ്പികുന്നു…. ബാക്കിയുള്ളവരെ നോക്കിയപ്പോൾ എല്ലാരുടെയും കണ്ണ് എന്റെ നേർക്ക് ആണ്…
എല്ലാർക്കും ഒരു വളിഞ്ഞ ചിരി പാസ്സാക്കി സാറിനെ നോക്കി.. അവിടെ ഇപ്പോഴും കണ്ണുരുട്ടൽ… രണ്ടും കല്പ്പിച്ചു അയാളെ നോക്കി സൈറ്റ് അടിച്ചു കാണിച്ചിട്ട് ഒന്ന് ചിരിച്ചു കൊടുത്തു…. എന്റെ ക്ലോസപ്പ് ചിരി കണ്ടിട്ടാണാവോ… അയാൾ പെട്ടെന്ന് തല കൊടഞ്ഞു പഠിപ്പിക്കൽ തുടർന്നു… പാവം…. ചിരി വന്നു സാറിന്റെ മുഖം കണ്ട്… ഇയാൾക്ക് എന്നെ പ്രേമിക്കാൻ പറ്റില്ലല്ലേ….. പറ്റുമോ എന്ന് ഞാൻ നോക്കട്ടെ…. എന്റെ ചിരിയിൽ വീണെന്ന് തോന്നുന്നു… പിന്നെ ആ സൈഡിലേക്ക് നോക്കിയിട്ടില്ല… അഞ്ജുനെ നോക്കിയപ്പോൾ അവൾ എന്തൊക്കെയോ ആലോചിച്ചു ചിരിക്കുന്നു… ”
ഡീ… നിനക്ക് വട്ടായോ…? ചുമ്മായിരുന്നു ചിരിക്കുന്നു… ” ” ആഹ്… പ്രേമത്തിന്റെ വട്ടാ… നിനക്കും ഉണ്ടല്ലോ ആ വട്ട്.. ” “എനിക്കോ…? എനിക്കെങ്ങും ഇല്ല… ” ” പിന്നെ….. നീ ഇങ്ങനെ കിണിച്ചോണ്ടിരുന്നോണ്ടാ സർ നിന്നെ നോക്കി കണ്ണുരുട്ടിയെ… അല്ലാതെ പ്രേമം മൂത്തിട്ടല്ല… ” ” ഞ… ഞ.. ഞ.. ” അവളെ നോക്കി കൊഞ്ഞനംകുത്തി… പെട്ടെന്ന് ടേബിളിൽ ബുക്കിട്ട് അടിച്ച നല്ല ഒച്ച കേട്ടു… ഞങ്ങൾക്ക് ഉള്ള വാണിംഗ് ആണെന്ന് അറിയാവുന്നത് കൊണ്ടു രണ്ടാളും നേരെ ഇരുന്ന് ബുക്കിൽ നോക്കി പഠിപ്പിക്കുന്നത് ശ്രദ്ധിച്ചു ….
തുടരും….