Friday, January 17, 2025
Novel

നിനക്കായെന്നും : ഭാഗം 25

എഴുത്തുകാരി: സ്വപ്ന മാധവ്

അവരെ കുളിക്കാൻ പറഞ്ഞയിപ്പിച്ചിട്ട് ഞാൻ റെഡിയായി… ഏട്ടൻ വാങ്ങിയ സാരി ആയിരുന്നു ഉടുത്തതു.. അതിനു ചേരുന്ന ജിമിക്കി ഇട്ടു.. മുടിയും കെട്ടി നെറുകയിൽ സിന്ദൂരവും തൊട്ടു.. ഏട്ടൻ മോളെ കുളിപ്പിച്ച് പുറത്തേക്ക് ഇറക്കി… രാവിലെ തണുപ്പ് ആയോണ്ട് ലെച്ചുനു വിറയ്ക്കുന്നുണ്ട്… പെട്ടെന്ന് മോളെ എടുത്തു മോൾക് വാങ്ങിയ ഫ്രോക്ക് ഇടിയിപ്പിച്ചു… പുതിയ ഉടുപ്പ് കിട്ടയതിന്റെ സന്തോഷത്തിലാണ് മോൾ… അതിലെ പൂക്കളൊക്കെ തൊട്ട് നോക്കുന്നുണ്ട് വാലിട്ട് കണ്ണെഴുതി, പൊട്ടും വച്ചു… മുടി ചീകി ഹെയർ ബാൻഡ് വച്ചു കൊടുത്തു.. എന്നിട്ട് കണ്ണാടിയുടെ മുന്നിൽ കൊണ്ടുനിർത്തി….

കണ്ണാടിയിൽ മോളുടെ പ്രതിബിംബം കണ്ടതും ആ കുഞ്ഞിക്കണ്ണുകൾ വിടർന്നു… എന്നെ കെട്ടിപിടിച്ചു ഉമ്മയും തന്നു “ഹാപ്പി ബർത്ഡേയ് മോളു… 😘” മോളുടെ കവിളിൽ ഉമ്മ കൊടുത്തിട്ട് പറഞ്ഞു എട്ടനുള്ള ഡ്രസ്സ്‌ എടുത്തു വച്ചിട്ട് മോളെയും കൊണ്ടു താഴെ ഇറങ്ങി…. അമ്മമ്മയും ചിറ്റയെയും പുതിയ ഡ്രസ്സ്‌ കാണിക്കാനുള്ള തിരക്കിൽ ആയിരുന്നു മോൾ ലെച്ചുന്റെ സംസാരവും ചിരിയും നോക്കി നിന്നപ്പോഴാ പടികൾ ഇറങ്ങി വരുന്ന ഏട്ടനെ കണ്ടതു… ഏട്ടന് നന്നായി ചേരുന്നുണ്ടായിരുന്നു .. …. ഇയാൾ ഏത് ഡ്രസ്സ്‌ ഇട്ടാലും മൊഞ്ചൻ ആണല്ലോ “എന്താടി സ്വപ്നം കാണുന്നോ?

“എന്റെ അടുത്തേക്ക് വന്നു ചോദിച്ചു ഇല്ലയെന്ന് ചുമലുകൂച്ചി കാണിച്ചു… ” ലെച്ചു അച്ഛൻ വന്നു.. വാ ” മോളെ വിളിച്ചു ഫ്രോക്കും പൊക്കി പിടിച്ചു ലെച്ചു ഓടി വന്നു.. “അച്ഛന്റെ മോൾ ഇന്ന് സുന്ദരിയായല്ലോ ” എന്ന് പറഞ്ഞോണ്ട് മോളുടെ കവിളിൽ ഉമ്മ കൊടുത്തു അമ്മേ പോയിട്ട് വരാമെന്നു പറഞ്ഞു ഇറങ്ങി.. ഏട്ടൻ കാറിന്റെ അടുത്തേക്ക് നടന്നു “ഏട്ടാ… അമ്മ പറഞ്ഞു അമ്പലം അടുത്താണെന്ന് നമുക്ക് നടന്നു പോകാം ” എന്നെയും മോളെയും നോക്കിയിട്ട് “ആഹ്… പോകാം “എന്ന് പറഞ്ഞു നടന്നു ഞങ്ങളുടെ രണ്ടാളുടെയും കൈയും പിടിച്ചു എന്തൊക്കെയോ പറഞ്ഞു ചിരിച്ചോണ്ട് നടക്കുവാണ് മോൾ…

മോളുടെ സംസാരം കേട്ടു നടന്നോണ്ട് പെട്ടെന്ന് എത്തി മോളുടെ പേരിൽ പുഷ്‌പാഞ്‌ജലിക്ക്‌ കൊടുത്തു… ഭഗവാനോട് ഈ അച്ഛനേയും മോളെയും എനിക്ക് തന്നതിന് നന്ദി പറഞ്ഞു മോൾക് നെറ്റിയിൽ കുറി തൊട്ട് കൊടുത്തു… ഏട്ടനെ നോക്കിയപ്പോൾ ഏട്ടൻ തൊട്ടിട്ടില്ല… പിന്നെ ഞാൻ തൊട്ട് കൊടുത്തു… അപ്രീതീക്ഷം ആയതുകൊണ്ടാകും ഏട്ടൻ എന്റെ മുഖത്തേക്ക് നോക്കി നിന്നു… ആ കണ്ണുകളെ നേരിടാൻ കഴിയാത്തതുകൊണ്ട് തല കുനിച്ചു നിന്നു തൊഴുതു ഇറങ്ങിയതും മോൾക് കുളം കാണണമെന്ന് പറഞ്ഞു… പിന്നെ മോളെ പിണക്കണ്ട എന്ന് കരുതി അങ്ങോട്ടേക്ക് പോയി… അവിടെ ഒക്കെ ആദ്യമായാണ് കാണുന്നത്… ആമ്പൽ പൂക്കൾ ഉള്ള ക്ഷേത്രകുളമാണ്..

പടിക്കെട്ടുകൾ ഇറങ്ങി കാൽ നനച്ചു… അപ്പോഴാ കുറേ മീനുകൾ ഉള്ളത് കണ്ടേ… മോളുടെ ഫ്രോക്ക് ഇത്തിരി പൊക്കിപ്പിടിച്ചു കാൽ നന്നപ്പിച്ചു… സന്തോഷം കൊണ്ടു കൈകൊട്ടി ചിരിക്കുന്നുണ്ട്… മോളെ എടുത്തു കൈയിലെ പുഷ്പാഞ്ജലിയുടെ പ്രസാദത്തിൽ നിന്ന് കുറച്ചു പൊരി ഇട്ടു കൊടുത്തു… അത് കഴിക്കാൻ വരുന്ന മീനുകളെ നോക്കി ലെച്ചു കയ്യിൽ ഇരുന്നു ഏട്ടൻ അടുത്ത പടിയിൽ ഇരുന്നു ഞങ്ങളെ നോക്കുവായിരുന്നു ” ശ്രദ്ധിക്കണം വഴുക്കൽ ഉണ്ടാകും “എന്ന് ഏട്ടൻ ഇടയ്ക്ക് വിളിച്ചു പറഞ്ഞു കുറച്ചു കഴിഞ്ഞു മോളെയും കൊണ്ടു ഏട്ടന്റെ അടുത്തിരുന്നു…

മോൾ അച്ഛന്റെ മടിയിൽ ഇരുന്ന് വിശേഷങ്ങൾ പറയുന്നുണ്ട്.. ഏട്ടനും അവൾ പറയുന്നതിന് മറുപടി കൊടുക്കുന്നുണ്ട്…. ആ അച്ഛനെയും മോളെയും നോക്കി ഇരുന്നു എന്റെ നോട്ടം കണ്ടു ഏട്ടൻ എന്താണെന്ന് പുരികം ഉയർത്തി ചോദിച്ചു ഒന്നുമില്ലെന്ന് തലയാട്ടിയിട്ടു അവരെ നോക്കി പുഞ്ചിരിച്ചു “നമുക്ക് പോയാലോ മോളെ ” “മ്മ്.. പൊബാം “എന്ന് പറഞ്ഞു മുന്നേ നടന്നു ലെച്ചു വീട്ടിലെത്തി വേഷം മാറി താഴെ എത്തിയപ്പോൾ അമ്മ ഭക്ഷണം വിളമ്പി… എല്ലാരും ഭക്ഷണം കഴിച്ചു പുറത്തിരുന്നതും അച്ഛനും അമ്മയും ചേട്ടനും വന്നു… “നിങ്ങൾ എന്താ വരുന്നത് പറയാത്തതു? ” “ഞങ്ങൾക്ക് പറഞ്ഞിട്ടേ വരാൻ പാടൊള്ളു? ” ചേട്ടൻ ചോദിച്ചു “അങ്ങനെ അല്ല… സർപ്രൈസ് ആയി പോയി ”

“ഞങ്ങൾ അളിയൻ വിളിച്ചിട്ട് വന്നതാ… ഇന്ന് ലെച്ചുട്ടിയുടെ പിറന്നാൾ ആണെന്ന് പറഞ്ഞിരുന്നു… ” ഏട്ടനെ നോക്കിയപ്പോൾ എന്നെ നോക്കി ചിരിച്ചിട്ട് അവരെ വിളിച്ചോണ്ട് അകത്തേക്ക് പോയി പിന്നെ എല്ലാരും ഉച്ചയ്ക്കുള്ള സദ്യ ഉണ്ടാകുന്ന തിരക്കിൽ ആയിരുന്നു…. അച്ഛനും, കണ്ണേട്ടനും, ചേട്ടനും പുറത്തിരുന്നു കത്തിയടി ആയിരുന്നു… അച്ചാർ, കിച്ചടി, പച്ചടി, തോരൻ, അവിയൽ, ഓലൻ, കൂട്ടുകറി, ഇങ്ങനെ ഏഴുതരം കറികളും ചോറും പപ്പടവും, പായസവും വച്ചു സദ്യ ഒരുക്കി…. ഞാനും അമ്മയും വിളമ്പാൻ നിന്നു.. വിളമ്പി കഴിഞ്ഞതും ഏട്ടൻ രണ്ടാളെയും പിടിച്ചു അവിടെ ഇരുത്തി വിളമ്പി തന്നു …

അങ്ങനെ എല്ലാരും കൂടെ സദ്യ കഴിച്ചു… സദ്യ കഴിച്ചതിന്റെ ക്ഷീണം കാരണമായിരിക്കും മോൾ പെട്ടെന്ന് ഉറങ്ങി.. മോളെ റൂമിൽ കിടത്തിയിട്ട് താഴെ എത്തിയപ്പോഴേക്കും ചേട്ടനും, കണ്ണേട്ടനും, ഭാനുവും ഹാൾ അലങ്കരിക്കാൻ തുടങ്ങി.. ബലൂണും, കളർ പേപ്പറുകൾ വച്ചു എല്ലാം അലങ്കരിച്ചു…. ചേട്ടൻ ഫോണിൽ കുറുകലും ഒട്ടിക്കലും രണ്ടും നടക്കുന്നുണ്ട്… എല്ലാ ഡെക്കറേഷൻ കഴിഞ്ഞതും കേക്ക് എത്തി… പിന്നെ കേക്ക് എടുത്തു സെറ്റ് ചെയ്തു.. അതിനടുത്തു ലോട്ടസ് ക്യാന്റിലും വച്ചു മോളെ ഉണർത്താൻ റൂമിലെത്തിയതും ആശാത്തി ഉണർന്നു കിടക്കുവാണ്.. പിന്നെ മോളുടെ മുഖവും കഴുകിപ്പിച്ചു…

പുതിയ ഡ്രസ്സ്‌ ഇട്ട് ഒരുക്കി താഴെ കൊണ്ടു വന്നു ഹാളിലെ അലങ്കാരവും ടേബിളിൽ കേക്കും കണ്ടു മോളുടെ കണ്ണ് വിടർന്നു എന്റെ കയ്യിൽ നിന്ന് താഴെ ഇറങ്ങാൻ നോക്കി… ഞാൻ മോളെ താഴെ നിർത്തി… ഓരോ പടികളും വേഗത്തിൽ ഇറങ്ങി “മോളെ പതുക്കെ ഇറങ്ങു… വീഴും ” എന്റെ പറച്ചിൽ ഒന്നും കേൾക്കാതെ ഓടി ടേബിലിനടുത്തു എത്തി ബലൂൺ ഒക്കെ കണ്ടു കൈകൊട്ടി ചിരിച്ചോണ്ട് എല്ലാരേയും നോക്കി..എല്ലാരും മോളുടെ സന്തോഷം കണ്ടറിയുവായിരുന്നു.. “നമക്ക് കേക്ക് മുറിക്കാം… ബാ മോളെ ” ഞാൻ മോളെ എടുത്തോണ്ട് ടേബിളിനടുത്തു പോയി…

ഏട്ടൻ മോളുടെ കൈയിൽ കത്തി കൊടുത്തിട്ട് കയ്യിൽ പിടിച്ചു… മോൾ കേക്ക് മുറിക്കാനുള്ള തിരക്കിൽ ആണ്… “അമ്മ വരട്ടെ മോളെ… ധൃതി കാണിക്കാതെ ” അതുകേട്ടതും മോൾ എന്നെ നോക്കി.. “ബാ… അമ്മേ… കേക്ക് മുറിക്കാം.. ഹാപ്പി ബർത്ത്ഡേ പാടാം… ബാ ” ഏട്ടനും എന്നെ നോക്കി വരാൻ പറഞ്ഞു… അവരുടെ കയ്യിൽ ഞാനും പിടിച്ചു… മൂന്നാളും കൂടെ കേക്ക് മുറിച്ചു… ഏട്ടൻ കുറച്ചു കേക്ക് മോളുടെ വായിൽ വച്ചു…. കുറച്ചു എന്റെ നേർക്ക് നീട്ടി… അതു കണ്ടപ്പോൾ സത്യമാണോ സ്വപ്നമാണോയെന്ന് തോന്നി പോയി… ഏട്ടനെ നോക്കിയപ്പോൾ ആ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു ഞാൻ അറിയാതെ തന്നെ വാ തുറന്നു…

സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ എന്റെ കണ്ണ് നിറഞ്ഞു… അതു എല്ലാരിൽ നിന്നു മറച്ചു… ഞാൻ മോൾക്ക് കേക്ക് കൊടുത്തു മോളു കുറച്ചു എടുത്തു വായിൽ വച്ചു തന്നു… പക്ഷേ കഴിച്ചതിനേക്കാൾ അവൾ വായ്ക് ചുറ്റുമാക്കി… ഏട്ടൻ എല്ലാർക്കും കേക്ക് കട്ട്‌ ചെയ്തു കൊടുത്തു.. ചോക്ലേറ്റും കൊടുത്തു.. പിന്നെ അച്ഛനും അമ്മയും മോൾക് ഗിഫ്റ്റ് കൊടുത്തു ഒരു കുഞ്ഞു സൈക്കിൾ… അതു കണ്ടതും ചൈകിൽ എന്നു വിളിച്ചോണ്ട് അടുത്ത് പോയി നോക്കി… അതിൽ കേറി ഉരുട്ടി നോക്കി… അങ്ങനെ അതു കളിച്ചോണ്ട് നിന്നതും ഏട്ടൻ ഞങ്ങൾ വാങ്ങിയ ടെഡി ബിയർ എടുത്തോണ്ട് വന്നു. അതു കണ്ടതും ആ കുഞ്ഞിക്കണ്ണുകൾ ഒന്നൂടെ വിടർന്നു… തെഡി എന്ന് വിളിച്ചോണ്ട് ഓടി വന്നു…

ഏട്ടന്റെ കയ്യിൽ നിന്ന് വാങ്ങി… അവളുടെ അത്രെയും വലിപ്പം ഉള്ളതുകൊണ്ട് ഒരു കൈകൊണ്ട് അതിനെ വട്ടം പിടിച്ചു നിൽക്കുവാണ്… മോളുടെ നിൽപ്പ് കണ്ടു എല്ലാരും ചിരിച്ചു… മോളെ കൊണ്ടു പറ്റണില്ല അതു പിടിക്കാൻ… എന്നിട്ടും അതിനെ മുറുക്കെ പിടിച്ചു നിൽക്കുന്നു… ചേട്ടൻ പെട്ടെന്ന് കുറേ ഫോട്ടോസ് എടുത്തു മോളുടെ… അങ്ങനെ എല്ലാരും കൂടെ ബർത്ഡേയ് ആഘോഷമാക്കി… കുറച്ചു നേരം കൂടെ ഇരുന്നിട്ട് അവർ പോകുന്നു എന്ന് പറഞ്ഞു.. അമ്മുമ്മക്കും അപ്പൂപ്പനും മാമനും ഉമ്മയും കൊടുത്തു മിട്ടായി കൊടുത്താണ് ലെച്ചു പറഞ്ഞു വിട്ടത്… അവർ പോയി കഴിഞ്ഞതും ഞങ്ങൾ ക്ലീനിങ് തുടങ്ങി…

ഹാൾ പഴയത് പോലെ അറേഞ്ച് ചെയ്തിട്ടു… മോൾ പുതിയ സൈക്കിളിൽ ആണ്… ഇടയ്ക്ക് ഭാനുനോട് ലിഫ്റ്റ് വേണോ എന്ന് ചോദിക്കുന്നുണ്ട്.. “അമ്മേ… മോള്ച്ചു കേക്ക് ബേണം ” സൈക്കിൾ ചവിട്ടി ക്ഷീണിച്ചു കുഞ്ഞിവയറും തടവി വന്നു “ഡി കുറുമ്പി… നീ നേരത്തെ കേക്ക് കഴിച്ചതല്ലേ? ” ഏട്ടൻ മോളോട് ചോദിച്ചു “മോൾക് വിചന്നിട്ടാ… ” ചുണ്ടും പുറത്തുന്തിയുള്ള മോളുടെ പറച്ചിൽ കേട്ട് എല്ലാരും ചിരിച്ചു “അച്ചോടാ… ബാ.. അമ്മ തരാം ” മോളെയും എടുത്തു അടുക്കളയിൽ പോയി കേക്ക് മുറിച്ചു കൊടുത്തു.. ആകെ ക്ഷീണിച്ചതുകൊണ്ട് മോൾ നേരത്തെ ഉറങ്ങി… മോളെ കിടത്തിയിട്ട് ബാൽക്കണിയിൽ പോയി… എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷത്തിൽ ആയിരുന്നു ഞാൻ…

ഏട്ടൻ കേക്ക് തന്നു… മോളുടെ പിറന്നാൾ ആഘോഷം… ഇന്ന് എല്ലാരുടെയും മുഖത്ത് സന്തോഷം മാത്രം… എന്റെ ലെച്ചുവും നല്ല സന്തോഷത്തിലാണ് ഉറങ്ങുമ്പോഴും മോളുടെ മുഖത്തുള്ള പുഞ്ചിരി അതിനു തെളിവാണെന്ന് തോന്നി… അങ്ങനെ ഓരോന്ന് ആലോചിച്ചു നിന്നപ്പോൾ പുറകിൽ ഒരാൾ വന്നത് പോലെ തോന്നി… നോക്കിയപ്പോൾ ഏട്ടൻ ആണ്… ഏട്ടന്റെ മുഖത്തും സന്തോഷമാണ്… “താങ്ക്സ് ശാരി ” എന്റടുത്തേക്ക് വന്നു ഏട്ടൻ പറഞ്ഞു “താങ്ക്‌സോ?? എന്തിനാ? ” ” മോളുടെ പിറന്നാൾ കഴിഞ്ഞ വർഷം വരെ ഒരു കേക്ക് കട്ടിംഗ് മാത്രം ആയിരുന്നു ഞാനും അമ്മയും ഭാനുവും മാത്രം ഉള്ള ദിവസം… പക്ഷേ ഇന്ന് രാവിലെ അമ്പലത്തിൽ പോയി… അച്ഛനും അമ്മയും സഞ്ജുവുമെത്തി… കേക്ക് മുറിച്ചു… സമ്മാനങ്ങൾ..

എല്ലാകൊണ്ടു ആഘോഷമാക്കി…. ” “അതിനു നന്ദി വേണോ…. അവൾ എന്റെയും മോൾ അല്ലേ ” “തന്റെയും മോളാണ്… എന്തോ ഇന്ന് ഭയങ്കര സന്തോഷത്തിൽ ആണ്… എന്റെ മോളുടെ ചിരി കാണുമ്പോൾ ഉള്ളം നിറയുവാ ” അപ്പോൾ ഒന്നും പറയാൻ തോന്നിയില്ല… ചില സമയങ്ങളിൽ കേൾവിക്കാരാകുന്നതാണ് നല്ലത്… “ഇപ്പോ മോളുടെ സന്തോഷങ്ങളും കുറുമ്പുമെല്ലാം ആര്യ അവിടെന്ന് കാണുണ്ടാവുമല്ലേ… ” അതു പറഞ്ഞപ്പോഴേക്കും ആ കണ്ണുകൾ നിറഞ്ഞു… എന്നിൽ നിന്ന് ഒളിപ്പിക്കാൻ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി നിന്നു… പക്ഷേ, ഏട്ടന്റെ കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു…

അതു കണ്ടപ്പോൾ എന്റെ ഉള്ളും വിങ്ങി… എന്ത്‌ പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് അറിയില്ല… എന്നാലും ഏട്ടന്റെ തോളിൽ തട്ടി കൊടുത്തു.. പെട്ടെന്ന് ഏട്ടൻ തിരിഞ്ഞു എന്നെ കെട്ടിപിടിച്ചു….. ഏട്ടനിപ്പോ ചേച്ചിയെ മിസ്സ്‌ ചെയ്യുന്നു എന്ന് തോന്നി… ചില വിഷമങ്ങൾ കരഞ്ഞു തീർക്കുന്നതാണു നല്ലത്… കണ്ണീരിനൊപ്പം വിഷമങ്ങളും തീരും… ഏട്ടന്റെ പുറം തട്ടി ആശ്വസിപ്പിച്ചു.. കുറച്ചു കഴിഞ്ഞു എന്നെ കെട്ടിപിടിച്ചു നിൽക്കുന്നതെന്ന് മനസിലായി… പെട്ടെന്ന് എന്നിൽ നിന്ന് അകന്നു മാറി… എന്റെ മുഖത്ത് നോക്കാൻ പ്രയാസം പോലെ തലകുനിച്ചു നിൽകുവാ “സോറി.. ” “എന്തിന്? ”

ഒരു കള്ളചിരിയോടെ ഞാൻ ചോദിച്ചു അത് കേട്ടതും എന്നെ തലയുയർത്തി നോക്കി.. “നമ്മൾ ഫ്രണ്ട്സ് ആണല്ലോ… അപ്പോൾ നോ സോറി… നോ താങ്ക്യൂ… ” അതു കേട്ടതും ആ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു “ഒരു കാര്യം ചോദിച്ചോട്ടെ ” “എന്തിനാ മുഖവര.. ചോദിക്കു… ” “തന്നെ ഭാര്യായിട്ട് അംഗീകരിക്കാത്തത്തിൽ വിഷമം ഉണ്ടോ? ” “ഇല്ലെന്ന് പറഞ്ഞാൽ കള്ളമാകും… ഉണ്ട്… പക്ഷേ ഞാൻ ഏട്ടനെ മനസ്സിലാക്കുന്നു.. എന്നെ അക്‌സെപ്റ്റ് ചെയ്യാൻ സമയം എടുക്കുമെന്ന് അറിയാം ” “ഇന്ന് കേക്ക് വായിൽ വച്ചു തന്നപ്പോൾ എന്തെ കണ്ണു നിറഞ്ഞേ? ” “അതു കണ്ടായിരുന്നോ…

ഇതൊക്ക ഞാൻ ആഗ്രഹിച്ചതാ… ഏട്ടൻ വാരിതരുന്നത്… എന്നും രാവിലെ കുളിച്ചു വരുമ്പോൾ നെറുകയിൽ സിന്ദൂരം ചാർത്തുന്നത്…. മോൾക്കും ഏട്ടനും ഒപ്പം ചെറിയ കറക്കം… ഇങ്ങനെ ചെറിയ സ്വപ്നങ്ങൾ കണ്ടിരുന്നു … അതിൽ ഒന്നു നടന്നപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു… അതു നടക്കുമെന്ന് കരുതിയില്ല.. പെട്ടെന്ന് നടന്നപ്പോൾ… ” “കുറച്ചു സമയം കൂടെ വേണം എനിക്ക്… ” ” എന്നെങ്കിലും എന്നെ ഭാര്യയായിട്ട് കണ്ടാൽ മതി… ” അതിനു മറുപടി പറയാതെ പുഞ്ചിരിച്ചു ഏട്ടൻ.. ” നേരം ഒരുപാടായി… എനിക്ക് ഉറക്കം വരുന്നു ”

എന്ന് പറഞ്ഞു റൂമിലേക്കു നടന്നു “പിന്നെ… എന്നെങ്കിലും എന്ന് വെറുതെ പറഞ്ഞതാ… മൂക്കിൽ പല്ലുമുളയ്കുന്നത് വരെ കാത്തിരിക്കല്ലേ ഏട്ടാ ” നടക്കുന്നതിനിടയിൽ വിളിച്ചു പറഞ്ഞു അതിനു മറുപടിയായി ഒരു ചിരി കേട്ടു… അതു മതി എനിക്ക് … ആ ചിരി എപ്പോഴും കാണണം… മോളെയും ചേർത്തുപിടിച്ചു കിടന്നു… നല്ലൊരു നാളെ സ്വപ്നം കണ്ട്…

തുടരും… 😉 ♡

നിനക്കായെന്നും : ഭാഗം 24