Friday, January 17, 2025
Novel

നിനക്കായെന്നും : ഭാഗം 22

എഴുത്തുകാരി: സ്വപ്ന മാധവ്

കുറച്ചു നേരത്തെ നിശബ്ദത മുറിച്ചു സർ ശാരിക എന്ന് വിളിച്ചു…. മോളെ തലോടി കൊണ്ടിരുന്ന ഞാൻ മുഖം ഉയർത്തി സാറിനെ നോക്കി… “എനിക്ക് കുറച്ചു ടൈം വേണം തന്നെ ഭാര്യയെന്ന പദവിയിൽ കാണാൻ ” മുഖവുരയില്ലാതെ സർ പറഞ്ഞു നേരത്തെ പെരുമാറ്റത്തിലൂടെ കുറച്ചു എനിക്ക് മനസിലായൊണ്ട് ഞാൻ ഇതൊക്ക പ്രതീക്ഷിച്ചിരുന്നു “എനിക്ക് മനസിലാകും സർ ” അത്രെയും പറഞ്ഞിട്ട് നിറഞ്ഞ കണ്ണുകളെ മറയ്ക്കാൻ വേറെ ഏങ്ങോ നോക്കി “ഞാൻ തന്നെ ഒരിക്കലും ഇഷ്ടപെട്ടിട്ടില്ലഡോ… താൻ എനിക്ക് എപ്പോഴും ഞാൻ പഠിപ്പിച്ച വിദ്ധ്യാർത്ഥി ആണ്… ഇടക്ക് ഒരു സുഹൃത്തായി…

പക്ഷേ അപ്പോഴൊന്നും ഇഷ്ട്ടം തോന്നിയില്ല… ക്ലാസ്സ്‌ കഴിഞ്ഞതിനു ശേഷം തന്റെ ചേട്ടൻ എന്നോട് സംസാരിച്ചു… താൻ കല്യാണം മുടക്കിയ വിവരവും അറിഞ്ഞു… ഞങ്ങളുടെ സംസാരം അമ്മ കേട്ടു.. പിന്നെ എല്ലാം അറിഞ്ഞതും അമ്മയും നിർബന്ധം പിടിച്ചു… മോളുടെ കാര്യം ആലോചിച്ചപ്പോഴും ഞാൻ സ്വാർത്ഥനായി… അതാണ്‌ താൻ ഇപ്പോ എന്റെ മുന്നിൽ ഭാര്യയായി ഇരിക്കേണ്ടി വന്നത്… ” അതെല്ലാം കേട്ടപ്പോൾ ഒരു വിങ്ങൽ തൊണ്ടയിൽ കുടുങ്ങി… ചേട്ടനാണ് ഇതിനു പിന്നിൽ എന്ന് അറിഞ്ഞപ്പോൾ സന്തോഷമായി… എന്നാലും എന്നോട് ഇഷ്ട്ടം ഇല്ലെന്ന് കേൾക്കുമ്പോൾ ശരീരത്തിൽ മുള്ള് കുത്തിയിറക്കുന്ന വേദനയാണ്…

ഭാര്യയെ പെട്ടെന്ന് മറക്കില്ല എന്ന് അറിയാം.. എന്നെങ്കിലും എന്നെയും ഇഷ്ടപെടും എന്ന് മനസിനൊട് പറഞ്ഞു സമാധാനിച്ചു “മനസിലാകും സർ…. ഞാനും മോളുടെ അമ്മ എന്ന പദവിയെ ആഗ്രഹിച്ചോളൂ… ഭാര്യ എന്ന പദവി വിതൂരതയിലാണ് ” ഉള്ളിലെ വിഷമം മറച്ചു ഞാൻ പറഞ്ഞു “ഒരിക്കലും പറ്റില്ല എന്ന് പറയുന്നില്ല… എനിക്ക് കുറച്ചു സമയം വേണം.. സോറി… ” “സാരമില്ല സർ… സോറി ഒന്നും വേണ്ട… അപരിചിതരെ പോലെ വേണ്ട സർ നേരത്തെ പറഞ്ഞില്ലേ ഞാൻ സുഹൃത്തായിരുന്നു എന്ന്… നമ്മൾ തമ്മിൽ ഭാര്യാഭർതൃ ബന്ധം പറ്റില്ല… അപ്പോൾ നല്ല സുഹൃത്തായിരിക്കാം… ” ഞാൻ കൈ നീട്ടി ചോദിച്ചു ” ഫ്രണ്ട്സ് ” എന്ന് പറഞ്ഞു സാറും കൈ ചേർത്തു.. ഇനി വൈകണ്ട കിടന്നോളു എന്ന് പറഞ്ഞു സർ കിടന്നു…

മോളുടെ രണ്ടു വശത്തായി ഞങ്ങൾ കിടന്നു… എപ്പോഴായാലും എന്നെ ഇഷ്ടപെടുമെന്നു പറഞ്ഞല്ലോ… അത് മതി…. ആ സ്നേഹം അനുഭവിക്കാൻ ഭാഗ്യം തരണേ ദേവി… ചിന്തകൾക്ക് ഒടുവിൽ എപ്പോഴോ നിദ്ര എന്നെ പുൽകി.. 💜💙💜💙💜💙 രാവിലെ നേരത്തെ എണീറ്റ് കുളിച്ചു… പതിവില്ലാത്തതാണ് എന്നാലും ഇപ്പോ ഒരു അമ്മയാണ്… ഭാര്യയാണ്… മരുമകൾ ആണ്… ഒരുപാട് കടമകൾ വന്നു ശാരി.. എന്റെ മനസ്സ് എന്നോട് മന്ത്രിച്ചു… അച്ഛനും മോളും സുഖഉറക്കമാണ്… മോളുടെ സൈഡിൽ തലയണ എടുത്തു വച്ചു നേരെ കിടത്തിയിട്ട് താഴെ പോയി ” മോൾ നേരത്തെ എണീറ്റോ…? കുറച്ചൂടെ കിടക്കാമായിരുന്നില്ല ” അമ്മ ചോദിച്ചു ” ഉറക്കം വന്നില്ല അമ്മേ… വീട് മാറിയിട്ടാകും ” ” രണ്ടുദിവസം കഴിയുമ്പോൾ ശരിയാകും മോളെ.. ” അങ്ങനെ സംസാരിച്ചു കൊണ്ടു അമ്മയെ സഹായിച്ചു.. ”

രാവിലെ ചായ കുടിക്കുന്ന പതിവ് കണ്ണനില്ല… ” ” കണ്ണനോ? അതാരാ അമ്മേ ” ” ഭരത് …. ഞാൻ കണ്ണൻ എന്ന വിളിക്കുന്നേ.. മോൾ ഇപ്പോ സർ വിളി മാറ്റിയോ? ” ” പെട്ടെന്ന് സർ എന്നേ വായിൽ വരുകയുള്ളു.. ഏട്ടൻ എന്ന് വിളിക്കണം ” ” ആഹ്… എന്നാലും സർ വിളി മോശമാണ്.. നിങ്ങൾ ഇപ്പോ സാറും കുട്ടിയുമല്ല ” ” ഞാൻ കണ്ണേട്ടാ എന്ന് വിളിക്കട്ടെ അമ്മേ? ” “മോൾക് ഇഷ്ട്ടം ഉള്ളത് വിളിക്ക് ” “സർ എപ്പോഴാ എണീക്കുന്നേ? ” അത് കേട്ടതും അമ്മ എന്നെ കൂർപ്പിച്ചു നോക്കി “സോറി… കണ്ണേട്ടൻ.. 🙈” ” അങ്ങനെ വിളിച്ചു ശീലിക്.. അച്ഛനും മോളും എട്ടര മണിയാകുമ്പോൾ എണീറ്റു താഴെ വരും ” “ഗുഡ്മോർണിംഗ് ഏട്ടത്തി ” ഭാനു എണീറ്റ് വന്നു… ”

ഇന്നെന്താ മോളെ നേരത്തെ… അല്ലേൽ ലെച്ചു ആണല്ലോ മോളെ ഉണർത്തുന്നേ ” അമ്മ ഭാനുനോട് ചോദിച്ചു “ഈൗ… അമ്മേ ചായ എടുത്തേ ” ” അവിടെ ഇരിപ്പുണ്ട് എടുത്തു കുടിക്കെടി ” എന്ന് പറഞ്ഞു അമ്മ ജോലി തുടർന്നു.. കുറച്ചു കഴിഞ്ഞതും അച്ഛനും മോളും വന്നു.. അമ്മയോടൊപ്പം ഞാനും ആഹാരമെല്ലാം ടേബിളിൽ കൊണ്ടു വച്ചു… എല്ലാരും കഴിച്ചു.. മോൾക് കണ്ണേട്ടൻ വായിൽ വച്ചു കൊടുത്തു… എല്ലാരോടും കഥയൊക്കെ പറഞ്ഞു ഇത്തിരി ദോശ കഴിച്ചു കഴിച്ചു കഴിഞ്ഞതും കണ്ണേട്ടൻ പറമ്പിലേക്ക് ഇറങ്ങി.. മോളും ചിറ്റയും ഇന്നലെതെ പോലെ കളിക്കാൻ തുടങ്ങി… ഇന്ന് എന്തൊക്കെ ഉണ്ടാകുമെന്ന് കണ്ടറിയാം..

“മോളെ കണ്ണൻ പറമ്പിലേക്ക് പോയല്ലോ… അവിടെ മാവ് ഉണ്ട്… രണ്ടു മാങ്ങ പൊട്ടിച്ചു തരാൻ പറയ് ഉച്ചക്ക് ചമ്മന്തി ഉണ്ടാകാം.. ” അടുക്കളയിൽ എത്തിയപ്പോൾ അമ്മ എന്നോട് പറഞ്ഞു “ശരി അമ്മേ “എന്നും പറഞ്ഞു ഞാൻ പറമ്പിലേക്ക് പോയി സർ അവിടെ റോസ് ചെടികളെ പരിപാലിക്കുന്ന തിരക്കിൽ ആണെന്ന് തോന്നുന്നു… ഞാൻ പോയതൊന്നും അറിഞ്ഞിട്ടില്ല സർ എന്ന് വിളിക്കണോ കണ്ണേട്ടൻ എന്ന് വിളിക്കണോ എന്ന ചിന്തയിൽ ആയിരുന്നു ഞാൻ… അവസാനം രണ്ടും കല്പ്പിച്ചു കണ്ണേട്ടാ എന്ന് വിളിച്ചു വിചാരിച്ചത് പോലെ കിളി പോയി നിൽകുവാ എന്റെ വിളി കേട്ടിട്ട്… എന്നെ നോക്കി നിൽകുവാ അനക്കം ഒന്നുമില്ല.. ” കണ്ണേട്ടാ….” ഒന്നൂടെ വിളിച്ചു ” എ… എന്താ…? ” “മാങ്ങ പൊട്ടിച്ചു തരാൻ പറഞ്ഞു അമ്മ.. ” ” അല്ല… നീ ഇപ്പോ എന്താ വിളിച്ചേ? ” ” കേട്ടില്ലേ..? കണ്ണേട്ടൻ എന്ന്… കൊള്ളില്ലേ..? ” ”

ഈ കണ്ണൻ എവിടെന്നു കിട്ടിയതാ… സർ എന്ന് ഇന്നലെ രാത്രി വരെ വിളിച്ചവൾ രാവിലെ കണ്ണേട്ടൻ എന്നോ? ” ” അമ്മ കണ്ണൻ എന്നല്ലേ വിളിക്കുന്നേ… പിന്നെ അമ്മ പറഞ്ഞു ഭർത്താവിനെ സർ എന്ന് വിളിച്ചൂടായെന്ന്… ” ഇളിച്ചോണ്ട് പറഞ്ഞു “ഓഹോ… തമ്പുരാട്ടി വാ മാങ്ങ എടുത്തുതരാം ” ” തമ്പുരാട്ടി…? അത് കൊള്ളാം ഇനി അങ്ങനെ വിളിച്ചാൽ മതി കണ്ണേട്ടാ ” എന്നെ ഒന്ന് ദഹിപ്പിച്ചു നോക്കി… അതിന്റെ അർത്ഥം മനസിലായൊണ്ട് ഒന്നും മിണ്ടാത്തെ പിന്നാലെ പോയി മാങ്ങ വാങ്ങി തിരഞ്ഞതും എന്തിലോ തട്ടി… ഞാൻ ദാ പോയി.. ഭൂമിദേവിയെ നമസ്കരിച്ചിട്ട് വരാം എന്ന് കരുതി കണ്ണടച്ചു.. പെട്ടെന്ന് രണ്ടുകൈക്കൾ എന്നെ ഇടുപ്പിലൂടെ താങ്ങി പിടിച്ചു അത് എന്റെ കെട്ടിയോൻ ആണെന്ന് അറിയാവുന്നതുകൊണ്ട് കണ്ണടച്ചു നിന്നു…

ആ കൈയ്യുടെ ചൂട് എന്റെ ശരീരത്തിലും പടർന്നു…. കണ്ണ് തുറന്നുനോക്കിയപ്പോൾ എന്നെ നോക്കി ചിരിച്ചോണ്ട് നിൽക്കുന്നു… ” എന്താ ശാരി… ഒരുപാട് ഭാവങ്ങൾ ഈ മുഖത്ത് ഉണ്ടായിരുന്നല്ലോ.. ” സാറിന്റെ ചുടുനിശ്വാസം ചെവിക്ക് അരികിൽ കേട്ടപ്പോൾ ഒന്നും മിണ്ടാൻ പറ്റണില്ല… ” എന്തെക്കെയോ എന്നിൽ നിന്ന് പ്രേതീക്ഷിച്ച പോലെ ” ” എ… എന്ത്‌… ഞാൻ ഒന്നും പ്രതീക്ഷിച്ചില്ല… ” “അത് മുഖം കണ്ടപ്പോൾ മനസിലായി… “അതു പറഞ്ഞു സർ എന്റെ മുഖത്തിന്‌ അടുത്തേക്ക് മുഖം കൊണ്ടു വന്നു… നോട്ടം താങ്ങാനാകാതെ തല കുനിച്ചു… സാറിന്റെ മുഖം അടുത്തേക്ക് വന്നു.. ” അയ്യോ… ഓടിവായോ …. ഏട്ടത്തി…. നിങ്ങളുടെ മോൾ എന്നെ കൊല്ലണെ… ” ഭാനുവിന്റെ നിലവിളി കേട്ടപ്പോൾ രണ്ടാളും ഞെട്ടി അകന്നു… ” ഡി കുരുപ്പേ..

ഇനി എങ്കിലും നേരെ നോക്കി നടക്കു… എപ്പോഴും ഞാൻ കാണില്ല.. ” “കുരുപ്പോ? ” സംശയത്തോടെ ചോദിച്ചു “അതേ… അഞ്ചടി പൊക്കമുള്ള നിന്നെ ഞാൻ പിന്നെ എന്താ വിളിക്കേണ്ടത്… ” അയാളെ ഒന്ന് പുച്ഛിച്ചിട് ഞാൻ വീട്ടിലേക്ക് ഓടി… അവിടെ എത്തിയപ്പോൾ ലെച്ചു ഭാനുവിന്റെ പുറത്ത് കേറി അടിക്കുകയും മാന്തുകയും എല്ലാം ഉണ്ട്.. ഭാനു ഇപ്പോൾ ബാസന്തിയെ പോലെ മുടി ഒക്കെ പറന്നു ഒരു കിടിലൻ ലുക്ക്‌… അമ്മ ഇവരുടെ അടി കണ്ടു മാറി നിന്ന് ചിരിക്കുന്നു… എനിക്കും അവരുടെ കളികൾ കണ്ട് ചിരി വന്നു… പക്ഷേ ചിരിച്ചാൽ ഭാനു എന്നെ പെട്ടിയിലാക്കും.. വെറുതെ എന്തിനാ എന്റെ കണ്ണേട്ടനെ വിധവൻ ആകുന്നേ 😝 ” ഏട്ടത്തി… ഓടി വന്നു ഇതിനെ പിടിച്ചോണ്ട് പോ ” ഞാൻ മോളെ എടുത്തു…

അപ്പോഴേക്കും അവൾ നേരെ ഇരുന്ന് ശ്വാസം വിട്ടു.. മുടി ഒക്കെ ഒതുക്കി… ” ഇന്ന് എന്തിനാ രണ്ടും കൂടെ അടി വച്ചത്…? ” ” അവളെ ഞാൻ തോൽപ്പിച്ചു… അതിനുള്ള സമ്മാനം ആണ് ” എല്ലായിടവും തടവി കൊണ്ടു പറഞ്ഞു മോൾ ക്ഷീണിച്ചോണ്ട് തോളിൽ ചാഞ്ഞു കിടന്നു… അങ്ങനെ ആ ദിവസവും പോയി… ഞാനും സാറും ഫ്രണ്ട്‌സ് ആയോണ്ട് ഇടയ്ക്കു സംസാരിക്കും… ഇടയ്ക്കു മോളെ രണ്ടാളും ഒരുമിച്ചു കളിപ്പിക്കും… എന്റെ വീട്ടിൽ വിരുന്നു പോയി… മോൾ എല്ലാരുമായി അടുത്തു… എന്റെ ഫ്രണ്ട്സും ഉണ്ടായിരുന്നു അവിടെ… അങ്ങനെ എല്ലാരുമായി അടിച്ചു പൊളിച്ചു… ഏട്ടന്റെയും അഞ്ചുവിന്റെയും കല്യാണതിയതി കുറിച്ചു… എട്ടു മാസം കഴിഞ്ഞു കല്യാണം…… കല്യാണം ഉറപ്പിച്ചത് കൊണ്ടു വിളിക്കാനും കാണാനുമൊക്കെ ലൈസൻസ് ആയി… അവർ അത് നന്നായി ഉപയോഗപ്പെടുത്തി…

ഉച്ചക്ക് ഭക്ഷണം കഴിച്ചിട്ട് എല്ലാരും കൂടെ പുറത്തിരുന്നു കഥ പറയുവായിരുന്നു… ഇളം കാറ്റ് ഞങ്ങളെ തലോടി പോയി… അമ്മ കണ്ണേട്ടന്റെ പണ്ടത്തെ വീരകഥകൾ പറയുവായിരുന്നു… ഭാനു അതിനൊക്കെ കൗണ്ടർ അടിയും… ഞാൻ എല്ലാം കേട്ടു ചിരിച്ചു ഇരുന്നു.. മോൾ ഉറക്കമായോണ്ട് റൂമിൽ കിടത്തിയിട്ട് ഞങ്ങൾ എല്ലാം സംസാരിച്ചു… ഇടക്ക് പറമ്പിലേക്ക് നടക്കാൻ ഇറങ്ങി… അങ്ങനെ നടക്കുന്നതിനു ഇടയിൽ “അമ്മേ.. അമ്മേ… ” എന്ന് കരച്ചിൽ കേട്ടു… പെട്ടെന്ന് ലെച്ചു മോളെ ഓർമ വന്നു… വീട്ടിലേക്ക് ഓടി… മുന്നിൽ എത്തിയപ്പോൾ മോൾ കരഞ്ഞോണ്ട് നിൽക്കുന്നു.. എന്നെ കണ്ടതും അമ്മേ എന്ന് വിളിച്ചു അടുത്തേക്ക് ഓടി വന്നു… ഞാൻ മോളെ പെട്ടെന്ന് എടുത്തു… എന്നിട്ടും കരച്ചിൽ നിന്നില്ല…

അപ്പോഴേക്കും ബാക്കി എല്ലാരും എത്തി.. ” മോൾ ഉണർന്നപ്പോൾ ആരെയും കാണാതൊണ്ടാകും… റൂമിലേക്ക് കൊണ്ടു പൊയ്ക്കോ ശാരി.. ” സർ പറഞ്ഞു മോളുടെ പുറം തടവി കൊടുത്ത് റൂമിൽ എത്തി… എന്നിട്ടും ഏങ്ങലുകൾ ഉണ്ടായിരുന്നു… നന്നായി പേടിച്ചു എന്ന് തോന്നി കണ്ണേട്ടനും ഞങ്ങളുടെ പിന്നാലെ റൂമിൽ എത്തി… “മോളെ… ” സർ വിളിച്ചു എന്നെ ഇറുക്കെ പിടിച്ചിട്ട് തലയുയർത്തി നോക്കി.. ” മോൾ പേടിച്ചോ…? ഞങ്ങൾ എല്ലാരും ഇവിടെ ഉണ്ടല്ലോ ” “മോളെ ഒറ്റചാകില്ലേ… ” എന്നു പറഞ്ഞു വീണ്ടും ആ കുഞ്ഞി കണ്ണുകൾ നിറഞ്ഞു മോളെ എത്രമാത്രം അത് വേദനിപ്പിച്ചു എന്ന് മനസിലായി.. ” ശാരി… മോൾ നിന്നെ എന്താ വിളിച്ചതെന്ന് കേട്ടോ…? ” “ഞാൻ ഒന്നും ശ്രദ്ധിച്ചില്ല… ”

എന്ന് പറഞ്ഞിട്ട് ഞാൻ ഓർത്തു നോക്കി അമ്മ എന്നല്ലേ മോൾ വിളിച്ചേ… അത് ഓർത്തപ്പോൾ ഞാൻ പോലുമറിയാതെ ഒരു പുഞ്ചിരി ചുണ്ടിൽ വിരിഞ്ഞു… കണ്ണേട്ടനെ നോക്കിയപ്പോൾ അതേ എന്ന അർത്ഥത്തിൽ കണ്ണടച്ചു കാണിച്ചു… ആ മുഖത്തും പുഞ്ചിരി ഉണ്ടായിരുന്നു ” നേരത്തെ വിളിച്ചത് ഒന്നുടെ വിളിക്കോ… ” മോളോട് ഞാൻ ചോദിച്ചു ഒരു കള്ളച്ചിരി ചിരിച്ചിട്ട് മോൾ ” അമ്മേ ” എന്ന് വിളിച്ചു… ആ വിളി ഒരുപാട് ആഗ്രഹിച്ചത് കൊണ്ടാകാം കണ്ണിൽ നിന്ന് ഒരിറ്റു കണ്ണീർ താഴെ വീണു.. ആനന്താശ്രു… മോളെ എടുത്തു മുഖം മുഴുവൻ തുരുതുരാ മുത്തം നൽകി… മോളും തിരിച്ചു തന്നു… ഞാനും മോളും മാത്രമായിരുന്നു ഞങ്ങളുടെ ലോകത്ത്… കണ്ണേട്ടനെ പോലും മറന്നു… ഞങ്ങളുടെ സ്നേഹപ്രകടനം കണ്ടു ആ മനുഷ്യന്റെയും കണ്ണ് നിറഞ്ഞു… ഒരുപക്ഷെ, മോളുടെ അമ്മയെ ഓർമ വന്നു കാണും…

തുടരും… 😉 ♡

നിനക്കായെന്നും : ഭാഗം 21